Related Articles
-
HISTORY
ഇമാം ത്വബ്റാനി (റ)
-
HISTORY
ഇമാം അബൂദാവൂദ് (റ)
-
HISTORY
ഉസ്മാൻ ബിൻ അഫ്ഫാൻ (റ)
“ഖുർആൻ തനിമയോടെ പാരായണം ചെയ്യണമെന്നു? ഇബ്നുഉമ്മ അബ്ദി ഇബ് നുമസ്ഊദ്)ന്റെ പാരായണമനുകരിച്ചു കൊള്ളുക. മുത്തുനബി(സ്വ).
ബാല്യം വിട്ടുമാറാത്ത ഓമന വിജനമായ മേച്ചിൽ പുറങ്ങളിൽ ആട്ടിൻപറ്റത്തെയും തെ ളിച്ചു നടക്കുന്നു. ഖുറൈശി പ്രമുഖനായ ഉഖ്ബത്തുബ്നു മുഐതിന്റേതാണ് ആടുകൾ. കൊച്ചിടയന്റെ പേർ അബ്ദുല്ലാഹ്. പിതാവ് മസ്ഊദ്. പക്ഷേ, ഉമ്മുഅബ്ദിന്റെ മകൻ എന്ന് മാതാവിലേക്ക് ചേർത്താണ് നാട്ടുകാർ വിളിക്കുന്നത്.
സ്വന്തം ജനതയിൽ ഒരാൾ പ്രവാചകനാണെന്ന് വാദിക്കുന്നുവെന്ന ശ്രുതി ആ ബാലന്റെ ചെവിയിലും എത്തിയിട്ടു്. പക്ഷേ, അതൊന്നും പ്രാധാന്യമുള്ളതായി ഉൾക്കൊള്ളാൻ മാത്രം ആ ഇളം മനസ് പരുവപ്പെട്ടിട്ടില്ലല്ലോ. മാത്രമല്ല പ്രഭാതം വിടരുമ്പോഴേക്ക് ആട്ടിൻ പറ്റവുമായി സ്വന്തം ലോകത്തേക്ക് യാത്രയായാൽ ഇരുട്ടിയിട്ടേ പതിവായി തിരിച്ചെത്തുമായിരുന്നുള്ളൂ. അതിനാൽ നാട്ടിൽ നടക്കുന്ന സംഭവവികാസങ്ങളിൽ സജീവസാന്നിദ്ധ്യമാവാൻ സാധിച്ചതുമില്ല. അങ്ങനെയിരിക്കെ ഒരുദിവസം പ്രഥമദൃഷ്ട്യാ തന്നെ മാന്യന്മാരെന്ന് തോന്നിക്കുന്നത് പേർ അതുവഴി വന്നു. ദൂരെ നിന്നാണ് വരവ്. ഇരുവരും ക്ഷീണിതരാണെന്ന് കാലറിയാം. ചും തൊ യും വര് ദാഹിച്ച് പരവശരായിരിക്കുന്നു... വന്ന പാടെ ബാലനെ അഭിവാദ്യം ചെയ്തുകൊവർ ചോദിച്ചു: “മോനേ വല്ലാത്ത ദാഹം, അൽപം ആട്ടിൻ പാൽ കറന്നു തരാമോ?
ഇടയൻ പറഞ്ഞു: "സാധ്യമല്ല, കാരണം ആടുകൾ എന്റേതല്ല, എന്നെ യജമാനൻ വിശ്വസിച്ചേൽപിച്ചതാണ്.
മറുപടിയിലെ നിഷ്കളങ്കതയും സത്യസന്ധതയും ഗ്രഹിച്ച ആഗതരുടെ മുഖം പ്രസന്നമായി. അവരിലൊരാൾ പറഞ്ഞു:
"ശരി, എന്നാൽ പ്രസവിച്ചിട്ടില്ലാത്ത ഒരാടിനെ കാണിച്ച് തരൂ
അടുത്തു തന്നെയായിരുന്ന ഒരാട്ടിൻ കുട്ടിയെ അവൻ ചൂിക്കാണിച്ചു. ആഗതൻ ആട്ടിൻകുട്ടിയെ പിടിച്ച് ഒരിടത്ത് കെട്ടിയ ശേഷം ബിസ്മി ചൊല്ലി അതിന്റെ അകിട് തടവിക്കൊിരുന്നു. വിചിത്രമായ ആ പ്രവൃത്തി ക് കൗതുകം ഹൃദയത്തിൽ കിനിഞ്ഞു വന്നു.
