Related Articles
-
HISTORY
ഇമാം അബൂ ഹനീഫ (റ)
-
HISTORY
അബ്ദുല്ലാഹിബ്നു ഹുദാഫ (റ)
-
HISTORY
ഇമാം നസാഈ (റ)
ഹി.849 റജബ് ഒന്നിനാണ് ജമാലുദ്ദീൻ അബ്ദുർറഹ്മാൻ കമാലുദ്ദീൻ അസ്സുയൂഥി ജനിക്കുന്നത്. ആറ് വയസ്സ് പ്രായമായപ്പോൾ പിതാവ് വിട പറഞ്ഞെങ്കിലും പിൽക്കാലത്തു പഠന മേഖലയിലേക്കു ശ്രദ്ധ തിരിക്കുന്നതിനു അത് തടസ്സമായില്ല. അക്കാലത്തെ ഏതാ് എല്ലാ പ്രശസ്ത പണ്ഢിതന്മാരുടെയും ശിഷ്യത്വം സ്വീകരിക്കാൻ സുയൂഥി ഇമാമിനു ഭാഗ്യം ലഭിച്ചു. അതു കൊ തന്നെ നൂറ്റി അമ്പതില ധികം അധ്യാപകരിൽ നിന്ന് വിദ്യ നുകർന്നിട്ടു്.
അറുനൂറിൽ പരം രചനകളുടെ കർത്താവാണ് ഇമാം സുയൂഥി. ഒന്നോ രാ പേജിൽ ഒതുങ്ങുന്ന ചെറുഗ്രന്ഥങ്ങളും വാള്യങ്ങൾ തന്നെയുള്ള ബൃഹത്തായ ഗ്രന്ഥങ്ങളും ഇതിൽ പെടും. പൗരാണിക പണ്ഢിതരുടെ ധാരാളം രചനകൾക്കു സംക്ഷേപം തയ്യാറാക്കിയിട്ടു് ഇമാം സുയൂഥി.
തിരുദൂതരുടെ എല്ലാ ഹദീസുകളും ഒരു ഗ്രന്ഥത്തിൽ സമാഹരിക്കാൻ കൊതിച്ചിരുന്ന ഇബ്നു ഹജർ (റ) (മരണം 852) പക്ഷേ, തന്റെ പദ്ധതി ഉപേക്ഷിക്കുകയാണുായത്. ശേഷം ഇതേ വഴിയിൽ ഇമാം സുയൂഥി ചിന്തിക്കുകയും "അൽ ജാമിഉൽ കബീർ' എന്ന ഗ്രന്ഥം രചിക്കുകയും ചെയ്തു. തിരുനബിയുടെ മൊഴിമുത്തുകൾ, പ്രവൃത്തികൾ എന്നിങ്ങനെ രു ഭാഗങ്ങളാണ് ഗ്രന്ഥത്തിലുള്ളത്. ഒന്നാമത്തേതിൽ അക്ഷരമാല ക്രമമനുസരിച്ച് റസൂലുല്ലാഹിയുടെ വാക്കുകൾ സംവിധാനിച്ചിരിക്കുന്നു. രാം ഭാഗം സംവിധാനിച്ചി രിക്കുന്നത് കൂടെയായിരുന്ന ആളുകളെ പരിഗണിച്ചു കൊാണ്. സനദു പറയുന്ന സ്വഭാവം ഇതിൽ ഉപേക്ഷിച്ചിരിക്കുകയാണ് രചയിതാവ്.
വിജ്ഞാന സമ്പാദനത്തിനായി ശാം, ഹിജാസ്, യമൻ, ഇന്ത്യ, മിബ് തുടങ്ങിയ ഇടങ്ങൾ സന്ദർശിച്ച സുയൂഥി ഇമാം 911 ൽ വഫാത്തായി. മരണം 913 ൽ ആയിരുന്നുവെന്ന് പറയുന്ന ചരിത്രകാരന്മാരുമു്.
Created at 2024-12-16 08:33:26