Related Articles
-
QURAN
ഖുർആനിൽ പതിവാക്കേ
-
QURAN
ഖുർആൻ പാരായണ മര്യാദകൾ
-
QURAN
ഖുർആനും വൈദ്യശാസ്ത്രവും
ഗോള രൂപവത്കരണ പഠനത്തിന് അറബിയിൽ ഇൽമുൽ ഹൈ എന്നാണ് പറയുക. ഇൽമൂന്നുജൂം, ഇൽമുൽഫലക് എന്നീ പേരുകളിലും ഖഗോളപഠനം മുസ്ലിം ലോ കത്ത് അറിയപ്പെടുന്നു. സമയം, ദിക്ക് ഇവയെക്കുറിച്ചു പഠിപ്പിക്കുന്ന ഗോളശാസ്ത്രശാഖയാണ് ഇൽമുൽ മീഖാത്ത്.
ഇസ്ലാമിന്റെ ആവിർഭാവത്തിനു മുമ്പ് അറബ് ലോകത്ത് ഈ ശാസ്ത്രശാഖകളൊന്നും ഉദയം ചെയ്തിരുന്നില്ല. എല്ലാ പൗരാണിക ജനവിഭാഗങ്ങളെയും പോലെ നക്ഷത്രങ്ങളും ഇതര ഗോളങ്ങളും അവർക്ക്ആ രാധ്യവസ്തുക്കളായിരുന്നു. എങ്കിലും ദിഗ് നിർണയത്തിന് നക്ഷത്രത്തിന്റെ ഉദയസ്ഥാനങ്ങളെ അവർ അവലംബിച്ചു. മരുഭൂമിയിലെ യാത്രക ൾക്ക് ഇത് ഏറെ ഉപകാരപ്രദമായിരുന്നു. കാരണം രാത്രിയിലായിരുന്നു അറബികളുടെ വ്യാപാരയാത്രകൾ അധികവും. കാലാവസ്ഥയിലെ മാറ്റങ്ങളും നക്ഷത്രങ്ങളെ നിരീക്ഷിച്ച് അവർ മനസ്സിലാക്കി. ഇതിനപ്പുറം ഗോളങ്ങളെയും അവയുടെ ചലനങ്ങളെയും കു റിച്ച് കൃത്യമായ വിവരം ഇസ്ലാമിനു മുമ്പ് അറബികൾക്കു ായിരുന്നതായി അറിവില്ല.
ഇസ്ലാമിന്റെ ആഗമനം അറബികൾക്കിടയിൽ അനിതര സാധാരണമായ വൈജ്ഞാനിക വിപ്ലവത്തിനു നിമിത്തമായിത്തീർന്നു. ഖഗോള വിജ്ഞാനീയത്തിന്റെ വികാസത്തിൽ ഈ വിപ്ലവത്തിന്റെ അലകൾ ഏറെ ദൃശ്യമാണ്. മുസ്ലിം ലോകത്ത് ഗോളശാസ്ത്രപഠനം സജീവമാകാൻ ര് പ്രധാന കാരണങ്ങൾ ചൂിക്കാണിക്കാൻ കഴിയും.
ഒന്ന്: ഗോളശാസ്ത്ര പഠനത്തിന് ഖുർആൻ നൽകുന്ന മുന്തിയ പരിഗണനയും ആഹ്വാനവും. ര പ്രാർഥനകളുടെ സമയം, 'ഖിബ്ലയുടെ സ്ഥാനം, ഹജ്ജിന്റെ മീഖാത്ത് തുടങ്ങിയവ നിർണയിക്കുന്നതിന് ജ്യോതിർഗണിത പഠനം ആവശ്യമായിത്തീർന്നത്.