എന്നാൽ സംഭവിച്ചതെന്താണ്. ആട്ടിൻകുട്ടിയുടെ അകിടതാ വീർത്തുവരുന്നു. ഉടനെ അപരൻ കുഴിഞ്ഞ ഒരു കൽപാളി എടുത്തു കൊടുത്തു. അതിലേക്ക് പാൽ കറന്നെടുത്തു. സമൃദ്ധമായ ക്ഷീരപ്രവാഹം!! അവരിരുവരും കുടിച്ചു ദാഹം തീർത്ത ശേഷം ഇടയബാലനും നൽകി. സ്വന്തം കണ്ണുകളെ വിശ്വസിക്കാനാകാതെ അന്ധാളിച്ചു നിൽക്കുകയാണവൻ.
എല്ലാവരും ആവോളം മൊത്തിക്കുടിച്ചു. ക്ഷീണവും ദാഹവും അപ്രത്യക്ഷമായി. ശേഷം ആ ദിവ്യതേജസ്വിയായ മനുഷ്യൻ അകിടിനോട് പൂർവ്വാവസ്ഥയിലാവാൻ ആജ്ഞാപിച്ചു. ഉടനെ അത് സങ്കോചിക്കാൻ തുടങ്ങി. അൽപസമയം കൊ പഴയ പടിയായി. അതിൽ നിന്നാണ് പാൽ കറന്നതെന്ന് പറഞ്ഞാൽ മറ്റാരും വിശ്വസിക്കില്ല. അന്നേരം ആ മഹദ്പുരുഷനോട് ആട്ടിടയൻ ചോദിച്ചു: “നിങ്ങൾ നേരത്തെ ചൊല്ലിയ വചനങ്ങൾ എന്നെയൊന്ന് പഠിപ്പിക്കുമോ?" മഹാപുരുഷൻ അരുളി: “നീ ജ്ഞാനിയാകും മോനേ!'
ഇതായിരുന്നു അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) എന്ന ഇടയബാലന്റെ ജീവിതത്തിലെ ടേണിംഗ് പോയിന്റ്. ആ മഹാന്മാർ ഒന്ന് മുത്തുനബി(സ്വ)യും മറ്റേത് അബൂബക്ർ
സിദ്ധീഖ്(റ)വുമായിരുന്നു. ഖുറൈശികളുടെ ശല്യം സഹിക്കാതായപ്പോൾ മക്കയുടെ മലയോരങ്ങളിലേക്ക് പുറപ്പെട്ടതായിരുന്നു അവർ.
ചെറുപ്പക്കാരൻ ഇവരിൽ വല്ലാതെ ആകൃഷ്ടനായത് പോലെ തന്നെ അവർക്ക് ബാലന്റെ സത്യസന്ധതയിലും മനക്കരുത്തിലും നല്ല മതിപ്പായി. ശോഭനമായ ഭാവിക്കുടമായണവൻ എന്നർക്ക് മനസ്സിലായി.
അധികം വൈകാതെ തന്നെ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) മുസ്ലിമായിത്തീരുകയും തന്നെ സേവകനായി സ്വീകരിക്കണമെന്ന് നബി(സ്വ)യോടപേക്ഷിക്കുകയും ചെയ്തു. അവിടുന്ന് ആ അപേക്ഷ സ്വീകരിച്ചു. അന്നുമുതൽ മിാപ്രാണികളുടെ മേയ്ക്കൽ മാറ്റി അശ്റഫുൽ ഖൽഖ്(സ്വ)യുടെ പരിചാരകനായി ചരിത്രം അദ്ദേഹത്തെ വാഴ്ത്തി.
