അബ്ദുല്ലാഹിബ്നു ഹുദാഫ (റ)

“അബ്ദുല്ലാഹിബ്നു ഹുദാഫ യുടെ തലചുംബിക്കൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. ഞാനിതാ ഉത്ഘാടനം ചെയ്യുന്നു” (ഉമറുബ്നുൽ ഖത്ത്വാബ് (റ)). മറ്റു ലക്ഷക്കണക്കിന് അറബികളെയെന്നപോലെ അബ്ദുല്ലാഹിബ്നു ഹുദാഫഃയെയും ചരിത്രത്താളുകൾക്ക് അവഗണിക്കാമായി രുന്നു. പക്ഷേ, അക്കാലത്തു ലോകത്തെ ഏറ്റവും വലിയതു രാജാക്കന്മാരായ കിസ്റ്റായെയും ഖൈസറിനെയും അഭിമുഖീകരിക്കാനുള്ള അവസരം മഹത്തായ ഇസ്ലാം അദ്ദേഹത്തിന് ഒരുക്കി കൊടുത്തു.
ആ കൂടിക്കാഴ്ച കാലം തങ്കലിപികളിൽ ഉല്ലേഖനം ചെയ്തിരിക്കുന്നു. ചരിത്രം അതെന്നും പാടിപ്പുകഴ്ത്തിക്കൊിരിക്കും.


കിസ്റയുമായി ബന്ധപ്പെട്ട സംഭവം ഇപ്രകാരമാണ്. ലിജ്റയുടെ ആറാം വർഷം. റസൂലല്ലാഹി (സ്വ) അറബികളല്ലാത്ത രാജാക്കന്മാർക്കെല്ലാം ഇസ്ലാമിലേക്കു ക്ഷണിച്ചു കൊ കത്തയക്കാൻ തീരുമാനിച്ചു. കാര്യം സങ്കീർണ്ണമാണ്. കാരണം, ഈ ദൂതുമായയക്കപ്പെടുന്നവർ മുൻപരിചയമി ല്ലാത്ത വിദൂര രാജ്യങ്ങളിലേക്കാണ് പോകേത്. അവിടുത്തെ ഭാഷ അവർക്കന്യമാണ്, രാജാക്ക ന്മാരുടെ സ്വഭാവം അനുമാനിക്കാൻ വയ്യ. ഈ നിർണ്ണായക ഘട്ടത്തിൽ അവർ നിർവ്വഹിക്കേത് അതിമഹത്തായ ഒരു ദൗത്യമാണ്.
രാജാക്കന്മാരെ സ്വന്തം മതങ്ങൾ ത്യജിക്കാൻ, അഭിമാനവും അധികാരവും വിട്ടൊഴിയാൻ, ഇന്നലെ വരെ തങ്ങളുടെ അണികളായിരുന്ന ഒരു വിഭാഗത്തിന്റെ മതത്തിലേക്കു കടന്നു വരാൻ സന്നദ്ധരാക്കണം. സംശയമില്ല. ഇതൊരു അപകടം പിടിച്ച് യാത്രയാണ്. ജീവനോടെ തിരിച്ചു വന്നവൻ വന്നു എന്നുമാത്രം. അതുകൊു തന്നെ നേത്യഗുണങ്ങളെല്ലാം ഒത്തുചേർന്ന നബി(സ്വ) സ്വഹാബത്തിനെ മുഴുവൻ വിളിച്ചു ചേർത്ത് പറഞ്ഞു.
“നിങ്ങളിൽ നിന്നും ചിലരെ രാജക്കന്മാരുടെ അടുക്കലേക്കയക്കാൻ ഉദ്ദേശിക്കുന്നു. ഈസാ നബി (അ) കൽപിച്ചപ്പോൾ പുറം തിരിഞ്ഞ ബനൂ ഇസ്രാഈല്യരെപ്പോലെ എന്റെ വാക്കുകൾ നിങ്ങൾ ധിക്കരിക്കരുത്. സ്വഹാബത്ത് പ്രതിവചിച്ചു. “റസൂലേ, അവിടുന്നെന്തു കൽപിച്ചാലും അതു നിറ വേറ്റാൻ ഞങ്ങൾ പരിപൂർണ്ണ സന്നദ്ധരാണ്. എവിടേക്കു വേണമെങ്കിലും അയച്ചാലും റസൂലുല്ലാഹി(സ്വ)ആറു സ്വഹാബികളെ തിരഞ്ഞെടുത്തു. അബ്ദുല്ലാഹിബ്നു ഹുദാഫഃ അസ്സീ (റ) ആയിരുന്നു അതിലൊരൾ. പേർഷ്യൻ രാജാവായ കിസ്റക്കാണു അവർ കത്തു കൈമാറേത്.


