മുത്വലാഖ്

ശഅബി (റ) യിൽ നിന്നു നിവേദനം. ശഅബി (റ) പറഞ്ഞു: “ഖൈസിന്റെ മകൾ ഫാത്വിമ യോട് തന്റെ ത്വലാഖിനെ കുറിച്ച് അറിയിച്ചു താരാൻ ഞാനാവശ്യപ്പെട്ടു. അവർ മറുപടി നൽകി. എന്റെ ഭർത്താവ് യമനിലേക്ക് പുറപ്പെടുന്ന സമയത്ത് മൂന്ന് ത്വലാഖും ചൊല്ലുക യാണുായത്. നബി (സ്വ) അതു പ്രകാരം തന്നെ സ്ഥിരീകരിച്ചു. സുനനു ഇബ്നി മാം വാള്യം 1, പേജ് 652, സുനനുൽ ബൈഹഖി വാള്യം 1, പേജ് 329, സുനനുന്നസാഈ വാള്യം 6. പേജ് 144, അൽ ദുർറുൽ മൻസൂർ വാള്യം 1, പേജ് 280.

ബൈഹഖി (റ) നിവേദനം. ഹബ്നു അംറ് (റ) ഖൈസിന്റെ മകൾ ഫാത്വിമ (റ) യെ ഒറ്റ വാചകത്തിൽ തന്നെ മൂന്ന് ത്വലാഖും ചൊല്ലി. തൽവിഷയകമായി നബി (സ്വ) അദ്ദേഹത്തെ വിമർശിച്ചതായി ഞങ്ങൾ അറിഞ്ഞിട്ടില്ല. അപ്രകാരം അബ്ദുറഹ്മാനുബ്നു ഔഫ് (റ) തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി ഒഴിവാക്കി. ഇവ്വിഷയത്തിൽ അബ്ദുർറ മാനുബ്നു ഔഫി (റ) നെ ആരും തന്നെ വിമർശിച്ചിട്ടില്ല. മുഹമ്മദുബ്നു റാഷിദി (റ) ൽ നിന്ന് ശൈബാനുബ്നു ഫർറൂഖും ഇപ്രകാരം ഉദ്ദരിച്ചിട്ടു് (സുനനുൽ കുബ്റ വാള്യം 1, പേജ് 330). ആഇശ (റ) യിൽ നിന്ന് നിവേദനം. “അവർ പറഞ്ഞു. നിശ്ചയം ഒരു വ്യക്തി തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലി. അതു സംബന്ധമായി നബി (സ്വ) യോട് ഇങ്ങനെ ചോദിക്കപ്പെട്ടു. ആദ്യ ഭർത്താവിന് ഈ സ്ത്രീ ഇനി അനുവദിക്കപ്പെടുമോ? ഇല്ലെന്നായിരുന്നു അവിടുന്ന് പ്രതിവചിച്ചത്” (സുനനുൽ ബൈഹഖി വാള്യം 1, പേജ് 329). ഇബ്നു ഹജർ (റ) പറയുന്നു. ഈ ഹദീസിൽ മൂന്ന് ത്വലാഖും ചൊല്ലി എന്നതിന്റെ ബാഹ്യം തന്നെ മൂന്നും ഒരുമിച്ച് ചൊല്ലിയെന്നത് (ഫത്ഹുൽ ബാരി വാള്യം 3, പേജ് 267).