ഭൂമിയും വാനലോകവും അല്ലാഹുവിന്റെ സൃഷ്ടിയാണ്. അല്ലാഹുവിന്റെ ഇച്ഛപ്രകാരം പ്രപഞ്ചം സൃഷ്ടിക്കപ്പെടുകയായിരുന്നു. ഇതാണ് പ്രപഞ്ചത്തെ സംബന്ധിച്ച് ഖുർആന്റെ ഒന്നാമത്തെ തത്വം. സൃഷ്ടി മായയല്ല; യാഥാർഥ്യമാണ് എന്നും ഖുർആൻ സിദ്ധാന്തിക്കുന്നു. “യാഥാർഥ്യമായി ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിച്ചത് അവനാകുന്നു” (വി.ഖു. 6/72). സൃഷ്ടിക്കപ്പെട്ട പ്രപഞ്ചം പൂർണമായും അല്ലാഹുവിന്റെ ഇംഗിതത്തിനു വിധേയമായാണ് ചലിക്കുന്നത്. സൃഷ്ടികളുടെ നിയന്താവും പരിപാലകനും അല്ലാഹുവാകുന്നു. ഇതും ഖുർആൻ വ്യക്തമാക്കുന്നു: "ആറുദിനങ്ങളിലായി ആകാശഭൂമികളെ സൃഷ്ടിച്ച അല്ലാഹുതന്നെയാകുന്നു നിങ്ങളുടെ നാഥൻ. അനന്തരം അവൻ അർശി'ൽ അധിപനായി. അവൻ രാവുക പകലിനു മറയിടുന്നു. ധ്യതിയിൽ അത് (പകൽ) അതിനെ (രാത്രി) അന്വേഷിക്കുകയാണ്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അവന്റെ ആ ജ്ഞക്കു വിധേയമാണ്. അറിയുക. സൃഷ്ടിപ്പും നിയന്ത്രണവും അവനുള്ളതാകുന്നു. ലോകരക്ഷിതാവായ അല്ലാഹു അത്യധികം അനുഗ്രഹമുടയവന് (വി.ഖു. 7/54).
പ്രപഞ്ചം സൃഷ്ടിയും യാഥാർഥ്യവുമാണ്. പ്രപഞ്ചത്തെ നിയന്ത്രിച്ചുകൊിരിക്കുന്നത് അല്ലാഹുവാണ്. എന്നീ കാര്യങ്ങൾ സ്ഥാപിക്കുക വഴി ഖുർആൻ പ്രാപഞ്ചിക പ്രതിഭാസങ്ങളെ ഈശ്വരസ്ഥാനത്ത് നിർത്തുന്ന പ്രാകൃത ദൗർബല്യത്തിൽ നിന്നു മനുഷ്യമനസ്സുകളെ മോചിപ്പിക്കുകയാണ് ചെയ്തത്. അതോടെ പ്രപഞ്ചം മനുഷ്യനു മുമ്പിൽ ഒരു തുറന്ന പുസ്തകമായി മാറി.
വാനലോക വിസ്മയങ്ങളിലേക്ക് ഖുർആൻ മനുഷ്യന്റെ ശ്രദ്ധക്ഷണിച്ചു. “രാത്രിയെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും സൃഷ്ടിച്ചത് അവനാണ്. അവയോരോന്നും അതിന്റെ വഴിയിൽ ചരിച്ചുകൊിരിക്കുന്നു” (വി.ഖു. 21/33). “ഏറ്റവും സമീപസ്ഥമായ ആകാശത്തെ അവൻ ദീപങ്ങൾ കൊ് അലങ്കരിക്കുകയും അവയെ സംരക്ഷിക്കുകയും ചെയ്തു. സർവജ്ഞനും അജയ്യനുമായവന്റെ വ്യവസ്ഥയാകുന്നു അത്” (41/12).
അത്ഭുതകരമായ പ്രാപഞ്ചിക സംവിധാനത്തെക്കുറിച്ചും അവയുടെ ആത്യന്തിക യാഥാ ർഥ്യത്തെക്കുറിച്ചും ചിന്തിക്കാനും പഠിക്കാനും ഖുർആൻ നിരന്തരം പ്രോത്സാഹനം നൽകുന്നു. “ദൃഷ്ടിഗോചരമായ സ്തംഭങ്ങൾ ഇല്ലാതെ ആകാശത്തെ ഉയർത്തിയവനാണ് അല്ലാഹു. പിന്നെ അവൻ അർശിന്റെ അധിപനായി. സൂര്യനും ചന്ദ്രനും അവനു വിധേയമാണ്. ഓരോന്നും നിശ്ചിത അവധി വരെ ചലിച്ചുകൊിരിക്കും. കാര്യങ്ങൾ അവൻ നിയന്ത്രിക്കുന്നു. നിങ്ങൾ നിങ്ങളുടെ നാഥനെ കുമുട്ടുന്നതിൽ ദൃഢവിശ്വാസമുള്ളവരാകുന്നതിനുവേി അവൻ ദൃഷ്ടാന്തങ്ങൾ വിശദമാക്കുന്നു. ഭൂമിയെ വിശാലമാക്കുകയും അതിൽ മലകളും പുഴകളും ഉാക്കുകയും ചെയ്തത് അവനാണ്. ഓരോ ഇനം പഴത്തിലും അവൻ ഇണകളായി ഇരട്ട ഇനങ്ങളെ ഊക്കി. പകലിനെ അവൻ രാത്രികാ പൊതിയുന്നു. അതിൽ ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമു” (വി.ഖു. 13/2,3).
