Related Articles
-
HISTORY
അബൂഅയ്യൂബിൽ അൻസ്വാരി (റ)
-
HISTORY
ഇമാം മാലിക്(റ)
-
HISTORY
ഉസ്മാൻ ബിൻ അഫ്ഫാൻ (റ)
“എല്ലാ സമുദായത്തിലും ഒരു വിശ്വസ്ഥനു്, എന്റെ ജനതയിലെ വിശ്വസ്ഥൻ അബൂഉബൈദ യാണ്'. മുഹമ്മദ് നബി(സ്വ).
പ്രസന്ന വദനൻ, സുമുഖൻ, മെലിഞ്ഞു നീ ശരീരപ്രകൃതി, സുതാര്യമായ താടിരോമം, ആത്മനിർവൃതിയും മനഃശ്ശാന്തിയും നൽകുന്ന നോട്ടം, സൗമ്യവും വശ്യവുമായ സ്വഭാവം, താഴ്മ, ലജ്ജ, എന്നാൽ ഒരു കാര്യത്തിനിറങ്ങിയാൽ സിംഹത്തിന്റെ ശൗര്യവും ധൈര്യവും, ശരീരത്തിന് ഗഢാഖത്തിന്റെ പ്രകാശവും പ്രവർത്തനത്തിന് അതിന്റെ മൂർച്ചയും.
മുഹമ്മദിയ്യം ഉമ്മത്തിലെ വിശ്വസ്ഥൻ, ആമിറുബ്നു അബ്ദില്ലാഹിബ്നിൽ ജർറാഹ് അൽഫിഹ്റി അൽഖുറശി(റ) ബഹുമാന പുരസ്സരം അബൂഉബൈദ് എന്ന് വിളിക്കപ്പെട്ടു.
ഇസ്ലാമിൽ പ്രവേശിച്ച പ്രഥമ ബാച്ചിൽ അംഗമായിരുന്നു അബൂഉബൈദ(റ). സിദ്ദീഖ് (റ)മുഅ്മിനായതിന്റെ അടുത്ത ദിവസം തന്നെ അബൂഉബൈദ(റ)യും വിശ്വസിച്ചു. സിദ്ദീഖ്(റ) മുഖേന തന്നെയായിരുന്നു അവർ ഇസ്ലാമിലേക്ക് വന്നത്. അബൂഉബൈദ, അബ്ദുറഹ്മാനുബ്നു ഔഫ്, ഉസ്മാനുബ്നു മള്ഊൻ, അർഖം എന്നിവരെയും കൂട്ടി അബൂബക്കർ(റ) നബി(സ്വ)യുടെ അടുക്കലേക്ക് ചെന്നു. അവിടെ വെച്ച് സത്യവാചകം ചൊല്ലി... അങ്ങനെ അവർ അതിമഹത്തായ ഇസ്ലാമിക കോട്ടയുടെ അസ്തിവാരമായിത്തീർന്നു. മുസ്ലിംകൾക്ക് മക്കയിൽ നേരിടി വന്ന പരീക്ഷണങ്ങളെ അബൂഉബൈദ(റ) ആ ദ്യാന്ത്യം അതിജീവിച്ചു... ലോകത്ത് ഒരു മതാനുയായികൾക്കും അനുഭവിക്കേിവന്നിട്ടില്ലാത്തത കിരാതമായ മർദ്ദനമുറകളും ആക്രമണങ്ങളും വേദനയുമെല്ലാം മറ്റു മുസ് ലിംകളോടൊപ്പം അബൂഉബൈദ്(റ)വും തരണം ചെയ്തു... പരീക്ഷണങ്ങളുടെ തിരമാലകൾക്ക് മുമ്പിൽ അദ്ദേഹം പതറിയില്ല... എല്ലാ രംഗങ്ങളിലും അല്ലാഹുവിനോടദ്ദേഹം സർവ്വാംഗവിധേയത്വം പുലർത്തി.
എന്നാൽ ബദ്ർ യുദ്ധത്തിൽ ആ മഹാന് അഭിമുഖീകരിക്കേി വന്ന പരീക്ഷണം സങ്കൽപിക്കുക പോലും പ്രയാസമാണ്.
