Related Articles
-
ARTICLE
രക്തദാനത്തിന്റെ വിധി
-
Article
ഇസ്തിഗാസ
-
ഒരാളുടെ ശരീരത്തിലെ രക്തം ആവശ്യത്തിനു പുറത്തെടുക്കാവുന്നതാണ്. അതുകൊണ്ട് അയാള്‍ക്ക് ആരോഗ്യഹാനി സംഭവിക്കരുതെന്ന ഉപാധിയോടെ. പുറത്തെടുക്കുന്ന രക്തം ശറഇന്റെ വീക്ഷണത്തില്‍ നജസായതു കൊണ്ടും ഉടമസ്ഥതയില്ലാത്തതുകൊണ്ടും വില്‍ക്കാന്‍ പാടില്ല. എന്നാല്‍ അതു ദാനം ചെയ്യാവുന്നതാണ്. ദാനം ചെയ്യു കയെ ന്നതു കൊണ്ട് ഇവിടെ വിവക്ഷ സാധാരണ പോലെ സൌജന്യമായി ഉടമസ്ഥത കൈമാറുകയെന്നല്ല. കൈവശാവകാശ സൌജന്യം വിട്ടുകൊടുക്കുകയെന്നാണ്. കാരണം നജസായ സാധനങ്ങളില്‍ കൈവശാവകാശം മാത്രമാണുള്ളത്. ഉടമസ്ഥതയില്ല.
മലിനമായ എണ്ണ, നായ തുടങ്ങിയ നജസുകൊണ്ട് ഒരാള്‍ സ്വദഖയോ ഹിബത്തോ വസ്വിയത്തോ ആയി ദാനം ചെയ്താല്‍ അതു സ്വഹീഹാകും; കൈവശക്കൈമാറ്റം എന്ന അര്‍ഥത്തില്‍. ഉടമസ്ഥതക്കൈമാറ്റം എന്ന അര്‍ഥത്തിലല്ല (തര്‍ശീഹ് 219).
മുഗ്നിയുടെ പ്രസ്താവന കൂടി കാണുക: ‘നജസായ എണ്ണ വിളക്കു കത്തിക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കു വേണ്ടി, കൈവശം വിട്ടുകൊടുക്കുക എന്ന ഉദ്ദേശ്യത്തോടെ സ്വദഖ ചെയ്താല്‍ അതു ജാഇസാകും. ഹിബത്ത്, വസ്വിയത്ത് മുതലായവയും ഇക്കാര്യത്തില്‍ സ്വദഖയ്ക്കു തുല്യമാണ്. എണ്ണ പോലെ തന്നെയാണ്, കൈവശക്കൈമാറ്റത്തില്‍ വളം, നായ മുതലായ നജസുകളും (മുഗ്നി 2:11). ഇക്കാര്യം മുഗ്നി 2:400-ല്‍ കുറച്ചുകൂടി വിശദമായി പ്രതിപാദിച്ചിട്ടുണ്ട്.
(പാരത്രിക പ്രതിഫലം കാംക്ഷിച്ചോ ദരിദ്രനെ സഹായിക്കുന്നതിനോ നല്‍കുന്ന ദാനത്തിനു സ്വദഖയെന്നും ബഹുമാന സൂചകമായി നല്‍കുന്നതിനു ഹദ്യയെന്നും മരണാനന്തരം വിട്ടുകൊടുക്കുന്ന ദാനത്തിനു വസ്വിയത്ത് എന്നും കേവല ദാനത്തിനു ഹിബത്ത് എന്നും പറയുന്നു).
പ്രതിഫലം വാങ്ങാം
വില്‍പന വസ്തുവിന് ഇസ്ലാം നിശ്ചയിച്ച ഉപാധികള്‍ പൂര്‍ണ്ണമാകാത്തതുകൊണ്ടാണു രക്തം വില്‍പന നടത്താവതല്ല എന്നു പറഞ്ഞത്. പ്രത്യുത, പ്രതിഫലം വാങ്ങല്‍ നിഷിദ്ധമായതുകൊണ്ടല്ല. രക്തം പ്രതിഫലേച്ഛ കൂടാതെ സൌജന്യദാനം ചെയ്യുന്നതാണ് ഏറ്റവും ഉത്തമമെന്ന കാര്യത്തില്‍ രണ്ടു പക്ഷമില്ല. എങ്കിലും പ്രതിഫലം വാങ്ങല്‍ അനുവദനീയമാണ്.
ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന തൊഴിലാളി, സാമ്പത്തിക ശേഷിയുള്ള ഒരു രോഗിക്കു രക്തം നല്‍കിയാല്‍ നഷ്ടപ്പെടുന്ന രക്തം പെട്ടെന്നു പരിഹരിക്കാവുന്ന വിധം, പോഷകാഹാരങ്ങള്‍ കഴിക്കുന്നതിനോ ഒന്നോ രണ്ടോ ദിവസം ജോലിക്കു പോ കാതെ വിശ്രമിക്കുന്നതിനോ ആവശ്യമായ പ്രതിഫലം വാങ്ങുന്നതില്‍ യാതൊരനൌചിത്യവുമില്ല. ഫിഖ്ഹ് പണ്ഢിതന്മാരുടെ പ്രസ്താവനകളില്‍ നിന്ന് ഇതു വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. ‘(രക്തം മുതലായ) നജസുകള്‍ നാണയങ്ങള്‍ പ്രതിഫലം വാങ്ങി കൈവശക്കൈമാറ്റം നടത്തല്‍ അനുവദനീയമാണ്’ (ശര്‍വാനി 4:235).
Created at 2024-02-29 05:01:21