ആകാശങ്ങളിലെ അത്ഭുതങ്ങൾ നോക്കിക്കാണുകയും ഭൂമിയിലെ അതിശയങ്ങൾ അനുഭവിച്ചറിയുകയും ചെയ്യുന്ന മനുഷ്യൻ ചിന്തിച്ചുതുടങ്ങുന്നു. ധിഷണ
ഉന്മിഷിക്കാവുന്നതോടെ വിജ്ഞാനത്തിന്റെ കവാടങ്ങൾ അവന്റെ മുമ്പിൽ മലർക്കെ തുറക്കപ്പെടുകയും ചെയ്യുന്നു.
“ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകൾ മാറിമാറി വരുന്നതിലും ബുദ്ധിമാന്മാർക്ക് ധാരാളം ദൃഷ്ടാന്തങ്ങളു്. അവർ നിന്നും ഇരുന്നും കിടന്നും അല്ലാഹുവെ സ്മരിക്കുകയും ആകാശഭൂമികളുടെ സൃഷ്ടിപ്പിനെ കുറിച്ചു ചിന്തിക്കുകയും ചെയ്യുന്നു” (3/190). ഇതാണ് ഗോളശാസ്ത്രപഠനത്തിനു ഖുർആൻ നൽകിയ പ്രേരണകളുടെ മാതൃക. നിരവധി വാക്യങ്ങളിലായി, ധാരാളം സ്ഥലങ്ങളിൽ ഖുർആൻ മനുഷ്യന്റെ ചിന്താശേഷിയെ ഇപ്രകാരം തട്ടിയുണർത്തുന്നു്.
മുസ്ലിംകൾക്ക് മുസ്ലിംകൾ എന്ന നിലയിൽ തന്നെ ഗോളശാസ്ത്രം ഒരു ദൈനം ദിന ആവശ്യമായിത്തീർന്നതാണ് മുസ്ലിം നാഗരികതയിൽ പ്രസ്തുത വൈജ്ഞാനിക മേഖല സമ്പുഷ്ടമാകാനുായ രാമത്തെ കാരണം. ഖഗോളപഠനത്തിനു മുസ്ലിംകൾക്കു പ്രേരണയായിത്തീർന്ന മതപരമായ പ്രായോഗികാവശ്യങ്ങളിൽ പ്രധാനം അഞ്ചു നേരങ്ങളിലെ നിസ്കാരത്തിന്റെ സമയം നിർണയിക്കുക എന്നതായിരുന്നു. സുബ്ഹ്, ളുഹർ, അസ്വർ, മിബ്, ഇശാഅ് എന്നീ പ്രാർഥനാ സമയങ്ങൾ കണക്കാക്കുന്നതിന് സൂര്യന്റെ ഉന്നതി (മഹശേല)യും ചലനക്രമവും അറിയതായിരുന്നു. ഇതിനായി വിവിധ ഗണിതശാസ്ത്ര രീതികൾ പല മുസ്ലിം സമൂഹങ്ങളും ആവിഷ്കരിക്കുകയായി. നിസ്കാരവുമായിത്തന്നെ ബന്ധപ്പെട്ടതാണ് ഖിബ്ലം നിർണയം. മസ്ജിദുകൾ പണിയുമ്പോൾ ഇത് പ്രത്യേകം ആവശ്യമായിത്തീരുന്നു. ഭവനങ്ങൾ പണിയുമ്പോഴും മുസ്ലിംകൾ ഖിബ്ലം നോക്കുക പതിവാണ്. ദിനിർണയശാസ്ത്രം അനിവാര്യമാക്കിത്തീർക്കുന്നതാണിത്. ജ്യോതിർഗണിതം മതപഠനത്തിന്റെ ഭാഗമായിത്തീരുന്നത് ഇങ്ങനെയാണ്. വിവിധ പ്രദേശങ്ങളിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർക്ക് ഇഹ്റാമിൽ പ്രവേശിക്കേ "മീഖാത് അറിയേത് അനിവാര്യമാണ്. ഇവിടെയും ഗോളവിജ്ഞാനീയം സഹായത്തിനെത്തുന്നു. ഇവക്കുപുറമെ പ്രബോധന യാത്രകളും മുസ്ലിംകൾക്ക് ഗോളശാസ്ത്രം പഠിക്കേത് അനിവാര്യമാക്കിത്തീർത്തു.
