ഇരുതലമനുഷ്യൻ

ഒരു ജഡത്തിന് രു തലകളുാകുമോ? അതേ. ഒരു ജഡത്തിന് ത ശിരസ്സുകളും യിട്ടു് (തുഹ്ഫ 9:41). ഇമാം ശാഫിഈ (റ) ആയിനത്തിൽ പെട്ട ഒരു സ്ത്രീയെ വിവാഹം കഴിച്ചിരുന്നു. ഫിഖ്ഹ് പരമായ ഗവേഷണപഠനങ്ങൾക്കുവേി അദ്ദേഹം നടത്തിയ
വിവാഹങ്ങളിലൊന്നായിരുന്നു അത്. അല്ലാമാ മുഹമ്മദ്ബിൻ ഖത്വീബ് ശിർബീനി പ്രസ്തുത സംഭവം ഇപ്രകാരം ഉദ്ധരിക്കുന്നു. ഇരുതലയുള്ള ഒരു സ്ത്രീയെ സംബന്ധിച്ച വാർത്ത ഇമാംശാഫിഈ (റ) ക്ക് ലഭിച്ചു. 'അപ്പോൾ നൂറു ദീനാർ കൊടുത്ത് ആ സ്ത്രീയെ അദ്ദേഹം വിവാഹം ചെയ്തു. അവളെ നോക്കി മനസ്സിലാക്കുകയും പിന്നീട് അവളെ വിവാഹമോചനം നടത്തുകയും ചെയ്തു (മുഗ്നി 4:127).

ഇരുതലയുള്ള ജഡം ചിലപ്പോൾ ഒരു വ്യക്തിയായിരിക്കും. മറ്റുചിലപ്പോൾ രു വ്യക്തികളും. ഒരു ആത്മാവ് മാത്രമാകുമ്പോൾ ഒരു വ്യക്തിയും ര് ആത്മാവാകുമ്പോൾ രു വ്യക്തികളുമായിത്തീരുന്നു. ഓരോ വ്യക്തിക്കും പ്രത്യേകമായ ജീവനെന്ന് ഉറക്കം, ഉണർച്ച, ചിരി, വിലാപം ആദിയായ കാര്യങ്ങളിലെ യോജിപ്പുവിയോജിപ്പുകളിലൂടെ മനസ്സിലാക്കാൻ സാധിക്കും. അങ്ങനെ പ്രകടമായ അടയാളങ്ങളിലൂടെ ഓരോരുത്തർക്കും സ്വന്തമായ ജീവനു ന്നു വ്യക്തമായാൽ അവർ രു വ്യക്തികൾ തന്നെ. ഇല്ലെങ്കിൽ ഒരു വ്യക്തിയായി കണക്കാക്കേ താണ്. ഇബ്നുഹജർ (റ) എഴുതുന്നു:

“തലയില്ലാത്ത അവയവങ്ങൾ ഒന്നിലധികമാവുകയെന്നത് ഒരു ഉപാധിയല്ല. പ്രത്യുത, ഓരോ വ്യക്തിക്കും സ്വന്തമായ ജീവനെന്ന് അറിവായാൽ രു വ്യക്തികളായി പരിഗണിക്കേതാണ്. ഒരാൾ ഉണർന്നിരിക്കുമ്പോൾ മറ്റേയാൾ ഉറങ്ങുകയെന്നത് ഓരോരുത്തർക്കും സ്വതന്ത്രമായ ജീവനു ന്നതിന് ഉദാഹരണമാണ്" (തുഹ്ഫ: 6:397).

അലിശിറാമല്ലസി നിഹായഃ വ്യാഖ്യാനത്തിൽ ദമീരിയിൽ നിന്ന് ഉദ്ധരിച്ചിട്ടുള്ളത് ഒന്നാം ഇനത്തിൽപ്പെട്ടതാണ്. ഒരു സ്ത്രീ ഇരുതലയുള്ള ഒരു കുട്ടിയെ പ്രസവിക്കുകയായി. ആ കുട്ടി കരഞ്ഞാൽ ഇരുതല കൊും കരയുമായിരുന്നു. കരച്ചിൽ നിർത്തിയാൽ ഇരുതല കൊും കരച്ചിൽ നിറുത്തുമായിരുന്നു (നിഹായ: വ്യാഖ്യാനം 7:382).

Created at 2024-11-23 23:15:18

Add Comment *

Related Articles