Related Articles
-
FIQH
നേർച്ച
-
FIQH
കൂട്ടുപ്രാർഥന
-
FIQH
ജുമുഅയും വിവാദങ്ങളും
ജുമുഅ യുടെ രാം ബാങ്കിനെ എതിർക്കുന്നവർ ലോക മുസ്ലിം ഐക്യത്തെയാണ് ചോദ്യം ചെയ്യുന്നത്. ഉസ്മാൻ (റ) നടപ്പിൽ വരുത്തിയ ഈ ബാങ്ക് സ്വഹാബികളെല്ലാം
അംഗീകരിക്കുകയും നാളിതുവരെ മുസ്ലിം ലോകം തുടർന്നുവരികയും ചെയ്തതാണ്. സാഇബുബ്നു യസീദ് (റ) പറയുന്നതായി ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു: “ജുമുഅ നിസ്കാരത്തിനുള്ള വാങ്ക് നബി (സ്വ), അബൂബക്ർ (റ), ഉമർ (റ) എന്നി വരുടെ കാലത്ത് ഇമാം മിമ്പറിൽ ഇരിക്കുമ്പോഴായിരുന്നു നിർവഹിച്ചിരുന്നത്. ഉസ്മാൻ (റ) ന്റെ ഭരണ കാലത്ത് (ജനങ്ങൾ വർധിച്ചപ്പോൾ) മൂന്നാം ബാങ്ക് വിളിക്കാൻ കൽ പ്പിച്ചു. (ഇഖാമത്ത്ഉൾപ്പെടെ) ......ബാങ്ക് വിളിച്ചു. കാര്യം അങ്ങനെ സ്ഥിരപ്പെടുകയും ചെയ്തു” (ബുഖാരി). ഹദീസിൽ നിന്ന് രു കാര്യം വ്യക്തമാണ്. ഒന്ന്: നബി (സ്വ) യുടെ കാലത്ത് മാത്രമല്ല സ്വിദ്ദീഖ് (റ) ന്റെയും ഉമർ (റ) ന്റെയും കാലത്ത് അവർ നടപ്പിൽ വരുത്തിയ കാര്യങ്ങൾക്കും ഇസ്ലാമിൽ പ്രസക്തിയും. അല്ലാത്തപക്ഷം ഇവരുടെ കാലത്തായിരുന്നില്ല എന്ന പ്രസ്താവന നിരർഥകമാകുമല്ലോ. ര സാഇബുബ്നു യസീദ് (റ) വും ഇമാം ബുഖാരിയും ഉസ്മാൻ (റ) ന്റെ പ്രവർത്തനം ഇസ്ലാമിക നിയമമായി അംഗീകരിച്ചിരിക്കുന്നു. അല്ലെങ്കിൽ ഈ പ്രസ്താവന ക്കുശേഷം ഇത് ബിദ്അത്താണെന്ന് പറയുമായി രുന്നു. അങ്ങനെ ചെയ്തിട്ടില്ല. ഫത്ഹുൽ ബാരിക്ക് അനുബന്ധമായി സ്വാഭിപ്രായങ്ങൾ ചേർക്കാറുള്ള ഇബ്നുബാസ് പോലും രാം ബാങ്ക് നവീനാചാരമാണെന്ന് പറഞ്ഞിട്ടില്ല. സ്വർഗസ്ഥരായ വിശ്വാസികൾ എന്റെയും
സ്വഹാബത്തിന്റെയും ചര്യ പിൻപറ്റുന്ന വരായിരിക്കുമെന്ന് നബി (സ്വ) പ്രസ്താവിച്ചിരിക്കുന്നു. സ്വഹാബികളുടെ ചര്യ അംഗീകാരം നൽകുകയാണ് മേൽ ഹദീസ്. രാം ബാങ്കിനെ നിഷേധിക്കുന്നവർ സ്വഹാബത്തിന്റെ ഇജ്മാഇനെ തള്ളിപ്പറയുകയാണ് ചെയ്യുന്നത്.
