ഉമർ ബിൻ ഖത്വാബ് (റ)

പേര് ഉമർ
ഓമനപ്പേര് അബൂഹഫ്സ്
പിതാവ് ഖത്വാബ്
ജനനം നബി (സ്വ) യുടെ ജനനത്തിന്റെ പതിമൂന്നാം വർഷം
വയസ്സ് അറുപത്തിമൂന്ന്
വംശം ബനൂ അദിയ്യ്
സ്ഥാനപ്പേര് ഫാറൂഖ്
മാതാവ് ഹൻതമ
വഫാത് ഹിജ്റയുടെ ഇരുപത്തിമൂന്നാം വർഷം
ഭരണകാലം പത്തു വർഷം ആറു മാസം
   

അബൂബക്ർ സ്വിദ്ധീഖ് (റ) ന്റെ വസ്വിയ്യത്ത് പ്രകാരം ഉമറുബ്നുൽ ഖത്വാബ്(റ) രാം ഖലീഫയായി. ഖുറൈശികളിൽ പ്രമുഖനായിരുന്നു അദ്ദേഹം. ആദ്യം ഇസ്ലാമിന്റെ കഠിന ശത്രുവായിരുന്ന അദ്ദേഹത്തെ കൊ് ഇസ്ലാമിനു ശക്തി ലഭിക്കുവാൻ നബി (സ്വ) പ്രാർഥിച്ചിരുന്നു. ആ പ്രാർഥന അല്ലാഹു സ്വീകരിച്ചു. ഒരു ദിനം തങ്ങളെ വധിക്കുവാൻ ഉമർ (റ) വാളുമായി പുറപ്പെട്ടു. വഴിമദ്ധ്യേ സഹോദരിയുടെ വീട്ടിൽ നിന്ന് ഖുർആൻ പാരായണം കേൾക്കാൻ ഇടയായി. ഖുർആൻ അദ്ദേഹത്തിന്റെ മനസ്സു മാറ്റി. ഉടനെ നബി (സ്വ) യെ സമീപിച്ചു ഇസ്ലാം സ്വീകരിച്ചു. പിന്നീട് ഇസ്ലാമിന്റെ ഏറ്റവും വലിയ രക്ഷകരിൽ ഒരാളായിത്തീർന്നു.

ധൈര്യശാലിയായിരുന്ന ഉമർ (റ) പരസ്യമായി രംഗത്തിറങ്ങുവാൻ മുസ്ലിംകൾക്ക് ധൈര്യം നൽകി. അങ്ങനെ സത്യവും അസത്യവും വേർതിരിച്ചു കാണിച്ചു. അതുകൊ് നബി (സ്വ) അദ്ദേഹത്തിനു "അൽ ഫാറൂഖ്' എന്ന സ്ഥാനപ്പേരു നൽകി. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പലപ്പോഴും വയുമായി ഒത്തുവരാറു്. ഏതൊരു അക്രമിക്കും അദ്ദേഹത്തെ ഭയമായിരുന്നു. ഉമർ (റ) നെ കാൽ പിശാച് വഴിമാറിപ്പോകുമെന്ന് നബി (സ്വ) പറഞ്ഞിട്ടു്. നബി (സ്വ) യോടൊപ്പം എല്ലാ യുദ്ധങ്ങളിലും ഉമർ (റ) പങ്കെടുത്തിട്ടു്. അദ്ദേഹത്തിന്റെ ഭരണം രാജ്യത്ത് നീതിയും സമാധാനവും ഉറപ്പു വരുത്തി. രാത്രി സമയത്ത് ചുറ്റിനടന്ന് പാവങ്ങളുടെ പ്രയാസങ്ങൾ അന്വേഷിച്ചു പരിഹരിക്കുന്ന ജനസേവകനായിരുന്നു അദ്ദേഹം.

പ്രധാന പ്രവർത്തനങ്ങൾ

ഉമർ (റ) ന്റെ ഭരണകാലം വിജയങ്ങളുടെ കാലമായിരുന്നു. ഇറാൻ, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ നിരവധി രാജ്യങ്ങൾ മുസ്ലിംകൾ കീഴടക്കി. അങ്ങനെ പേർഷ്യാ സാമ്രാജ്യവും പൗരസ്ത്യ റോമാ സാമ്രാജ്യവും മുസ്ലിംകൾക്ക് അധീനമായി.

  • ഭരണ സൗകര്യത്തിനായി അബൂബക്ർ (റ) രാജ്യം പല സംസ്ഥാനങ്ങളായി ഭാഗിച്ചു. അവിടങ്ങളിൽ ഗവർണർമാരെ നിയോഗിച്ചിരുന്നു. എന്നാൽ ഉമർ (റ) ഗവർണർമാർക്കു പുറമെ ഖാളിമാരെയും നിയോഗിച്ചു.
  • പട്ടാളക്കാരുടെ പേരുകൾ രജിസ്റ്റർ ചെയ്തു അവർക്ക് വേതനം നടപ്പിലാക്കി.
  • ബൈത്തുൽ മാലിൽ നിന്ന് ഓരോ മുസ്ലിമിനും വാർഷിക വിഹിതം നൽകുവാനായി പ്രത്യേക രജിസ്റ്റർ ഏർപ്പെടുത്തി.
  • ജസീറത്തുൽ അറബിൽ നിന്നും ശത്രുക്കളെ നാടുകടത്തി അത് പൂർണ്ണമായും മുസ്ലിം
  • രാഷ്ട്രമാക്കി.
  • മസ്ജിദുൽ ഹറാമും മസ്ജിദുന്നബവിയും വിശാലമാക്കി.
  • ഹിജ്റ വർഷം നടപ്പിൽ വരുത്തി.
  • തറാവീഹ് നിസ്കാരം ഒരു ഇമാമിന്റെ കീഴിൽ ഏകീകരിച്ചു.
  • നിലവിലുായിരുന്ന പേർഷ്യൻ നാണയങ്ങൾക്കു പകരം ഇസ്ലാമിക നാണയങ്ങൾ പ്രാബല്യത്തിൽ വരുത്തി.

രാജ്യത്ത് ഐശ്വര്യപൂർണമായ ഭരണം നടത്തിയ ഉമർ (റ) നെ എല്ലാവരും സ്നേഹിച്ചു. ഒരു ദിവസം ഇമാമായി നിസ്കരിക്കുമ്പോൾ അബൂലുഅത്ത് എന്ന മസി വിഷത്തിലൂട്ടിയ കഠാര കൊ് അദ്ദേഹത്തെ കുത്തുകയും അത് അദ്ദേഹത്തിന്റെ വഫാത്തിനു കാരണമാവുകയും ചെയ്തു. നബി (സ്വ) യുടെയും സ്വിദ്ധീഖ് (റ) ന്റെയും സമീപത്തു തന്നെ അദ്ദേഹത്തെയും ഖബറടക്കം ചെയ്തു.

Created at 2024-12-14 06:12:06

Add Comment *

Related Articles