മുസ്ലിം സ്ത്രീയുടെ സൗഭാഗ്യം

“ആളുകൾ നെട്ടോട്ടമോടുന്നു; കൂട്ടത്തിൽ ഞങ്ങളുടെ കൂട്ടുകാരിൽ ചിലരുമു്. "എ ന്താണു വിശേഷം? ഞാൻ തിരക്കി. “ഹിന്ദു സമുദായത്തിൽ ഒരാൾ മരിച്ചിരിക്കുന്നു. അയാളെ ദഹിപ്പിക്കാൻ അഗ്നികുണ്ഡം തയ്യാർ ചെയ്യപ്പെട്ടിരിക്കുന്നു; അയാളുടെ പത്നിയും ആ ചിതയിൽ ഭർത്താവിനോടൊപ്പം ശരീരം ദഹിപ്പിക്കാനായി എടുത്തു ചാടുകയാണ്. അവർ പറഞ്ഞു. സംഭവം കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ഞങ്ങളുടെ സ്നേഹിതന്മാർ പറഞ്ഞു: അഗ്നിയിൽ അവൾ സ്വഭർത്താവിനെ കെട്ടിപ്പുണരുകയായിരുന്നു. ഞാൻ ഇന്ത്യയിൽ താമസിക്കുമ്പോൾ, ഹൈന്ദവ സ്ത്രീയെ അണിയിച്ചൊരുക്കി വാഹനപ്പുറത്ത് ആളുകൾ വാദ്യമേളങ്ങളോടെ ബ്രാഹ്മണ പണ്ഡിതരുടെ നേതൃത്വത്തിൽ ആനയിച്ചു കൊ പോകുന്നതു പലപ്പോഴും കാണാറു്.

മറ്റൊരിക്കൽ യുദ്ധത്തിൽ മരണപ്പെട്ട മൂന്നു ഹിന്ദുക്കളുടെ പത്നിമാർ ചിതയിൽ ചാടിയ സംഭവം എന്നെ അത്യധികം നടുക്കിക്കളഞ്ഞു. മൂന്നു ദിവസത്തെ തയ്യാറെടുപ്പിനു ശേഷമാണ് അവർ ഈ ഭീകര കൃത്യത്തിനു മുതിർന്നത്. ഭൗതിക ലോകത്തോടുള്ള വിടവാങ്ങലായിരുന്നു ഈ തയ്യാറെടുപ്പ് എന്നു പറയാം. തിന്നും കുടിച്ചും ആടിയും പാടിയും അത്യധികം ആഹ്ലാദിക്കുന്ന ഈ ദിനങ്ങളിൽ നാനാഭാഗത്തു നിന്നും സ്ത്രീകൾ അവരെ സന്ദർശിക്കാൻ വന്നുകൊിരുന്നു. നാലാം ദിവസം പ്രഭാതത്തിൽ ഓരോരുത്തരെ യും ഓരോ കുതിരപ്പുറത്തു കയറ്റുന്നു. സൗന്ദര്യവും സൗരഭ്യവും പ് അശ്വത്തിൽ കയറുന്ന വിധവാ വനിതയുടെ വലതു കൈയിൽ ഒരു നാളികേരം. അതുകൊവൾ കളിച്ചു കൊിരിക്കുന്നു. ഇടതു കൈയിൽ ഒരു കണ്ണാടിയും, അതിൽ അവൾ ഇടയ്ക്കിടെ അവളുടെ മുഖം ബ്രാഹ്മണരും കുടുംബാംഗങ്ങളും അവളെ വലംവെച്ചു നീങ്ങുന്നു. വാദ്യമേളങ്ങൾ അവൾക്ക് അകമ്പടി സേവിക്കുന്നു. കാണികളിൽ ഓരോ പേരും അവളോടു തന്റെ (പരേതനായ പിതാവ്, സഹോദരൻ, മാതാവ്, സ്നേഹിതൻ എന്നിവർക്ക് അഭിവാദ്യം അർപിക്കാൻ പറഞ്ഞേൽപിക്കുന്നു. അവൾ ചിരിച്ചുകൊ് അതൊക്കെ ഏറ്റുവാങ്ങുന്നു.