അബ്ദുല്ലാഹിബ്നു ഹുദാഫഃ (റ) വാഹനം തയ്യാറാക്കി. ഭാര്യയോടും മക്കളോടും യാത്ര പറഞ്ഞു. ലക്ഷ്യം വിദൂരമാണ്. വഴിനീളെ കുന്നുകളും കുകളും. കൂട്ടിനായി അല്ലാഹു മാത്രം. അവ സാനം അദ്ദേഹം പേർഷ്യാ രാജ്യത്തെത്തിച്ചേർന്നു. രാജസേവകരെ നേരിൽ ക് കയ്യിലുള്ള കത്തിന്റെ കാര്യം ധരിപ്പിച്ചു. രാജാവിനെ കാണണമെന്നാണാവശ്യം.
അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) യുടെ ദൂതിനെക്കുറിച്ചു വിവരം ലഭിച്ച ഉടനെ തങ്ങളുടെ ആരാധനാമൂർത്തിയായ അഗ്നികുണ്ഡം അലങ്കരിക്കാൻ രാജാവ് കൽപിച്ചു. പേർഷ്യയിലെ മുതിർന്ന നേതാക്കളെല്ലാം രാജസദസ്സിൽ നിറഞ്ഞിരിക്കുന്നു. നാട്ടിലെ മുഴുവൻ പ
ധാനികളും ഹാജര്. സൂചി വീണാൽ കേൾക്കുന്ന നിശബ്ദത. അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) രാജസദസ്സിലേക്ക് ആനയിക്കപ്പെട്ടു. ജാടകളൊന്നുമില്ലാതെയാണദ്ദേഹം കടന്നുവരുന്നത്. ലളിതമായ വസ്ത്രവും പരുക്കൻ മേൽമും. മുഖത്ത് അറബികളുടെ നിഷ്കളങ്കത കളിയാടുന്നു. ആജാനുബാഹുവായിരുന്നു അദ്ദേഹം. അരോഗദൃഢഗാത്രൻ. ഹൃദയത്തിനുള്ളിൽ ഇസ്ലാമിന്റെ അഭിമാനം നിറഞ്ഞുനിൽക്കുന്നു. ആർക്കു മുമ്പിലും തലകുനിക്കാത്ത ഈമാനിക തേജസ്സ് വെട്ടിത്തിളങ്ങുന്ന തിരുനെറ്റി
അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) രാജാവിനു നേരെ നടന്നു. അപ്പോൾ അദ്ദേഹത്തിന്റെ കത്തു വാ ങ്ങിക്കൊ വരാൻ രാജാവ് സേവകനോട് കൽപിച്ചു. അബ്ദുല്ലാഹ് (റ) പറഞ്ഞു:
“പറ്റില്ല. വന്ദ്യരായ റസൂലുല്ലാഹി(സ്വ) കൽപിച്ചത് രാജാവിന് നേരിട്ട് കത്തു നൽകാനാണ്. റസൂ ലുല്ലാഹി(സ്വ) യുടെ ഒരു കൽപനയും ധിക്കരിക്കാൻ സാധ്യമല്ല. കിസ്റാ ചക്രവർത്തി പറഞ്ഞു. “അദ്ദേഹത്തെ വിട്ടേക്കൂ. എന്റെയടുത്തേക്ക് വന്നു കൊള്ളട്ടെ!'
ഇബ്നു ഹുദാഫഃ(റ) ചക്രവർത്തിയുടെ കയ്യിൽ കത്ത് ഏൽപിച്ചു. രാജാവിന് അറബി ഭാഷ വശ മില്ല. ഇറാഖുകാരനായ ഗുമസ്തനെ വിളിച്ച് തന്റെ മുമ്പിൽ വെച്ച് തന്നെ കത്ത് വായിക്കാൻ അദ്ദേഹം ഉത്തരവിട്ടു. അയാൾ വായിച്ചു.

"റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ, അല്ലാഹുവിന്റെ ദൂതനായ മുഹമ്മദിൽ നിന്ന് പേർഷ്യൻ ചക്രവർത്തി കിസ്റക്ക്, സൻമാർഗ്ഗം സ്വീകരിച്ചവർക്ക് രക്ഷ...."
ഇത്രയും വായിച്ചതേയുള്ളൂ, കിസ്റാ പൊട്ടിത്തെറിച്ചു. മുഖം ചുവന്നു തുടുത്തു. ക ഞ മ്പുകൾ വീർത്തു. മുഹമ്മദ് സ്വന്തം പേര് കൊാണ് കത്ത് തുടങ്ങിയത്...!! ഗുമസ്തന്റെ കയ്യിൽ നിന്ന് കത്ത് പിടിച്ച് വാങ്ങി തും തുമായി കീറിക്കളഞ്ഞു. ഉള്ളടക്കം ഗ്രഹിക്കാൻ പോലും അയാൾ സാവകാശം കാണിച്ചില്ല. കിസ്റാ ആക്രോശിച്ചു: “എനിക്ക് ഇങ്ങനെ എഴുതുകയോ അയാൾ എന്റെ അടിമയല്ലേ”. കൂടെ അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) അപഹാസ്യനായി സദസ്സിൽ നിന്ന് പുറത്താക്കപ്പെട്ടു.


അബ്ദുല്ലാഹ്(റ) കൊട്ടാരത്തിൽ നിന്നു പുറത്തു വന്നു. ഇനി എന്തു സംഭവിക്കും....ഒരു പിടിയു മില്ല. വധിക്കപ്പെടുമോ അതോ സ്വതന്ത്രനായി പോകാൻ സാധിക്കുമോ. അനിശ്ചിതത്വത്തിന്റെ നിമിഷങ്ങൾ. പെട്ടന്നദ്ദേഹം തീരുമാനിച്ചു. ഇനി എന്തു സംഭവിച്ചാലും കുഴപ്പമില്ല. റസൂലുല്ലാഹി ഏൽപിച്ച ദൗത്യം വേ വിധം പൂർത്തീകരിച്ചുവല്ലോ. അദ്ദേഹം തന്റെ വാഹനപ്പുറത്തു കയറി യാത്രയായി. കിസ്റയുടെ കലി അൽപമൊന്നടങ്ങി. അബ്ദുല്ലാഹ്(റ) വിനെ സദസ്സിലേക്കു കൊ വരാൻ ഉത്തരവായി. ഭടന്മാർ പുറത്തു വന്നന്വേഷിച്ചു. പക്ഷേ, അദ്ദേഹത്തെ കില്ല. അറേബ്യൻ ഉപദ്വീപ് വരെ അവർ അദ്ദേഹത്തെ അനേഷിച്ചു. പക്ഷേ, അവർ രക്ഷപ്പെട്ടു കഴിഞ്ഞി രുന്നു. അബ്ദുല്ലാഹ്(റ) മഹാനായ നബി(സ്വ) യെ സമീപിച്ചു. നടന്ന സംഭവങ്ങളെല്ലാം വിശദമായി കേൾപ്പിച്ചു. കത്തു പിച്ചിച്ചീന്തിയ സംഭവം കേട്ടു നബി (സ്വ) ഇത്രയും പറഞ്ഞു: “അല്ലാഹു അവന്റെ അധികാരം പിച്ചിച്ചീന്തട്ടെ!


