Related Articles
-
HISTORY
ഇമാം അഹ്മദ്ബ്നു ഹമ്പൽ (റ)
-
HISTORY
അബൂബക്ർ സ്വിദ്ധീഖ് (റ)
-
HISTORY
ഇമാം ബുഖാരി (റ)
“ഉമ്മാ, എനിക്കു പഠിക്കാൻ പോകണം”. “എങ്കിൽ മോനേ, നീ അതിനുള്ള വസ്ത്രം ധരിക്കുന്നു. ഉമ്മ പറഞ്ഞു. തുടർന്ന് ഉമ്മ എന്റെ തലയിൽ തൊപ്പിയിട്ടുതന്നു. അതിനു മീതെ തലപ്പാവണിയിച്ചു. എന്നിട്ടു പറഞ്ഞു : “ഇനി യാത്രയാവാം.” തന്റെ പഠനത്തിന്റെ തുടക്കത്തെക്കുറിച്ചു മഹാനായ ഇമാം മാലിക്വി ശദീകരിക്കുന്നതിങ്ങനെയാണ്. ഹിജ്റ 93 ൽ ജനിച്ചു 179 ൽ വഫാത്തായ ഇമാം മാലിക് (റ), സുഹ്രി, യഹ്യബ്നു സഈദ്, നാഫിഅ്, മുഹമ്മദ് ബ്നു മുൻകദിർ, ഹിശാമുബ്നു ഉർവ, സയ്ബ്നു അസ്ലം, റബീഅതു അബീ അബ്ദിർ റഹ്മാൻ തുടങ്ങി ധാരാളം ഉസ്താദുമാരിൽ നിന്നു വിദ്യ നുകർന്നു. ഇമാം ശാഫിഈ, മുഹമ്മദ്ബ്നു ഇബ്റാഹീം, അബുഹിശാം, മനു ഈസാ, യഹ്യബ്നു യഹ്യ, അബ്ദുല്ലാഹിബ്നു മസ്ലമതുൽ ഖഅ് നബി, അബ്ദുല്ലാഹിബ്നു വഹബ് തുടങ്ങി ഇമാം ബുഖാരിയുടെയും മുസ്ലിമിന്റെയും അബൂദാവൂദിന്റെയും തിർമുദിയുടെയും അഹ്മദ്ബ്നു ഹമ്പലിന്റെയും (റ) ശൈഖുമാരും അല്ലാത്തവരുമായ ധാരാളം പ്രമുഖർ ഉൾകൊള്ളുന്നതാണ് അവിടുത്തെ ശിഷ്യഗണം.
പതിനേഴാം വയസ്സിൽ അധ്യാപനം തുടങ്ങിയ മാലികിന്റെ ക്ലാസിൽ പങ്കെടുക്കാൻ ജനങ്ങൾ ഏറെ ഔൽസുക്യം കാണിക്കുമായിരുന്നു. തന്റെ ഉസ്താദുമാർ ജീവിച്ചിരിക്കെ തന്നെ അവരുടെ തിനേക്കാളും വലിയ സദസ്സ് മാലികിന്റേതായിരുന്നു. എഴുപതോളം ഇമാമുകൾ ഫത്വ നൽകാൻ അർഹനാണെന്ന അംഗീകാരം നൽകിയതിനു ശേഷമേ ഞാൻ ഫത്വ നൽകിയിട്ടുള്ളൂവെന്ന മഹാനവർകളുടെ വാക്കിൽ നിന്നു ജനങ്ങൾക്കും പണ്ഡിതന്മാർ ക്കുമിടയിൽ അദ്ദേഹത്തിനു ായിരുന്ന അംഗീകാരം എത്രത്തോളമായിരുന്നു വെന്ന് ഗ്രഹിക്കാൻ പ്രയാസമില്ല.
ഹദീസും ഫിഖ്ഹും പഠിക്കാൻ മാലിക് (റ) ന്റെ കവാടത്തിൽ ജനങ്ങൾ തിക്കിത്തിരക്കുമായിരുന്നു; അധികാരത്തിന്റെ ഉമ്മറപ്പടിക്കൽ ജനങ്ങൾ തിങ്ങിക്കൂടുന്നതു പോലെ. ആവശ്യത്തിനു മാത്രം സംസാരിക്കുന്ന മാലിക് (റ) നാവിനെ ഏറെ സൂക്ഷിക്കുന്ന ആളുമായിരുന്നു.
