Related Articles
-
FIQH
സുന്നത് നോമ്പുകൾ
-
FIQH
ജാറങ്ങൾ
-
ഇസ്ലാം ശാസ്ത്രത്തിനോ ശാസ്ത്രം ഇസ്ലാമിനോ എതിരല്ല. പ്രാപഞ്ചിക പ്രതിഭാസങ്ങളെക്കു റിച്ചു ചിന്തിക്കുവാനും പ്രകൃതി രഹസ്യങ്ങളെക്കുറിച്ചു
പഠിക്കുവാനുമുള്ള നിരന്തര പ്രേരണ ഖുർആനിൽ കാണാം. ജനിതക ശാസ്ത്രത്തിനു പ്രേരകമായ പ്രസ്താവന തന്നെ ഖുർആനിലുന്നു പറയാം. “മനു ഷ്യരോടു പറയുക: നിങ്ങൾ ഭൂമിയിൽ (അന്വേഷകരായി സഞ്ചരിക്കുക. എന്നിട്ട്, അവനെങ്ങനെയാണു സൃഷ്ടികർമ്മം തുടങ്ങിയതെന്നു നോക്കുക. പി ന്നീട് അല്ലാഹു അന്തിമമായ ഉത്ഥാനം (പുനരുത്ഥാനം) നൽകുന്നതാണ്; നിശ്ചയമായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവന് (29:20).
പക്ഷേ, എല്ലാ ഗവേഷണ പഠനങ്ങളും വ്യക്തിയുടെയും സമൂഹത്തിന്റെയും നന്മയ്ക്കു വേ ിയാകണം. വ്യക്തിക്കോ സമൂഹത്തിനോ ഭവിഷ്യത്തുളവാക്കുന്ന ഏതൊരു പരീക്ഷണത്തെയും പരീക്ഷണ ഫലത്തെയും ഇസ്ലാം വിലക്കുന്നു; നിരോധിക്കുന്നു. പഠനങ്ങളും ഗവേഷണങ്ങളും അല്ലാഹുവിന്റെ അപാര ശക്തിയും അമേയ യുക്തിയും കത്തുന്നതിനു സഹായകമാണ്. ക ത്തലുകളും കുപിടുത്തങ്ങളും സ്രഷ്ടാവിന്റെ പ്രസക്തി കുറയ്ക്കുകയല്ല, കൂട്ടുകയാണു ചെയ്യുന്നത്. ഏതാനും വർഷങ്ങൾക്കു മുമ്പ് കോശത്തിന്റെ മർമ്മ സ്ഥാനമായ ന്യൂക്ലിയസും അതിലെ ജീനുകളുടെ രഹസ്യങ്ങളും കത്തിയപ്പോൾ, ശാസ്ത്രം ജീവൻ കീഴടക്കിയെന്നും ഇനി ദൈവത്തിന്റെ ആവശ്യമില്ലെന്നും കൊട്ടിഘോഷിച്ചവരും. ടെസ്റ്റ് ബ്ശിശുവിന്റെയും ക്ലോണിങ്ങിന്റെയും കാര്യത്തിലും ഇത്തരം അപശബ്ദങ്ങൾ കേൾക്കാനിടയായി.
അവയിൽ ഏറ്റം ലളിതമായ ഒന്നു രു പ്രസ്താവനകൾ കാണുക. പാരമ്പര്യ വാഹികളായ ജീനുകളിൽ ചിലതു വ്യക്തിത്വത്തിനു മങ്ങലേൽപ്പിച്ചുകൊ് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നത് ഒട്ടൊരു ആകുലതയോടെ ഇന്നലെ വരെ മനുഷ്യൻ നോക്കിനിന്നു. പക്ഷേ ഇന്നവൻ ഒരു പടി ഉയർന്നു. സ്രഷ്ടാവിന്റെ നിലയിലെത്തിനിൽക്കുന്നു” (പാരമ്പര്യവും ക്ലോണിങ്ങും,പേ: 5). പ്രഥമ കുഴൽ ശിശുവിന്റെ 25-ാം പെരുന്നാൾ ആഘോഷത്തെക്കുറിച്ചു മാതൃഭൂമി എഴുതി “ദൈവത്തിന്റെ സൃഷ്ടി കർമ്മത്തിൽ മനുഷ്യൻ വിജയകരമായി ഇടപെട്ടു തുടങ്ങിയിട്ടു കാൽ നൂറ്റാ കഴിഞ്ഞുവെന്നതിന്റെ വിളംബരം കൂടിയായി ഈ ഒത്തു ചേരൽ” (മാതൃഭൂമി 28-7-2003).