അതേസമയം, കിസ്റാ ചക്രവർത്തി, യമനിലെ ഗവർണ്ണർ “ബാദാൻ' എന്നയാൾക്ക് എഴുതി “ഹിജാസിൽ പ്രത്യക്ഷപ്പെട്ട ആ മനുഷ്യന്റെ അടുത്തേക്കു ശക്തരായ രു പേരെ അയക്കുക! അ യാളോട് എന്റെ അടുത്തു ഹാജരാകാൻ പറയുക!' ഉത്തരവനുസരിച്ചു ബാദാൻ അനുയായികളിൽ നിന്നു കാര്യപ്രാപ്തിയുള്ള രു പേരെ അയച്ചു. കിസ്റാ ചക്രവർത്തിയെ മുഖം കാണിക്കാൻ എത്രയും പെട്ടെന്ന് ആരു പേരോടൊപ്പം പുറപ്പെടണമെന്നായിരുന്നു റസൂലുല്ലാഹിക്കുളള കൽപന.
രു പേരും അതിശീഘ്രം യാത്രയായി. ത്വാഇഫിൽ ഖുറൈശി കച്ചവടക്കാരെ അവർ കുമുട്ടി. മുഹമ്മദ് നബി(സ്വ) യെ കുറിച്ചു ചോദിച്ചപ്പോൾ യസിബിലാണെന്നാണ് അറിഞ്ഞത് . (മദീനയുടെ അന്നത്തെ പേർ യസ്രിബ് എന്നായിരുന്നു.) ദൂതന്മാരുടെ ഉദ്ദേശമറിഞ്ഞ കച്ചവട സംഘം ആനന്ദ നൃത്തം ചവിട്ടി. ഖുറൈശികളോട് സന്തോഷ വാർത്ത വിളിച്ചു പറഞ്ഞു. “ഹ, ഖുറൈശികളേ! സന്തോഷിക്കുക, പേർഷ്യൻ ചക്രവർത്തിയിതാ മുഹമ്മദിനെതിരെ തിരിഞ്ഞി രിക്കുന്നു. അവന്റെ ശല്യം അവസാനിക്കാൻ പോകുന്നു. ദൂതന്മാർ മദീനയിലെത്തി. നബി(സ്വ) യെ ചെന്നുക് കത്തു നൽകിയ ശേഷം പറഞ്ഞു:
“രാജാധിരാജൻ കിസ്റാ ചക്രവർത്തി ഞങ്ങളുടെ രാജാവ് ബാദാന് എഴുതിയതു പ്രകാരമാണു ഞങ്ങൾ വന്നത്. ഞങ്ങളുടെ കൂടെ വരാൻ നിങ്ങൾ സന്നദ്ധനാണെങ്കിൽ കിസ്റാ ചക്രവർത്തി യോടു ഞങ്ങൾ നിങ്ങൾക്ക് വേി സംസാരിക്കാം. അദ്ദേഹം ഒന്നും ചെയ്യില്ല... മറിച്ചു നിങ്ങൾ ധി ക്കാർ മനോഭാവമാണു കൈകൊള്ളുന്നതെങ്കിൽ കിസ്റയെകുറിച്ചു നിങ്ങൾക്കറിയാമല്ലോ. നിങ്ങ ളെയും നിങ്ങളുടെ സമൂഹത്തെയും തകർത്തുകളയാൻ കെൽപുള്ളയാളാണദ്ദേഹം.
പ്രവാചക പ്രഭു(സ്വ) പുഞ്ചിരിച്ചുകൊ് പറഞ്ഞു.
“നിങ്ങൾ ഇപ്പോൾ പോവുക. നാളെ വരിക!
പിറ്റേന്ന് രാവിലെ തന്നെ അവർ ചോദിച്ചു.
“കിസ്റാ ചക്രവർത്തിയെ കാണാൻ ഞങ്ങളുടെ കൂടെ വരാൻ നിങ്ങൾ തീരുമാനിച്ചുവോ? നബി(സ്വ) പറഞ്ഞു.
“ഇനി നിങ്ങൾക്കു കിസ്റായെ കാണുക സാധ്യമല്ല. അല്ലാഹു (സു) അവനെ തന്റെ മകൻ മു ഖേന വധിച്ചിരിക്കുന്നു. മകൻ ശീഹി ഇന്ന് മാസം ഇന്ന് രാത്രി പിതാവിനെ കൊന്നിരി അവർ നബി(സ്വ) യുടെ മുഖത്തേക്ക് മിഴിച്ച് നോക്കി. പരിഭ്രമിച്ചിരിക്കുന്നു എന്ന് അവരെ കാ ലറിയാം. അവർ പൊട്ടിത്തെറിച്ചു “മുഹമ്മദ്, എന്താണ് പറയുന്നതെന്നോർമയുണ്ടോ. ഈ ധിക്കാരം ഞങ്ങൾ ബാദാൻ രാജാവിന് എഴുതാൻ പോവുകയാണ്.
നബി(സ്വ) പറഞ്ഞു: “ശരി... എഴുതാം. കൂടെ ഇതു കൂടി എഴുതുക. എന്റെ മതം ഇസ്ലാം കാതെത്തന്നെ കിസ്റായുടെ വിസ്തൃത ഭരണ പ്രദേശങ്ങളിലെല്ലാം എത്തും. മുസ്ലിമാകുന്ന പ ക്ഷം അധികാരം നിനക്ക് തന്നെ തരികയും നിന്നെ ജനങ്ങൾക്ക് രാജാവായി വാഴിക്കുകയും ചെയ്യും.