ഇബ്നുമസ്ഊദ്(റ)മുത്തുനബി(സ്വ)യെ നിഴൽ പോലെ പിന്തുടർന്നു. നാട്ടിലും വീട്ടിലും പുറത്തും അദ്ദേഹം ഒപ്പമാകും. തിരുനബി(സ്വ)കുളിക്കുമ്പോൾ മറപിടിച്ചു നിൽക്കുക. പുറത്തേക്കിറങ്ങുമ്പോൾ ചെരിപ്പ് ധരിപ്പിച്ച് കൊടുക്കുക, അകത്തേക്ക് വരുമ്പോൾ അത് അഴിച്ച് പിടിക്കുക, ബ്രഷും വാക്കിംഗ് സ്റ്റിക്കും കൈവശം വെക്കുക തുടങ്ങിയ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് സ്വന്തം. അവിടുന്ന് റൂമിലേക്ക് പ്രവേശിക്കുമ്പോൾ കൂടെ ഇബ്നുമസ്ഊദുമാകും. മാത്രമല്ല എപ്പോൾ വേണമെങ്കിലും നിസ്സങ്കോചം അകത്തേക്ക് കടന്നുവരാൻ നബി(സ്വ)അദ്ദേഹത്തിന് പ്രത്യേകം അനുമതി നൽകിയിരുന്നു. രഹസ്യസൂക്ഷിപ്പുകാരൻ എന്നദ്ദേഹം അറിയപ്പെട്ടു.
അങ്ങനെ മുത്ത് നബി(സ്വ)യുടെ
തിരുനബിയുടെ വീട്ടിൽ അബ്ദുല്ലാഹ്(റ)വളർന്നു വന്നു. അവിടുത്തെ സ്വഭാവങ്ങളെല്ലാം തന്റെയും ജീവിതത്തിലേക്കദ്ദേഹം പകർത്തി. രൂപഭാവത്തിലും
സ്വഭാവവൈശിഷ്ട്യത്തിലുമെല്ലാം മുത്തുനബിയുടെ പകർപ്പായിരുന്നു ഇബ്നുമസ്ഊദ് എന്നാണ് ദൃക്സാക്ഷികളുടെ വിവരണം.
നബി(സ്വ)യുടെ പാഠശാലയിൽ നിന്നാണദ്ദേഹം വിദ്യ നുകർന്നത്. അതിനാൽ ഖുർആൻ
പാരായണത്തിലും വ്യാഖ്യാനത്തിലുമെല്ലാം സ്വഹാബത്തിൽ വെച്ച് ഏറ്റവും
അഗ്രഗണ്യനായിത്തീർന്നു. ഒരു സംഭവം കാണുക:
അറഫയാണ് രംഗം.... ഉമറുൽ ഫാറൂഖ്(റ) അറഫയിൽ നിൽക്കുമ്പോൾ ഒരു വ്യക്തി അദ്ദേഹത്തെ അഭിമുഖീകരിച്ചു കൊ് പറഞ്ഞു:
"അമീറുൽ മുഅ്മിനീൻ ഞാൻ കൂഫയിൽ നിന്നാണ് വരുന്നത്. അവിടെ ഒരു വ്യക്തിയും. ഖുർആനും വ്യാഖ്യാനങ്ങളും ജനങ്ങൾക്ക് മനപാഠം പറഞ്ഞുകൊടുക്കുന്നയാളാണദ്ദേഹം. ഇത് കേട്ട ഉമർ(റ)വിന്റെ കോപം കത്തിജ്വലിച്ചു. മുഖത്തേക്ക് രക്തം ഇരച്ചുകയറി.
അദ്ദേഹം ആക്രോശിച്ചു: "ആരെടാ അവൻ
ആഗതൻ പറഞ്ഞു: “അബ്ദുല്ലാഹിബ്നു മസ്ഊദ്
ഈ മറുപടി മരുഭൂമിയിലെ കുളിർമഴയായി. ഉമർ(റ) നിമിഷനേരം കൊ് ശാന്തനായിക്കഴിഞ്ഞു. അനന്തരം അവർ പറഞ്ഞു:
"നീ എന്ത് വിചാരിച്ചു...? അക്കാര്യം ഭംഗിയായി നിർവ്വഹിക്കാൻ കഴിയുന്ന ഒരേയൊരാളെ ഇപ്പോൾ എന്റെ അറിവിലുള്ളൂ. അത് ഇബ്നുമസ്ഊദ്(റ) ആണ്. കാരണം ഞാൻ വിവരിച്ചുതരാം.'
