
Related Articles
-
CHILDREN
കണ്ടുപിടുത്തങ്ങൾക്ക് പിന്നിൽ
-
CHILDREN
അക്കങ്ങൾ വന്ന വഴി
-
CHILDREN
ഭാരതരത്നം
മറ്റുള്ളവരെ ഭരിക്കാൻ എല്ലാവർക്കും വലിയ താത്പര്യമാണ്. അങ്ങനെ ചെയ്യ്, ഇങ്ങനെ ചെയ്യ്, ഇങ്ങോട്ടു വാ, അങ്ങോട്ട് പോ എന്നൊക്കെ കൽപിക്കുമ്പോൾ എന്തൊരു ഗമയാ ണെന്നോ പലർക്കും. നാം പറയുന്നത് മറ്റുളളവർ അനുസരിക്കുന്നതു കാണുമ്പോൾ മന സ്സിനൊരു സുഖമാണ്. അല്ലേ? മറ്റുള്ളവരെ കീഴ്പ്പെടുത്താനും ഭരിക്കാനുമുള്ള നമ്മുടെ സഹജ വാസനയാണിതിനു പിന്നിൽ പ്രവർത്തിക്കുന്നത്. ഇത് മനുഷ്യവർഗത്തിന്റെ തന്നെ മേന്മയായി വിലയിരുത്തി വരുന്നു.
മറ്റുള്ളവരെയൊക്കെ അടക്കി ഭരിക്കുന്ന, ഭരിക്കാൻ കൊതിക്കുന്ന ഈ ഞാനുല്ലോ ഒരിടത്തു തോറ്റു തൊപ്പിയിട്ടു പിന്മാറുന്നു. ഏതു കൊലകൊമ്പനും മുട്ടു മടക്കുന്നു. എവിടെയാണിതെന്ന് കുട്ടികൾക്കറിയേയോ? സ്വന്തം ശരീരത്തിനു മുമ്പിൽ. ശരീരത്തിന്റെ ആഗ്രഹങ്ങൾക്കും കൽപന ക്കും മുമ്പിൽ വിനീത ദാസരായി മാറുന്നവരാണു മനുഷ്യരിലധികവും. ഹായ് വിശക്കുന്നു. വല്ലാത്ത വിശവപ്പ്... പിന്നെ നമ്മുടെ ഒരു പരിപാടിയും നടപ്പില്ല. ഒരു പരിധി കഴിഞ്ഞാൽ പിടിച്ചു പറിച്ചും കട്ടെടുത്തും ആളെ കാണാതെയും എടുത്തു തിന്നാൻ വരെ തയ്യാർ!!!
“എനിക്കു കിടക്കണം, ഉറങ്ങണം', ശരീരം പറഞ്ഞാൽ പിന്നെ കിടന്നു കൊടുക്കുക തന്നെ. നേരത്തെ ഉണരാൻ വിചാരിച്ചാലും അൽപം കൂടി കിടക്കാമെന്നു ശരീരം പറഞ്ഞാൽ എന്തു പരിപാടിയുങ്കിലും മാറ്റിവെച്ചു നമ്മൾ കിടന്നു കൊള്ളും. അഥവാ ശരീരത്തിന്റെ ആജ്ഞകൾക്കും ആഗ്രഹങ്ങൾക്കും പിന്നാലെ പാഞ്ഞുകൊള്ളും നമ്മുടെ മനസ്സ്. ഈ ശരീരത്തെയും മനസ്സിനെയും അങ്ങിനെ വിടാൻ പറ്റുമോ? വിടുന്നതാണ് സകല പ്രശ്നങ്ങൾക്കും കാരണം. പിന്നെ എങ്ങനെ പിടിച്ചു കെട്ടാം? മനസിനെ തടഞ്ഞുവെക്കണം, ശരീരത്തെ നിയന്ത്രിക്കണം. നമ്മുടെ ഉറച്ച തീരുമാനങ്ങൾക്കനുസരിച്ചു ശരീരത്തെയും മനസ്സിനെയും വരച്ച വരയിൽ നിറുത്താൻ കഴിയണം. അപ്പോഴാണ് നാം യഥാർഥ മനുഷ്യരാവുക.
ഇതെങ്ങനെ കഴിയുമെന്നാവും സംശയം. ഉത്തരം വളരെ ലളിതം. നന്നായി നോമ്പു നോ ൽക്കുക. നോമ്പ് ഇതിനുള്ള പരിശീലനമാണ്. വിശക്കുന്നു. ഭക്ഷണം മുമ്പിലു്, അൽപം കഴിച്ചാലോ; എന്നാലോചിക്കുമ്പോഴേക്കും മനസു പറയുന്നു നീ നോമ്പു നോറ്റിട്ടു. ആരൊക്കയോ കുറ്റം പറയാൻ നാവു ചൊറിയുന്നു. അപ്പോഴും മനസ്സിൽ നിന്നു ബോധമുണരുന്നു: നോമ്പുകാർക്കു പറ്റിയതല്ല ഇതെന്ന്. ദേഷ്യം വരുന്നു; മനസു പറയുന്നു. നോമ്പുകാർ ദേശ്യത്തെ നിയന്ത്രിക്കുന്നവനാണെന്ന്. കൗതുകമുണർത്തുന്ന തെറ്റായ മാർഗത്തിലേക്കു കണ്ണു തിരിയുന്നു, അപ്പോൾ മനസു പറയുന്നു അതിലേക്കു നോമ്പുകാർ നോക്കരുത്. ഇങ്ങനെയിങ്ങനെ നമ്മുടെ ഓരോ പ്രവർത്തനത്തെയും നോമ്പ് നിയന്ത്രിക്കുന്നു. അപ്പോൾ നാം നമ്മെ ഭരിക്കാൻ പഠിക്കുന്നു. അതിലൂടെ നാം നല്ല മനുഷ്യരായിത്തീരുന്നു. അവർ സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യും.
Created at 2025-01-11 08:38:33