Related Articles
-
QURAN
ഖുർആനിന്റെ അവതരണം
-
QURAN
ഖുർആനും ഗോളശാസ്ത്രവും
-
QURAN
ഖുർആൻ പാരായണ മര്യാദകൾ
സസ്യങ്ങളും സസ്യോൽപന്നങ്ങളും വിശുദ്ധ ഖുർആന്റെയും നബിവചനങ്ങളുടെയും പ്രതിപാദ്യ വിഷയങ്ങളിലൊന്നാണ്. ഖുർആനിൽ പരാമർശിക്കപ്പെട്ട സസ്യങ്ങളെ സംബന്ധിച്ച് പരമാവധി വിവരങ്ങൾ ശേഖരിക്കുന്നതിന് പണഢിതന്മാർ പ്രയത്നിക്കുകയായി. ഇങ്ങനെ ശേഖരിച്ച വിവരങ്ങൾ ഖുർആൻ വ്യാഖ്യാനങ്ങളിലാണ് ആദ്യഘട്ടങ്ങളിൽ അവർ ഉൾക്കൊള്ളിച്ചത്. നബിവചനങ്ങളിൽ പരാമർശിക്കപ്പെട്ട ചെടികളെക്കുറിച്ചും ഇത്തരം അന്വേഷണങ്ങളുായി. ഈന്തപ്പന, ഒലീവ്, മുന്തിരി, മന്ന, ഉറുമാൻ, അത്തി, കാറ്റാടി, ദേവദാരു, ഇഞ്ചി, ഉള്ളി, പയർ, കക്കിരി, തുളസി, കടുക്, കള്ളിമുൾച്ചെടി എന്നിവ ഖുർആൻ പരാമർശിച്ച ചെടികളിൽ പെടുന്നു. കൃഷിയെയും കാർഷിക വിളകളെയും സംബന്ധിച്ചും ഖുർആനിൽ ധാരാളം പരാമർശങ്ങളു്. ഭൂമിയിൽ ചെടികൾ മുളച്ചുവളരുന്നതും കായ്കനികളുമാകുന്നതും ഒടുവിൽ ഉണങ്ങിപ്പോവുന്നതും ചിന്തിക്കുന്നവരെ സംബന്ധിച്ചിടത്തോളം ധാരാളം പാഠങ്ങൾ ഉൾക്കൊള്ളുന്ന ദൈവിക ദൃഷ്ടാന്തങ്ങളാണെന്ന് ഖുർആൻ പറയുന്നു. “അവനാണ് നിങ്ങൾക്കുവേി ആകാശത്തുനിന്ന് മഴ വർഷിപ്പിക്കുന്നത്. അതിൽനിന്നു നിങ്ങൾ കുടിക്കുന്നു. അതുമൂലം ചെടികൾ ഉാവുന്നു. അതിനാൽ നിങ്ങൾക്കു കന്നുകാലികളെ മേക്കാൻ സാധിക്കുന്നു. കൃഷി, ഒലിവുമരം, ഈത്തപ്പന, മുന്തിരി എന്നിവയും മറ്റെല്ലാതരം പഴങ്ങളും മഴ മൂലം അവൻ നിങ്ങൾക്ക് ഉത്പാദിപ്പിച്ചു തരുന്നു. തീർച്ചയായും ചിന്തിക്കുന്നവർക്ക് അതിൽ ദൃഷ്ടാന്തമു്” (16 : 10, 11).
ചെടികളുടെ വൈവിധ്യവും വളർച്ചയുടെ ഘട്ടങ്ങളുമെല്ലാം വിവിധ സൂക്തങ്ങളിലായി ഖുർആൻ പ്രതിപാദിക്കുന്നു. “ആകാശത്തുനിന്നു മഴ വർഷിപ്പിച്ചതും അവനാകുന്നു. മഴ കാരണമായി എല്ലാ വസ്തുക്കളുടെയും മുളകളെ അവൻ പുറത്തുകൊുവരുന്നു. അങ്ങനെ നാം അതിൽ നിന്ന് പച്ചപ്പ് ഉത്പാദിപ്പിച്ചു. പിന്നീട് അവയിൽ നിന്ന് തിങ്ങിനിൽക്കുന്ന ധാന്യങ്ങളെ പുറത്തുകൊന്നു. ഈത്തപ്പനയുടെ കൊതുമ്പന്റ നിന്ന് തൂങ്ങിനിൽക്കുന്ന കുലകൾ ഉാകുന്നു” (6: 99).
