സംസ്കരണം സകാതിലൂടെ

ഇസ്ലാമിന്റെ പഞ്ചസ്തഭങ്ങളിൽ മൂന്നാമത്തേത്. സമ്പത്തിലെ എട്ട് ഇനങ്ങളിൽ നിശ്ചിത അളവ് പൂർത്തിയാകുമ്പോൾ ചില നിബന്ധനകൾക്കനുസൃതമായി സമൂഹത്തിലെ എട്ട് വിഭാഗങ്ങൾക്ക് നൽകുന്ന തിനായി ഇസ്ലാം നിയമമാക്കിയ നിർബന്ധദാന പദ്ധതിയാണ് സകാത്.

ഒരു മുസ്ലിം തന്റെ കൈവശമുള്ള സ്വത്തിലെ, നിശ്ചിത അളവും ഒരു ചാന്ദ്ര വർഷവും പൂർത്തിയാക്കിയ എട്ട് ഇനങ്ങൾക്ക് മാത്രം സകാത് നിർബന്ധമാകുന്നതാണ്.
എന്നാൽ, മുഖ്യ ഭക്ഷ്യാഹാരത്തിന് ഒരു വർഷം പൂർത്തിയാകേതില്ല. വിളവെടുപ്പ് നടത്തിയ ഉടനെ സകാത് നൽകണമെന്നാണ് നിയമം.. സകാതിന്റെ നിർബന്ധത്തെ നിഷേധിക്കുന്നവർ ഇസ്ലാമിൽ നിന്ന് പുറത്തുപോകും.

സകാത് നിർബന്ധമാക്കിയതിനെക്കുറിച്ചു പരിശുദ്ധ ഖുർആനിൽ ഇങ്ങനെ വായിക്കാം. “നിങ്ങൾ നിസ്കാരം മുറപ്രകാരം നിർവ്വഹിക്കുക, സകാത് നൽകുക, അല്ലാഹുവിനും റസൂലിനും സഹായികളും ആവുക” (അൽ അഹ്സാബ് 33). “നബിയേ, അവരെ ശുദ്ധീ കരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്ന സകാത് അവരുടെ സമ്പത്തുകളിൽ നിന്ന് തങ്ങൾ സ്വീകരിക്കുക (Touba 103).

ഇബനു അബ്ബാസ് (റ) പറയുന്നു. നബി (സ്വ) മുആദ് (റ) നെ യമനിലെ ഗവർണറായി നിയോഗിച്ച ശേഷം പറഞ്ഞു. “മുആദ്, പൂർവ്വ വേദങ്ങൾ നൽകപ്പെട്ട ഒരു വിഭാഗത്തിലേക്കാണു നീ പോകുന്നത്. ആദ്യമായി അവരെ സത്യ സാക്ഷ്യത്തിലേക്ക് ക്ഷണിക്കുക. അവർ അതംഗീകരിക്കുന്ന പക്ഷം ഒരു ദിവസം രാപ്പകലുകളിലായി അഞ്ചു നേരത്തെ നിസ്കാരം അല്ലാഹു നിർബന്ധമാക്കിയിട്ടുന്ന് അവരെ ബോധ്യപ്പെടുത്തുക. അവരത് സ്വീകരിച്ചാൽ, സമ്പന്നരിൽ നിന്നും ധനം ശേഖരിച്ച് ദരിദ്രർക്ക് വിതരണം ചെയ്യുന്ന നിർബന്ധദാനത്തെ കുറിച്ച് അവർക്ക് ബോധനം നൽകുക” (ബുഖാരി മുസ്ലിം).

സകാത്, ഭാഷാർഥം

സകാത് എന്ന പദത്തിന്റെ ഭാഷാർഥം ശുദ്ധീകരണമെന്നാണ്. ശുദ്ധി ശാരീരികം മാനസികം എന്നിങ്ങനെ രു തരത്തിലു്. സകാതിലൂടെ ഈ ശുദ്ധീകരണവും സാധ്യമാകുന്നുവെന്ന് ഖുർആൻ പഠിപ്പിക്കുന്നു. “അവരുടെ സമ്പത്തുകളിൽ നിന്ന് നബിയേ, താങ്കൾ ദാനം വാങ്ങുക. അതവരെ (ശാരീരികമായി) ശുദ്ധി ചെയ്യും. തങ്ങൾ ആ ദാനം വഴി അവരെ (ആത്മീയ സംസ്കരണത്തിന് വിധേയമാക്കും” എന്ന് ഖുർ ആൻ പറഞ്ഞു.

ശാരീരിക ശുദ്ധി എങ്ങനെ?

