വിരഹിയുടെ വ്യാകുലതകൾ

നീയരികിലുള്ളപ്പോൾ ഞാൻ നിദ്രാവിഹീനൻ, നീയരികിലില്ലാത്തപ്പോഴും ഞാൻ നിദ്രാവിഹീനൻ.

ജലാലുദ്ദീൻ റൂമിയുടെ ഈ വരികളിൽ വിരഹികളുടെ വ്യഥകൾ മുഴുവനുമു്. പ്രണയിനികളുടെ വേർപാടിനെ കുറിച്ചെഴുതാൻ കവികൾ ഒരു പാടു മഷി ചെലവാക്കിയിട്ടു്. മേഘങ്ങളും പറവകളും അവ ഏറ്റു വാങ്ങിയിട്ടു്. അപ്പം തേടി വീടും നാടും വിട്ട് അന്യ രാജ്യങ്ങളിൽ ചേക്കേറുന്ന ആണുങ്ങളുടെയും അവരെ ദീർഘനാൾ വേർപിരിഞ്ഞു ജീവിക്കി വരുന്ന പ്രണയിനികളുടെയും നെഞ്ചകങ്ങളിലെ നെരിപ്പോടിനെ കുറിച്ചെഴുതാൻ അപ്പോൾ എത്ര ടൺ കടലാസ്സു വേി വരും?

അബൂദബിക്കാരൻ പുതുമണവാളൻ നിക്കാഹിന്നൊരുങ്ങി വരുന്നതും കാത്തിരിക്കുന്ന പതിനേഴും പതിനെട്ടും വയസ്സുള്ള പെൺകുട്ടികൾ. നിക്കാഹ് കഴിഞ്ഞ് കോഴി ബിരിയാണിയുടെയും ഫ്രഞ്ചു പെർഫ്യൂമിന്റെയും സുഗന്ധം വായുവിൽ അലിഞ്ഞുതീരുന്നതിന് മുമ്പ്, രു മാസത്തെ ലീവിന്നു വന്ന പുതുമണവാളൻ തിരിച്ചു പോകുന്നു. വിമാനത്താവളത്തിൽ, അങ്ങ് ആ കാശത്ത് പൊട്ടുപോലെ മേഘങ്ങൾക്കിടയിൽ മറയുന്ന വിമാനത്തിലേക്ക് നോക്കി നിൽക്കുമ്പോൾ, അവളുടെ ഉള്ളിൽ തിളച്ചുമറിയുന്ന വിരഹാഗ്നിയുടെ ചൂടും വേവും ആരുമറിയുന്നില്ല. ഒന്നു പരസ്പരം അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്നതിന് മുമ്പ് ജീവിതപങ്കാളിയെ പിരിയേിവരുന്നവന്റെ മനോവ്യഥകളും ആരും അറിയുന്നില്ല. അക്കരെയും ഇക്കരെയും വേർപെട്ടു കഴിയുമ്പോഴും, ഇരുവരും സ്വപ്നം കാണുന്നത് രാ മൂന്നോ വർഷം കഴിഞ്ഞ് കിട്ടുന്ന ലീവിൽ കൂടിച്ചേരാൻ കഴിയുന്ന ഏതാനും ദിവസങ്ങളെക്കുറിച്ചു മാത്രമായിരിക്കും.

