ഇമാം നസാഈ (റ)

ഹിജ്റ 215 ൽ "നസാഅ്' എന്ന ഖുറാസാനിലെ പ്രസിദ്ധമായ സ്ഥലത്താണ് അബൂ അബ്ദിൽറഹ്മാൻ അഹ്മദ്ബ്നു ശുഐബ് ബ്നു അലിയ്യുബ്നു സിനാനുബ്നു ബഹ്ർ അൽ ഖാറാസി അന്നസാഈ ജനിക്കുന്നത്.

ഹദീസ് പഠിക്കാനായി 15 വയസ്സു മുതൽ യാത്ര തുടങ്ങിയിട്ടു്. ഇറാഖ്, ശാം, മിസ്വ്, ഹിജാസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടങ്ങളിലുള്ള പണ്ഢിതന്മാരിൽ നിന്നും ഹദീസ് പഠിക്കുകയും ചെയ്തു. അബൂദാവൂദ്, സിജിസ്ഥാനി, ഇസ്ഹാഖ്ബ്നു റാഹവൈഹി, ഇസ്ഹാഖുബ്നു ഹുബൈബ്, സുലൈമാൻ അശ്അസ് തുടങ്ങിയവർ ഇവരിൽ പെടും. അബുൽ ഖാസിം അത്ത്വബ്റാനി, ഇമാം അബൂ ജഅ്ഫർ അത്ത്വഹാവി, അഹ്മദ്ബ്നു ഉമൈർ ഈസാ തുടങ്ങിയ ധാരാളം പ്രമുഖർ ശിഷ്യഗണത്തിലു്.
ധാരാളം ഗ്രന്ഥങ്ങൾ നസാഈ ഇമാമിനു്. ഇതിൽ ഏറ്റം പ്രസിദ്ധം അവിടുത്തെ സുനൻ തന്നെയാണ്. ബുഖാരിക്കും മുസ്ലിമിനും ശേഷം വളരെ കുറച്ചുമാത്രം ഈഫായ ഹദീസുകളുള്ള ഗ്രന്ഥമാണിതെന്ന് പണ്ഢിതന്മാർ അഭിപ്രായപ്പെടുന്നു.

ഹിജ്റ 303 ലാണ് മഹാനവർകൾ വഫാത്തായത്. വഫാത്തായ ഇടത്തെക്കുറിച്ചും മാസത്തെക്കുറിച്ചും പണ്ഢിതർ ഭിന്നാഭിപ്രായത്തിലാണ്. സ്വഫർ മാസത്തിൽ ഫലസ്തീനിൽ വച്ചായിരുന്നു വഫാത്തെന്ന അഭിപ്രായത്തിനു പല പ്രമുഖരുടെയും പിന്തുണയു്.

Created at 2024-12-16 08:28:54

Add Comment *

Related Articles