Related Articles
-
Books
ഇന്ഷൂറന്സിന്റെ തത്വം
-
BOOKS
തിരുനബി യുടെ സവിശേഷതകള്
-
കുളിക്കു പകരം ചെയ്ത തയമ്മും കുളി നിര്ബന്ധമാക്കുന്ന ഏതു കാര്യങ്ങള് കൊണ്ടും, വുളുവിനു പകരം ചെയ്ത തയമ്മും വുളു മുറിയുന്ന ഏതുകാര്യം കൊണ്ടും ബാത്വിലാകും. ജനാബത്തുകാരന് കുളിക്കു പകരം തയമ്മും ചെയ്ത ശേഷം വുളു മുറിയുന്ന ഏതെങ്കിലും കാര്യമുണ്ടായാലും ഖുര്ആന് പാരായണം, പള്ളിയില് താമസിക്കല് തുടങ്ങിയ വുളുവില്ലാതെ അനുവദനീയമായ കാര്യങ്ങള് അവനു ചെയ്യാവുന്നതാണ്. കുളി നിര്ബന്ധമാകുന്ന കാര്യങ്ങളു ണ്ടായാലേ അവ ഹറാമാകൂ.
രോഗത്തിനോ മുറിവിനോ വേണ്ടി ചെയ്ത തയമ്മും അവ സുഖപ്പെടല് കൊണ്ടും ജല ദൌര് ലഭ്യം കാരണം ചെയ്ത തയമ്മും വെള്ളം ലഭ്യമാവാന് സാധ്യതയുണ്ടാവുന്നതു കൊണ്ടും അസാധുവാകും. എന്നാല് നിസ്കാരമാരംഭിച്ച ശേഷം വെള്ളം ലഭ്യമാവുകയും അതു മടക്കല് നിര്ബന്ധമാകാത്ത നിസ്കാരമാവുകയും ചെയ്താല് ആ നിസ്കാരം മുറിക്കേണ്ടതില്ല.
Created at 2024-02-26 10:15:15