Related Articles
-
HISTORY
അംറുബ്നുൽജമൂഹ് (റ)
-
HISTORY
അബൂഉബൈദ (റ)
-
HISTORY
ഇമാം നസാഈ (റ)
പേര് | അബ്ദുല്ല |
ഓമനപ്പേര | അബൂബക്ർ |
പിതാവ് | അബൂഖുഹാഫ |
ജനനം | നബി (സ്വ) യുടെ ജനനത്തിന്റെ മൂന്നാം വർഷം |
വയസ്സ | അറുപത്തിമൂന്ന് |
വംശം | ബനുതൈം |
സ്ഥാനപ്പേര | സ്വിദ്ധീഖ് |
മാതാവ് | ഉമ്മുൽ ഖൈർ |
വഫാത് | ഹിജ്റയുടെ പതിമൂന്നാം വർഷം |
ഭരണകാലം | രു വർഷം മൂന്നു മാസം |
അബൂബക്ർ സ്വിദ്ധീഖ് (റ) ബാല്യകാലം മുതൽ നബി (സ്വ) യുടെ കൂട്ടുകാരനായിരുന്നു. ഇസ്ലാം സ്വീകരിച്ച ആദ്യപുരുഷനുമാണ്. ഉസ്മാനുബ്നു അഫ്ഫാൻ (റ) വിനെപ്പോലെയുള്ള നിരവധി പ്രമുഖ സ്വഹാബികൾ ഇദ്ദേഹം മുഖേനയാണ് ഇസ്ലാം സ്വീകരിച്ചത്. മുസ്ലിമായതിന്റെ പേരിൽ മർദ്ദനം അനുഭവിച്ചുകൊിരുന്ന ബിലാൽ മുഅദ്ദിൻ (റ) വിനെ പ്പോലെയുള്ള ഏഴ് അടിമകളെ അദ്ദേഹം വിലക്ക് വാങ്ങി സ്വതന്ത്രരാക്കിയിരുന്നു. നബി (സ്വ) പറയുന്ന എല്ലാ കാര്യങ്ങളും ചോദ്യം ചെയ്യാതെ വിശ്വസിച്ചതുകൊാണ് 'സ്വിദ്ധീഖ്' എന്ന പേർ ലഭിച്ചത്.
നബി (സ്വ) ഹിജ്റ പോകുമ്പോൾ കൂടെയായിരുന്ന ഏക കൂട്ടുകാരൻ സ്വിദ്ധീഖ് (റ) ആയിരുന്നു. നബി (സ്വ) ക്ക് രോഗം കഠിനമായപ്പോൾ നബിതങ്ങളുടെ പ്രതിനിധിയായി ഇമാമത്ത് നിറുത്തിയതും അദ്ദേഹത്തെയായിരുന്നു. നബി (സ്വ) വഫാത്തായപ്പോൾ പരിഭ്രാന്തരായ സ്വഹാബികളെ സമാധാനിപ്പിച്ചത് അദ്ദേഹത്തിന്റെ ചരിത്ര പ്രസിദ്ധമായ പ്രസംഗമായിരുന്നു.
നബി (സ്വ) വഫാത്തായപ്പോൾ ഖബറടക്കം ചെയ്യുന്നതിനു മുമ്പ് സ്വഹാബികൾ ബനൂ സാഇദ ഗോത്രക്കാരുടെ പന്തലിൽ സമ്മേളിച്ചു അബൂബക്ർ സ്വിദ്ധീഖ്(റ) നെ ഖലീഫയായി തെരഞ്ഞെടുത്തു.