രംഗം വീക്ഷിക്കാൻ ഞാനും സുഹൃദ്സമേതം യാത്രയായി. മൂന്നു മൈലോളം യാത്ര ചെയ്തു ഞങ്ങൾ അതിഭീകരമായ ആ സ്ഥലത്തെത്തി. വൃക്ഷങ്ങൾ ഇടതൂർന്ന, ജല സമൃദ്ധമായ, കൂരിരുട്ടുള്ള ഒരു സ്ഥലം. അവിടെ വൃക്ഷങ്ങൾക്കിടയിൽ നാലു കുംഭകങ്ങൾ. ഓരോ കുംഭകത്തിലും ഓരോ ശിലാ വിഗ്രഹം. കുംഭകങ്ങൾക്കിടയിലൊരു ജലാശയം. ഇടതൂർന്ന വൃക്ഷങ്ങൾ ആ ജലാശയം തമോമയമാക്കുന്നു. ചുരുക്കത്തിൽ ഒരു നരകഭീകരമായ സ്ഥലം. വിധവാ വനിതകൾ മൂവരും ജലാശയത്തിനടുത്തെത്തി. വസ്ത്രങ്ങളും ആഭരണങ്ങളും അഴിച്ചു ധർമ്മം ചെയ്തു. പരുക്കൻ പഞ്ഞി വസ്ത്രം ധരിച്ചു. തലയിലും മധ്യത്തിലും ചുമലിലും വസ്ത്രം ബന്ധിച്ചു. ഈ ജലാശയത്തിന്റെ സമീപത്താണ് കത്തിജ്വലിക്കുന്ന അഗ്നികുണ്ഡം. അതിൽ എള്ളെണ്ണയൊഴിച്ചു. അതോടെ തീജ്വാലകൾ കൂടുതൽ ശക്തമായി ആളിപ്പടർന്നു.

നേർത്ത വിറകിൽ കെട്ടുകളുമായി പതിനഞ്ചോളമാളുകൾ അവിടെ നിൽപ്പായിരുന്നു. പരുക്കൻ തടിക്കഷ്ണങ്ങളുടെ കെട്ടുകളുമായി വേറെ പത്തു പേരും. അവിടെ ചെകളും കുഴലുകളുമായി സ്ത്രീകളുടെ ആഗമനം പ്രതീക്ഷിച്ച് ഒരു പറ്റം നിൽപുായിരുന്നു. തീജ്വാലകൾ പ്രഥമ ദൃഷ്ട്യാ തന്നെ സ്ത്രീകളെ പരിഭ്രാന്തരാക്കാതിരിക്കാൻ ഒരു കർട്ടൺ കൊ കുറച്ചു പേർ മറച്ചു പിടിച്ചിരിക്കുന്നു. സ്ത്രീകളിലൊരാൾ ധൈര്യമവലംബിച്ച് ആ കർട്ടൺ പിടിച്ചു പറിച്ചു മാറ്റി. തീ കൊ നിങ്ങൾ എന്നെ പേടിപ്പെടുത്തുന്നുവോ? അഗ്നി ചൂടാണെന്ന് എനിക്കറിയാം” അവൾ പറഞ്ഞു. പിന്നീട് ഇരുകരങ്ങൾ തലയിൽ ചേർത്തു വച്ച് അഗ്നിയെ വന്ദിച്ചു കൊ് ഓരോരുത്തരും അഗ്നിയിലേക്കെടുത്തു ചാടി. ചെ കൊട്ടും കുഴലൂത്തും ആ രംഗത്തിനു കൊഴുപ്പേകി. പതിനഞ്ചു പേരും തങ്ങളുടെ വിറകിന്റെ കെട്ടുകൾ അഗ്നിയിലേക്കെറിഞ്ഞു. അഗ്നി ആളിപ്പടർന്നു. അതിൽ എരിയുന്ന യുവതികൾ ഇളകാതിരിക്കാൻ പത്തു പേർ തടിക്കഷ്ണങ്ങളുടെ കെട്ടുകൾ അവരുടെ മുകളിലിട്ടു. കാണികൾ ആർത്തു വിളിച്ചു. ശബ്ദകോലാഹലമാക്കി. ഈ ഭീകര ദൃശ്യങ്ങൾ ക ഞാൻ തലകറങ്ങി കുതിരപ്പുറത്തു നിന്നു വീഴാറായി. എന്റെ കൂട്ടുകാർ എന്റെ മുഖത്തു വെള്ളം തളിച്ചു. അൽപം ആശ്വാസം വന്നു; പിന്നീട് ഞങ്ങൾ യാത്ര തിരിച്ചു."