ത് പേരും തിരുസന്നിധിയിൽ നിന്ന് ബാദാൻ രാജാവിനടുത്തേക്ക് പുറപ്പെട്ടു. അവിടെയെത്തി സംഭവങ്ങളെല്ലാം വിശദീകരിച്ചു കൊടുത്തു. എല്ലാം കേട്ട് ബാദാൻ പറഞ്ഞു: “മുഹമ്മദ് പറയുന്നത് ശരിയാണെന്ന് തെളിയുന്ന പക്ഷം അവൻ പ്രവാചകൻ തന്നെയാണ്. അല്ലെങ്കിൽ നമുക്ക് അപ്പോൾ തീരുമാനിക്കാം. അധികം വൈകിയില്ല. കിസ്റായുടെ മകൻ ശീറവൈഹിയുടെ കത്ത് വന്നു. അ തിലെ വരികൾ ഇങ്ങനെ വായിക്കാം.
“ഞാൻ കിസ്റായെ വധിച്ചിരിക്കുന്നു. നമ്മുടെ ജനതക്ക് വിയുളള പ്രതികാരമാണത്. അദ്ദേഹം ജനങ്ങളിൽ നിന്ന് ഉന്നതന്മാരായ പലരെയും കൊല്ലുകയും സ്ത്രീകളെ ബന്ദികളാക്കുകയും സമ്പത്ത് കൊളളയടിക്കുകയും ചെയ്തിട്ടു്. ഇനി മുതൽ എന്റെ രാജാനുവർത്തികളാകാൻ ജനങ്ങളോട് വിളംബരം ചെയ്യുക.
ബാദാൻ രാജാവ് ശീറവൈഹിയുടെ കത്ത് വലിച്ചെറിഞ്ഞു. പരസ്യമായി ഇസ്ലാം മതം ആ ഷിച്ചു. ഒപ്പം യമനിലായിരുന്ന പേർഷ്യക്കാരെല്ലാം മുസ്ലിംകളായി.