ഒരു രാത്രി തിരുനബി(സ്വ) സിദ്ദീഖ്(റ) വിന്റെ വീട്ടിൽ ചെന്നു. മുസ്ലിംകളുടെ ക്ഷേമ കാര്യങ്ങൾ ചർച്ച ചെയ്യുകയാണുദ്ദേശം. ഞാനും കൂടെയു്. അൽപം കഴിഞ്ഞ് തിരുനബി(സ്വ)യോടൊപ്പം ഞങ്ങൾ പുറത്തുപോയി. പള്ളിക്കടുത്തെത്തിയപ്പോൾ ഒരാൾ അകത്ത് നിസ്കരിക്കുന്നത് കു. ഇരുട്ടിൽ ആളെ വ്യക്തമല്ല. സുന്ദരമായി ഖുർആൻ ഓതുകയാണയാൾ. അന്നേരം നബി(സ്വ) ഞങ്ങളോട് പറഞ്ഞു:
"ഖുർആൻ തനിമയോടെ പാരായണം ചെയ്യാൻ ആഗ്രഹിക്കുന്നവർ ഇബ്നുഅബ്ദിഉമ്മിനെ അനുകരിച്ചു കൊള്ളട്ടെ....
ശേഷം ഇബ്നുമസ്ഊദ് ഇരുന്ന് ദുആ ചെയ്യാനാരംഭിച്ചു. അപ്പോൾ മുത്തുറസൂൽ പറഞ്ഞുകൊ ിരുന്നു.
"ചോദിക്കുക, നൽകപ്പെടും, ചോദിക്കുക, നൽകപ്പെടും.'
ഉമർ(റ) തുടരുന്നു: നാളെ അതിരാവിലെ ഈ സന്തോഷവാർത്തയും നബി(സ്വ) ആമീൻ പറഞ്ഞതുമെല്ലാം ഇബ്നുമസ്ഊദിനെ ക് അറിയിക്കണമെന്ന് ഞാനുറച്ചു. അങ്ങനെ രാവിലെ നേരത്തെത്തന്നെ സന്തോഷവൃത്താന്തവുമായി ഞാനവിടെയെത്തി. എല്ലാം പറഞ്ഞു കഴിഞ്ഞപ്പോഴാണറിഞ്ഞത് ഇക്കാര്യമെല്ലാം അബൂബക്ർ എന്റെ മുമ്പേ വന്ന് പറഞ്ഞിരിക്കുന്നു എന്ന്.... അല്ലാഹു സത്യം. ഏതെങ്കിലും നല്ല കാര്യത്തിനു വേി ഞാനും അബൂബകറും മൽസരിക്കാനിടവന്നാൽ അതിൽ ജേതാവ് അബൂബക്ർ തന്നെയായിരിക്കുമെന്നാണനുഭവം. ഇബ്നുമസ്ഊദിന്റെ ഒരു വാക്കിൽ നിന്നു തന്നെ ഖുർആനിനെ കുറിച്ചുള്ള തന്റെ പാണ്ഡിത്യത്തിന്റെ ആഴം അളക്കാവുന്നതാണ്. അദ്ദേഹം പറയുന്നു:
"ഏക ഇലാഹ് തന്നെയാണ് സത്യം, ഖുർആനിലെ ഏതൊരു സൂക്തവും എവിടെ അവതരിച്ചു...? ഇറങ്ങിയ പശ്ചാത്തലമെന്ത്..? എന്നെല്ലാം എനിക്ക് നല്ല ബോധ്യമു്. ഖുർആനിൽ എന്നെക്കാൾ പാണ്ഡിത്യമുള്ള ഒരാൾ എവിടെയെങ്കിലുമുങ്കിൽ ഞാനങ്ങോട്ട് പോകുമായിരുന്നു.' ഈ ആത്മകഥാംശം അതിശയോക്തിപരമായിരുന്നില്ല. തെളിവുകളും. വന്ദ്യരായ ഉമർ (റ) ഒരു യാത്രയിലാണ്. സന്ധ്യയായി. അപ്പോൾ ഒരു യാത്രാസംഘം അതുവഴി വന്നു. ഉമർ(റ) ചോദിച്ചു: “നിങ്ങൾ എവിടെ നിന്നുവരുന്നു.
