
Related Articles
-
HISTORY
ഉസ്മാൻ ബിൻ അഫ്ഫാൻ (റ)
-
HISTORY
ഉമർ ബിൻ ഖത്വാബ് (റ)
-
HISTORY
ഇമാം തിർമിദി (റ)
ഹിജ്റയുടെ 6-ാം വർഷം. ഇസ്ലാമിന്റെ പ്രബോധന ചക്രവാളം വികസിപ്പിക്കാൻ മഹാനായ മുഹമ്മദ് മുസ്ഥഫാ(സ്വ)തീരുമാനിച്ചു. ലക്ഷ്യപൂർത്തീകരണത്തിനായി അറബികളും അല്ലാത്തവരുമായ രാജാക്കന്മാർക്കായി അവർ എട്ട് കത്തുകളെഴുതി. ഇസ്ലാമിലേക്ക് ക്ഷണിച്ചുകൊള്ള കത്തുകളുമായി ദൂതന്മാർ വിവിധ ദിക്കുകളിലേക്ക് യാത്രയായി. നബി (സ്വ) കത്തെഴുതിയവരുടെ കൂട്ടത്തിൽ ഒരാളായിരുന്നു സുമാമത്തുബ്നു ഉസാൽ അൽഹനഫി (റ). ജാഹിലിയ്യത്തിൽ അറേബ്യൻ നേതൃ നിരയിലെ ഉന്നതസ്ഥാനീയനായിരുന്നു സുമാമ. ബനൂഹനീഫഃ ഗോത്രത്തിലെ അനിഷേധ്യനായ നേതാവ്... എതിരായി ചെറുവിരൽ അനക്കാൻ ആരും ധൈര്യപ്പെടാത്ത യമാമ രാജ്യത്തിന്റെ അധിപൻ...!
സർവ്വത്ര അവജ്ഞയോടെയുമാണ് സുമാമം നബി(സ്വ)യുടെ കത്തിനെ എതിരേറ്റത്... മിഥ്യാഭിമാനം അയാളെ ധിക്കാരിയാക്കി മാറ്റിയിരുന്നു... അതിനാൽ സത്യ സന്ദേശത്തിന് നേരെ അയാൾ പിന്തിരിഞ്ഞു നിന്നു. അത്കൊം മതിയാക്കാതെ, പ്രവാചക തിരുമേനിയെ വധിക്കാനും അവരുടെ സന്ദേശം കുഴിച്ചുമൂടാനും അയാൾ തീർച്ചപ്പെടുത്തി.
നബി (സ്വ) യെ അപായപ്പെടുത്താൻ അയാൾ തക്കം പാർത്ത് നടന്നു... യാദൃശ്ചികമായ ഒരു നിമിഷം...! ആ കൊടും ചതി നടക്കേതായിരുന്നു. അവസാന നിമിഷം തന്റെ പിത സഹോദരൻ മുഖേന സുമാമയെ പിന്തിരിപ്പിച്ചു കൊ് നബി(സ്വ)യെ അല്ലാഹു രക്ഷപ്പെടുത്തി. എന്നാൽ... നബി(സ്വ)ക്ക് നേരെയുള്ള അക്രമണം തൽക്കാലം നിർത്തിവെച്ചെങ്കിലും സ്വഹാബത്തിനെ അതിക്രൂരമാം വിധം സുമാമ വേട്ടയാടിക്കൊിരുന്നു... അനുകൂല സന്ദർഭങ്ങളെല്ലാം അയാൾ ഉപയോഗപ്പെടുത്തി. കുറെയേറെ സ്വഹാബികളെ നിഷ്കരുണം കൊന്നു കളഞ്ഞു. മുസ്ലിംകൾ അക്രമങ്ങൾ കൊ് പൊറുതി മുട്ടി... അവസാനം സുമാമയെ ക ാൽ കൊന്നുകളയാൻ നബി(സ്വ) പരസ്യമായി ഉത്തരവിട്ടു.
അധികം കഴിഞ്ഞില്ല....സുമാമ ഉംറ നിർവ്വഹിക്കാൻ മക്കയിലേക്ക് യാത്രയായി. ക അബ പ്രദക്ഷിണം ചെയ്യുകയും ബിംബങ്ങളുടെ പ്രീതിക്കായി ബലി നടത്തുകയുമാണ് ഉദ്ദേശ്യം. യാത്രക്കിടയിൽ മദീനയെ സമീപിച്ചു കൊിരിക്കുമ്പോഴാണ് സുമാമ സ്വ പി വിചാരിക്കാത്ത ആ സംഭവമായത്.