ക്രി. 1377-ൽ മൃതിയടഞ്ഞ ലോക സഞ്ചാരിയായ ഇബ്നു ബത്തൂത്ത അദ്ദേഹത്തിന്റെ രി (2:14)യിൽ രേഖപ്പെടുത്തിയ വരികളാണിത്. ഭർത്താവിന്റെ ചിതയിൽ ചാടി ഭാര്യ ആത്മഹത്യ ചെയ്യുന്ന സംഭ്രമജനകമായ ഒരു രംഗമാണ് ദൃക്സാക്ഷിയായ അദ്ദേഹം ഇവിടെ ചിത്രീകരിക്കുന്നത്. ഇത്തരം അനാചാരങ്ങളിൽ നിന്നും അതിനു വഴി തെളിച്ച് അന്ധവിശ്വാസങ്ങളിൽ നിന്നും ഇസ്ലാം മുസ്ലിം സമൂഹത്തിനു മോചനം നൽകിയിരിക്കുന്നു. അൽഹംദുലില്ലാ...
നമ്മുടെ രാജ്യത്തു നിലവിലായിരുന്ന സമ്പ്രദായ പ്രകാരം ഭർത്താവിന്റെ മരണശേഷം ഭാര്യ സതി മുഖേന ആത്മത്യാഗം ചെയ്യിയിരുന്നു. ഇല്ലെങ്കിൽ പിന്നെ കൊല്ലാക്കൊലയാണു പ്രതിവിധി. അഥവാ മരണം വരെ പുനർവിവാഹം നടത്താനോ സുഖകരമായ ജീവിതം നയിക്കാനോ അനുമതിയായിരുന്നില്ല. ഹൈന്ദവ നിയമശാസ്ത്രജ്ഞനായ മനുവിന്റെ വാക്കുകൾ കാണുക.
“കാമം തുപയേദ്ദേഹം പുഷ്പമൂലഫലം ശുദ
നതു നാമാപി ഗൃഹണീയാത് പര്യ പ്രതേ പരസ്യ തു.” (5/157)

“ഭർത്താവു മരിച്ച ശേഷം പരിശുദ്ധമായ കിഴങ്ങ്, ഫലം, പുഷ്പം തുടങ്ങിയ ആഹാരം കൊ് ദേഹത്തിനു ക്ഷയം വരുത്തി ജീവകാലം നയിക്കണം. കാമവികാരോദ്ദീപനത്തിന്മേൽ മറ്റൊരു പുരുഷന്റെ നാമം പോലുമുച്ചരിക്കരുത്. വിധവാ വിവാഹത്തെക്കുറിച്ചുള്ള മനുസ്മൃതിയുടെ മറ്റൊരു പ്രസ്ഥാവന കാണുക:
“നോ ദാഹി കേഷു മാവു നിയോഗം കീർത്ത്യ ക്വചിത്
ന വിവാഹ വിധാവുക്തം വിധവാ വേദനം പുന"

“അർമണം നുദേവം” എന്നു തുടങ്ങിയ വൈവാഹിക മന്ത്രങ്ങളിൽ നിയോഗത്തെക്കുറിച്ച് എങ്ങും പറഞ്ഞിട്ടില്ല. അതു പോലെ വിവാഹ വിധികളിലൊരിടത്തും മറ്റൊരു പുരുഷനോടു കൂടി വിധവയ്ക്കു പുനർ വിവാഹവും പറഞ്ഞിട്ടില്ല.