മതകലാലയങ്ങളിലും പള്ളിദർസുകളിലും ഹിസാബ് (ഗണിതം) ഇൽമുൽ ഫലക്
(ഗോളശാസ്ത്രം) എന്നിവ പ്രധാന പാഠ്യവിഷയമായിത്തീർന്നത് മേൽ സൂചിപ്പിച്ച മതപരമായ ആവശ്യകതകളുടെ പൂർത്തീകരണാർഥമാണ്. ഖുർആന്റെ പ്രേരണയും ദൈനംദിനാവശ്യ ങ്ങളുടെ സമ്മർദവും ഒത്തുവന്നപ്പോൾ മുസ്ലിം നാഗരികതയിൽ ഗോളശാസ്ത്രം പുഷ്കലമായി. നോമ്പ് എന്നിവ ചാന്ദ്രപഞ്ചാംഗമനുസരിച്ചായിരിക്കണം എന്നത് മതശാസനയാണ്. ഹിജ്റയെ അടിസ്ഥാനമാക്കിയുള്ള ചാന്ദ്രപഞ്ചാംഗമാണ് മുസ്ലിംകൾ സ്വീകരിച്ചത്. ഹജ്ജ്, കാലാവസ്ഥയിലെ മാറ്റങ്ങൾ ഈ അനുഷ്ഠാനങ്ങൾക്ക് വരുത്തുന്ന എളുപ്പവും പ്രയാസവും ഭൂമിയുടെ ഏതു കോണിൽ വസിക്കുന്ന വിശ്വാസിക്കും തുല്യം തുല്യനിലയിൽ അനുഭവിക്കാൻ ഇത് അവസരം നൽകുന്നു. എന്നാൽ കാർഷികാവശ്യങ്ങൾക്ക് മുസ്ലിംകൾ ആശ്രയിച്ചത് സൗരപഞ്ചാംഗമാണ്. കൊർദോവയിലെ മുസ്ലിം ഗോളശാസ്ത്രജ്ഞർ രൂപപ്പെടുത്തിയ സൗരപഞ്ചാംഗം പ്രചുരപ്രചാരം നേടിയിരുന്നു.
എട്ടാം ശതകത്തിന്റെ രാം പാതിയിൽ അബ്ബാസീ ഭരണാധികാരി മൻസൂറിന്റെ കാലത്ത് ബാഗ്ദാദിലാണ് വിപുലമായ വിജ്ഞാനശേഖരണവും വ്യവസ്ഥാപിത പഠനവും സമാരംഭിച്ചത്. യവന-പാർസി-സിറിയൻ- ഇന്ത്യൻ സ്രോതസ്സുകളിൽ നിന്നുള്ള ശാസ് ത്രജ്ഞാനം ബാഗ്ദാദിലേക്ക് ഒഴുകിക്കൊിരുന്നു. ഗ്രീക്ക്, പഹ്ലവി, സംസ്കൃതം ഭാഷകളിലെ ഗ്രന്ഥങ്ങൾ അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടു. നിരീക്ഷണ പഠനങ്ങൾക്കായി വാനനിരീക്ഷണ കേന്ദ്രങ്ങൾ സർക്കാർ ചെലവിലും സ്വകാര്യ തലത്തിലും നിർമിതമായി. ഒരു നൂറ്റാകൊ ബഗ്ദാദ് ലോകത്തിലെ ഏറ്റവും വലിയ ഗോളശാസ്ത്ര പഠനകേന്ദ്രമായി മാറി. അസംഖ്യം ഗോളശാസ്ത്ര പണ്ഢിതന്മാർ ബാഗ്ദാദിൽ താമസമാക്കി. പതിനൊന്ന്, പന്ത് ശതകങ്ങളിൽ മുസ്ലിം സ്പെയിനും വിശ്വപ്രസിദ്ധ ഗോളശാസ്ത്രപഠനകേന്ദ്രമായി പരിലസിച്ചു.
