അബൂദർറുൽ ഗിഫാരി(റ)

“വിണ്ണിന് താഴെയും മണ്ണിന് മുകളിലുമായി അബൂദർറിനേക്കാൾ സത്യവാനായി ഒരു മനുഷ്യനുമില്ല. 'റസൂലുല്ലാഹ്(സ്വ). മക്കാരാജ്യം പുറം ലോകവുമായി ബന്ധപ്പെടുന്ന മാർഗ്ഗമാണ് "വദ്ദാൻ പ്രദേശം. അവിടെയാണ് ഗിഫാർ ഗോത്രക്കാർ വസിക്കുന്നത്. ഖുറൈശികളുടെ കച്ചവടച്ചരക്കുകളുമായി ശാമിലേക്ക് പോയിവരുന്ന യാത്രാസംഘങ്ങൾ നൽകുന്ന നാണയത്തുട്ടുകൾ കൊ് ആ ഗോത്രം ജീവിച്ചു പോന്നു. തൃപ്തിയാകും വിധം അത് കിട്ടിയില്ലെങ്കിൽ ഒന്ന് ബലപ്രയോഗം നടത്താനും അവർ മടിച്ചിരുന്നില്ല.
അബൂദർറ് എന്ന പേരിലറിയപ്പെടുന്ന മുൻദുബ്നുജുനാദം ഈ ഗോത്രത്തിലാണ്. ധൈര്യം, കൂർമ്മബുദ്ധി, ദീർഘദൃഷ്ടി എന്നിവ അയാളെ ഇതരരിൽ നിന്ന് വ്യതിരിക്തനാക്കി. തന്റെ ജനത വിഗ്രഹങ്ങളുടെ മുമ്പിൽ അനുവർത്തിക്കുന്ന അധമോപാസന എ പ്പോഴും അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തിക്കൊിരുന്നു. അറബികളുടെ മൂഢവിശ്വാസങ്ങളെ തനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. കെട്ട സംസ്കാരങ്ങളിൽ നിന്ന് ജനങ്ങളെ കരകയറ്റി, വിവേകവും ബുദ്ധിയും പുനഃസ്ഥാപിച്ച്, ലോകം തമസ്സ് മാറ്റി പ്രകാശപൂരിതമാക്കുന്ന ഒരു പ്രവാചകന്റെ
ഉദയം അദ്ദേഹം പ്രതീക്ഷയോടെ കാത്തിരുന്നു.


കാലചക്രം അനുസൃതം കറങ്ങിക്കൊിരുന്നു. ആയിടെ മക്കയിൽ പ്രത്യക്ഷപ്പെട്ട പുതിയ പ്രവാചകന്റെ വിവരങ്ങൾ തന്റെ കുഗ്രാമത്തിലുമെത്തി. അദ്ദേഹം അനുജൻ അനീസിനോട് പറഞ്ഞു: "അനീസ്...! വേഗം മക്കയിലേക്കു പുറപ്പെടുക! അവിടെയുള്ള ആ മനുഷ്യനെപ്പറ്റി അന്വേഷിക്കുക! ആകാശത്ത് നിന്ന് തനിക്ക് ദിവ്യസന്ദേശം വരുന്നു എന്നാണയാളുടെ വാദം. അയാൾ പറയുന്ന വാക്കുകളേതെങ്കിലും മനഃപാഠമാക്കി എന്നെ കേൾപ്പിക്കുകയും വേണം !' അനീസ് യാത്രയായി... നബി(സ്വ)യുമായി സന്ധിക്കുകയും സംസാരിക്കുകയും ചെയ് തു.വാക്കുകൾ ശ്രദ്ധിച്ചു മനസ്സിലാക്കി തിരിച്ചെത്തി... ആവേശത്തോടെ അബൂദർറ് അയാളെ സമീപിച്ച് പുതിയ പ്രവാചകനെ കുറിച്ച് താൽപര്യപൂർവ്വം ആരാഞ്ഞു. അനീസ് പറഞ്ഞു: "മാന്യമായ സ്വഭാവങ്ങൾ കൈകൊള്ളാൻ ജനങ്ങളെ ഉപദേശിക്കുന്നയാളാണദ്ദേഹം. അദ്ദേഹത്തിന്റെ വാക്കുകൾ പദ്യമല്ല, എന്നാൽ ഗദ്യവുമല്ല.'