“അയം ദ്വിജൈർഹി വിദ്വദ്ഭിഃ പശുധർമ്മോ വിഗർഹിത
 മനുഷ്യാണാമപി പ്രോക്താ നേ രാജ്യം പ്രശാസത്"

“വിധവാ വിവാഹമെന്നുള്ള ഈ പശു ധർമ്മത്തെ വിദ്വാന്മാരെല്ലാം നിന്ദിച്ചിട്ടുള്ളതാണ്. ഇത് അധാർമ്മികനായ വേനൻ രാജ്യം ഭരിച്ചിരുന്ന കാലത്ത് മനുഷ്യർക്കും അനുവദിച്ചുകൊടുത്തു” (9/65,66). അറേബ്യയിൽ ഇസ്ലാമിന്റെ ആവിർഭാവകാലത്ത്, സ്ത്രീകളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന സമ്പ്രദായം കുപ്രസിദ്ധമാണല്ലോ. മുഹമ്മദ് നബി(സ്വ)യുടെ ആഗമത്തോടെ ഈ ദുഃസ്ഥിതിക്കു മാറ്റം വന്നു. സ്ത്രീക്കു ജീവിക്കുവാനുള്ള അവകാശം ഇസ്ലാം നേടിക്കൊടുത്തു. ദാരിദ്ര്യത്തിന്റെ പേരിലോ അപമാനത്തിന്റെ പേരിലോ അന്ധവിശ്വാസത്തിന്റെ പേരിലോ ഉള്ള എല്ലാ സ്ത്രീവധവും ഇസ്ലാം നിരോധിച്ചു. അവൾക്ക് ആരാധനാ സ്വാതന്ത്ര്യവും സ്വത്തവകാശവും, അഭിപ്രായ സ്വാതന്ത്ര്യവും വകവെച്ചു കൊടുത്തു. പുരുഷനു പിതാവ് എന്ന പദവി നൽകിയപ്പോൾ സ്ത്രീക്കു മാതാവ് എന്ന സ്ഥാനവും നൽകി. ബാല്യത്തിൽ അവളെ മാതാപിതാക്കളും യൗവ്വനത്തിൽ ഭർത്താക്കന്മാരും വാർധക്യത്തിൽ സന്താനങ്ങളും സ്നേഹാദരപൂർവ്വം സംരക്ഷിക്കണമെന്നു പ്രവാചകൻ(സ്വ) പഠിപ്പിച്ചു. സ്ത്രീ സ്വാഭാവികമായും അവഗണിക്കപ്പെടുകയും നിരാലംബയാവുകയും ചെയ്യുന്ന ഘട്ടമാണു വാർധക്യകാലം. ഈ ഘട്ടത്തിൽ അവളുടെ സുരക്ഷ കൂടുതൽ ഉറപ്പു വരുത്തിയെന്നു മാത്രമല്ല, അവൾക്കു വിനയത്തിന്റെ ചിറകു താഴ്ത്തിവച്ചു കൊടുക്കണമെന്നും ആദരപൂർവമേ അവളോടു സംസാരിക്കാവൂ എന്നും സന്താനങ്ങളോടു ഖുർആൻ കൽപിച്ചു.

