Related Articles
-
-
FIQH
സയാമീസിന്റെ വിവാഹം
-
മരണപ്പെട്ടവർക്കു പ്രതിഫലം ലഭിക്കാൻ വേി ഭക്ഷണം വിതരണം ചെയ്യുകയും പരേതരുടെ പരലോകമോക്ഷത്തിന് ദുആ നിർവഹിക്കുകയും ചെയ്യുന്ന ചടങ്ങിനാണ് അടിയന്തിരം എന്ന് മുസ്ലിംകൾ പറയുന്നത്. ഇത് മരണാനന്തരം ഏത് ദിവസവുമാകാം. നിശ്ചിത ദിവസം തെരഞ്ഞെടുക്കുന്നതിനും വിരോധമില്ല. ഇത് അനുവദനീയമാണോ? പ്രതിഫലാർഹമാണോ? നമുക്ക് പരിശോധിക്കാം. മരണപ്പെട്ടവർക്കുവേി നൽകുന്ന ദാനധർമങ്ങൾ സ്വീകാര്യമാണെന്ന് നിരവധി ഹദീസുകളിൽ കാണാം.
സുഫ്യാൻ(റ)വിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ത്വാഊസ് (റ) പ്രസ്താവിച്ചി രിക്കുന്നു: “നിശ്ചയം, മരണപ്പെട്ടവർ ഏഴുദിവസം അവരുടെ ഖകളിൽ വിഷമാവ സ്ഥയിലായിരിക്കും. ആയതിനാൽ സ്വഹാബിമാർ അത്രയും ദിവസം അവർക്കുവേി ഭക്ഷണം ദാനം ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നു” (അൽ ഹാവി ലിൽ ഫതാവാ 2/178). ഈ ഹദീസിന്റെ എല്ലാ നിവേദകരും സ്വഹീഹായ ഹദീസുകൾ റിപ്പോർട്ടുചെയ്യുന്നവരാകുന്നു. ത്വഊസ് (റ) താബിഉകളിൽ പ്രധാനപ്പെട്ട വ്യക്തിയുമാണ്. ഇമാം സുയൂഥി (റ) എഴുതുന്നു: “മരണപ്പെട്ടവർക്കുവേി ഏഴു ദിവസം ഭക്ഷണം വിതരണം ചെയ്യുകയെന്ന സുന്നത്ത് മക്കയിലും മദീനയിലും ഇന്നുവരെ നിലനിൽക്കുന്നതായി എനിക്ക് വിവരം ലഭിച്ചിരിക്കുന്നു. സ്വഹാബത്തിന്റെ കാലം മുതൽ ഇന്നുവരെ ഈ പ്രവർത്തനം ഉപേക്ഷിക്കപ്പെട്ടിട്ടില്ല (അൽഹാവി ലിൽഫതാവാ, 2/194).
ആസിബുകുലൈബ് (റ) ൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: “ഞങ്ങൾ നബി (സ്വ) യോടൊന്നിച്ച് ഒരു ജനാസയെ പിന്തുടർന്നു. മയ്യിത്ത് സംസ്കരണത്തിനു ശേഷം നബി (സ്വ) മടങ്ങിയപ്പോൾ മരണപ്പെട്ട വ്യക്തിയുടെ ഭാര്യയുടെ പ്രതിനിധി നബിയെ ക്ഷണിച്ചു. നബി (സ്വ) യും ഞങ്ങളും ക്ഷണം സ്വീകരിച്ചു. (വീട്ടിൽ വെച്ച്) ഭക്ഷണം കൊുവന്നു. നബിയും ജനങ്ങളും അവിടെ നിന്നു ഭക്ഷണം കഴിച്ചു” (അബൂദാവൂദ്, മിർഖാത്, 10/278).
“ഒരാൾ നബി (സ്വ) യോട് പറഞ്ഞു: എന്റെ മാതാവ് പെട്ടെന്ന് മരിച്ചു. (എന്തെങ്കിലും വസ്വിയ്യത്ത് ചെയ്യാൻ അവർക്ക് അവസരം ലഭിച്ചില്ല.) വല്ലതും സംസാരിച്ചിരുന്നുവെ ങ്കിൽ എന്തെങ്കിലും അവർ ദാനം ചെയ്യുമായിരുന്നു എന്നു ഞാൻ മനസ്സിലാക്കുന്നു. ഇനി ഞാൻ അവർക്കുവി വല്ലതും ദാനം ചെയ്താൽ അവർക്ക് പ്രതിഫലം ലഭിക്കുമോ? നബി (സ്വ) പറഞ്ഞു: അതെ (ബുഖാരി, മുസ്ലിം).