പ്രവാസിമലയാളികളുടെ കാര്യങ്ങൾ നോക്കാൻ പടയ്ക്കപ്പെട്ട "നോർക്കയുടെ കണക്കനുസരിച്ച് ഗൾഫുരാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ പതിനാറു ലക്ഷം. (മറ്റൊരു കണക്കിൽ ഇത് ഇരുപത്തഞ്ചു ലക്ഷമാണ്) ഇവരിൽ ഏഴോ എട്ടോ ശതമാനത്തിനു മാത്രമാണ് അവിടെ കുടുംബ സമേതം കഴിയുവാനുള്ള ഭാഗ്യം ലഭിക്കുന്നത്. ഭൂരിപക്ഷം പേരും നിസ്സാര വരുമാനക്കാരാണ്. വ്രത വിദ്യാഭ്യാസമോ 'സാങ്കേതികപരിജ്ഞാനമോ' ഇല്ലാത്തവർ. അവരുടെ ജോലിക്ക് തന്നെ സുരക്ഷിതത്വമാവില്ല. തൊഴിലുടമയുടെ നിരന്തരമായ ചൂഷണങ്ങൾക്ക് വിധേയമാവേിവരുന്നവർ ഏറെ. നാട്ടിൽ ജോലിചെയ്തു കിട്ടുന്നതിനേക്കാൾ നാലുരൂപ കൂടുതൽ കിട്ടുമെന്ന പ്രതീക്ഷയോടെ പുരയിടത്തിന്റെ ആധാരം പണയം വെച്ചും ബ്ലേഡ് കമ്പനികളിൽ നിന്നു തിപ്പലിശയ്ക്ക് കടമെടുത്തും വിസ സംഘടിപ്പിച്ച് വിമാനം കയറുന്നവർ. പുര നിറഞ്ഞു നിൽക്കുന്ന പെങ്ങന്മാർ, തല ചായ്ക്കാൻ സ്വന്തമായ ഒരു മേൽക്കൂര ഇതെല്ലാമാണു ചുടുമണൽക്കാട്ടിൽ നടുനിവർത്താതെ പണിയെടുക്കുമ്പോഴും മനസ്സിൽ നിറയെ ഈ വ്യഥകളോടൊപ്പം വിരഹത്തിന്റെ നൊമ്പരം കൂടി ഉള്ളിലടക്കുവാൻ നിർബന്ധിതരാകുന്ന നിർഭാഗ്യവാന്മാർ. നാട്ടിൽനിന്നു വരുന്ന കത്തുകളിൽ തന്റെ ജീവിതപങ്കാളിയെകുറിച്ചുള്ള സംശയകരമായ ഒരു ചെറു പരാമർശമായാൽ മതി അവരുടെ ഉറക്കം കെടാൻ. സുഹൃത്തിന്റെ ഭാര്യ അന്യപുരുഷനോടൊപ്പം ഒളിച്ചോടിയെന്നു കേൾക്കുമ്പോൾ അയാൾ ഞെട്ടുന്നത് സ്വാഭാവികം.പലപ്പോഴും കഥയില്ലാക്കഥകളായിരിക്കും. ഗൾഫു ഭാര്യമാരുടെ വിവാഹേതരബന്ധങ്ങളെക്കുറിച്ചുള്ള പരാതികൾ ഏറെക്കുറെ അതിശയോക്തിപരമാണെന്ന് മനഃശാസ്ത്രജ്ഞൻമാർ പറയുന്നു. ക്ഷണികമായ മധുവിധു നാളുകളിൽ തൊട്ടുണർത്തപ്പെട്ട വൈകാരിക ജീവിതത്തെക്കുറിച്ചുള്ള മധുര സ്മൃതികൾ അയവിറക്കി ജീവിക്കേിവരുന്ന ചെറുപ്പക്കാരി ഒരു വെടിമരുന്നുപുരയാണ്. ഒരു തീപ്പൊരി മതി പൊട്ടിത്തെറിയാകാൻ. ഭർത്ത വസതിയിൽ അവൾക്ക് അന്യത്വം അനുഭവപ്പെടുക സ്വാഭാവികം. അവിടെ ആണുങ്ങളു ായിരിക്കും. അപകടസാധ്യതകളുാവാം. പഴകിക്കഴിയാത്ത ബന്ധമാണെങ്കിൽ, അവൾ വിരഹനാളുകളിൽ, സ്വന്തം വീട്ടിൽ തന്നെ നിൽക്കുകയാവില്ലേ നല്ലത്? കുത്തുവാക്കുകളുടെയും പഴിചാരലുകളുടെയും മുൾമുനകൾ അനുഭവിക്കേി വരുന്ന, കെട്ടിയവന്റെ കത്തും ഫോണുമെല്ലാം സെൻസർ ചെയ്യപ്പെടുന്ന ഒരു വീട് അവളുടെ സ്വാസ്ഥ്യം കെടുത്തും. തൊട്ടതിനൊക്കെ ചോദ്യം ചെയ്യുകയും സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്ന കണവൻ വെള്ളിയാഴ്ച തോറും ഫോൺ ചെയ്യുമ്പോൾ അവളുടെ രക്ത സമ്മർദ്ദം വർദ്ധിക്കുന്നു. പിറ്റേ ദിവസം, (ശനിയാഴ്ച) തലവേദനയും മറ്റു ശാരീരികാസ്വാസ്ഥ്യങ്ങളുമായി അവളെ ഡോക്ടറുടെ അടുത്തെത്തിക്കുന്നത് ഇതെല്ലാമായിരിക്കും. കേരളത്തിലെ മനഃശാസ്ത്രജ്ഞൻമാർ ഇതിനെ സാറ്റർഡെ സിൻഡ്രം എന്ന് വിളിക്കുന്നു. മാനസിക കാരണങ്ങളാലാകുന്ന ശാരീരികാസ്വാസ്ഥ്യങ്ങൾ - സൈക്കോ സൊമാറ്റിക് ഡിസോർസർ.

