Related Articles
-
-
-
FIQH
ഖുതുബയുടെ ഭാഷ
അടക്കം അനങ്ങൽ എന്നാണ് ഇതിന്റെ അർഥം, റുകൂഅ്, സുജൂദ്, ഇടയിലെ ഇരുത്തം, ഇഫ്തിറാ ഷിന്റെ ഇരുത്തം ഇവയിൽ അടങ്ങിതാമസിക്കൽ നിസ്കാരത്തിന്റെ ഒമ്പതാമത്തെ ഫർളാകുന്നു. എല്ലാ അംഗങ്ങളും ആ ഫർളിൽ സ്ഥിരമാവുകയെന്നാ ണിതു കൊ് വിവക്ഷിതം.
മദീനാപള്ളിയിൽ ഉായ ഒരു സംഭവം അബുഹുറൈറ (റ) പറഞ്ഞ് തരുന്നതിൽ നിന്നും ചുമ് നീനത്തിന്റെ അനിവാര്യത നമുക്കു ബോധ്യപ്പെടുന്നതാണ്, ഒരിക്കൽ ഒരാൾ പള്ളിയിൽ നിന്നും നിസ്കരിക്കുകയായിരുന്നു. നബി (സ്വ) യും ഏതാനും ശിഷ്യന്മാരും പള്ളിയുടെ ഒരു ഭാഗത്ത് ഇരിക്കുന്നു. നിസ്കാരം പൂർത്തിയാക്കിയ അദ്ദേഹം നബി (സ്വ) യുടെ അരികിലെത്തി സലാം ചൊല്ലി. നബി (സ്വ) സലാം മടക്കിയ ശേഷം പറഞ്ഞു. താങ്കൾ വീം നിസ്കരിക്കുക. കാരണം ഇപ്പോൾ താങ്കൾ നിസ്കരിച്ചിട്ടില്ല. കൽപന സ്വീകരിച്ചു. അയാൾ വീം നിസ്കരത്തിലായി. നബി (സ്വ) അദ്ദേഹത്തെ വീക്ഷിച്ചുകൊയിരുന്നു. നിസ്കാര ശേഷം വരുമയാൾ തിരുസന്നിധിയി ലെത്തി. നബി (സ്വ) യുടെ മറുപടി പഴയതുപോലെയായിരുന്നു. നീ പോവുക വീം നിസ്ക രിക്കൂ. ഇപ്രകാരം മൂന്ന് തവണ നബി (സ്വ) അയാളോട് നിസ്കരിക്കാൻ ആവശ്യപ്പെട്ടു. സ്വഹാ ബാക്കൾ കാരണമറിയാതെ ആശ്ചര്യപ്പെട്ടു. അദ്ദേഹം അമ്പരപ്പോടെ നബി (സ്വ) യോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെ, അങ്ങയുടെ റബ്ബാണ് സാക്ഷി. ഇതിനപ്പുറം എനിക്ക് നിസ്കരിക്കാൻ അ റിയില്ല. അവിടുന്ന് എനിക്ക് പഠിപ്പിച്ചു തന്നാലും. തെറ്റുകുറ്റങ്ങൾ സംഭവിക്കുന്ന ഒരു സാധാരണ ക്കാരണ് ഞാൻ. തിരുമേനി പറഞ്ഞു: നീ നിസ്കരത്തിന് സജ്ജമായാൽ തക്ബീർ ചൊല്ലുകയും പിന്നെ സൂറത്തുൽ ഫാതിഹയും ചെറിയ ഖുർആൻ ആയത്തുകളും ഓതുകയും ചെയ്യുക. ശേഷം പൂർണ്ണമായി അടങ്ങിത്താമസിക്കുന്നതു വരെ റുകൂഅ് ചെയ്യുക. പിന്നെ ഇഅ്തിദാലും ഇത് പോലെ ശാന്തമായി നിർവ്വഹിക്കുക. തുടർന്ന് പൂർണ അടക്കമാകുന്നതു വരെ സുജൂദും പിന്നീട് പൂർണ ശാന്തതയാകുംവരെ ഇരിക്കുകയും അപ്രകാരം വീം സുജൂദും ചെയ്യുക. ഇ തുപോലെ ഓരോ റക്അതും നിർവ്വഹിക്കുക.
റുകൂഅ്, സുജൂദ് തുടങ്ങിയ കർമ്മങ്ങളിൽ അടങ്ങിത്താമാസിക്കാതിരുന്നാൽ നിസ്കാരം സാധുവാ കുകയില്ലയില്ലന്ന് ഈ ഹദീസിലൂടെ മനസ്സിലാക്കാവുന്നതാണ്. സ്വന്തം വീഴ്ച മൂലം അറിവില്ലാതെ പോയ വ്യക്തിക്ക് നിസ്കാരത്തിലെ പിഴവുകളിൽ ഇളവ് ലഭിക്കില്ല. ന്നാണ് ഈ ഹദീസിലെ പാഠം.