സകാത്ത് നിർബന്ധമായ വ്യക്തിക്ക് താൻ കൊടുത്തുവീട്ടൽ നിർബന്ധമായ ഓഹരിയിൽ അവകാശമില്ല. വിനിമയാധികാരം നഷ്ടപ്പെട്ട സകാതിന്റെ മുതൽ അയാൾ കൈകാര്യം ചെയ്യുകയാണങ്കിൽ അ ന്യരുടെ ധനം അനുവാദമോ അവകാശമോ ഇല്ലാതെ ഉപയോഗിച്ച വിധിയാണ് വരിക. അതു ഭക്ഷിച്ച് വളരുന്ന ശരീരം മലിനമാകുന്നു. വസ്ത്രമണിയുമ്പോഴും വീടുവെച്ച് താമസിക്കുമ്പോഴും അയാൾ അഴുക്കിൽ നിന്ന് മുക്തനല്ല. ഭാര്യാ സന്താനങ്ങൾക്കു ഭക്ഷിപ്പിക്കുമ്പോൾ അവരുടെ ശരീരവും മലി നമാകുന്നു. എന്നാൽ സമ്പത്തിന്റെ സകാത് ഒരാൾ യഥാസമയം, യഥാവിധി അവകാശികളിലെത്തിക്കു മ്പോൾ പ്രസ്തുത മാലിന്യങ്ങളിൽ നിന്നെല്ലാം അയാൾ മുക്തനാവുകയും ശാരീരികശുദ്ധി കൈവരിക്കുകയും ചെയ്യുന്നു. അന്യർക്കവ കാശപ്പെട്ട വിഹിതം സമ്പത്തിൽ നിന്ന് വേർതിരിക്കുക വഴി അയാളുടെ മുതലും മലിനമുക്തമാക്കപ്പെടുന്നു.

സകാതിലൂടെ അത്മീയ ശുദ്ധി

സമ്പത്ത് വർദ്ധിക്കുമ്പോൾ അത് തന്റെ കഴിവുകൊാണെന്ന അഹങ്കാരം സ്വാഭാവിക മാണ്. പത്തു കിട്ടിയാൽ നൂറു ലഭിക്കണമെന്ന അതിമോഹവും മനുഷ്യ സഹചമാണ്. ദാനം നൽകിയാൽ ദാരിദ്ര്യം വന്നു ചേരുമെന്ന പിശാചിന്റെ ദുർബോധനം കൂടിയാവു മ്പോൾ തന്റെ സമ്പത്ത് ചെലവഴിക്കുന്നത് വലിയ ക്ളേശമായി മാറും. മനസിന്റെ മലിനീകരമാണിതിനെല്ലാം കാരണം. നേരേമറിച്ച്, തന്റെ അധീനതയിലുളള പണം ദൈന്യതയനുഭവിക്കുന്നവരിലേക്കു തിരിച്ചുവിടാൻ സന്നദ്ധനാകുമ്പോൾ ഉാകുന്ന നേട്ടം നോക്കുക.
(1)വിശ്വാസികളുടെ പാവന മാർഗം പിൻതുടരണമെന്ന മാനസികാവസ്ഥ കൈവരുന്നു (2) ദാനം ദാരിദ്ര്യത്തിനു നിമിത്തമാകുമെന്ന പൈശാചിക ബോധനത്തെ ചെറുത്ത് തോൽപിക്കാൻ കഴിയുന്നു. (3) സമ്പത്തിന്റെ പിന്നിൽ തന്റെ കഴിവാണെന്ന അഹങ്കാ രത്തെ ഇല്ലാതാക്കുകയും യഥാർഥ ദാതാവിനെ വണങ്ങുകയും ചെയ്യും. (4) സമ്പത്തി നോടുള്ള അമിതാസക്തിയെ അതിജയിക്കാനുള്ള കരുത്ത് വന്നുചേരുന്നു.(5) മാനുഷിക സ്നേഹം ഊട്ടിയുറപ്പിക്കുന്നതിന് സാമ്പത്തിക ത്യാഗം ചെയ്യാൻ സന്നദ്ധത കൈവരുന്നു. ഇതെല്ലാമാണ് ഒരു വിശ്വാസി സകാതിലൂടെ നേടിയെടുക്കുന്നത്.

സമ്പദ് സമൃതി

സകാത് എന്ന അറബി പദത്തിന് വളർച്ച എന്നും അർഥമു്. അഥവാ സകാത് നൽകുന്നതിലൂടെ അത് കൊടുക്കുന്നവർക്കും ലഭിക്കുന്നവർക്കും വളർച്ചയാകു മെന്ന് സാരം. നൽകുന്നവന്റെ അഭിവൃദ്ധി അല്ലാഹു അവനു കൂടുതൽ സമ്പത്ത് നൽകുന്നതിലൂടെയാണ്. സാമ്പത്തിക ത്യാഗത്തിന് തയ്യാറായ വ്യക്തിക്ക് അല്ലാഹു പ്രതിഫലം മാത്രം നൽകും, അല്ലെങ്കിൽ പ്രതിഫലവും സമ്പദ്സമൃദ്ധിയും നൽകും. ഏത് നിലിയലായാലും വളർച്ചയാണ്. സകാത്ത് ലഭിക്കുന്നവരിൽ, താൻ ശ്രദ്ധിക്കപ്പെടുന്നു എന്നെ സുരക്ഷിതത്വബോധം ഉടലെടുക്കുകയും മേലിലും താൻ വഴിയാധാരമാകില്ലെന്ന അത്മധൈര്യം വളരുകയും പ്രയാസങ്ങൾ നീങ്ങുകയും സന്തോഷം വർദ്ധിക്കുകയും ചെയ്യും. ധനം കൈവരിക വഴി സാമ്പത്തിക ഉന്നതി ലഭിക്കുകയും ചെയ്യുന്നു.

Created at 2024-11-06 08:42:00

Add Comment *

Related Articles