ധർമ്മയുദ്ധത്തിന്റെ ഐതിഹാസികദിനം... ഭീതി ലേശമില്ലാതെ ശത്രുനിരയിലേക്ക്
അബൂഉബൈദ(റ) കുതിച്ചുകയറുകയാണ്...! അത് ക മുരിക്കുകൾ ഭയവിഹ്വലരായി... മരണത്തെ സ്വാഗതം ചെയ്യുന്ന പോരാട്ടം...! ഖുറൈശികളുടെ അശ്വഭടന്മാർ
ഇതികർത്തവ്യതാമൂഢരായിപ്പോവുന്നു... അദ്ദേഹം വരുന്നിടത്തെല്ലാം ശത്രുക്കൾ ഒഴിഞ്ഞു മാറിക്കൊിരുന്നു...!
പക്ഷേ,..! ഒരാൾ മാത്രം അബൂഉബൈദ(റ)എങ്ങോട്ട് തിരിഞ്ഞാലും അദ്ദേഹത്തിന്റെ മുമ്പിലേക്ക് വന്നുകൊിരുന്നു.... എന്നാൽ അബൂ ഉബൈദ്(റ)അയാളിൽ നിന്ന് മുഖം തിരിക്കുകയാണ് ചെയ്യുന്നത്.
ആ മനുഷ്യൻ ഇടതടവില്ലാതെ അബൂഉബൈദ(റ)വിന് നേരെ ചാടിക്കൊിരിക്കുകയാണ്. അതിനനുസരിച്ച് അബൂഉബൈദ(റ) ഒഴിഞ്ഞ് മാറുകയും ചെയ്യുന്നു. അയാൾ അദ്ദേഹത്തിന്റെ സർവ്വമാർഗ്ഗങ്ങളും സ്തംഭിപ്പിച്ചു... അല്ലാഹുവിന്റെ ശത്രുക്കളോട് യുദ്ധം ചെയ്യുന്നതിൽ അയാൾ വിലങ്ങുതടിയായി..
ക്ഷമയുടെ നെല്ലിപ്പടി കുകഴിഞ്ഞു. ആ മനുഷ്യന്റെ തല ഒറ്റ വെട്ടിന് അബൂഉബൈദ് (റ) ക് പിളർപ്പാക്കിക്കളഞ്ഞു. അയാൾ മരിച്ചുവീണു...! വീണ് കിടക്കുന്നത് ആരായിരിക്കുമെന്ന് ഊഹിക്കാൻ ആർക്കും വയ്യ... നമ്മുടെയെല്ലാം ഭാവനക്കതീതമാണ് ആ പരീക്ഷണത്തിന്റെ കാഠിന്യമെന്ന് മുമ്പേ പറഞ്ഞുവല്ലോ...
മരിച്ചുവീണത് അബൂഉബൈദ(റ)യുടെ സ്വന്തം പിതാവ് തന്നെയായിരുന്നു.
അബൂഉബൈദ്(റ)സ്വന്തം പിതാവിനെ വധിച്ചതല്ല.... പ്രത്യുത അദ്ദേഹത്തിന്റെ ശരീരത്തിലുള്ള ബഹുദൈവവിശ്വാസത്തെ തകർക്കുകയായിരുന്നു അവർ...! അബൂഉബൈദ(റ)വിനെയും പിതാവിനെയും പരാമർശിച്ച് ഖുർആൻ ഇപ്രകാരം അവതീർണ്ണമായി.
"അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്ന ഒരാളും അവരുടെ ശത്രുക്കളെ ഹിക്കുന്നത് കാണാൻ തങ്ങൾക്ക് സാധ്യമല്ല. നബിയേ... ഈ സ്നേഹവിച്ഛേദനത്തിൽ അവർക്ക് പിതാവും പുത്രനും സഹോദരങ്ങളും ബന്ധുമിത്രാദികളും ഒരുപോലെയാണ്... അവരുടെ ഹൃദയത്തിൽ അല്ലാഹു സത്യവിശ്വാസത്തെ ഊട്ടിയുറപ്പിക്കുകയും പ്രത്യേകശക്തി നൽകുകയും ചെയ്തിരിക്കുന്നു. നദികൾ ഒഴുകുന്ന സ്വർഗ്ഗപ്പൂന്തോപ്പുകളിൽ അല്ലാഹു അവരെ
പ്രവേശിപ്പിക്കുന്നതാണ്. അല്ലാഹു അവരെയും അവർ അല്ലാഹുവിനെയും തൃപ്തിപ്പെട്ടിരിക്കുന്നു. അവർ അല്ലാഹുവിന്റെ പാർട്ടിയാണ്. അവർ തന്നെയാണ് വിജയികൾ.
അബൂഉബൈദ്(റ)വിന്റെ ഈമാനികശക്തിയും മതത്തോടുള്ള പ്രതിബദ്ധതയും നബി (സ്വ)യുടെ ഉമ്മത്തിന് അവരിലുള്ള വിശ്വാസവും തങ്ങൾക്കും കിട്ടിയിരുന്നെങ്കിൽ
എന്നാഗ്രഹിക്കാത്തവരുമുാവില്ല...!
മുഹമ്മദുബ്നു ജഅ്ഫർ (റ) പറയുന്നു: "ഒരു കൃസ്തീയ പ്രതിനിധി സംഘം നബി(സ്വ)യുടെ അടുത്തെത്തി. അവർ നബി(സ്വ)യോട് പറഞ്ഞു: "അബുൽ ഖാസിം... നിങ്ങളുടെ അനുയായികളിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഒരാളെ ഞങ്ങളുടെ കൂടെ അയച്ചുതരണം. സാ മ്പത്തികമായും മറ്റും ഞങ്ങളിൽ അനൈക്യമായാൽ ന്യായമായ പരിഹാരമാക്കാൻ വേ ിയാണ്... നിങ്ങൾ മുസ്ലിംകളെ ഞങ്ങൾക്ക് സ്വീകാര്യമാണ്.
റസൂലുല്ലാഹി(സ്വ) പറഞ്ഞു: “വൈകുന്നേരം വരിക... വിശ്വസ്തനും പ്രാപ്തനുമായ ഒരാളെ ഞാൻ അയച്ചുതരാം'.
ഉമർ(റ) പറയുന്നു: "ഞാനാദിവസം ളുഹ്ർ നിസ്കാരത്തിന്ന് നേരത്തെതന്നെ പള്ളിയിലെത്തി... അന്നത്തെപ്പോലെ മറ്റൊരിക്കലും ഒരധികാരവും ഞാനാഗ്രഹിച്ചിട്ടില്ല... നബി (സ്വ) പറഞ്ഞ വിശേഷണം എനിക്ക് ലഭ്യമാവണം എന്ന ഉൽക്കടമായ ആഗ്രഹമായിരുന്നു അതിന് പിന്നിൽ..... നബി(സ്വ) ളുഹ്ർ നിസ്കരിച്ച് കഴിഞ്ഞപ്പോൾ ആരെയോ അന്വേഷിക്കുന്നത് പോലെ ഇടത്തോട്ടും വലത്തോട്ടും തിരിഞ്ഞുനോക്കിക്കൊിരുന്നു. ആ സമയം അവിടുത്തെ ദൃഷ്ടിയിൽ പെടാനായി ഞാൻ എത്തിവലിഞ്ഞുനോക്കി. പക്ഷേ, ആ നയനങ്ങൾ മറ്റൊരാളെ പരതിക്കൊ ിരുന്നു.... അതാ...! അബൂഉബൈദ് (റ) സ്വഫിനിടയിൽ... അവരെ നബി(സ്വ) അടുത്തുവിളിച്ചിട്ട് പറഞ്ഞു:
"നിങ്ങൾ അവരോടൊപ്പം പോവുക...! അവർക്ക് അഭിപ്രായ വിത്യാസമാവുമ്പോൾ നീതിയുക്തമായി വിധി നടത്തുക.
അപ്പോൾ ഞാൻ ആത്മഗതം ചെയ്തു.
"ആ സ്ഥാനം അബൂഉബൈദ അടിച്ചെടുത്തു കളഞ്ഞു.
