Related Articles
-
-
-
FIQH
ഇരുജഡമനുഷ്യൻ
നബി(സ്വ) ഉൾപ്പെടെയുള്ള മഹാത്മാക്കളുടെ ഖബർ സിയാറത്ത് ചെയ്യുന്നത് സുന്നത്താണെന്ന് ഖുർആനും സുന്നത്തും വ്യക്തമാക്കുന്നു. സുന്നത്തായ സിയാറതിനു സൗകര്യ മാക്കും വിധം ഖബറ് മാത്രമോ അല്ലെങ്കിൽ ചുറ്റുഭാഗങ്ങളിൽ ചുമരോ കെട്ടിടമോ കെട്ടി ഉയർത്തുന്ന തിനാണ് ജാറം എന്നു വിവക്ഷിക്കുന്നത്. ഈ ഉദ്ദേശ്യത്തോടെ പൊതു സ്ഥലത്തായാലും അല്ലെങ്കിലും ജാറം പണിയുന്നത് സുന്നതാണ്. സാധാരണ ഖബറു കൾ പ്രത്യേക സാഹചര്യമൊന്നുമില്ലെങ്കിൽ ഒരു ചാണിലധികം ഉയർത്തുന്നത് അനുവദ നീയവുമല്ല. ഇബ്നുഹജർ (റ) എഴുതുന്നു. “ന്യായമായ അഭിപ്രായം മുസ്ലിംകളെ മറമാടുന്ന ഭൂമിയിൽ (മുസബ്ബലത്) സ്വാലിഹീ ങ്ങളുടെ ഖബറുകളുങ്കിൽ മണ്ണിനെ ഉയർത്തുക, ഖബറിനുചുറ്റും കെട്ടിടം (മഖാം) പണിയുക തുടങ്ങി പ്രസ്തുത ഖബറുകൾ നശിച്ചുപോകാതെ സൂക്ഷിക്കാനും അവയുടെ ബഹുമാനം നിലനിർത്താനുമാവശ്യമായ പ്രവർത്തനങ്ങൾ അനുവദനീയ മാകും എന്നതാണ്” (ഈആബ്, ശർവാനി, 3/206).
മഹാത്മാക്കൾക്ക് ജാറം പണിയാമെന്ന് ബുഖാരി നിവേദനം ചെയ്ത ഹദീസുകളിൽ നിന്നും തെളിയുന്നു. ഖാരിജത്തുബ്നു സൈദ്(റ)പറയുന്നു: “ഉസ്മാൻ (റ)ന്റെ കാല ഘട്ടത്തിൽ ഞങ്ങൾ യുവാക്കളായിരുന്നു. അന്ന്, ഉസ്മാൻബ്നു മള്ഊൻ(റ)വിന്റെ ഖബർ
ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളിൽ ഏറ്റവും വലിയ ചാട്ടക്കാർ.” (ബുഖാരി, 4/364) ഖബർ ഉയർത്തൽ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിയിക്കുന്നു” (ഫത് ഹുൽബാരി, 4/365). “നബി (സ്വ) അർജ് എന്ന സ്ഥലത്തിന്റെ പിൻഭാഗത്ത് ഒരു കുന്നിന്റെ അരികിൽ വെച്ച് നിസ്കരിച്ചു. ആ പള്ളിയുടെ സമീപം വഴിയുടെ വലതുഭാഗത്തായി കല്ലുകൊ പടുത്തുയർത്തപ്പെട്ട രാ മൂന്നോ ഖബറുകളുായിരുന്നു” (ബുഖാരി, 2/348).
ഇമാം നവവി(റ)എഴുതുന്നു: “സിയാറത്, തബർറുക് എന്നിവ നിലനിർത്താൻ മസ്ജിദുൽ അഖ്സയും മറ്റു പള്ളികളും അമ്പിയാഅ്, ഉലമാഅ്, സ്വാലീഹീങ്ങൾ എന്നിവരുടെ ഖകളും പരിപാലിക്കാൻ വേി വസ്വിയ്യത് ചെയ്യൽ മുസ്ലിംകൾക്ക് അനുവദനീയമാണ് (Roulatutwalebeen, Vol. 5. Page. 172).
ഇതുകൊാണ് നബി(സ്വ)യുടെ ജാറം പൊളിഞ്ഞു വീണപ്പോൾ സ്വഹാബത് അത് പുതുക്കിപ്പണിയുന്നതിൽ ജാഗ്രത കാണിച്ചത്. ബുഖാരി റിപ്പോർട്ടു ചെയ്ത ഹിശാമുബ്നു ഉർവ തന്റെ പിതാവിൽനിന്ന് നിവേദനം ചെയ്യുന്നു. ഹദീസ് കാണുക:
“വലീദ്ബ്നുഅബ്ദുൽ മലികിന്റെ കാലത്ത് നബി(സ്വ)യുടെ റൗളയുടെ ഭിത്തി വീണ പ്പോൾ അവർ അത് പുതുക്കിപ്പണിയാൻ തുടങ്ങി. പുനർനിർമാണത്തിനിടയിൽ ഒരു കാൽപ്പാദം പ്രത്യക്ഷപ്പെട്ടു. അവർ പരിഭ്രമത്തിലായി. ഇത് നബി(സ്വ)യുടെ പാദമായി രിക്കുമെന്നവർ വിചാരിച്ചു. ഇത് തിരിച്ചറിയാവുന്ന ആരെയും അവർക്ക് ലഭിച്ചില്ല. അവസാനം ഉർവി (റ) വന്ന് അവരോട് പറഞ്ഞു: “അല്ലാഹുവാണ് സത്യം. ഇത് നബി (സ്വ) യുടെ പാദമല്ല. ഉമർ (റ) വിന്റെ പാദമാകുന്നു” (ബുഖാരി, 4/415).
സ്വഹാബത്തിൽ പലരുടേയും ഖബറുകളിൽ ജാറമായിരുന്നുവെന്നു ചരിത്ര ഗ്രന്ഥ ങ്ങളിൽ കാണാവുന്നതാണ്. ഇമാം നവവി (റ) എഴുതി:
“അഖീലുബ്നു അബീത്വാലിബ്(റ)ബഖീഇലാണ് മറമാടപ്പെട്ടത്. അദ്ദേഹത്തിന്റെ ഖബർ പ്രസിദ്ധമാണ്. അതിനുമേൽ ഖുബ്ബയായിരുന്നു”(തഹ്ദീബുൽ അസ്മാഇ വല്ലുഗാത്, വാ. 1, പേ. 310). “നബി(സ്വ)യുടെ മകൻ ഇബ്റാഹിം ബഖീഇലാണ് മറമാടപ്പെട്ടത്. അവരുടെ ഖബറ് പ്രസിദ്ധമാണ്. അതിനുമേൽ ഖുബ്ബയുായിരുന്നു” (തഹ്ദീബ്, 1/116).
ഇമാം അബൂഹനീഫ (റ) വിന്റെ ഖബറിനുമുകളിൽ ഖുബ്ബയുള്ളതായി ഇഹ്കാമുസ്സാജിദ് ഫീ അഹ്കാമിൽ മസാജിദ് എന്ന ഗ്രന്ഥത്തിൽ (പേ. 32) ഇമാം സർകശിയും ശദ റാതുദ്ദഹബിൽ (3/319) ഇബ്നു ഇമാദിൽ ഹമ്പലിയും വ്യക്തമാക്കിയിരിക്കുന്നു.
Created at 2024-11-09 00:08:21