സ്വന്തം ഭാര്യയെകുറിച്ചുള്ള കെട്ടുകഥകൾ കേൾക്കുമ്പോഴേക്കും മൊഴിചൊല്ലാനും കടുത്ത തീരുമാനമെടുക്കാനും മുതിരുന്നവർ സാവകാശം ചിന്തിച്ച് പ്രവർത്തിക്കുന്നത് നല്ലതാണ്. ദൈവം കൂട്ടിച്ചേർത്ത ബന്ധം പൊട്ടിച്ചെറിയാൻ മനുഷ്യർക്ക് എളുപ്പമാണ്.
ഗൾഫിൽ കഷ്ടപ്പെട്ട് ജോലി ചെയ്യുന്നവന്റെ മറ്റൊരു വ്യഥ, അയക്കുന്ന പണം ശരിയായ രീതിയിൽ വിനിയോഗിക്കുന്നു എന്നതാണ്. ബാങ്കുദ്യോഗസ്ഥനായ സുഹൃത്തു പറഞ്ഞ സംഭവം ഓർമ്മവരുന്നു. ഒരു എൻ.ആർ.ഐ നിക്ഷേപകൻ ബാങ്കുമാനേജർക്കയച്ച കവറിൽ ഡ്രാഫ്റ്റിനോടൊപ്പം ഭാര്യയ്ക്കുള്ള കത്തുമായിരുന്നു - തന്റെ അക്കയിൽ പരിമിതമായ നിക്ഷേപമേയുള്ളൂവെന്നും അതുകൊ് സൂക്ഷിച്ചു ചെലവഴിക്കണമെന്നുമായിരുന്നു അതിൽ എഴുതിയിരുന്നത്. ലേശമൊരു കുറ്റബോധത്തോടെ മാനേജർ കത്ത് നിക്ഷേപക പത്നിക്ക് നൽകി. പക്ഷേ, മാനേജർക്കുള്ള കത്ത് ഭാര്യക്കയച്ച കവറിലാണ് ഗൾഫുകാരൻ മാറ്റിവെച്ചിരുന്നത്. തന്റെ ബാങ്കു ബാലൻസ് ഭാര്യയെ അറിയിക്കരുതെന്നും ഈയിടെയായി ധൂർത്ത് കൂടുന്നുന്നും വലിയൊരു തുകയുടെ ഡ്രാഫ്റ്റിനോടൊപ്പം കെട്ടിയവൻ എഴുതിപ്പിടിപ്പിച്ചത് അവളും വായിച്ചിരുന്നു ! ഇത് മോപ്ലാങ്ങ് കഥയല്ല !