നബി (സ്വ) അയച്ച ഒരു രഹസ്യാന്വേഷണ സംഘം മദീനാ തെരുവീഥികളിലൂടെ റോ
ന്തുചുറ്റുകയാണ്... ശത്രുക്കളേതെങ്കിലും മദീനയെ ഉന്നം വെക്കുന്നുണ്ടോ എന്നറിയാൻ... അവർ സുമാമയെ ബന്ദിയാക്കി... പക്ഷേ, അയാൾ ആരെന്നവർക്കറിയില്ലായിരുന്നു. മദീനാ പള്ളിയിലെ ഒരു തൂണിൽ അദ്ദേഹം ബന്ദിക്കപ്പെട്ടു... നബി(സ്വ)തീരുമാനമെടുക്കണം... അതുവരെ അയാൾക്ക് മോചനമില്ല. നബി(സ്വ)അതാ പള്ളിയിലേക്ക് വരുന്നു. ഒരു തൂണിൽ ബന്ദിതനായി സുമാമ നിൽക്കുന്നത് ആ തിരുദൃഷ്ടികളിൽ പതിഞ്ഞു. അവിടുന്ന് സ്വഹാബത്തിനോട് ചോദിച്ചു. “നിങ്ങൾ ആരെയാണ് പിടിച്ചതെന്നറിയുമോ?' സ്വഹാബികൾ: "ഇല്ല... അല്ലാഹുവിന്റെ ദൂതരെ!' നബി(സ്വ): "അത് സുമാമത്തുബ്നു ഉസാൽ അൽഹനഫീ ആണ്... അദ്ദേഹത്തോട് നല്ല സമീപനം കൈകൊള്ളുക...
നബി(സ്വ) അവിടുത്തെ വീട്ടുകാരോട് പറഞ്ഞു: "ഇവിടെയുള്ള ഭക്ഷണ സാധനങ്ങളെല്ലാമെടുത്ത് സുമാമായുടെ അടുക്കലേക്ക് അയക്കുക.
ഒട്ടകത്തെ കറന്ന് രാവിലെയും വൈകുന്നേരവും സുമാമക്ക് നൽകാനും നബി (സ്വ) കൽപിച്ചു... സുമാമിയുമായി നേരിട്ട് സന്ധിക്കുന്നതിന് മുമ്പായിരുന്നു ഇതെല്ലാം നബി (സ്വ) ചെയ്തത്. പിന്നീട് നബി(സ്വ)സുമാമിയുടെ അടുത്ത് വരികയും അയാളുടെ മനസ്സിൽ ഇസ്ലാമിനോട് അനുഭാവം ഉളവാക്കുന്ന വിധത്തിൽ സംസാരിക്കുകയും ചെയ്തു.
നബി (സ്വ) ചോദിച്ചു: സുമാമാ, എന്ത് വിശേഷം?
സുമാമ പറഞ്ഞു: “നല്ലത് മാത്രമേയുള്ളൂ മുഹമ്മദ്... എന്നെ നീ വധിക്കുന്നുവെങ്കിൽ ഒരു കൊലപാതകിയേയാണു കൊല്ലുന്നതെന്നു നിങ്ങൾക്കു സമാധാനിക്കാം... എന്നോടു ദയാപരമായി പെരുമാറിയാൽ ഞാനെന്നും നിന്നോട് കൃതജ്ഞതയുള്ളവനായിരിക്കും... സമ്പത്താണു നിനക്കു വേതെങ്കിൽ ഞാൻ എത്ര വേണമെങ്കിലും തരാൻ തയ്യാറാണ്. നബി (സ്വ) ഒന്നും മിാതെ തിരിച്ചു നടന്നു... ദിവസം രൂ കഴിഞ്ഞു... ഭക്ഷണവും ഒട്ടകപ്പാലും ക്രമപ്രകാരം വന്നു കൊിരുന്നു... മൂന്നാം ദിവസം തിരുനബി(സ്വ) സുമാമയെ സമീപിച്ചിട്ട് ചോദിച്ചു. “എന്തു് സുമാമാ വിശേഷം
സുമാമ പറഞ്ഞു: “ഞാൻ പറഞ്ഞല്ലോ... വധിക്കുന്നുവെങ്കിൽ ഞാനത് അർഹിക്കുന്നത് തന്നെയാണ്... മറിച്ച് എന്നോട് നല്ല സമീപനമാണെങ്കിൽ ഞാൻ എന്നും നന്ദിയുള്ളവനായിരിക്കും... സമ്പത്തിനാണോ... എത്രയും നൽകാം...
