പ്രതിസമതയില്ലാത്ത സയാമീസിന്റെ ശസ്ത്രക്രിയ

സയാമീസ് ഇരട്ടകൾ രുവിധമുല്ലോ. പ്രതിസമതയുള്ളവയും പ്രതിസമതയില്ലാത്തവയും. പ്രതിസമതയില്ലാത്തവയിൽ ഒന്ന് സമ്പൂർണവും സ്വതന്ത്രവും രാമത്തേത് അപൂർണവും തികച്ചും ഒന്നാമത്തേതിനെ ആശ്രയിച്ചു ജീവിക്കുന്ന പാരസൈറ്റുമായിരിക്കും. സ്വതന്ത്രശരീരത്തിൽ നിന്ന് ഈ പാരസൈറ്റുഭാഗം ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യാമോ? നീക്കം ചെയ്യാമെന്നാണ് ശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം (ഋിര്യരഹീമലറശമ ആശമേിശരമ, ഢീഹ: കത. ജ: 177).

എന്നാൽ മതദൃഷ്ട്യാ ഇത് അനുവദനീയമാണോ? സ്വതന്ത്രശരീരത്തിന്റെ അപകടമോ, വിഷമമോ, വൈരൂപ്യമോ നീക്കേ ആവശ്യത്തിന് ഈ പാരസൈറ്റുഭാഗങ്ങൾ ചില നിബന്ധനകളോടെ ശസ്ത്രക്രിയ ചെയ്തു നീക്കാവുന്നതാണെന്ന് ശരീരത്തിലെ മുഴ നീക്കം ചെയ്യുന്നത് സംബന്ധിച്ചു ഫിഖ്ഹ് ഗ്രന്ഥങ്ങൾ നടത്തിയ വിശകലനത്തിൽ നിന്നു ഗ്രഹിക്കാവുന്നതാണ്. സാധ്യമായ ഏഴുരൂപങ്ങളാണ് അവിടെ കർമശാസ്ത്രജ്ഞന്മാർ പറഞ്ഞിട്ടുള്ളത്. അവയിൽ മൂന്നു രൂപം അനുവദനീയവും നാലു രൂപം അനനുവദനീയവുമാണ്.

സാധ്യമായ ഏഴുരൂപങ്ങൾ ഇവയാണ്:

1. ശസ്ത്രക്രിയയിൽ അപകടമു്, ചെയ്യാതെ നിർത്തുന്നതിൽ അപകടമില്ല.
2. നിർത്തുന്നതിൽ അപകടമു്. നീക്കുന്നതിൽ അപകടമില്ല.
3. നിർത്തുന്നതിലും നീക്കുന്നതിലും അപകടമില്ല, പക്ഷേ, നീക്കേ ആവശ്യമില്ല.
4. രിലും അപകടമില്ല. പക്ഷേ നീക്കേ ആവശ്യമു്.
5. രിലും അപകടം തുല്യമാണ്.
6. രിലും അപകടമു്. എന്നാൽ നിർത്തുന്നതിലാണ് കൂടുതൽ അപകടം.
7. രിലും അപകടമു്. എന്നാൽ നീക്കുന്നതിലാണ് കൂടുതൽ അപകടം.

ഒന്നും മൂന്നും ഏഴും രൂപങ്ങളിലാണ് ശസ്ത്രക്രിയ നിഷിദ്ധമാകുന്നത്. മറ്റു നാലുരൂപങ്ങളിൽ അനുവദനീയവും. ഇതു പ്രായപൂർത്തിയും ബുദ്ധിയുമുള്ള സ്വതന്ത്ര വ്യക്തിയുടെ കാര്യമാണ്. കുട്ടി, ഭ്രാന്തൻ മുതലായവരുടെ ശസ്ത്രക്രിയ 
രക്ഷിതാവിന്റെ അനുവാദത്തോടെ നടത്തുകയാണെങ്കിൽ അഞ്ചാമത്തെ രൂപത്തിൽ കൂടി ശസ്ത്രക്രിയ നിഷിദ്ധമാകും. മിൻഹാജ് പേജ് 177, തുഹ്ഫ 9: 193–194, മുനി 4: 200 -201 എന്നിവിടങ്ങളിൽ നിന്ന് ഇതു മനസ്സിലാക്കാവുന്നതാണ്.

Created at 2024-11-23 23:10:01

Add Comment *

Related Articles