കർമശാസ്ത്ര ചർച്ചക്കിരിക്കുമ്പോൾ ഹിതമാകുന്ന ഏതു രൂപത്തിലും മാലിക് (റ) ഇരിക്കും. പക്ഷേ, ഹദീസിനു വിയാണെങ്കിൽ കുളിച്ചു സുഗന്ധം പുരട്ടി നല്ല വസ്ത്രം ധരിച്ചു തൊപ്പിയും തലപ്പാവുമണിഞ്ഞു ഏറെ ഭക്ത്യാദരപൂർവമായിരുന്നു ഇരിക്കുക. തിരുനബിയുടെ ഹദീസിനെ ആദരിച്ചു ഹദീസ് സദസ്സുകളിൽ 'ഊദ് കത്തിച്ചു പരിമണം പരത്തുമായിരുന്നു.അബ്ദുല്ലാഹിബ്നു മുബാറക് (റ) ഒരു സംഭവം ഇങ്ങനെ വിവരിക്കുന്നു. മാലിക് (റ) ഹദീസ് പറയുന്ന ഒരു സദസ്സിൽ ഞാൻ പങ്കെടുത്തു. അപ്പോൾ അദ്ദേഹത്തെ ഒരു തേൾ പതിനാറ് തവണ കുത്തി. ഇത് കാരണം മാലിക് തങ്ങൾ വിവർണ്ണനായെങ്കിലും ഹദീസ് പറയുന്നത് നിർത്തിവെക്കാൻ അവിടുന്ന് ഒരുക്കമില്ലായിരുന്നു. ജനങ്ങളൊക്കെ പിരിഞ്ഞുപോയ ശേഷം മാലിക് (റ) ഇങ്ങനെ പറഞ്ഞു: “ഹദീസിനെ ആദരിച്ചതു കൊാണ് ഞാൻ ഇത്രത്തോളം ക്ഷമിച്ചത്.
തിരുനബിയുടെ ഹദീസിനെ അങ്ങേയറ്റം ആദരിച്ച ഇമാം മാലിക് (റ) തിരുനബിയുടെ പട്ടണമായ മദീനയിൽ വാഹനം ഉപയോഗിക്കുമായിരുന്നില്ല. എത്ര തന്നെ
പരിക്ഷീണിതനാണെങ്കിലും. "ഇല്ല, തിരുനബിയുടെ ശരീരം മറപെട്ട മദീനയിൽ ഞാൻ വാഹനം കയറില്ല' എന്നായിരുന്നു ഇതേ കുറിച്ചു പറഞ്ഞത്.
ഒരു ഞായറാഴ്ച ദിവസം മാലിക് (റ) രോഗബാധിതനായി. ഇരുപത്തിന് ദിവസങ്ങളോളം രോഗം നീ നിന്നു. ഈ രോഗത്തിലായി ഹി. 179 റബീഉൽ അവ്വൽ 20 ന് മാലിക് (റ) വഫാത്തായി.
ദീനിന്നും ഉമ്മതിനും ദീനീ വിജ്ഞാനത്തിനും അതിമഹത്തായ സേവനങ്ങളർപ്പിച്ച ഇമാം മാലിക് (റ) ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. അർറദ്ദു അലൽ ഖദ്രിയ്യ, അരിസാലത്തു ഇലറശീദി, കിത്താബുന്നും, രിസാലത്തുൻ ഫിൽ അഖാഇദ്, തഫ്സീറുൽ ലി ഗരീബിൽ ഖുർആൻ, രിസാല ഇലാ അബൂഗസ്സാൽ, കിത്താബുൽ മനാസിക്, കിത്താബുൽ മുവത്വ തുടങ്ങിയവ അവയിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്നവയാണ്. പക്ഷേ, പല ഗ്രന്ഥങ്ങളും നമുക്കിന്ന് ലഭ്യമല്ല.
ഇവയിൽ ഏറ്റം പ്രസിദ്ധം മുവത്വ ആണെന്നതിൽ രു പക്ഷമില്ല. പ്രസ്തുത ഗ്രന്ഥം തന്നെയാണ് മാലികി മദ്ഹബിന്റെ അടിത്തറ. തിരുനബിയുടെ വിശുദ്ധ ഹദീസുകൾ മാത്രമല്ല, മുൻകാല മഹത്തുക്കളുടെ ഫത്വകൾക്കും അഭിപ്രായങ്ങൾക്കും പ്രസ്തുത ഗ്രന്ഥങ്ങളിൽ ഇടം നൽകിയിട്ടു പ്രഥമ ഘട്ടത്തിൽ ധാരാളം ഹദീസുകൾ മുവത്വയിൽ ഉൾകൊള്ളിച്ചിരുന്നുവെങ്കിലും പിന്നീടു പല ഘട്ടങ്ങളിലായി പലവിധ മാറ്റങ്ങളും അതിൽ വരുത്തുകയും ഹദീസുകളുടെ എണ്ണം ചുരുക്കുകയും ചെയ്തിട്ടു്. മുവത്വയിൽ ഉൾകൊിരിക്കുന്ന ഹദീസുകളുടെ എണ്ണത്തിൽ അഭിപ്രായ വ്യത്യാസമുങ്കിലും സംക്ഷേപം നടന്നുവെന്ന് എല്ലാവരും സമ്മതിക്കുന്നു.
Created at 2024-12-15 08:54:07