നബി(സ്വ) അന്നും തിരിച്ചു പോയി... പിറ്റെ ദിവസം നബി(സ്വ)വീം ചെന്നു. എന്നിട്ട് ചോദിച്ചു.
"എന്ത് പറയുന്നു സുമാമ"
"ഞാൻ മുമ്പ് പറഞ്ഞത് തന്നെയാണ് പറയാനുള്ളത്". സുമാമ പറഞ്ഞു. “എന്നെ വധിക്കുന്നുവെങ്കിൽ ഒരു കൊലയാളിയെ വധിക്കുന്നു എന്ന് കരുതാം... നല്ല പെരുമാറ്റത്തിന് ഞാനൊരിക്കലും കൃതഘ്നത കാണിക്കില്ല...!
പിന്നീട് നബി (സ്വ) സഹാബത്തിനോട് പറഞ്ഞു: സുമാമയെ അഴിച്ചു വിടൂ.... അവർ അദ്ദേഹത്തെ അഴിച്ചു വിട്ടു.
സുമാമാ മസ്ജിദുന്നബവിയിൽ നിന്ന് ഇറങ്ങി നടന്നു. അങ്ങ് ദൂരെ ഒരു ഈത്തപ്പനത്തോട്ടം... ജന്നത്തുൽ ബഖീഇന്നടുത്താണത്... ഈന്തപ്പനകൾക്കിടയിലൂടെ ഒരു കൊച്ചരുവി ഒഴുകിക്കൊ ിരിക്കുന്നു... സുമാമ തന്റെ ഒട്ടകത്തെ അവിടെ മുട്ടുകുത്തിച്ചു... അരുവിയിൽ നിന്ന് നന്നായി കുളിച്ചു... ശേഷം തിരുസമക്ഷത്തിലേക്ക് തന്നെ തിരിച്ചു നടന്നു. പള്ളിയിലെത്തെ താമസം, അവിടെ കൂടിയിരിക്കുന്ന മുഅ്മിനുകളോട് അദ്ദേഹം പറഞ്ഞു:
"അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ്..."
ശേഷം നബി(സ്വ)യുടെ അടുക്കലേക്ക് ചെന്ന് പറഞ്ഞു: 'മുഹമ്മദ്... ഭൂമുഖത്ത് നിങ്ങളേക്കാൾ ഞാൻ വെറുത്തിരുന്ന ഒരു സൃഷ്ടിയുമായിരുന്നില്ല... എന്നാൽ ലോകത്തുള്ള മുഴുവൻ മുഖങ്ങളേക്കാളും ഞാനിന്നിഷ്ടപ്പെടുന്നത് ഈ തേജസുറ്റ വദനമാണ്... അല്ലാഹുവാണ് സത്യം.... നിങ്ങളുടെ മതം പോലെ ഞാൻ വെറുത്തിരുന്ന ഒരു മതവും ഭൂമിയിലായിരുന്നില്ല. എന്നാൽ ഇപ്പോൾ ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മതമായിത്തീർന്നിരിക്കുന്നു ഇത്.... അല്ലാഹുവാണ് സത്യം.... ഈ രാജ്യത്തോട് എനിക്ക് വെറുപ്പായിരുന്നു... എന്നാലിന്ന് ഞാൻ സ്നേഹിക്കുന്ന ഒരേയൊരു സ്ഥലമാണ് ഈ പുണ്യഭൂമി.... ഇനി പറയൂ നബിയെ...! അവിടുത്തെ അനുചരരിൽ പലരെയും ഞാൻ കൊന്നിട്ടു്. ഞാനെന്ത് പ്രായശ്ചിത്തമാണ് ചെയ്യേ ...?"
നബി(സ്വ)യുടെ പ്രത്യുത്തരം അദ്ദേഹത്തെ കുളിരണിയിച്ചു. “നിങ്ങളെ കുറിച്ച് എനിക്ക് ഒരാക്ഷേപവും ഇല്ല സുമാമ...! കാരണം ഇസ്ലാം അതിന്റെ മുമ്പ് ചെയ്ത സർവ്വ തെറ്റുകളും മുറിച്ചുകളയുന്ന ആയുധമാണ്.