ഹിജ്റ ആറാം വർഷം ബുസ്റായിലെ ഭരണാധിപന്റെ അടുത്തേക്ക് നബി (സ്വ) യുടെ കത്തുമായി പോയ ഹാരിസ് (റ) നെ ശത്രുക്കൾ ശാമിലെ മുഅ്ത്വയിൽ വെച്ചു വധിച്ചു. പ്രതികാരം വീട്ടുന്നതിന് ഹിജ്റയുടെ എട്ടാം വർഷം മുഅ്ത്വം യുദ്ധം നടത്തിയെങ്കിലും വേത വിജയം ഉായില്ല. അതുകൊ് അവിടെ വരും യുദ്ധം ചെയ്യുന്നതിന് ഹിജ്റ പതിനൊന്നാം വർഷം നബി (സ്വ) ഉസാമത്ബ്നു സൈദ് (റ) ന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ തയ്യാർ ചെയ്തു. പക്ഷേ, സൈന്യം പുറപ്പെടുന്നതിന് മുമ്പ് നബി (സ്വ) തങ്ങൾക്ക് രോഗം ബാധിച്ചു. ഈ സൈന്യത്തെ പ്രസ്തുത സ്ഥലത്തേക്ക് അയക്കുക എന്നതായിരുന്നു അബൂബക്ർ (റ) ന്റെ ഒന്നാമത്തെ നടപടി. വമ്പിച്ച വിജയത്തോടെയാണ് പ്രസ്തുത സൈന്യം മടങ്ങിയത്. നബി (സ്വ) വഫാതായപ്പോൾ ചില അറബി ഗോത്രങ്ങൾ ഇസ്ലാമിൽ നിന്ന് പുറത്തു പോയി. മറ്റുചിലർ സകാത്ത് കൊടുക്കാൻ വിസമ്മതിച്ചു. മുസൈലിമത്തുൽ കദ്ദാബ്, തുലൈഹത്തുൽ അസദി എന്നീ പുരുഷന്മാരും സാഹി എന്ന സ്ത്രീയും നബിമാരാണെന്ന് വാദിച്ചു. സ്വിദ്ധീഖ് (റ) അവരോടെല്ലാം ധീരമായി യുദ്ധം ചെയ്തു. മുർത്തദ്ദുകൾ ഇസ്ലാമിലേക്ക് മടങ്ങുകയും സകാത്ത് കൊടുക്കാൻ വിസമ്മതിച്ചവർ അതു കൊടുക്കുകയും ചെയ്തു. മുസൈലിമത്തുൽ കദ്ദാബ് വധിക്കപ്പെട്ടു, തുലൈഹത്ത് ഇസ്ലാം സ്വീകരിച്ചു. സാഹി സ്വന്തം നാടായ അൽ ജസീറയിലേക്ക് ഓടി രക്ഷപ്പെട്ടു.
മുർത്തദ്ദുകളുമായുള്ള യുദ്ധത്തിൽ ഖുർആൻ മനഃപാഠമാക്കിയ നിരവധി സ്വഹാബിമാർ രക്തസാക്ഷികളായി. അപ്പോൾ വിശുദ്ധ ഖുർആൻ സംരക്ഷിക്കപ്പെടുന്നതിനു വേി അത് ക്രമപ്രകാരം ഒരു മുസ്ഹഫിൽ ക്രോഡീകരിച്ച് എഴുതുവാൻ ഖലീഫ കൽപന കൊടുത്തു. നബി (സ്വ) യുടെ വഹ്യ് എഴുത്തുകാരനായിരുന്ന സൈദ്ബ്നു സാബിത് (റ) ആ കർമ്മം നിർവഹിച്ചു.
അറേബ്യയുടെ അയൽവശത്തു സ്ഥിതി ചെയ്തിരുന്ന രു വൻ സാമ്രാജ്യങ്ങളായിരുന്നു പേർഷ്യയും റോമും. പേർഷ്യയിൽ പെട്ട ഇറാഖിലേക്ക് അബൂബക്ർ (റ) ഖാലിദുബ്നുൽ വലീദിന്റെ നേതൃത്വത്തിൽ ഒരു സൈന്യത്തെ അയച്ചു. ഇറാഖിന്റെ പല ഭാഗങ്ങളും അവർ കീഴടക്കി. റോമാ സാമ്രാജ്യത്തിൽ പെട്ട ശാമിലേക്ക് നാലു സൈന്യങ്ങളെ അയച്ചു. റോം സൈന്യവുമായി യർമുകിൽ അവർ ഏറ്റുമുട്ടി. വിജയം വളരെ പ്രയാസമായി. ഉടനെ ഖാലിദ് (റ) ഇറാഖിൽ നിന്നും ശാമിലെത്തി സൈന്യങ്ങളുടെ പൊതു നേതൃത്വം ഏറ്റെടുത്തു. അതു കാരണം യർ മുക് മുസ്ലിംകൾക്ക് അധീനമായി.
ഹിജ്റ പതിമൂന്നാം വർഷം 15 ദിവസം നീനി പനിയെ തുടർന്ന് ജുമാദുൽ ആഖിറ 21 ന് സ്വിദ്ദീഖ് (റ) വഫാതായി. നബി (സ്വ) യുടെ സമീപത്തു തന്നെ അവരെ ഖബറടക്കി. രോഗ ദിവസങ്ങളിൽ പകരം ഇമാമത്ത് നിർത്തിയിരുന്നത് ഉമറുൽ ഫാറൂഖ് (റ) നെ ആയിരുന്നു. സമുദായം ഭിന്നിക്കാതിരിക്കാൻ വഫാതിന് മുമ്പു തന്നെ പ്രമുഖ സ്വഹാബികളുമായി ആലോചിച്ച ശേഷം ഉമറുൽ ഫാറൂഖ് (റ) നെ ഖലീഫയായി നിർദ്ദേശിക്കുകയും ജനങ്ങളുടെ അംഗീകാരം വാങ്ങുകയും ചെയ്തിരുന്നു.
Created at 2024-12-14 05:52:54