ഭാര്യയായാലും സ്വന്തം പിതാവായാലും താൻ കഷ്ടപ്പെട്ടയക്കുന്ന പണം ധൂർത്തടിക്കുന്നത് ഒരു ഗൾഫുകാരനും സഹിക്കുകയില്ല. നാട്ടിൽ എല്ലാറ്റിനും വിലകൂട്ടിയത് ഗൾഫുകാരനാണെന്ന പരാതിയിൽ കുറെയൊക്കെ ശരിയില്ലാതില്ല. മീൻ വാങ്ങിയാലും ഓട്ടോറിക്ഷയിൽ കയറിയാലും ചോദിക്കുന്നതും അതിലേറെയും കൊടുത്ത് പൊങ്ങച്ചം കാണിക്കുന്നവർ അതിനു കഴിയാത്ത സാധാരണക്കാരനെക്കുറിച്ച് ഓർത്തില്ല. ഓരോ വരവിനും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും പിടിപ്പത് സമ്മാനങ്ങളുമായി വരുന്നത് പലപ്പോഴും കടം വാങ്ങിയിട്ടാവും. ആവശ്യത്തിലധികം വലിപ്പത്തിൽ, ആർഭാടം നിറഞ്ഞ കെട്ടിടങ്ങൾ പണിയുന്നതിന്നു പിന്നിലും ഒരു തരം കോംപ്ലക്സ്. സ്കൂളിൽ പഠിക്കുന്ന മക്കളുടെ പോക്കറ്റിൽ നൂറിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ പോക്കറ്റു മണിയായി തിരുകുന്നവർ, അവരെ ശരിയായ ജീവിതപാതയിലേക്കല്ല നയിക്കുക. ഒരിക്കൽ നാട്ടിൽ തിരിച്ചു വരി വരുമെന്നും അപ്പോൾ തനിക്കും കുടുംബത്തിനും വയറ്റുപിഴപ്പിനുള്ള എന്തെങ്കിലും കരുതിവരുന്നും പല ഗൾഫുകാരും ഓർമ്മിക്കുന്നില്ല. യാഥാർഥ്യ ബോധമില്ലാത്ത, ഒരു കാല്പനിക ലോകത്തിലാണു മിക്കവരും.

തീവ്രമായ ഏകാന്തത, ഭാരിച്ച ഉത്തരവാദിത്തം, കുറഞ്ഞ വരുമാനം, പെരുകുന്ന കടം
ഇതെല്ലാമാണു മിക്ക ഗൾഫു ഭാര്യമാരെയും വിഷമിപ്പിക്കുന്നത്. മുമ്പത്തേക്കാൾ ഇന്ന് വാർത്താ വിനിമയ സൗകര്യങ്ങളു്. പക്ഷേ, ഭാരിച്ച ഫോൺ ബില്ലുകൾ പേറാൻ കഴിയുന്നവർ എത്ര പേരു ാവും? ഇന്റർനെറ്റിനെയും ഇ-മെയിലിനെയും കുറിച്ചറിയാത്തവരാണേറെയും. പക്ഷേ, മറ്റൊരു മാറ്റമായിട്ടു്. മക്കളുടെ വിദ്യാഭ്യാസവും വീടു നിർമാണവും ബാങ്കുകാര്യങ്ങളുമൊക്കെ നോക്കി നടത്താനും ആളുകളോടു ഇടപഴകാനും സ്ത്രീകൾ രംഗത്തു് ഇത് നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യത്തിലേക്കുള്ള ഇറങ്ങി നടപ്പായിത്തീരുമ്പോഴാണ് അപഖ്യാതികൾ ഉയരുന്നത്. “ആയിരം മണിയുടെ നാവടക്കിടാം പക്ഷേ, മനുഷ്യരുടെ നാവടക്കാനാവില്ല' എന്നതു നേര്. അപഥസഞ്ചാരത്തെ കുറിച്ചുള്ള ആരോപണങ്ങൾ പലപ്പോഴും അതിശയോക്തിപരമോ അയഥാർഥമോ ആയിരിക്കാം. എന്നാൽ, പരാതികൾക്കും സംശയങ്ങൾക്കും അവസരം ഉക്കിക്കൊടുക്കാതിരിക്കുകയാകും ബുദ്ധി.

Created at 2025-01-07 09:03:42

Add Comment *

Related Articles