മഹാനായ അബൂഉബൈദ്(റ)വിൽ വിശ്വസ്ഥതയോടൊപ്പം കാര്യപ്രാപ്തിയും ശക്തിയും മേളിച്ചിരുന്നു.... ഖുറൈശി കച്ചവട സംഘത്തെ നേരിടാൻ അബൂഉബൈദ(റ)വിന്റെ
നേതൃത്ത്വത്തിൽ നബി(സ്വ) ഒരു സൈന്യത്തെ അയച്ച സന്ദർഭത്തിൽ ആ കരുത്ത് തെളിഞ്ഞു.
നബി(സ്വ)അബൂ ഉബൈദ്(റ)വിന്റെ കയ്യിൽ ഒരു കാരക്കപ്പൊതി നൽകി. അവർക്ക് കൊടുക്കാൻ മറ്റൊന്നും കയ്യിലില്ല... ആ പൊതിയിൽ നിന്ന് അബൂഉബൈദ(റ)കൂടെയുള്ളവർക്ക് ദിവസവും ഒരു കാരക്ക വീതം നൽകും... പിഞ്ചുകുഞ്ഞുങ്ങൾ അമ്മിഞ്ഞപ്പാൽ നുണയുന്നപോലെ അവരത് വായിട്ട് നുണയുകയും അതിനോടൊപ്പം വെള്ളം കുടിക്കുകയും ചെയ്യും....! ഒരു ദിവസത്തെ
ഭക്ഷണമായി...!!
ഉഹ്ദ് യുദ്ധത്തിലും അദ്ദേഹം ശക്തിദുർഗ്ഗമായിത്തീർന്നു. അതാ മുരിക്കുകളിൽ ഒരാൾ വരുന്നു.... "എവിടെ മുഹമ്മദ്....?? പറയൂ... എവിടെ മുഹമ്മദ്...?
തൽസമയം നബി(സ്വ)യുടെ അടുത്ത് പത്ത് സ്വഹാബികൾ മാത്രമേയുള്ളൂ... അവരുടെ വിരിമാറുകൾ മുിക്കുകളുടെ കുന്തങ്ങൾക്കെതിരെ പരിചയാക്കുകയാണവർ... അവരിലൊരാൾ അബൂഉബൈദ(റ)വായിരുന്നു...'
യുദ്ധം അവസാനിച്ചു... മഹാനായ നബി(സ്വ)യുടെ മുൻപല്ലു പൊട്ടിയിരിക്കുന്നു.... നെറ്റിത്തടത്തിൽ വലിയൊരു മുറിവ്. ആ നിർമ്മല വദനത്തിൽ സ്വന്തം അങ്കിയുടെ ര ഇരുമ്പുകണ്ണികൾ ആഴ്ന്നിറങ്ങിയിരിക്കുന്നു...!! ആ കണ്ണികൾ പറിച്ചെടുക്കാൻ അബൂബക്കർ സിദ്ദീഖ്(റ) മുന്നോട്ടുവന്നു. അപ്പോൾ അബൂഉബൈദ(റ) പറഞ്ഞു: "അബൂബക്കർ. ദയവായി അതിന് എന്നെ അനുവദിക്കൂ..."
അബൂബക്കർ(റ) സമ്മതിച്ചു.
തന്റെ കൈകൊ പറിച്ചെടുക്കുകയാണെങ്കിൽ നബി(സ്വ)ക്ക് കൂടുതൽ വേദനിക്കുമോ എന്ന ഭയം കാരണം അബൂഉബൈദ(റ) അവരുടെ മുൻപല്ല് കൊ കണ്ണി കടിച്ചുപിടിച്ചു.. ഒറ്റവലി, അതാ... ഇരുമ്പു വളയത്തോടൊപ്പം അവരുടെ ഒരു മുൻപല്ലും കൊഴിഞ്ഞു വീഴുന്നു...! ബാക്കിയുള്ള മുൻപല്ല് കെട്ട് അടുത്തതും ശക്തിയായി കടിച്ചുവലിച്ചു.... അതോടൊന്നിച്ച് അവരുടെ അടുത്ത പല്ലും പറിഞ്ഞുവീണു...!