അബൂദർറ് വീം ചോദിച്ചു:
“അയാളെ കുറിച്ച് ജനങ്ങളുടെ അഭിപ്രായമെന്താണ്?'
അനീസ് പറഞ്ഞു:
“മാന്ത്രികൻ, ജോത്സ്യൻ, കവി, എന്നെല്ലാമാണവർ പറയുന്നത്...!
അബൂദർറ് പറഞ്ഞു:
"എന്റെ സംശയം തീർക്കാനും ദാഹം ശമിപ്പിക്കാനും ഇതൊന്നും പോര. നീ കുടുംബത്തിന്റെ കാര്യം ശ്രദ്ധിക്കണം. ഞാൻ തന്നെ നേരിട്ട് പോയി അറിഞ്ഞു വരാം...
അനീസ് മുന്നറിയിപ്പ് കൊടുത്തു.
"ശരി, യാത്രയിൽ മക്കാനിവാസികളെ കരുതിയിരിക്കുക...!"

അബൂദർറ് യാത്രക്കാവശ്യമായ ഭക്ഷണവും ഒരു ചെറിയ പാനപാത്രവും തയാറാക്കി. അടുത്ത ദിവസം അദ്ദേഹം നബി(സ്വ)യെ കാണാൻ പുറപ്പെട്ടു. ഭയത്തോടെയാണ് പോക്ക്, കാരണം, മുഹമ്മദുമായി ബന്ധപ്പെടാൻ വരുന്നവരാണെന്നറിഞ്ഞാൽ അതിക്രൂരമായി അവരെ വേട്ടയാടിക്കൊിരിക്കുകയാണ് ഖുറൈശികളെന്ന് അദ്ദേഹം അറിഞ്ഞിരുന്നു. അത്കൊ തന്നെ മുഹമ്മദ് നബി(സ്വ)യെക്കുറിച്ചന്വേഷിക്കാൻ തന്നെ അദ്ദേഹം ബുദ്ധിമുട്ടി. അഭിമുഖീകരിക്കുന്നത് ശത്രുവോ മിത്രമോ എന്നറിയില്ലല്ലോ....!