ഇസ്ലാം ആശ്ലേഷിക്കുക വഴി അദ്ദേഹത്തിന് കൈവന്ന സൗഭാഗ്യം നബി(സ്വ) പ്ര ത്യേകം ഉണർത്തി... സുമാമായുടെ ഹൃദയം പുളകമണിഞ്ഞു. ശരീരത്തിന് രോമാഞ്ചമായി... അദ്ദേഹം പറഞ്ഞു:
"അല്ലാഹുവാണ് സത്യം..! തങ്ങളുടെ അനുചരന്മാർക്ക് വരുത്തിവെച്ച കഷ്ടനഷ്ടങ്ങളേക്കാൾ പതിൻ മടങ്ങ് നഷ്ടം ഞാൻ കാഫിറുകൾക്ക് വരുത്തിവെക്കും. ശരീരവും കരവാളും അനുചരന്മാരെയും അങ്ങയെയും ഇസ്ലാമിനേയും സഹായിക്കാനായി ഞാൻ ഉഴിഞ്ഞു വെക്കും."
സുമാമം തുടർന്നു: “നബിയേ.. തങ്ങളുടെ അശ്വഭടന്മാർ എന്നെ ബന്ധസ്ഥനാക്കിയത് ഉൾക്കായുള്ള യാത്രാമധ്യേയായിരുന്നു... അതുകൊ് ഞാനെന്തു ചെയ്യണം... നബി(സ്വ)പറഞ്ഞു. “നിങ്ങൾ ഉംറ നിർവ്വഹിച്ചോളൂ...! പക്ഷേ...., അല്ലാഹുവും റസൂലും നിർദ്ദേശിക്കുന്ന രൂപത്തിൽ മാത്രം. ഉംറ ചെയ്യുന്ന രൂപങ്ങളെല്ലാം നബി(സ്വ)സുമാമക്ക് പഠിപ്പിച്ചു കൊടുത്തു.
സുമാമ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങുകയാണ്. മക്കയിൽ പ്രവേശിച്ച ഉടനെ അദ്ദേഹത്തി ന്റെ ഘനഗംഭീരമായ ശബ്ദം മുഴങ്ങി. ലകല്ലാഹുമ്മ ലക്... ലകല്ലാഹുമ്മ
തൽബിയ്യത്ത് ചൊല്ലി മക്കയിൽ പ്രവേശിച്ച ആദ്യത്തെ മുസ്ലിം എന്ന സ്ഥാനത്തിന് സുമാമ അർഹനായി.
തൽബിയ്യത്തിന്റെ മന്ത്ര മധുരമായ ശബ്ദ വീചികൾ ഖുറൈശികളുടെ കർണ്ണ പുടങ്ങളിൽ പ്രതിധ്വനിച്ചതേയുള്ളൂ. അവർ പിടഞ്ഞെണീറ്റു... വലിച്ചെടുത്ത വാളുകൾ വായുവിൽ തിളങ്ങി. ശബ്ദം കേട്ട ദിക്കിലേക്ക് സ്വയം നിയന്ത്രിക്കാനാവാതെ അവർ ഓടി. ധീര കേസരികളുടെ സങ്കേതത്തിൽ വലിഞ്ഞു കേറി വന്നവനെ തകർത്തു കളയണം.. അരിശം പു ഒരു ഖുറൈശി യുവാവ് വില്ല് കുലപ്പിച്ചു പിടിച്ചു... സുമാമയെ അമ്പ് യ് വീഴ്ത്താനാണ് പുറപ്പാട്... കൂടെയു ായിരുന്നവർ അയാളെ തടഞ്ഞു കൊ് പറഞ്ഞു:
"നാശം, അതാരാണെന്നറിയാമോ..? അദ്ദേഹം യമാമിയുടെ നായകൻ സുമാമത്തുബ്നു ഉസാൽ ആണ്... നിങ്ങൾ അയാളെ ദ്രോഹിച്ചാൽ നമുക്കുള്ള ഭക്ഷണയിറക്കുമതി അദ്ദേഹം നിർത്തിക്കളഞ്ഞേക്കും... നാം പട്ടിണി കിടന്ന് മരിക്കേിവരും...!
