നാവെന്ന ചങ്ങാതി

കൂട്ടുകാർക്കറിയില്ലേ?

നമ്മുടെ ശരീരം ഒരു മഹാത്ഭുതമാണ്. എന്തത്ഭുതം എന്നു ചിലർ ചോദിച്ചേക്കാം. അതിനു ശരീരത്തെ അറിയണം. ശരീരത്തിലെ ഓരോ അവയവത്തിന്റെ പ്രവർത്തനവും അതിന്റെ കഴിവുകളുമൊക്കെ അറിയുമ്പോൾ ചിന്തിക്കുന്നവർ അമ്പരന്നു പോവും; അമ്പമ്പോ ഇത യും കെങ്കേമമാണോ എന്റെ ശരീരം!
നമുക്കു നാവിനെ ഒന്നു പരിചയപ്പെടാം. വായ്ക്കകത്ത് വളയ്ക്കാനും തിരിക്കാനുമൊക്കെ കഴിയുന്ന എല്ലില്ലാത്ത അവയവം. നാവെന്തൊക്കെയാണു വായയെന്ന വളച്ചുകെട്ടിയ കൂട്ടിനുള്ളിൽ കാട്ടിക്കൂട്ടുന്നതെന്നാലോചിച്ചിട്ടുണ്ടോ? നാവിന്റെ കളി കാണണമെങ്കിൽ വായിൽ ഭക്ഷണമെത്തണം. തിരക്കിട്ട പണിയാണപ്പോൾ ചങ്ങാതിക്ക്. ഭക്ഷണം ഒരു ഭാഗത്തുനിന്നു മറ്റേ ഭാഗത്തേക്കു മറിച്ചിടുന്നു. ചുഴറ്റുന്നു. ചവച്ചുകഴിഞ്ഞാൽ പിന്നെ തൊയിലെക്കു തള്ളുന്നു. ഇങ്ങനെ പലതുമു നാവിനു ചെയ്യാൻ.

ചായക്കു മധുരമില്ല, കറിയിൽ ഉപ്പില്ല, ഈ നാരങ്ങ പുളിക്കുന്നു, ശ്ശോ, ഈ കക്കക്കെന്തു കയാണ്. അഭിപ്രായങ്ങൾ നമ്മൾ പെട്ടെന്നു പറയും; അവ വായിൽ എത്തുമ്പോഴേക്കും ആരാണ് വിവരം നമ്മോട് പറയുന്നതെന്നറിയാമോ? നാവുതന്നെ. നാവിൽ തൊട്ടുനോക്കൂ: ചില മുകുളങ്ങൾ കാണുന്നില്ലേ? ഏകദേശം ബൾബിന്റെ ആകൃതിയിലുളള മുകുളങ്ങൾ! ഇതിനു രുചിമുകുളങ്ങൾ (മലേ ആറ) എന്നുപറയും. ഇവയ്ക്കുളളിലാണ് സ്വാദറിയാനുളള നാഡിയുടെ അറ്റം. നാം വായിൽ വെക്കുന്ന ആഹാരം ആദ്യം ഉമിനീരിൽ അലിയുന്നു. ഈ ആഹാരം നാവിലുളള രുചിമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു. അപ്പോൾ നാം രുചി അറിയുന്നു. ഈ പ്രവർത്തനങ്ങളൊക്കെ അവിടെ നടക്കാൻ നാമീ പറയുന്ന സമയമൊന്നും സെക്കന്റുകൾ മതി

ഓരോ സ്വാദും അറിയാൻ നാവിൽ വെവ്വേറെ സ്ഥാനങ്ങളു! മധുരമറിയുന്നത് നാവിന്റെ തുമ്പുകൊ് കയ്പ്പ് മുരടുകെട്ട്, പുളിയും ഉപ്പുരസവും നാവിന്റെ വശങ്ങൾ കൊ! ഏതു ഭക്ഷണവും വായിലൂടെ അങ്ങോട്ടിറക്കാൻ പറ്റില്ലല്ലോ; ഈ നാവ് എല്ലാം പരിശോധിച്ച് നല്ല രുചിയുളളതു കഴിക്കാനും അല്ലാത്തതു തളളാനും നമ്മെ പ്രേരിപ്പിക്കും. എന്നാൽ ചിലപ്പോൾ നാവിനെ പിണക്കതായും വന്നേക്കാം; കയ്ക്കുന്ന കഷായം കുടിക്കി വന്നാലെന്താ ചെയ്യാ ചങ്ങാതിയെ പിണക്കുക തന്നെ. പിണക്കാനൊരുമ്പെട്ടാൽ ചിലപ്പോൾ നാവു നമ്മെ ഒന്നു കുഴക്കിയെന്നു വരാം; പറ്റാത്ത ഭക്ഷണം കഴിക്കനൊരുമ്പെടുമ്പോൾ നാവിലെ രസമുകുളങ്ങൾ ചിലപ്പോൾ പ്രതിഷേധിക്കും; എവിടെയൊക്കെയോ ചെന്നു വിവരങ്ങളറിയിച്ച് അതു പുറ കളളാൻ സമ്മർദ്ദം പ്രയോഗിക്കും; അപ്പോൾ ഓക്കാനം വരും; ഛർദ്ദിക്കും. എന്തെല്ലാം വേലകൾ.

നാവു ചിലപ്പോൾ പിണങ്ങിയെന്നും വരും; പരിധിയിൽക്കവിഞ്ഞു ചൂടുളള ചായയോ മറ്റോ വായിലാക്കിയാൽ നാവു പൊട്ടും; അപ്പോൾ രസമുകുളങ്ങൾ പ്രവർത്തിക്കില്ല. ഐസോ മറ്റോ കുറെസമയം വായിൽ വച്ചാലും നാവു പ്രതിഷേധിക്കും. നാവിനെ പിണക്കാതെ തൃപ്തിപ്പെടുത്താനാണല്ലോ നമ്മുടെ കൊതിയായ കൊതിയൊക്കെ നിസാരമായ നാവിന്റെ പ്രത്യകത ഇതിലൊന്നും ഒതുങ്ങുന്നില്ല. ഒരു വാക്കുച്ചരിക്കണമെങ്കിൽ പോലും നാവിന്റെ സഹായം വേണം. ഇങ്ങനെ നോക്കുമ്പോൾ പറഞ്ഞാൽ തീരാത്ത പ്രത്യേകതകൾ നമ്മുടെ ഓരോരുത്തരുടെയും നാവിനുതന്നെയും. ബാക്കിയുളളതിനോ? ഇത്രയും മഹത്തരമായ കഴിവുകൾ, ഇത്രയും ഭംഗിയായി സംവിധാനിച്ചതാര്? വെറുതെ അങ്ങുായതാണോ. യാതൊരാസൂത്രണവും കൂടാതെ?
സ്വന്തം ശരീരത്തെ ശരിക്കറിഞ്ഞവർ തന്റെ രക്ഷിതാവിനെ അറിയാതിരിക്കില്ല എന്ന അറബി പഴമൊഴി ഓർമ്മയിലിരിക്കട്ടേ.

Created at 2025-01-09 08:50:38

Add Comment *

Related Articles