ഉമറുബ്നുൽ ഖത്ത്വാബ്(റ) വിന്റെ ഭരണ കാലം. ഇസ്ലാമിക സാമ്രാജ്യം വിസ്തൃതി പ്രാപിച്ചു കൊിരിക്കുകയാണ്. ആയിടക്കാണ് റോമൻ ചക്രവർത്തി കൈസറുമായി ബന്ധപ്പെട്ട സംഭവം നട ക്കുന്നത്. ഉദ്വേഗജനകവും ആകാംക്ഷാ നിർഭരവുമായിരുന്നു അത്.
ഹിജ്റ പത്തൊമ്പതാം വർഷം... റോമുമായി യുദ്ധം ചെയ്യാൻ വേി ഒരു സൈന്യത്തെ യാത്ര യാക്കുകയാണ് ഉമർ(റ). ആ സൈന്യത്തിൽ ഹുദൈഫ(റ)വുമു്... റോമാ ചക്രവർത്തി സീസ ർക്ക് മുസ്ലിം സൈന്യത്തെ കുറിച്ച് വ്യക്തമായ ധാരണയായിരുന്നു. മുസ്ലിംകൾ അടിയുറച്ച ഈമാനും അപഞ്ചലമായ വിശ്വാസവും കൈമുതലുളളവരാണെന്നും അല്ലാഹുവിന്റെയും റസൂലി ന്റെയും മാർഗ്ഗത്തിൽ സ്വശരീരം ബലിയർപ്പിക്കാൻ വിമ്മിഷ്ടമില്ലാത്തവരാണെന്നും അദ്ദേഹം മന സിലാക്കിയിരുന്നു. തന്മൂലം ഏതെങ്കിലും മുസ്ലിംകൾ ബന്ദികളാക്കപ്പെട്ടാൽ അവരെ കൊല്ലാതെ തന്റെ മുമ്പിൽ ഹാജരാക്കണമെന്നദ്ദേഹം വിളംബരം ചെയ്തു.
അല്ലാഹുവിന്റെ വിധി... അബ്ദുല്ലാഹിബ്നു ഹുദാഫഃ (റ) വിനെ റോമക്കാർ ബന്ദിയാക്കി... അവർ അദ്ദേഹത്തെ വൈസർ രാജാവിന്റെ സന്നിധിയിലെത്തിച്ചു പറഞ്ഞു: “ഇയാൾ മുഹമ്മദിന്റെ ആളാണ്. പഴയ കാലത്തു തന്നെ മുസ്ലിമായിട്ടു്. ചക്രവർത്തി അബ്ദുല്ലാഹിബ്നു ഹുദാഫഃ(റ) വിന്റെ മുഖത്തേക്ക് കുറെനേരം നോക്കിയിരുന്നു... പിന്നെ വാചാലനായി. “ഞാൻ നിന്നോടൊരു കാര്യം പറയാൻ പോവുകയാണ്.
ഇബ്നു ഹുദാഫഃ(റ) ചോദിച്ചു: “എന്താണത്.
സീസർ പറഞ്ഞു: “നീ കൃസ്ത്യാനിയാവുക. എന്നാൽ നിന്നെ സുരക്ഷിതനായി വിടുകയും എല്ലാ സൗകര്യങ്ങളും ചെയ്തുതരികയും ചെയ്യാം . അബ്ദുല്ലാഹി(റ) രോഷാകുലനായി.
“അസാധ്യം!!, കൃസ്ത്യാനിസം സ്വീകരിക്കാത്തതിന്റെ പേരിൽ ആയിരം വട്ടം മരിക്കേിവന്നാലും
ഞാൻ ആ മരണത്തെ സ്വാഗതം ചെയ്യുന്നു.
സീസർ വീം പറഞ്ഞു:
“നീ കാര്യബോധമുളളവനാണെന്ന് ഞാൻ കരുതുന്നു. അത് കൊ് ഞാൻ പറഞ്ഞതനുസരിച്ചാൽ എന്റെ രാജാധികാരം കൂടി ഭാഗിച്ചു തരാൻ ഞാൻ തയ്യാറാണ്!''
ഇബ്നു ഹുദാഫഃ(റ) പുഞ്ചിരിച്ചു കൊ പറഞ്ഞു.
“അല്ലാഹുവാണ് സത്യം! നിങ്ങളുടെ മുഴുവൻ അധികാരവും എന്നല്ല അറബികളുടെ കൈവശമുള്ള മുഴുവൻ വില പിടിച്ച വസ്തുക്കളും എനിക്ക് തരികയാണെങ്കിലും ഒരു നിമിഷം പോലും മുഹമ്മദ് നബിയുടെ മതത്തിൽ നിന്ന് വിട്ടുനിൽക്കുക സാധ്യമല്ല.

Created at 2024-12-17 08:54:49

Add Comment *

Related Articles