സന്ധ്യ... അബൂദർറ് മസ്ജിദുൽ ഹറാമിൽ വിശ്രമിക്കാനായി കിടന്നു. അപ്പോൾ
അലിയ്യുബ്നു അബീത്വാലിബ്(റ) അദ്ദേഹത്തിനരികെ വന്നു. ആഗതൻ വിദേശിയാണെന്ന് അലി (റ)ക്ക് ബോധപ്പെട്ടു. അലി(റ) അയളോട് പറഞ്ഞു:
“അല്ലയോ മനുഷ്യാ! എന്നോടൊപ്പം വരൂ."
അദ്ദേഹം അലിയോടൊപ്പം തന്റെ വീട്ടിലേക്ക് പോയി അന്ന് രാത്രി അലി(റ)വിന്റെ വീട്ടിൽ താമസം. പ്രഭാതമായപ്പോൾ അബൂദർറ് തന്റെ ഭാണ്ഡവുമെടുത്ത് വീം പള്ളിയിലേക്ക്.... അവർ പരസ്പരം ഒന്നും ഉരിയാടിയില്ല.
രാം ദിവസവും അബൂദർറിന് നബി(സ്വ)യെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. രാത്രിയായപ്പോൾ അദ്ദേഹം പള്ളിയിൽ ഉറങ്ങാൻ കിടന്നു. അപ്പോഴും അലി(റ)അതിലെ വന്നു. അദ്ദേഹം ചോദിച്ചു. "ഇനിയും എത്തിടം പിടികിട്ടിയില്ലേ....?'
അദ്ദേഹം അതിഥിയെയും കൂട്ടി വീട്ടിലേക്ക് പോയി. അന്നും അവരൊന്നും പരസ്പരം സംസാരിച്ചില്ല. മൂന്നാം ദിവസം രാത്രി... അലി(റ) മൗനം ഭജ്ഞിച്ചു.
"നിങ്ങളെന്തിനാണ് മക്കയിൽ വന്നത്?"
അബൂദർറ് പറഞ്ഞു:
"ഞാൻ തേടി വന്ന കാര്യത്തിന് നിങ്ങളെന്നെ സഹായിക്കുമെന്ന് ഉറപ്പ് നൽകിയാൽ മാത്രം ഞാൻ പറയാം!"
അലി(റ) അങ്ങനെ വാക്ക് കൊടുത്തു.
അബൂദർറ് പറഞ്ഞു:
"ഞാൻ വളരെ ദൂരെ നിന്നാണ് വരുന്നത്. പുതിയ പ്രവാചകനെ കാണലും അദ്ദേഹത്തിന്റെ വാക്കുകൾ കേൾക്കലുമാണ് എന്റെ ലക്ഷ്യം!'
അലി(റ)വിന്റെ മുഖം പ്രസന്നമായി. അദ്ദേഹം പറഞ്ഞു:
"അല്ലാഹുവാണ് സത്യം, അദ്ദേഹം സത്യപ്രവാചകനാണ്, അവർ ഇന്നാലിന്ന രൂപത്തിലൊക്കെയാണ്...."
നബി(സ്വ)യുടെ ഗുണഗണങ്ങൾ വിവരിക്കുകയാണ് അലി(റ). അവർ അബൂദർറിനോട് പറഞ്ഞു: "നേരം പുലർന്നാൽ താങ്കൾ എന്നെ അനുഗമിക്കുക, അപകട സാധ്യത തോന്നിയാൽ ഞാൻ മൂത്രമൊഴിക്കും പോലെ ഓരം ചാരി നിൽക്കും. ഞാൻ അവിടെനിന്ന് നടന്നു തുടങ്ങിയാൽ വരും നിങ്ങളെന്നെ പിന്തുടരുക, ഇങ്ങനെ നമുക്ക് ലക്ഷ്യത്തിലെത്താം.'
നബി(സ്വ)യെ കാണാനുള്ള അതിയായ ആഗ്രഹം കൊ് അബൂദർറിന് അന്ന് ഉറക്കം വന്നതേയില്ല. പ്രഭാതം പൊട്ടി വിടർന്നു. അലി(റ)തന്റെ അതിഥിയെയും കൂട്ടി തിരുനബി(സ്വ)യുടെ ഹള്റത്തിലേക്ക് നടന്നു. അബൂദർറ് ഇടതും വലതും നോക്കാതെ അലി(റ)നെ അനുഗമിച്ചു. അവർ തിരുസന്നിധിയിലെത്തി. അബൂദർറ് സലാം പറഞ്ഞു:
"അസ്സലാമു അലൈക്ക യാ റസൂലല്ലാഹ്"
നബി(സ്വ) മറുപടി പറഞ്ഞു.
താങ്കൾക്കും അല്ലാഹുവിന്റെ രക്ഷയും കാരുണ്യവുമുായിരിക്കട്ടെ.

ഇസ്ലാമിന്റെ അഭിവാദ്യമായ സലാം കൊ് ആദ്യം നബി(സ്വ)യെ അഭിസംബോധന ചെയ്തത് അബുദർറ് ആയിരുന്നു. ശേഷം ആ വാക്കാണ് അഭിവാദ്യത്തിനായി പ്രചാരണത്തിൽ വന്നത്. നബി(സ്വ) അബൂദർറിനെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ഖുർആന്റെ ചില ഭാഗങ്ങൾ ഓതിക്കൊടുക്കുകയും ചെയ്തു. ഒട്ടും വൈകാതെ അദ്ദേഹം മുസ്ലിമായി. മുസ്ലിമായ ആദ്യബാച്ചിലെ നാലാമത്തെയോ അഞ്ചാമത്തെയോ ആളായിരുന്നു അദ്ദേഹം. സംഭവങ്ങളുടെ ബാക്കി ഭാഗം അബൂദർറ്(റ) തന്നെ വിശദീകരിക്കുന്നു. അതിന് ശേഷം ഞാൻ നബി(സ്വ)യുടെ കൂടെ തന്നെ മക്കയിൽ താമസിച്ചു. അവരെനിക്ക് ഇസ്ലാമിനെകുറിച്ച് പഠിപ്പിച്ചുതന്നു. ഖുർആന്റെ കുറച്ചുഭാഗവും.... പിന്നീട് നബി(സ്വ)എന്നോട് പറഞ്ഞു. നീ മുസ്ലിമായ വിവരം മക്കയിൽ ആരും അറിഞ്ഞുപോകരുത്. അവർ നിന്നെ വധിച്ചുകളഞ്ഞേക്കും.