അബൂബക്കർ(റ)പറയുന്നു:" അങ്ങനെ അബൂഉബൈദ(റ)ക്ക് അതിസുന്ദരമായ പല്ലിലെ ആ വിടവു...!!"
നബി(സ്വ)യുമായി ബന്ധപ്പെട്ടതു മുതൽ അവിടുത്തെ വഫാത്ത് വരെ നടന്ന എല്ലാ യു
ദ്ധങ്ങളിലുമ അബൂഉബൈദ(റ) പങ്കെടുത്തു. തിരുനബി(സ്വ) വഫാത്തായ ശേഷം ഖലീഫയെ തെരഞ്ഞെടുക്കാൻ ചേർന്ന 'സഖീഫത്തുബനീ സാഇദഃ സമ്മേളനവേദി... ഉമർ (റ) അബൂഉബൈദ(റ)വിനോട് പറഞ്ഞു:
“നിങ്ങൾ കൈ നീട്ടിത്തരൂ... നിങ്ങളെ ഞങ്ങൾ നേതാവായി തെരഞ്ഞെടുക്കുകയാണ്. "അദ്ദേഹത്തിന്റെ മറുപടി "തിരുദൂതർ നബി(സ്വ)രോഗശയ്യയിലായ സമയത്ത് നമുക്കാ നിസ്കാരത്തിന് നേതൃത്വം നൽകാൻ അവിടുന്ന് കൽപിക്കുകയും അവിടുത്തെ വഫാത്ത് വരെ ആ കാര്യം നിർവ്വഹിക്കുകയും ചെയ്ത സിദ്ദീഖുൽ അക്ബർ(റ) സ്ഥലത്തുള്ളപ്പോൾ ഒരു കാരണവശാലും ഞാൻ നേതൃസ്ഥാനം ഏറ്റെടുക്കുകയില്ല..."
അതിന് ശേഷം സിദ്ദീഖ്(റ) ഖലീഫയായി തെരഞ്ഞെടുക്കപ്പെട്ടു. അബൂഉബൈദ(റ)അവരുടെ ഉത്തമ ഗുണകാംക്ഷിയും മാന്യനായ സഹായിയുമായി വർത്തിച്ചു. അബൂബക്കർ (റ) തന്റെ ശേഷം ഖിലാഫത്ത് ഉമർ(റ)വിന് വസ്വിയ്യത്ത് ചെയ്തു. അബൂഉബൈദ്(റ) ഉമർ(റ)വിന്റെ ഭരണത്തോടും പരിപൂർണ്ണ വിധേയത്വം പുലർത്തി. ഖലീഫയുടെ കല്പനകളെല്ലാം അവർ ശിരസാവഹിച്ചു. പക്ഷേ,... ഒരു സന്ദർഭത്തിൽ മാത്രം അവർ അനുസരിക്കാൻ തയ്യാറായില്ല. ശാം രാജ്യങ്ങളിൽ മുസ്ലിം സൈന്യത്തിന് നേതൃത്വം വഹിച്ചുകൊ് അദ്ദേഹം ജൈത്രയാത്ര നടത്തിക്കൊിരിക്കുമ്പോഴാണ് സംഭവം നടക്കുന്നത്. അല്ലാഹു അവർക്ക് ശാം രാജ്യങ്ങളെ കീഴ്പ്പെടുത്തിക്കൊടുത്തു.... കിഴക്ക് യൂഫ്രട്ടീസ് നദി വരെയും വടക്ക് ഏഷ്യാമൈനർ വരെയും അവരുടെ പടയോട്ടം ചെന്നെത്തി. ആ സമയത്താണ് ശാമിൽ പ്ലേഗ് രോഗമായത്... ചരിത്രം ക ിട്ടില്ലാത്തവിധം ഭയാനകമായി അത് പടർന്നു പിടിച്ചു.