ഈ ലോകത്ത് ഒരു മനുഷ്യൻ ഭംഗിയായി പെരുമാറാൻ ഏറ്റവും കടപ്പെട്ടത് തന്റെ മാതാവിനോടാണെന്നു പ്രവാചകൻ(സ്വ) പഠിപ്പിച്ചു. മാത്രമല്ല, മാതാവിന്റെ കാൽപാദത്തിനു കീഴിലാണു സ്വർഗമെന്നു പ്രഖ്യാപിക്കുക വഴി നബി തിരുമേനി (സ്വ) സ്ത്രീയെ അത്യുന്നത സ്ഥാനത്തേക്കുയർത്തുകയാണു ചെയ്തിട്ടുള്ളത്. “സ്ത്രീകൾ പുരുഷന്മാരുടെ കൂടെപ്പിറപ്പുകളാണ്”(തിർമുദി, അബൂദാവൂദ്, അഹ്മദ്) എന്ന പ്രസ്താവനയിലൂടെ സ്ത്രീ പുരുഷ സാഹോദര്യ ബന്ധം തിരുമേനി(സ്വ) അരക്കിട്ടുറപ്പിച്ചു. “നിങ്ങൾ സ്ത്രീകളുടെയും സ്ത്രീകൾ നിങ്ങളുടെയും വസ്ത്രങ്ങളാണ്' (2:187) എന്ന ഖുർആനിന്റെ പ്രസ്താവം ഭാര്യാഭർതൃ ബന്ധത്തിന്റെ അവാച്യമായ ചിത്രീകരണമാണ്.

സ്ത്രീക്ക് ആഹാരവും പാനീയവും വസ്ത്രവും താമസ സൗകര്യവും മറ്റു ജീവിത വിഭവങ്ങളും നൽ കേ ബാധ്യത പുരുഷനെ ഏൽപിക്കുകയും എന്നിട്ടും അനന്തരാവകാശത്തിൽ സ്ത്രീക്കു പങ്കു നൽകുകയും ധന സമ്പാദന-വിനിയോഗ സ്വാതന്ത്ര്യം ഉറപ്പു വരുത്തുകയും അവളുടെ ധനത്തിന്റെ ഒരു കണിക പോലും അവളുടെ പൂർണ സംതൃപ്തിയില്ലാതെ പുരുഷൻ എടുക്കാനോ കൈകാര്യം ചെയ്യാനോ പാടില്ലെന്നു പഠിപ്പിക്കുകയും ചെയ്ത പ്രവാചകൻ(സ്വ) സ്ത്രീ വർഗത്തിന്റെ ഏറ്റവും വലിയ അഭ്യുദയകാംക്ഷി യും വിമോചകനും തന്നെ. പ്രകൃതി സഹജമായ കാരണങ്ങൾ കൊം പ്രസവം, ശിശുപരിപാലനം തുടങ്ങിയ ബാധ്യതകൾ ഉള്ളതു കൊം സ്ത്രീകൾക്ക് ഒട്ടേറെ പൊതു ബാധ്യതകളിൽ നിന്നു പ്രവാചകൻ(സ്വ) മോചനം നൽകി. ജുമുഅ, ജമാഅത്ത്, ധർമയുദ്ധം, രാജ്യ സംരക്ഷണം, രാജ്യഭരണം ആദിയായവ ഈയിനത്തിൽ പെടുന്നു. സ്ത്രീ പുരുഷന്മാർ തമ്മിൽ ശാരീരിക മാനസിക പ്രകൃതങ്ങളിൽ അടിസ്ഥാന പരമായ ചില അന്തരങ്ങൾ ഉള്ളതുകൊ് സ്ത്രീകൾക്കു പ്രത്യേക പ്രവർത്തന വേദി ഇസ്ലാം ദയാപൂർവം നിശ്ചയിച്ചിരിക്കുന്നു. പക്ഷേ, പരലോക സൗഭാഗ്യമാണു സകല പ്രവർത്തനത്തിന്റെയും പരമ ലക്ഷ്യം. അതിനു വേത് സദ്കർമങ്ങളാണ്. കർമ ഫലങ്ങളിൽ സ്ത്രീയും പുരുഷനും തുല്യമാണ്. ഇക്കാര്യം വിശുദ്ധ ഖുർആൻ 4:124-ലും 16:97-ലും വ്യക്തമാക്കിയിട്ടു്.

Created at 2025-01-07 09:16:07

Add Comment *

Related Articles