എന്നാൽ ശാസ്ത്രജ്ഞൻ സൃഷ്ടിക്കുകയോ സൃഷ്ടികർമ്മത്തിൽ ഇടപെടുകയോ ചെയ്യുന്നില്ല. “അറിയുക; സൃഷ്ടിയും ശാസനാധികാരവും അവനു തന്നെയാണ്; ലോക രക്ഷിതാവായ അല്ലാഹു പൂർണാനുഗ്രഹിയായിരിക്കുന്നു” (7:54). ശാസ്ത്രജ്ഞൻ സൃഷ്ടിക്കുകയല്ല, ക ത്തുകയാണ്; എഴുതുകയല്ല, വായിക്കുക മാത്രമാണ്. സഹൃദയരായ ശാസ്ത്രജ്ഞരും പണ്ഢിതരും ഇക്കാര്യം അംഗീകരിച്ചു പ്രഖ്യാപിച്ചിട്ടു്. മുസ്ലിം വേൾഡ് ലീഗിന്റെ വാരികയായ അൽ ആലമുൽ ഇസ്ലാമി 18-5- 2003-ന് ഒരു അമേരിക്കൻ ജനിതകശാസ്ത്ര പണ്ഢിതന്റേതായി ഉദ്ധരിച്ച പ്രസ്താവന വളരെ ശ്രദ്ധേയമാണ്. “മനുഷ്യൻ ഒരുപകരണത്തിന്റെ പങ്കുവഹിക്കുമ്പോൾ അവൻ സൃഷ്ടി നടത്തുകയാണെന്നു തെറ്റിദ്ധരിക്കുന്നു; എന്നാൽ ദൈവം സകല വസ്തുക്കളെയും മനുഷ്യരെയും നാസ്തിയിൽ നിന്നു സൃഷ്ടിച്ചു. മനുഷ്യരാകട്ടെ, ദൈവം സൃഷ്ടിച്ച വസ്തുക്കളുപയോഗിച്ചു ചിലതൊക്കെ നിർമ്മിക്കുക മാത്രമാണു ചെയ്യുന്നത്.
പദാർഥത്തെക്കുറിച്ചുള്ള ഗവേഷണത്തിലൂടെ ഒരു ശാസ്ത്രജ്ഞന് ഏറ്റവും നിസ്സാരമായ ഒരു പരമാണുവിനെപ്പോലും നൂതനമായി ഉറക്കുവാനോ രൂപഭേദം വന്ന ഒരു വസ്തുവിനെ പൂർവ്വസ്ഥിതിയിലേക്കു മാറ്റാൻ പോലുമോ സാധ്യമല്ല. ഒരിക്കൽ നോട്ട ഡാം സർവ്വകലാശാല(ചീല റമാല ഡിയിലെ പ്രൊഫസർ ബിയൻ ഒരു പുൽ കൊടി ഒരു ശാ സ്ത്രജ്ഞനെ ഏൽപിച്ച് അപഗ്രഥിച്ചു കൊടുക്കാൻ പറഞ്ഞു. ശാസ്ത്രജ്ഞൻ അതു ലബോറട്ടറിയിൽ " വച്ച് അപഗ്രഥന വിധേയമാക്കിയിട്ട് കരി, നൈട്രജൻ, ഓക്സിജൻ, ഇരുമ്പ്, ക്ലോറിൻ, സോഡിയം, പൊട്ടാസ്യം എന്നിവയാണ് ആ പുൽക്കൊടിയിലുള്ളതെന്നു വ്യക്തമാക്കി. ഇവയെല്ലാം കൂട്ടിച്ചേർത്ത് എന്റെ പുൽക്കൊടി പഴയതു പോലെ ഊക്കിത്തരണമെന്ന് പ്രൊഫസർ ആവശ്യപ്പെട്ടപ്പോൾ തന്റെ നിസ്സഹായത ഓർത്ത് ശാസ്ത്രജ്ഞൻ അന്തം വിട്ടു നിൽക്കുകയാണു ായത്.