ഞാൻ പറഞ്ഞു: "അല്ലാഹുവാണ് സത്യം! പള്ളിയിൽ ചെന്ന് ഖുറൈശികളുടെ മുമ്പിൽ വെച്ച് സത്യസന്ദേശത്തെ ഉച്ചസ്തരം പ്രഖ്യാപിച്ചല്ലാതെ ഞാൻ മക്കാ രാജ്യം വിടുന്ന പ്രശ്നമേയില്ല...!!' നബി(സ്വ) മൗനം പാലിച്ചതേയുള്ളൂ.
ഞാൻ പള്ളിയൽ ചെന്നു. ഖുറൈശീ പ്രമാണിമാരെല്ലാം കൂടിയിരുന്ന് സൊറ പറയുകയാണ്. ഞാൻ അവരുടെ മധ്യത്തിൽ ചെന്ന് അത്യുച്ചത്തിൽ വിളിച്ച് പറഞ്ഞു:
"ഖുകളെ അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും ഞാനിതാ സാക്ഷ്യം വഹിക്കുന്നു.
എന്റെ വാക്കുകൾ അവരുടെ കർണ്ണപുടങ്ങളിൽ തട്ടിയതും അവർ ചാടിയെണീറ്റു കഴിഞ്ഞു. അവർ പരസ്പരം ആക്രോശിച്ചു:
"ഇതാ ഈ മതപരിത്യാഗിയെ ശരിപ്പെടുത്തിക്കളയൂ."
കൊല്ലാനെന്നനിലക്ക് തന്നെ അവരെന്നെ മർദ്ദിച്ചു. തത്സമയം നബി(സ്വ)യുടെ പിതൃസഹോദരൻ അബ്ബാസ്(റ) അവിടെ ചാടിവീണു. അവരിൽനിന്ന് എന്നെ സംരക്ഷിക്കാനായി അദ്ദേഹം എന്നെ ചേർത്തു പിടിച്ച് ഖുറൈശികളോട് പറഞ്ഞു:
"ഹേ! നിങ്ങളെന്താണീ ചെയ്യുന്നത്. നിങ്ങളുടെ വ്യാപാര മാർഗ്ഗത്തിലുള്ള ഗിഫാർ ഗോത്രക്കാരനായ ഒരാളെ നിങ്ങൾ വധിച്ചാൽ പിന്നീടുള്ള സ്ഥിതിയെന്താകും. ഖുറൈശികൾ പിരിഞ്ഞുപോയി. അൽപം ഒരാശ്വാസം കൈവന്നപ്പോൾ ഞാൻ
തിരുനബി(സ്വ)യുടെ അടുത്തെത്തി. എന്റെ ശരീരത്തിലെ പരിക്കുകൾ ക മാത്രയിൽ അവർ ചോദിച്ചു:
"മുസ്ലിമായ കാര്യം പരസ്യപ്പെടുത്തരുതെന്ന് ഞാൻ പറഞ്ഞിരുന്നില്ലേ?"