ശേഷം തങ്ങളുടെ ഗഖങ്ങളെല്ലാം ഉറയിൽ നിക്ഷേപിച്ച് സുമാമയെ സമീപിച്ചുകൊ് അവർ ചോദിച്ചു:
"നിങ്ങൾക്കെന്തുപറ്റി സുമാമ... നിങ്ങൾ മതപരിത്യാഗിയായോ...? നിങ്ങളുടെയും പൂർവ്വീകരുടെയും വിശ്വാസപ്രമാണങ്ങൾ പാടെ അവഗണിച്ചു കളഞ്ഞുവോ....?! സുമാമ പറഞ്ഞു. "ഞാൻ നിർമതനായതല്ല... മറിച്ച് ഏറ്റവും ഉന്നതമായ ഒരു മതത്തിൽ അംഗമായതാണ്... ഞാൻ മുഹമ്മദിന്റെ മതത്തിൽ ചേർന്നിരിക്കുന്നു... കഅ്ബയുടെ രക്ഷിതാവാണ് സത്യം..! ഇപ്പോൾ ഞാൻ യമാമയിലേക്ക് തിരിച്ചു പോവുന്നു. നിങ്ങളെല്ലാവരും മുഹമ്മദിന്റെ മതത്തിൽ അംഗമായെന്ന വിവരം കിട്ടുമ്പോഴല്ലാതെ ഒരുമണി ഗോതമ്പ് യമാമയിൽ നിന്ന് മക്കയിലേക്ക് ഞാൻ അയക്കുന്നതല്ല'.
ഖുറൈശികൾ നോക്കിനിൽക്കെ സുമാമ (റ) ഉംറ നിർവ്വഹിച്ചു. നബി(സ്വ) പഠിപ്പിച്ച് പ്രകാരമുള്ള ശേഷം അല്ലാഹുവിന്റെ പ്രീതിക്കായി ബലിനൽകി. ബിംബങ്ങൾ ക്കും ദൈവകോലങ്ങൾക്കും അദ്ദേഹം ഒന്നും സമർപ്പിച്ചില്ല...
സുമാമാ യമാമയിൽ തിരിച്ചെത്തി....മക്കയിലേക്ക് ഭക്ഷണസാധനങ്ങൾ ഒന്നും അയച്ചുപോകരുത്..... അദ്ദേഹം ആജ്ഞാപിച്ചു ആ കൽപന അക്ഷരം പ്രതി നടപ്പിലാക്കപ്പെട്ടു. മക്കയിൽ ഭക്ഷ്യോപരോധം നാൾക്കുനാൾ ശക്തിപ്പെട്ടുവന്നു. കടകമ്പോളങ്ങളിൽ മാന്ദ്യം ക തുടങ്ങിയിരിക്കുന്നു... വിലനിലവാരം കുത്തനെ ഉയർന്നു... ജനങ്ങളാകമാനം വിശപ്പിന്റെ നീരാളിപ്പിടുത്തത്തിൽ പെട്ടു... ഖുറൈശികളുടെ നില അത്യന്തം ഗുരുതരമായി... വിശന്നു മരിക്കുമെന്ന സ്ഥിതിയിലേക്കെത്തി കാര്യങ്ങൾ. ഖുറൈശികൾ അടിയന്തിരമായി നബി(സ്വ)ക്കെഴുതി :
"നിന്നെക്കുറിച്ച് നാളിതുവരെയായിരുന്ന ധാരണ കുടുംബ ബന്ധം പുലർത്തുകയും അതിനായി ഉപദേശിക്കുകയും ചെയ്യുന്നവനാണ് നീയെന്നായിരുന്നു. പക്ഷേ, ഇപ്പോൾ നീ കുടുംബം ശിഥിലമാക്കുകയും മുതിർന്നവരെ വാളിനിരയാക്കുകയും പിഞ്ചുമക്കളെ പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുന്നു. സുമാമത്തുബ്നു ഉസാൽ ഭക്ഷാപരോധം വഴി ഞങ്ങളെ അത്യധികം വിഷമിപ്പിച്ചിരിക്കുന്നു... നിനക്കു താൽപര്യമുങ്കിൽ ഭക്ഷണം വിട്ടു തരാൻ സുമാമത്തിന് എഴുതുക.
തന്മൂലം ഉപരോധം പിൻവലിക്കാനായി നബി(സ്വ) സുമാമത്തിനെഴുതി.... അദ്ദേഹം ആ കല്പന ശിരസാവഹിച്ചു.