സംഘത്തിൽ നിന്നൊരാൾ പറഞ്ഞു: "ഫജ്ജുൽ അമീഖി(വിദൂര ദിക്ക്)ൽ നിന്ന്
ഉമർ(റ) വീം ചോദിച്ചു: "എവിടെക്കാണ്.
മറുപടി: 'ബൈതുൽ അതീഖി(കഅ്ബ)ലേക്ക്.
ഉമർ(റ) പറഞ്ഞു: "അവരിൽ ഒരു പണ്ഢിതനും (കാരണം നേരത്തെ പറഞ്ഞ മറുപടികളെല്ലാം ഹജ്ജുസംബന്ധമായ ഖുർആൻ വാക്യം കടമെടുത്തുകൊായിരുന്നു.
ശേഷം സ്വന്തം അണികളിൽ ഒരാളെ വിളിച്ച് പ്രസ്തുത സംഘത്തോട് ചില ചോദ്യങ്ങൾ ചോദിക്കാൻ ഉമർ(റ) പറഞ്ഞു. ഖലീഫയുടെ ചോദ്യങ്ങൾ ഇപ്രകാരമായിരുന്നു.
"ഖുർആനിലെ ഏറ്റവും മഹത്തായ സൂക്തമേത്?
മറുപടി: 'അല്ലാഹു ലാ ഇലാഹ ഇല്ലാഹുവൽ ഹയ്യുൽ ഖയ്യും. ലാത്ദുഹ് സിന്തുൻ വലാ നൗം (സർവ്വസംരക്ഷകനായ അല്ലാഹു മാത്രമാണാരാധ്യൻ. അവനെ നിദ്ര പിടികൂടുകയില്ല). ചോദ്യം: “ഖുർആനിലെ ഏറ്റവും വലിയ ത്വാത്വികവചനമേത്?
മറുപടി: 'ഇന്നല്ലാഹ് യ് മുറു ബിൽ അറ്റ്ലി.....(അല്ലാഹു നീതിയും കാരുണ്യവും ചെയ്യാനും കുടുംബബന്ധുക്കളെ സഹായിക്കാനും കൽപിക്കുന്നു.)
ചോദ്യം: “ശരി, ഖുർആനിലെ ഏറ്റവും സമ്പൂർണ്ണമായ വാക്യമേത്?'
മറുപടി: 'ഫമൻ യഅമൽ മിസ്ഖാല..... (നന്മയും തിന്മയും അതിസൂക്ഷമമാണെങ്കിൽ പോലും
അതിന്റെ ഫലം അനുഭവിക്കുന്നതാണ്.)
ചോദ്യം: “എങ്കിൽ ഏറ്റവും കൂടുതൽ ഭയാശങ്കകൾ ഉളവാക്കുന്ന ആയത്ത് ഏതാണ്
ഖുർആനിൽ
മറുപടി: 'ലെസ് ബിമാനിയിക്കും.... (“നിങ്ങളും വേദക്കാരുമൊന്നും കരുതും പോലെയല്ല.
തിന്മ ചെയ്തവർ തിക്തഫലം അനുഭവിക്കുക തന്നെ ചെയ്യും.
ചോദ്യം: “ഏറ്റവും പ്രതീക്ഷക്ക് വക നൽകുന്ന സൂക്തമോ?'
മറുപടി: 'ഖുൽ യാ ഇബാദിയല്ലദീന.... ആത്മദ്രോഹം ചെയ്തവരേ, അല്ലാഹുവിന്റെ കാരുണ്യംതൊട്ട് നിരാശരാകരുത്. പശ്ചാത്തപിച്ചവർക്ക് സർവ്വദോഷങ്ങളും അവൻ
പൊറുക്കുന്നതാണ്)
അവസാനം ഉമർ(റ) ചോദിച്ചു: "നിങ്ങളുടെ കൂട്ടത്തിൽ ഇബ്നുമസ്ഊദ് ഉാ?
സംഘം മറുപടി പറഞ്ഞു:"ഉ് .