ഉമർ(റ)അബൂഉബൈദ(റ)വിന്റെ അടുത്തേക്ക് കത്തുമായി ദൂതനെ പറഞ്ഞുവിട്ടു. അതി ലെ വരികൾ: "അബൂഉബൈദ... നിങ്ങളുടെ സാന്നിദ്ധ്യം അടിയന്തിരമായി വന്നിരിക്കുന്നു. അതിനാൽ എഴുത്ത് എപ്പോൾ ലഭിക്കുന്നുവോ, ഉടൻ ഇങ്ങോട്ട് തിരിക്കുക...' കത്ത് വായിച്ച ശേഷം അബൂഉബൈദ്(റ) പറഞ്ഞു: "എന്റെ സാന്നിദ്ധ്യം ആവശ്യപ്പെട്ടതിന്റെ ഉദ്ദേശ്യം എനിക്ക് പിടികിട്ടിയിരിക്കുന്നു.... മരണപ്പെട്ടുപോകേ ഒരാളെ ഇവിടെ നിലനിർത്തണമെന്നാണവരുടെ Aagraham ...?!"
അവർ മറുപടി എഴുതി. അമീറുൽ മുഅ്മിനീൻ...! ആവശ്യം മനസ്സിലായി... ഞാനിപ്പോൾ മുസ്ലിം സൈന്യത്തോടൊപ്പമാണ്. അവർക്ക് സംഭവിക്കുന്നതെന്തായാലും അതിൽ പങ്കാളിയാവുക എന്നതാണ് എന്റെ ആഗ്രഹം... അത് കൊ് ഈ എഴുത്ത് ലഭിച്ചാൽ നിങ്ങളുടെ തീരുമാനം ദയവായി മാറ്റിവെക്കണം....
ഉമർ(റ)വിന് കത്തുകിട്ടി. വായിച്ചു കഴിഞ്ഞതും അവർ പൊട്ടിക്കരഞ്ഞു....അത് ക് മറ്റുള്ളവർ ചോദിച്ചു: “എന്താണ് അമീറുൽ മുഅ്മിനീൻ...! അബൂഉബൈദ(റ) മരണപ്പെട്ടുവോ....?!' അവർ പറഞ്ഞു: "ഇല്ല.. പക്ഷേ, അതടുത്തുതന്നെയു്..
ഫാറൂഖിന്റെ കണക്കുകൂട്ടൽ തെറ്റിയില്ല... അധികം കഴിയും മുമ്പ് മഹാനായ അബൂഉബൈദ(റ) പ്ലേഗിനടിമപ്പെട്ടു... അവർക്ക് മരണം ആസന്നമായിരിക്കുന്നു. തന്റെ സൈനികരോടവർ പറഞ്ഞു. "ഞാൻ നിങ്ങളോട് ചില കാര്യങ്ങൾ ഉപദേശിക്കുന്നു. നിങ്ങളതനുസരിച്ച് പ്രവർത്തിച്ചാൽ വിജയമു്. നിസ്കരിക്കുക, റമളാനിലെ നോമ്പനുഷ്ഠിക്കുക, സകാത് കൊടുക്കുക, ഹജ്ജും ഉംറയും നിർവ്വഹിക്കുക... പരസ്പരം ഗുണകാംക്ഷയുള്ളവരായിരിക്കുക, നായകന്മാരോട്
വിശ്വസ്ഥത പുലർത്തുക, ഭൗതിക സുഖങ്ങളിൽ ഉന്മത്തരാകാതിരിക്കുക. മനുഷ്യൻ എത ജീവിച്ചാലും ഈ അവസ്ഥ നേരിടി വരും. നിങ്ങൾക്ക് ശാന്തി കൈവരട്ടെ.... അനന്തരം മുആദുബ്നു ജബൽ (റ)വിനോട് അവർ പറഞ്ഞു: 'മുആദ്, ജനങ്ങൾക്ക് നിസ്കാരത്തിന് നേതൃത്വം നൽക്കുക.'
അധികം കഴിയും മുമ്പ് ആ പരിശുദ്ധാത്മാവ് ഈ ലോകത്തോട് വിട പറഞ്ഞു. അല്ലാഹു അവർക്ക് ഗുണം ചെയ്യട്ടെ. ആമീൻ
Created at 2024-12-20 08:24:30