സ്രഷ്ടാവ് അല്ലാഹു മാത്രമാണ്. അവൻ ചില പ്രാപഞ്ചിക രഹസ്യങ്ങൾ അവനുദ്ദേശിക്കു ന്നവർക്ക്, ഉദ്ദേശിക്കുമ്പോൾ വെളിപ്പെടുത്തിക്കൊടുക്കുന്നുവെന്നു മാത്രം. അവന്റെ ഇഷ്ടദാസ ന്മാർക്കു കാര്യകാരണ ബന്ധങ്ങൾക്കതീതമായും മറ്റുള്ളവർ, സാധാരണ ഗതിയിൽ, കാര്യകാരണ ബന്ധങ്ങളിലൂടെയും. ശാസ്ത്രജ്ഞൻ സ്വന്തമായി ഒരു അണ്ഡമോ ഒരു ബീജമോ മറ്റൊരു കോശമോ ഇതുവരെയും സൃഷ്ടിച്ചിട്ടില്ല. ഗർഭാശയത്തിന്റെ സഹായമില്ലാതെ ഒരു ടെ സ്റ്റാറ്റ്യൂബ് ശിശുവിനെയോ ക്ലോണിങ് ശിശുവിനെയോ സൃഷ്ടിക്കാൻ സാധിക്കുമെന്ന് ഇതുവരെയും അവകാശപ്പെടുകപോലും ചെയ്തിട്ടില്ല. ഒരു കൃത്രിമ ഗർഭാശയത്തെക്കുറിച്ച് ഇതപര്യന്തം ആലോചിക്കുക പോലും ചെയ്തിട്ടില്ല. ഇനി, അല്ലാഹുവിന്റെ ദാസനായ ശാസ്ത്രജ്ഞൻ അവന്റെ ഇംഗിതാനുസാരം. അവൻ പ്രദാനം ചെയ്ത ബുദ്ധിയും ബം മാധ്യമങ്ങളും ഉപയോഗിച്ച് ഇതെല്ലാം കുപിടിച്ചുവെന്നു വന്നാൽ തന്നെയും അത് അല്ലാഹുവിന്റെ അധികാര വൃത്തത്തിനു പുറത്താകില്ല. പറയുക അല്ലാഹുവാണ് എല്ലാവസ്തുവിന്റെയും സ്രഷ് ടാവ് അവൻ ഏകനും അടക്കി ഭരിക്കുന്നവനുമാകുന്നു” (ഖുർആൻ 13:16). “അല്ലാഹു നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിച്ചിരിക്കുന്നു” (ഖുർആൻ 37:96). “സർവ്വലോകാധിപതിയായ അല്ലാഹു ഉദ്ദേശിച്ചിട്ടല്ലാതെ (ഒരു കാര്യവും) നിങ്ങൾ ഉദ്ദേശിക്കുകയില്ല (ഖുർആൻ 81:21).
ചുരുക്കത്തിൽ ക്ലോണിങ് ദൈവവിശ്വാസത്തിന് ഒരിക്കലും വെല്ലുവിളിയാവില്ല; അങ്ങനെ പറയുന്നതു വിവരക്കേടും അവിവേകവും മാത്രമാണ്.
Created at 2024-11-21 08:49:52