പണ്ഢിതൻ, പ്രപഞ്ചപരിത്യാഗി, ആബിദ്, ഖാരിഅ് എന്നിത്യാദി വിശേഷണങ്ങളിൽ
ഒതുങ്ങിയിരുന്നില്ല ആ വ്യക്തിത്വം. ഏതു പ്രതിസന്ധിയും ചങ്കൂറ്റത്തോടെ നേരിടാനുള്ള കരുത്തും മഹാധൈര്യവും ഒത്തിണങ്ങിയ യോദ്ധാവും കൂടിയായിരുന്നു ഇബ്നുമസ്ഊദ്(റ). തിരുനബി(സ്വ) കഴിഞ്ഞാൽ സത്യനിഷേധികളുടെ മുമ്പിൽ ഖുർആൻ പാരായാണം ചെയ്യാൻ ധൈര്യം കാണിച്ച് പ്രഥമ മുസ്ലിമായിരുന്നു അദ്ദേഹം. സംഭവമിങ്ങനെയാണ്. ഒരു ദിവസം സ്വഹാബത്ത് മക്കയിൽ ഒരുമിച്ചു കൂടിയപ്പോൾ ഒരു വിഷയം ചർച്ചക്ക് വന്നു. ഖുർആൻ ഖുറൈശികളുടെ മുമ്പിൽ വെച്ച് പരസ്യമായി പാരായണം ചെയ്ത് അവരെ കേൾപ്പിക്കാൻ ആര് സന്നദ്ധമാവും...? ഉടനെ ഇബ്നുമസ്ഊദ്(റ) പറഞ്ഞു:
"ഞാൻ തയ്യാർ
അപ്പോൾ മറ്റുള്ളവർ പ്രതികരിച്ചു. “നിങ്ങളെ അവർ വല്ലതും ചെയ്തേക്കുമെന്ന് ഞങ്ങൾ ഭയപ്പെടുന്നു. അവരുടെ അക്രമം തടയാൻ പ്രാപ്തിയുള്ള കുടുംബ ബലമുള്ള ഒരാളെയാണ് അതിനാവശ്യം.'
ഇബ്നുമസ്ഊദ്(റ)വീം പറഞ്ഞു: “ഞാൻ തന്നെ പോയേക്കാം. അല്ലാഹു കാത്തുകൊള്ളും. പകലിന്റെ ആദ്യപാദം പിന്നിട്ടു.... അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) കഅ്ബയിലേക്ക് പുറപ്പെട്ടു. അദ്ദേഹം ഇബ്രാഹീം മഖാമിനടുത്തെത്തി. ഖുറൈശീ പ്രമുഖരെല്ലാം അവിടെ ഇരിപ്പു്. നിവർന്നു നിന്ന് അത്യുച്ചത്തിൽ അദ്ദേഹം ഓതാൻ തുടങ്ങി.
"അർറഹ്മാൻ, അല്ലിൽ ഖുർആൻ....
സൂറത്തുർറഹ്മാന്റെ തുടക്കം മുതൽ ഇമ്പമാർന്ന സ്വരത്തിലും ഈണത്തിലും അദ്ദേഹം ഓത്ത് തുടങ്ങി. ഖുറൈശികൾ അത് ശ്രദ്ധിച്ചു. ചിലർ ചോദിച്ചു: എന്താണവൻ പറയുന്നത്.
മറ്റുള്ളവർ പറഞ്ഞു:
"മുഹമ്മദ് കൊുവന്ന വചനങ്ങളാണവ..