ഞാൻ പറഞ്ഞു: "അതെന്റെ ഒരാഗ്രഹമായിരുന്നു. ഞാൻ അത് നിറവേറ്റിക്കഴിഞ്ഞു നബി(സ്വ) പിന്നീടെന്നോട് പറഞ്ഞു: “ഇനി നിങ്ങൾ നാട്ടിലേക്ക് പോവുക. ഇവിടെ നിന്ന് പഠിച്ചതും മനസ്സിലാക്കിയതും അവരോട് പറയുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്യുക. നിങ്ങൾക്ക് അല്ലാഹു സൻമാർഗ്ഗവും അവർ വഴി നല്ല പ്രതിഫലവും തന്നേക്കും. ഇവിടെ ഇസ്ലാം പരസ്യമാവുകയും വിജയിക്കുകയും ചെയ്തു എന്നറിയുമ്പോൾ ഇങ്ങോട്ട് തന്നെ തിരിച്ച് വന്നുകൊള്ളുക!
അബൂദർറ്(റ)തുടർന്നു പറയുന്നു: 'ഞാൻ എന്റെ നാട്ടിലേക്ക് തിരിച്ചു. ആദ്യമായി എന്നെ അഭിമുഖീകരിച്ചത് എന്റെ അനുജൻ അനീസയിരുന്നു. അവൻ ചോദിച്ചു.
"എന്തെല്ലാമാണ് വിശേഷങ്ങൾ?' ഞാൻ പറഞ്ഞു: “ഞാൻ സത്യമതം വിശ്വസിച്ച്
മുസ്ലിമായിരിക്കുന്നു."
അല്ലാഹുവിന്റെ അനുഗ്രഹം! ഒട്ടും വൈകാതെ അവനും പറഞ്ഞു: “നിന്റെ മതം തന്നെയാണ് എന്റേതും. ഞാനും ഇതാ സത്യവിശ്വാസിയായിരിക്കുന്നു!.
ഞങ്ങൾ പേരും കൂടി ഞങ്ങളുടെ മാതാവിനെ സമീപിച്ചു. അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. ഉടനെയവർ പറഞ്ഞു: 'മക്കളേ നിങ്ങളുടെ ദീൻ തന്നെയാണ് എന്റേതും!' അങ്ങനെ അവരും സത്യസന്ദേശവാഹകയായിത്തീർന്നു.
അന്നുമുതൽ ഗിഫാർ ഗോത്രക്കാരെ ഇസ്ലാമിന്റെ അനുയായികളാക്കാൻ എന്റെ കുടുംബം അക്ഷീണ പരിശ്രമം നടത്തിക്കൊിരുന്നു. അധികം താമസിയാതെ ഒരു വലിയ ജനസമൂഹം തന്നെ മുസ്ലിംകളായിത്തീർന്നു. സംഘടിതമായി നിസ്ക്കാരം നിർവ്വഹിക്കപ്പെട്ടു. കൂട്ടത്തിൽ പെട്ട മറ്റൊരു വിഭാഗം പറഞ്ഞു:
"ഞങ്ങൾ ഇപ്പോൾ പൂർവ്വീക മതം തന്നെ കൈകൊള്ളുന്നു. നബി(സ്വ) മദീനയിൽ വരുമ്പോൾ ഞങ്ങളും മുസ്ലിംകളാകും.
പിന്നീട് നബി(സ്വ) മദീനയിലേക്ക് വന്നപ്പോൾ അവരെല്ലാം മുസ്ലിംകളായിത്തീർന്നു. അവിടെവെച്ച് നബി(സ്വ) പറഞ്ഞു: 'ഗിഫാർ അല്ലാഹു അവർക്ക് മഗ്ഫിറത്ത് നൽകിയിരിക്കുന്നു. അസ്ലം ഗോത്രം! അവർക്ക് അല്ലാഹു സലാമത്തും നൽകി.'


അബൂദർറ്(റ)തന്റെ ഗ്രാമത്തിൽ തന്നെ ഇസ്ലാമിക പ്രവർത്തനങ്ങളുമായി കഴിഞ്ഞു കൂടുകയാണ്. ഉഹ്ദും ഖൻദവും കഴിഞ്ഞു. അദ്ദേഹം നബി(സ്വ)യുടെ തിരുസന്നിധിയിലെത്തി അദ്ദേഹം അപേക്ഷിച്ചു: “തിരുദൂതരെ! എന്നെ അവിടുത്തെ സേവകനായി സ്വീകരിച്ചാലും!' നബി(സ്വ)സമ്മതിച്ചു. അന്നുമുതൽ മുഴുസമയവും നബി(സ്വ)യോട് കൂടെത്തന്നെ ഉാവണമെന്ന ദൃഢനിശ്ചയത്തോടെ അവർ ജീവിച്ചു. മഹാനായ നബി(സ്വ)അവരെ പ്രത്യേകം പരിഗണിച്ചു. എപ്പോൾ കാണുകയാണെങ്കിലും അവിടുന്ന് ഹസ്തദാനം ചെയ്യുകയും സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.