മൂന്ന് റക്അതോ നാല് റക്അതോ ഉള്ള നിസ്കാരത്തിൽ രാം റക്അതിലെ രാം സുജൂദിന് ശേഷം അത്തഹിയ്യാത്തും അതിനുവേി ഇരിക്കലും സുന്നതാണ്. പ്രസ്തുത അത്തഹിയ്യാത്ത് അവസാന അത്തഹിയ്യാത്തിനെക്കാൾ നീളാൻ പാടില്ല എന്നു മാത്രമല്ല അതിനെക്കാൾ ചെറുതാവൽ സുന്നതുമാണ്. എന്നാൽ അതിനുശേഷം നബി (സ്വ) യുടെ മേലിൽ സ്വലാത്ത് ചൊല്ലൽ സുന്നത്താണ്.
നിർത്തത്തിലും റുകൂഅ് സുജൂദ് തുടങ്ങിയവയിലുമെല്ലാം സ്രഷ്ടാവിനെ പുകഴ്ത്തു കയും തന്റെ കഴിവുകേടുകൾ അവന്റെ മുന്നിൽ എണ്ണിപ്പറയുകയും ചെയ്ത
വിശ്വാസി യജമാനനുമായുള്ള സംഭാഷണത്തിൽ നിന്ന് വിരമിക്കും മുമ്പ് അത്മീയമായും മാനസി കമായും അല്ലാഹുവിലേക്ക് ഒരു മിഅ്റാജ് നടത്തുകയാണ് അത്തഹിയ്യാത്തിലൂടെ.
അല്ലാഹുവിന്റെ വിളികേട്ട് ചുരുങ്ങിയ സമയത്തിനകം ഭൂമിയിലെയും വാനലോക ത്തെയും അത്ഭുതങ്ങൾ ദർശിച്ച്, ഇലാഹിങ്കൽ ചെന്ന് പൂർണ്ണാദരവോടെയും പൊരുത്ത ത്തോടെയും തിരുനബി (സ്വ) സമർപ്പിച്ച സർവ്വസ്തുതികളുടെയും പുനർഘോഷം. സ്വശരീരം കൊ റബ്ബിലേക്ക് മിഅ്റാജ് നടത്തിയ തിരുനബി (സ്വ) തന്റെ ഉമ്മത്തിന് വേി അവനിൽ നിന്നു കൊ വന്ന സമ്മാനത്തിന്റെ ഫലങ്ങൾ അനുഭവിക്കുന്ന മനുഷ്യൻ തന്റെ നിസ്കാരത്തിൽ നിർബന്ധമായും അത്തഹിയ്യാത്ത് ഓതിയിരിക്കണം. ഖുർആൻ പഠിപ്പിക്കുന്നതുപോലെ, നബി(സ്വ)ഞങ്ങളെ തശഹ്ഹുദ് പഠിപ്പിച്ചിരുന്നു എന്ന അബ്ബാസ് (റ) ന്റെ വാക്ക് അതിന്റെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തുന്നു.
തശഹ്ഹുദിനെ സംബന്ധിച്ച് ധാരാളം ഹദീസുകൾ രേഖപ്പെട്ടിട്ടുങ്കിലും ഇമാം ശാഫി (റ) തിരഞ്ഞെടുത്തതിന്റെ സാരം നമുക്ക് ഇങ്ങനെ മനസ്സിലാക്കാം. എല്ലാ അഭിവാദ്യങ്ങളും അനുഗ്രഹങ്ങളും ഗുണങ്ങളും പ്രാർഥനകളും നന്മയും അല്ലാഹുവിനാ കുന്നു. ഓ നബീ നിങ്ങൾക്ക് അല്ലാഹുവിന്റെ കാരുണ്യവും സമാധാനവും ഉാവട്ടെ. ഞങ്ങൾക്കും അല്ലാഹുവിന്റെ സജ്ജനങ്ങളായ അടിമകൾക്കും തഥൈവ. അഷ്ടാഹുവല്ലാതെ ആരാധ്യനില്ല എന്നും മുഹമ്മദ് നബി(സ്വ)അല്ലാഹുവിന്റെ അടിമയും ദൂതനുമാ ണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു.
ഹദീസുകളിൽ വന്ന അത്തഹിയ്യാത്തിന്റെ ഏത് വാക്യങ്ങൾ ഓതിയാലും നിസ്കാരം ശരിയാകുന്നതാണ്. ഒടുവിലെ അത്തഹിയ്യാത്തിനു ശേഷം നബി (സ്വ) യുടെ മേൽ സ്വലാത്ത് ചൊല്ലൽ നിർബന്ധമാണ്. സൂറത്തുൽ അഹ്സാബിൽ നബി(സ്വ)യുടെ മേൽ സ്വലാത്ത് ചൊല്ലാനുള്ള അല്ലാഹുവിന്റെ കൽപന കാണാവുന്നതാണ്.
Created at 2024-11-24 00:59:59