ജുമുഅയുടെ ഒരു പ്രധാന ഭാഗമാണ് ഖുതുബ. എല്ലാവരും ശ്രദ്ധയോടെ ഇത് കേട്ടിരി ക്കണം. ഖുബാ വേളയിലെ സംസാരം ജുമുഅയുടെ പ്രതിഫലം നഷ്ടപ്പെടുത്തു മെന്ന്
ഹദീസുകളിൽ കാണാം. ഇത്രയും പ്രധാനപ്പെട്ട ഖുതുബ് ആരംഭിക്കുന്നതിനു മുമ്പ് അതു സംബന്ധമായ മുന്നറിയിപ്പു നൽകുന്നതിനാണ് മആശിറ വിളി സുന്നത്താക്കിയത്. ഹദീസിന്റെ പിന്തുണ യോടെ ഇബ്നുഹജർ (റ) ഇക്കാര്യം സമർഥിക്കുന്നു.
“ഞാൻ പറയുന്നു. നബി (സ്വ) ഹജ്ജത്തുൽ വിദാഇൽ മിനയിൽ വെച്ച് ഖുതുബ
നിർവഹിക്കാൻ ഉദ്ദേശിച്ചപ്പോൾ ജനങ്ങളെ അടക്കിയിരുത്താൻ നബി ഒരാളോട് കൽപ്പിച്ചുവെന്ന ഹദീസ് ഒരു മുർഖിയെ (ഖത്വീബിനെ മിമ്പറിലേക്ക് ക്ഷണിക്കുന്നവൻ) നിശ്ചയിക്കണമെന്നതിന് തെളിവാണ്. ഇതനുസരിച്ച് ജനങ്ങളെ നിശ്ശബ്ദരാക്കി ഇരുത്താൻ ഒരാളോട് കൽപ്പിക്കൽ ഖത്വീബിന് സുന്നത്താണ്. ഇതാണ് മുർഖിയുടെ ജോലി” (തുഹ്ഫ, 2/461).
ഹദീസിൽ നിന്ന് മആശിറ വിളി സുന്നത്താണെന്ന് തെളിയിക്കുകയാണ് ഇബ്നുഹജർ (റ). നവീനാശയക്കാരുടെ അഭിപ്രായത്തിൽ ഖുതുബ കേവലം ഒരു പ്രഭാഷണമാണല്ലോ. എങ്കിൽ സ്വാഭാവിക സ്വാഗത പ്രസംഗത്തിന്റെ സ്ഥാനമെങ്കിലും ഇതിനു നൽകി കൂടേ?
അബൂദാവൂദ് നിവേദനം ചെയ്യുന്നു. ശുഐബ്നു റസീക് (റ) പറയുന്നു: “ഞങ്ങൾ മദീനയിൽ ദിവസങ്ങളോളം താമസിച്ചു. അന്ന് നബി (സ്വ) യോടൊപ്പം ഞങ്ങൾ ജുമുഅയിൽ പങ്കെടുത്തിരുന്നു. ഒരു വടി, അല്ലെങ്കിൽ ഒരു വില്ല് കുത്തിപ്പിടിച്ചുകൊ് എഴു ന്നേറ്റുനിന്ന് നബി അല്ലാഹുവിനെ സ്തുതിച്ചു. അവനെ വാഴ്ത്തി. (ഖുബ് നിർവഹിച്ചു.) (ബലുൽ മജ്ഹൂദ് ബി ശറഹി അബീദാവൂദ്, 6/94).
കർമശാസ്ത്ര പണ്ഢിതന്മാർ പ്രസ്തുത ഹദീസിന്റെ അടിസ്ഥാനത്തിൽ വാളെടുക്കൽ സുന്നത്താണെന്ന് പ്രസ്താവിച്ചിരിക്കുന്നു. ഇബ്നുഹജർ (റ) എഴുതി: “ഖത്വീബ് വാള്, വടി പോലുള്ളവയിൽ ഊന്നിനിൽക്കൽ സുന്നത്താകുന്നു. നബി (സ്വ) യെ പിൻപറ്റലാണത് (8, 2/462).
“ഖതീബ് വാള്, വടി പോലുള്ളതിന്റെ മേൽ ഊന്നിനിൽക്കണം. അബൂദാവൂദ് റിപ്പോർട്ടു ചെയ്ത ഹദീസിൽ ഇങ്ങനെ പറഞ്ഞിട്ടു്” (മഹല്ലി, 1/282).
ഹദീസുകൊ് സ്ഥിരപ്പെട്ട ഒരു സുന്നത്തിനെയാണ്. നവീനവാദികൾ ഉപേക്ഷിക്കു കയും എതിർക്കുകയും ചെയ്യുന്നതെന്ന് നാം മനസ്സിലാക്കുക.
Created at 2024-11-09 00:17:03