Related Articles
-
FIQH
ഇരുജഡമനുഷ്യൻ
-
-
FIQH
സംസ്കരണം സകാതിലൂടെ
സ്ത്രീക്കു കുളി നിർബന്ധമാക്കുന്ന കാര്യങ്ങളിൽ പെട്ടതാണ് ആർത്തവവും
പ്രസവരക്തവും. എന്നാൽ ഇരട്ടകളുടെ പ്രസവങ്ങൾക്കിടയിൽ ഇടവേള ഉ ാവുകയും പ്രസ് തുത സമയത്തു രക്തസ്രാവമാവുകയും ചെയ്താൽ അതു ഹൈളുരക്തമോ നിഫാസുരക്തമോ? അതു ഹൈളുരക്തം തന്നെ. കാരണം ഗർഭാശയം സമ്പൂർണമായി ഒഴിവായതിനു ശേഷം പുറപ്പെടുന്ന രക്തമാണ് നിഫാസ്. ഗർഭാശയത്തിൽ ഒരു ഇരട്ട ശിശു അവശേഷിക്കുമ്പോൾ അതു ശൂന്യമാകുന്നില്ലല്ലോ. അതുകൊ് തദവസരം സ്രവിക്കുന്ന രക്തം ആർത്തവം തന്നെ; 24 മണിക്കൂറിൽ കുറയാതിരിക്കുകയും 15 ദിവസത്തെക്കാൾ വർധിക്കാതിരിക്കുകയും ചെയ്യണമെന്ന ഉപാധിയോടെ. കാരണം ആർത്തവത്തിന്റെ ഏറ്റം കുറഞ്ഞ കാലയളവ് ഒരുദിവസവും ഏറ്റം വർധിച്ച കാലം 15 ദിവസവുമാണ്. അപ്പോൾ അവസാനത്തെ ശിശുവിനെക്കൂടി പ്രസവിച്ചതിനു ശേഷമേ നിഫാസ് പരിഗണിക്കപ്പെടുകയുള്ളൂ
(Thuhfa. Vol 1. Page. 411-412, Nihaaya : Vol. 1. Page. 356, Mugni. Vol 1. Page. 356, 8 Rowla Vol 1. Page. 284).
സ്ത്രീക്കു നിർബന്ധ സ്നാനത്തിനു നിമിത്തമാവുന്ന മറ്റൊരു കാര്യമാണ് പ്രസവം.
രക്തസ്രാവമില്ലെങ്കിലും പ്രസവം കൊതന്നെ കുളി നിർബന്ധമായിവരും. എന്നാൽ ഇരട്ടകളിൽ ഒന്നു പ്രസവിക്കപ്പെട്ടു. മറ്റൊന്ന് ഗർഭാശയത്തിൽ അവശേഷിക്കുന്നുവെങ്കിലോ? രാമത്തെ ശിശു കൂടി ജനിച്ചു ഗർഭാശയം ശൂന്യമാകേതുമേ കുളി നിർബന്ധമാകാൻ? ഇരട്ടകൾ ഒന്നിച്ചല്ല പ്രസവിക്കപ്പെടുന്നത് എങ്കിൽ ഒന്നാമത്തെ പ്രസവം കൊതന്നെ കുളി നിർബന്ധമാകും. രാമത്തെ പ്രസവത്തിനു വേറെയും (ശർവാനി 1/258).
Created at 2024-11-05 09:26:37