നിഷേധികൾ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിന്റെ മേൽ ചാടിവീണ് അദ്ദേഹത്തെ തുരുതുരെ
പ്രഹരിച്ചു. അന്നേരമൊന്നും അവർ ഖുർആൻ പാരായണം നിർത്തിയില്ല. അവസാനം ക്ഷീണിച്ചവശനായി അദ്ദേഹം സഹപ്രവർത്തകരുടെ അടുത്തെത്തി. പലയിടത്തും മുറിഞ്ഞ് രക്തം ഒഴുകുന്നുായിരുന്നു. ആ ദയനീയാവസ്ഥ ക സുഹൃത്തുക്കൾ പറഞ്ഞു:
"ഇങ്ങനെ വല്ലതും സംഭവിച്ചേക്കുമെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നില്ലേ ഇബ്നുമസ്ഊദ് അദ്ദേഹം മറുപടി പറഞ്ഞു:
"അല്ലാഹുവാണ് സത്യം, അല്ലാഹുവിന്റെ ശത്രുക്കളെ തരിമ്പും കൂസാത്ത മനക്കരുത്ത്
ഇപ്പോഴുള്ളത് എനിക്ക് മുമ്പൊരിക്കലും ഉായിട്ടില്ല. നാളെയും അവരുടെ മുമ്പിലെത്തി
ഇതാവർത്തിക്കാൻ ഞാൻ തയ്യാറാണ്.
സുഹൃത്തുക്കൾ പറഞ്ഞു:
" ഇബ്നുമസ്ഊദ്, അവരുടെ അസഹിഷ്ണുതക്ക് നല്ല മറുപടി നിങ്ങൾ
നൽകിക്കഴിഞ്ഞിരിക്കുന്നു.'
മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ (റ)വിന്റെ ഭരണകാലം വരെ ഇബ്നുമസ്ഊദ് ജീവിച്ചു. അവർ മരണാസന്നനായപ്പോൾ ഖലീഫഃ സന്ദർശിക്കാൻ വന്നു. അദ്ദേഹം ചോദിച്ചു:
"ഇബ്നുമസ്ഊദ്, എന്നോട് നിങ്ങൾക്കെന്താണു ബോധിപ്പിക്കാനുള്ളത്?'
ഇബ്നുമസ്ഊദ്(റ) പറഞ്ഞു:
"എന്റെ പാപങ്ങളെ കുറിച്ചാണ്.
ഖലീഫ ചോദിച്ചു:
"നിങ്ങൾക്ക് വല്ല ആഗ്രഹങ്ങളുമുണ്ടാ?'
ഇബ്നുമസ്ഊദ്(റ)വിന്റെ മറുപടി
“എന്റെ റബ്ബിന്റെ കാരുണ്യം'
ഖലീഫ വീം ചോദിച്ചു:
"വർഷങ്ങളായി നിങ്ങൾ വാങ്ങാൻ വിസമ്മതിച്ചിരുന്ന പൊതുഖജനാവിൽ നിന്നുള്ള വിഹിതം
എത്തിച്ചുതരാൻ ഞാൻ ഏർപ്പാടു ചെയ്യട്ടെയോ?'
ഇബ്നുമസ്ഊദ്(റ) പറഞ്ഞു:
"എനിക്കതിന്റെ ആവശ്യമില്ല...
"നിങ്ങളുടെ കാലശേഷം പുത്രിമാർക്ക് അതൊരു ആശ്വാസമായേക്കുമല്ലോ!'
ഖലീഫ അദ്ദേഹത്തെ പ്രേരിപ്പിച്ചു.
ഇബ്നുമസ്ഊദ്(റ)വിന്റെ മറുപടി
"എന്റെ മക്കൾക്ക് ദാരിദ്ര്യം ഭയപ്പെടുന്നുവോ നിങ്ങൾ? എന്നാൽ എല്ലാ രാത്രികളിലും വാഖിഅ സൂറത്ത് പതിവായി ഓതാൻ ഞാൻ അവരോട് കൽപിച്ചിരിക്കുന്നു. സൂറത്തുൽ വാഖിഅ പതിവായി എല്ലാ രാത്രിയിലും ഓതുന്നവർക്ക് ഒരിക്കലും ദാരിദ്ര്യം പിടിപെടുകയില്ലെന്ന് മുത്തുറസൂൽ(സ്വ) പറഞ്ഞത് ഞാൻ നോട്ടു കേട്ടിട്ടു്.
ആ പകൽ അസ്തമിച്ചപ്പോഴേക്ക് ഖുർആൻ പാരായണത്തിലും ദിക്റിലും വ്യാപൃതമായിരുന്ന ആ ചുകൾ നിശ്ചലമായി. നാഥൻ അവരെ അനുഗ്രഹിക്കട്ടെ. ആമീൻ
Created at 2024-12-17 08:58:21