സസ്യങ്ങളിലെ ഇണകൾ എന്ന പ്രതിഭാസത്തിലേക്ക് ഖുർആൻ ഇങ്ങനെ വിരൽക്കുന്നു. “നിങ്ങൾക്കുവേി വ്യത്യസ്ത ജനുസ്സിൽ പെട്ട സസ്യഇണകളെ നാം ഉൽപാദിപ്പിച്ചിരിക്കുന്നു” (20 : 53). “എല്ലാ പഴങ്ങളിൽ നിന്നും ഇണകളായി ഓരോ ജോഡിയെ അവൻ ഉാക്കി” (13 : 3). ചെടികളിലെ ആൺ - പെൺ സാന്നിധ്യത്തെയാണ് ഈ വചനങ്ങൾ സൂചിപ്പിക്കുന്നത്. ചെടികളിലെ പുരുഷന്ദ്രിയമായ കേസരത്തിൽ നിന്നുള്ള പൂമ്പൊടി (പുംബീജം) സ്ത്രീ ഇന്ദ്രിയമായ അണ്ഡകത്തിൽ പതിക്കുമ്പോഴാണ് പരാഗണം (സസ്യങ്ങളുടെ ലൈംഗിക ബന്ധം) നടക്കുന്നത്. “പരാഗണം നടത്തുന്ന കാറ്റുകളെ നാം അയച്ചു” (15 : 22). എന്ന ഖുർആൻ വാക്യത്തെ ഇതോടു ചേർത്തു വായിക്കണം. ചുരുക്കത്തിൽ ഖുർആൻ പഠനത്തിന്റെ ഭാഗമായിത്തന്നെ സസ്യശാസ്ത്രപഠനം മുസ്ലിം ധൈഷണിക ജീവിതത്തിന്റെ ഭാഗമായിത്തീർന്നു.
നിരവധി വൃക്ഷങ്ങളെയും ഔഷധച്ചെടികളെയും സംബന്ധിച്ചു നബിവചനങ്ങളിൽ പരാമർശമു്. സസ്യങ്ങളെ സംബന്ധിക്കുന്ന മിക്ക നബിവചനങ്ങളും അവയുടെ ഔഷധ ഗുണത്തിൽ ഊന്നുന്നവയാണ്. ഉലുവ, കരിഞ്ചീരകം, കറ്റുവാഴ, ദന്തധാവന ചെടി, സുന്നാമാക്കി, നീലയമരി, ചിക്കറി, ആട്ടങ്ങ, കടുക്, ചതകുപ്പ, ആവണക്ക് തുടങ്ങിയ സസ്യങ്ങളെ പല രോഗങ്ങൾക്കും ഔഷധമായി നബി ശിപാർശ ചെയ്യുകയായി. കാരക്ക, ഉറുമാൻ, ഒലീവ്, മുന്തിരി, അത്തി, സഫർജൽ, ചാമ്പക്ക, വത്തക്ക, കക്കിരി, ചുരയ്ക്ക, വഴുതനങ്ങ, ബീറ്റ് റൂട്ട്, ഇഞ്ചി, ഉള്ളി, വെളുത്തുള്ളി, ബാർലി, ഗോതമ്പ്, അരി, ചോളം, മൈലാഞ്ചി, വയമ്പ്, കുങ്കുമം, കസ്തൂരി, തുളസി എന്നിവയും നബിവചനങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടു്.
മരങ്ങളും ചെടികളും വച്ചുപിടിപ്പിക്കേതിന്റെയും അവയെ സംരക്ഷിക്കേതിന്റെയും ആവശ്യകതയും പ്രവാചകൻ ഊന്നിപ്പറയുന്നു. ചെടികളുടെ ഔഷധ പ്രാധാന്യം പ്രവാചകൻ എടുത്തു പറഞ്ഞത് ആ വഴിക്കുള്ള അന്വേഷണത്തിനു മുസ്ലിംകൾക്ക് പ്രേരണയുമായി. “മരണമൊഴികെയുള്ള എല്ലാ രോഗങ്ങൾക്കും ഔഷധമാണ് കരിഞ്ചീരകം”, “എന്റെ ജനതക്ക് ഉലുവയുടെ മൂല്യം അറിയുമായിരുന്നെങ്കിൽ അവർ തുല്യതൂക്കം സ്വർണം കൊടുത്ത് അത് വാങ്ങുമായിരുന്നു.” “ഉറുമാൻ പഴം ദഹനത്തെ ശക്തിപ്പെടുത്തും.
ഇങ്ങനെ സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിക്കുന്ന നാനൂറോളം ഹദീസുകൾ നി വേദനം ചെയ്യപ്പെട്ടിട്ടു്. സസ്യങ്ങളുടെ പ്രാധാന്യം ഉൾക്കൊള്ളുന്നതിനും അവയെ കുറിച്ചു കൂടുതൽ പഠിച്ചറിയുന്നതിനും നബിയുടെ ഇത്തരം വചനങ്ങൾ മുസ്ലിംകൾക്ക് പ്രചോദനമായിത്തീർന്നു. വൃക്ഷങ്ങളെ ആദരിക്കാനും അവ കഴിയുന്നത് വച്ചുപിടിപ്പിക്കാനും പ്രവാചകനും ശിഷ്യരും ജനങ്ങളെ ഉദ്ബോധിപ്പിച്ചിരുന്നു. വൃക്ഷച്ചുവടുകളെ മലമൂത്ര വിസർജനത്തിലൂടെ മലിനമാക്കരുതെന്നും നബി കർശനമായി താക്കീതു ചെയ്തു.
Created at 2024-10-19 11:17:40