സുമാമത്തുബ്നു ഉസാൽ(റ) ജീവിതകാലം മുഴുവൻ തന്റെ ദീനിനോടു തികഞ്ഞ വിധേയത്വം പുലർത്തി. നബി(സ്വ)യോടുള്ള കരാർ പൂർണ്ണമായും കാത്തു സൂക്ഷിച്ചു...
നബി(സ്വ) വഫാത്തായി... അറബി ഗോത്രങ്ങൾ വന്നപോലെ തന്നെ ഒറ്റയായും കൂട്ടമായും മതത്തിനു പുറത്തും പോയിക്കൊിരുന്നു. ബനൂ ഹനീഫ് ഗോത്രക്കാരൻ മുസൈലിമ കള്ളപ്രവാചകനായി രംഗപ്രവേശം ചെയ്ത സമയം... തന്റെ കീഴിൽ അണി നിരക്കാൻ മതപരിത്യാഗികളെ നിരന്തരം ഉപദേശിച്ചുകൊിരിക്കുകയാണവൻ...
ബനൂഹനീഫ ഗോത്രക്കാരൻ തന്നെയായ സുമാമ. ഈ വിനാശരംഗത്ത് ചങ്കൂറ്റത്തോടെ ഉറച്ചുനിന്നു. അദ്ദേഹം തന്റെ ജനതയോടു പറഞ്ഞു: "ഹേ..ജനങ്ങളേ...! പ്രകാശത്തിന്റെ തരിപോലുമില്ലാത്ത അന്ധകാരനിബിഢമായ ഈ പുതിയ പ്രസ്ഥാനത്തെ സൂക്ഷിച്ചുകൊള്ളുക... അത് മുസൈലിമയെ അനുസരിച്ചവർക്ക് നാശവും അല്ലാത്തവർക്ക് കടുത്ത പരീക്ഷണവുമാണ്.... ബനൂഹനീഫ ഗോത്രമേ... ഒരേസമയത്ത് ര് പ്രവാചകന്മാർ വരില്ല. മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതരാണ്... അവരുടെ പ്രവാചകത്വം മറ്റൊരാൾ പങ്കിട്ടെടുക്കുകയോ അവരുടെ ശേഷം പുതിയൊരു പ്രവാചകൻ വരികയോ ഇല്ല. ശേഷം സുമാമം ഒരു ഖുർആൻ സൂക്തം ഓതിക്കേൾപ്പിച്ചു. “നബിയേ, സർവ്വനും സർവ്വാഭിമാനിയുമായ അല്ലാഹുവാണ് ഖുർആൻ ഇറക്കിയത്... തെറ്റുകൾ ക്ഷമിക്കുകയും പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യുന്നവനാണവൻ. അവന്റെ ശിക്ഷ താങ്ങാൻ കഴിയാത്തതാണ്... പരദൈവങ്ങൾ ഇല്ല. എല്ലാം അവനിലേക്കു മടക്കപ്പെടുന്നു. തുടർന്ന് ഖുർആനിന്നു എതിരായി രചിക്കപ്പെട്ട ഒരു ഗദ്യശകലം മുസൈലിമ ഉദ്ധരിച്ചു. “അല്ലയോ തവളേ...! നീ വുവോളം വൃത്തിയായിക്കൊള്ളുക... നീ കുടിവെള്ളം മുടക്കുന്നില്ല... വെള്ളം കലക്കുന്നില്ല....
നടത്തി.
അതിന് ശേഷം ഖുർആനിക സൂക്തത്തിന്റെ സൗന്ദര്യവും അർഥഗാംഭീര്യവും മുസൈലിമയുടെ വാക്കിന്റെ ആശയപാപ്പരത്തവും സുമാമ (റ)തന്റെ ജനതയെ ബോധ്യപ്പെടുത്തി... ജനതയിൽ നിന്ന് ഇസ്ലാമിൽ ഉറച്ചു നിന്നവരെയും കൂട്ടി സുമാമം(റ)മുർതദ്ദുകൾക്കെതിരെ ധീരധീരം യുദ്ധം ഇസ്ലാമിനും മുസ്ലിംകൾക്കും നൽകിയ സേവനത്തിന് അർഹമായ പ്രതിഫലം അല്ലാഹു സുമാമ (റ)ക്ക് നൽകട്ടെ. മുഅ്മിനുകൾക്ക് വാഗ്ദത്തം ചെയ്ത സ്വർഗപ്രവേശം നൽകി അല്ലാഹു അവരെ അനുഗ്രഹിക്കട്ടെ. ആമീൻ.
Created at 2024-12-31 08:45:16