മേൽ ഹദീസ് വ്യാഖ്യാനിച്ചു കൊ് ഇമാം നവവി (റ) എഴുതുന്നു: “മയ്യിത്തിനുവേി യുള്ള സ്വദഖ മയ്യിത്തിനുപകരിക്കുമെന്നും മയ്യിത്തിലേക്ക് അതിന്റെ പ്രതിഫലം എത്തിച്ചേരുമെന്നും ഈ ഹദീസ് തെളിയിക്കുന്നു. പണ്ഡിതന്മാരുടെ ഏകകണ്ഠമായ അഭിപ്രാ യവും ഇതുതന്നെയാണ് (ShahruMuslim, 7/90).
ഇതേ വിശദീകരണം ഫത്ഹുൽ ബാരിയിലും കാണാം (7/305). മരണാനന്തരം തങ്ങൾ ക്കുവി സ്വദഖ ചെയ്യാൻ സ്വഹാബത്ത് വസ്വിയത്ത് ചെയ്യാറുായിരുന്നുവെന്ന് ഇമാം ത്വബരി (റ) തന്റെ താരീഖിൽ വ്യക്തമാക്കിയിട്ടു്.
“മയ്യിത്തിനുവേി ദാനം ചെയ്യലാണുദ്ദേശ്യമെങ്കിൽ അത് മതത്തിൽ കൽപ്പിക്കപ്പെട്ട കാര്യമാകുന്നു. ഇതുകൊാണ് അബൂദർറിൽ ഗിഫാരി (റ) തനിക്ക് മരണമാസന്നമായ പ്പോൾ ഇങ്ങനെ ദാനം ചെയ്യാൻ വസ്വിയ്യത്ത് ചെയ്തത്” (താരീഖുൽ ഉമമി വൽ മുലൂക് 3/354).
ഇബ്നുതൈമിയ്യ പറയുന്നതുകാണുക: “മരിച്ചവർക്കു വേി ദാനം ചെയ്യുന്നത് മയ്യിത്തിനു ഉപകരിക്കുന്നതാണ്. ഇതിൽ ലോക മുസ്ലിംകൾ ഏകോപിച്ചിരിക്കുന്നു. ഇത് തെളിയിക്കുന്ന ധാരാളം ഹദീസുകൾ നബി (സ്വ) യിൽ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടു' (ഫ താവാ ഇബ്നുതൈമിയ്യ 24/175).
മരണപ്പെട്ടവർക്കുവേി സ്വദഖ ചെയ്യൽ സുന്നത്താണെന്ന് കർമ ശാസ്ത്ര പണ്ഢിത ന്മാരും വ്യക്തമാക്കുന്നു. ഇബ്നുഹജർ (റ) എഴുതുന്നു: “മയ്യിത്തിനുവേി ഭക്ഷണം വിതരണം ചെയ്യൽ സ്വദഖയാകുന്നു. മയ്യിത്തിനുവേി സ്വദഖ നൽകൽ സുന്നത്താണെന്നതിൽ ഇജ്മാഅ് ഉ (ഫതാവൽ കുറാ, 2/31).
ഇമാം നവവി (റ) ശറഹുൽ മുഹദ്ദബ് 5/323 ലും ഈ കാര്യം സലക്ഷ്യം സമർഥിക്കുന്നു. അടിയ ന്തരമെന്നപേരിൽ മുസ്ലിംകൾ നടത്തിവരുന്ന, മരിച്ച വ്യക്തികൾക്കു വേി ദിവസം നിശ്ചയിച്ചും അല്ലാതെയുമുള്ള ദാനധർമങ്ങൾക്ക് ഇസ്ലാമിൽ അടിസ്ഥാനമുന്നും അംഗീകൃതമാണെന്നും ഇവിടെ വ്യക്തമാകുന്നു. ഇത്തരം സൽക്കർ മങ്ങൾ സുന്നത്തിൽ പെട്ടതായിട്ടുപോലും അവയെ ചാവടിയന്തിരം എന്നുപറഞ്ഞ് അവഗണിക്കുന്നത് എത്ര ധിക്കാരമാണ്?
Created at 2024-11-08 23:53:02