തിരുനബി(സ്വ) വഫാത്തായി. നേതാവും അവരുടെ മഹത്തായ സദസ്സുകളും നഷ്ടപ്പെട്ട മദീന യിൽ ഒരു നിമിഷം പോലും നിൽക്കാൻ അബൂദർറ്(റ)വിന് കഴിഞ്ഞില്ല. അദ്ദേഹം ശാമിലെ ഒരു കുഗ്രാമത്തിൽ പോയി താമസിച്ചു. സിദ്ദീഖുൽഅക്ബർ(റ) വിന്റെയും ഉമറുബ്നുൽ ഖത്താബ്(റ)വിന്റെയും ഭരണകാലങ്ങളിൽ അദ്ദേഹം അവിടെ തന്നെയായിരുന്നു. മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ (റ)വിന്റെ ഭരണമാണിപ്പോൾ. അബൂദർറ്(റ)ഡമസ്കസിലേക്ക് മാറിത്താമസിച്ചു. മുസ്ലിംകൾ ഭൗതികതയിലും സുഖത്തിലും ലയിക്കുന്നത് ക അദ്ദേഹത്തിന് അതൊരിക്കലും അംഗീകരിക്കാൻ കഴിഞ്ഞില്ല. അതിനെതിരെ അവർ ശക്തമായി പ്രതികരിച്ചു. തത്സമയം ഖലീഫഃ അദ്ദേഹത്തെ മദീ യിലേക്ക് ക്ഷണിച്ചു. അവർ മദീനയിലെത്തി.

പക്ഷെ അവിടെയും ദുൻയാവിനോടുള്ള അമിതമായ അഭിനിവേശമാണ് മുസ്ലിംകളിൽ കത് അത്കൊ അദ്ദേഹത്തിന്റെ ത്യാഗിയായ മനസ്സും തന്റെ നിശിതമായ വിമർ ശനം കാരണം മറ്റുള്ള ജനങ്ങളും വീർപ്പുമുട്ടി. ഖലീഫയുടെ നിർദ്ദേശം അപ്പോൾ ആശ്വാസമായി: “താങ്കൾ തൽക്കാലം റബ്ദയിലേക്ക്
മാറിത്താമസിക്കണം.
മദീനായിലെ ഒരു കുഗ്രാമമാണ് റബ്ദം. അദ്ദേഹം ജനങ്ങളിൽ നിന്ന് ബഹുദൂരം അകന്ന്
റബ്ദയിൽ താമസമാക്കി. ദുൻയാവൊട്ടും ആശിക്കാത്ത മഹാനായ നബി(സ്വ)തങ്ങളും
കഴിഞ്ഞുപോയത് ഖലീഫഃമാരും വരച്ചുവെച്ച ത്യാഗത്തിന്റെ മാർഗ്ഗത്തിൽ
ഒരുദിവസം ഒരാൾ അബൂദർറ്(റ)വിന്റെ വീട്ടിൽ വന്നു. അദ്ദേഹം വീടാകെയൊന്നു കണ്ണോടിച്ചു. ജീവിക്കാൻ വേ അത്യാവശ്യസാധനങ്ങളൊന്നും അവിടെ കാണാനില്ല. അദ്ദേഹം ചോദിച്ചു. "അബൂദർറ്(റ)! നിങ്ങളുടെ സാമഗ്രികളെല്ലാമെവിടെ?! '
അബൂദർറ്(റ) പറഞ്ഞു: "ഞങ്ങൾക്ക് അവിടെ (പാരത്രിക ലോത്ത്) ഒരു വീടു്. നല്ല
സാധനങ്ങളെല്ലാം അങ്ങോട്ടയക്കുകയാണ് പതിവ്ആ ഗതന് വാക്കിന്റെ പൊരുൾ പിടികിട്ടി. അദ്ദേഹം പറഞ്ഞു: “പക്ഷെ നിങ്ങൾ ഈ വീട്ടിൽ (ദുൻയാവ്) താമസിക്കുന്ന കാലത്തേക്ക് അത്യാവശ്യം വല്ലതും വേണമല്ലോ?!'
ശാമിലെ അമീർ അബൂദർറ്(റ)വിന് മുന്നൂറ് സ്വർണ്ണനാണയങ്ങൾ കൊടുത്തയച്ചിരുന്നു ആ ഉപഹാരം തിരിച്ചയച്ചുകൊ് അദ്ദേഹം പറഞ്ഞു: അല്ലാഹുവിന്റെയടുക്കൽ എന്നെക്കാൾ നിന്ദ്യനായ ഒരാളെ ശാമിന്റെ അധിപന് കാണാൻ കഴിഞ്ഞില്ലേ?!'
ഹിജ്റ മുപ്പത്തിരാം വർഷം ആബിദും സാഹിദുമായ മഹാൻ വഫാതായി, അല്ലാഹു അവരെ സന്തോഷത്തിലാക്കട്ടെ.

Created at 2024-12-20 08:15:49

Add Comment *

Related Articles