ടോളമിയുടെ വിഖ്യാതഗ്രന്ഥമായ 'മെഗാലെ സിന്റാക്സിഡ് മാതമെറ്റികക്ക് ഹിജ്റ മൂന്നാം നൂറ്റാ ിൽ തന്നെ ഒന്നിലധികം അറബി പരിഭാഷകൾ മായിട്ടു്. ഇവയിൽ ഗുൻയാനുബ്നു ഇസ്ഹാഖ്, സാബിത് ഖുർദ എന്നിവരുടെ പരിഭാഷകൾ പുകൾപെറ്റവയാണ്. ടോളമിയുടെ മറ്റു കൃതികളായ ടാബുലെ മാനുസ്, ഹൈപോതെസസ് പ്ലാനറ്റാറം, പ്ളിനി റിയം, ടെറ്റ്റാബിബ്ലോസ് എന്നിവയും ഇതേ കാലത്ത് അറബിയിലേക്ക് മൊഴിമാറ്റം ചെ ചെയ്യപ്പെട്ടു. എന്നാൽ ടോളമിയുടെ കണക്കുകളും പട്ടികകളും അതേപടി സ്വീകരിക്കാൻ മുസ്ലിം ഗോളശാസ്ത്രജ്ഞർ കൂട്ടാക്കിയില്ല. വ്യക്തമായ പഠനത്തിലൂടെ കൂടുതൽ കൃത്യമായ എത്തിച്ചേരുന്നതിനുള്ള ദീർഘമായ ഗവേഷണങ്ങളിൽ അവർ ഏർപ്പെട്ടു. ചില ഗോളശാസ്ത്ര പ്രശ്നങ്ങൾ നിർദ്ധാരണം ചെയ്യുന്നതിന് നാൽപ്പതു വർഷം വരെ നീ പഠനങ്ങൾ നടത്തിയ ഗവേഷകരും. ബാഗ്ദാദ്, സമർഖന്ത്, നിശാപൂർ, കൊർദോവ, ദമസ്കസ്, റസ്റ്റ് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ഗവേഷണപഠനങ്ങൾ അധികവും നടന്നത്. ഈ പഠനങ്ങൾ വഴി ടോളമിയുടെ അതുവരെ അംഗീകരിക്കപ്പെട്ട പല നിഗമനങ്ങളും തിരുത്താൻ നാസ്വിറുദ്ദീൻ , ഖുതുബുദ്ദീൻ ശീറാസി തുടങ്ങിയ മുസ്ലിം ഗോളശാസ്ത്രകാരന്മാർക്ക് സാധിച്ചു. പുതിയ ഗ്രന്ഥങ്ങൾ ലാറ്റിൻ, നക്ഷത്രപ്പട്ടികകൾ അവർ തയാറാക്കി. ടോള ടോളമിയുടെ നിഗമനങ്ങളെ ഖണ്ഡിക്കുന്ന നിബന്ധങ്ങളും അറബിയിൽ രചിക്കപ്പെട്ടു. പതിമൂന്ന്, പതിനാല് നൂറ്ററുകളിൽ മുസ്ലിം ലോകത്ത് ഗോളശാസ്ത്രപഠനം അത്യുന്നത ഘട്ടത്തിലെത്തി. അറബ് ഗോളശാസ്ത്ര ഹിബ്രു ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടത് ഇക്കാലത്താണ്. ഗോളശാസ്ത്രവുമായി ബന്ധപ്പെട്ട എല്ലാ ഉപശാഖകളിലും നിരവധി ഗ്രന്ഥങ്ങൾ ഇക്കാലമായപ്പോഴേക്കും അറബിയിൽ വിരചിതമായിക്കഴിഞ്ഞിരുന്നു. ഫർഗാനിയുടെ കിതാബുൽ ഹറകതിസ്സമാവിയ വൽ ജവാമിഉൽ ഇൽമിന്നും എന്ന ബൃഹദ്ഗ്രന്ഥം വിഖ്യാതമാണ്. അബ്ദുറഹ്മാനിരൂഹി രചിച്ച വറുൽകവാകിബ് എന്ന സചിത്ര ഗ്രന്ഥം പിൽക്കാല ജ്യോതിശാസ്ത്രപഠനങ്ങളെ ഏറെ സഹായിച്ചിട്ടു്. മുസ്ലിംകൾക്കുപുറമെ അറബ് യഹൂദരും ക്രൈസ്തവരും ഖഗോള വിജ്ഞാനീയ പോഷണത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ചു.
Created at 2024-10-19 10:35:44