മുജാഹിദിൽ നിന്നും നിവേദനം. ഒരാൾ ഇബ്നു അബ്ബാസിനോടു ഇങ്ങനെ പറഞ്ഞു: ഞാനെന്റെ ഭാര്യയെ നൂറ് ത്വലാഖും ചൊല്ലിയിരിക്കുന്നു. അവിടുന്നിപ്രകാരം പ്രതിവചിച്ചു. മൂന്നെണ്ണം നീ പിടിക്കുക. തൊണ്ണൂറ്റി ഏഴെണ്ണം ഒഴിവാക്കുകയും ചെയ്യുക”. ഇമാം ശാഫിഈ (റ) യുടെ ഇഖ്തിലാഫുൽ ഹദീസ് വാള്യം 6. പേജ് 180, സുനുൽ കുബ്റ വാള്യം 1, പേജ് 337, മുസ്വന്നഫു ഇബ്നി അബീ ശൈബ വാള്യം 5, പേജ് 120, മുസ്വന്നഫു അബ്ദി ർറസാഖ് വാള്യം 6. പേജ് 396 മുജാഹിദ് (റ) വിൽ നിന്ന് സ്വഹീഹായ പരമ്പരയിലൂടെ അബൂദാവൂദ് (റ) നിവേദനം. മുജാഹിദ് (റ) പറഞ്ഞു: “ഞാൻ ഇബ്നു അബ്ബാസി (റ) ന്റെ അരികിലായിരുന്നപ്പോൾ ഒരാൾ വന്ന് തന്റെ ഭാര്യയെ മൂന്ന് ത്വലാഖും ചൊല്ലിയതായി പറഞ്ഞു. അവിടുന്നു അൽപ സമയം മൗനം ദീക്ഷിച്ചു. ഞങ്ങൾ ധരിച്ചത് അവളെ അയാളിലേക്ക് തന്നെ മടക്കിക്കൊടുക്കുമെന്നായിരുന്നു. ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങളിൽ ചിലരൊക്കെ വിഡ്ഢിത്തം പ്രവർത്തിക്കും. പിന്നെ ഇബ്നു അബ്ബാസ്, ഇബ്നു അബ്ബാസ് എന്ന് വിളിച്ചു വിലപിക്കും. അല്ലാഹുവിനെ സൂക്ഷിച്ചവന് അല്ലാഹു ഒരു വഴി വെച്ചു കൊടുക്കുമെന്നാണ് അല്ലാഹു പറഞ്ഞിട്ടുള്ളത്. നിശ്ചയം നീ അല്ലാഹുവിനെ സൂക്ഷിച്ചില്ല. അതുകൊ തന്നെ നിനക്ക് ഞാനൊരു വഴിയും കാണുന്നില്ല. നീ നിന്റെ നാഥനു വിപരീതം ചെയ്തിരിക്കുന്നു (ഫത്ഹുൽ ബാരി വാള്യം 3, പേജ് 362, സുർഖാനി (റ) യുടെ ശറഫുൽ മുവത്വ വാള്യം 3, പേജ് 167).

ഇമാം സുർഖാനി (റ) തുടരുന്നു: “മൂന്ന് ത്വലാഖ് ഒരുമിച്ച് ചൊല്ലിയാൽ മൂന്നും സംഭവിക്കു മെന്നതുകൊ് ഇബ്നു അബ്ബാസ് (റ) ഫത്വ നൽകിയതായി നിരവധി പരമ്പരകളിലൂടെ വന്നിട്ടു് (ശറഹുൽ മുവത്വ വാള്യം 3, പേജ് 167). ഹമ്പലീ മദ്ഹബുകാരനായ ഇബ്നു ഖുദാമ (റ) പറയുന്നു : ഇബ്നു അബ്ബാസ് (റ) ൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതുപോലെ അബൂഹുറൈറ (റ), ഇബ്നു ഉമർ (റ), ഇബ്നു മസ്ഊദ് (റ), അനസ് (റ) അബ്ദുല്ലാഹി ബ്നു അംറ് (റ) തുടങ്ങിയവരിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടു്. താബിഉകളും ശേഷം മുള്ളവരുമായ ഇമാമുകളിൽ നിന്ന് ബഹുഭൂരിപക്ഷം പണ്ഢിതരും പറയുന്നത് ഇതുതന്നെ യാണ് (ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 1, പേജ് 104).

ഉധ്യത ഹദീസുകളുടെയും മറ്റും പിൻബലത്തോടെ തന്നെയാണ് മുസ്ലിം ലോകം മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്ന് പറയുന്നത്. അതിന്നെതിരിൽ ഉൽപതിഷ്ണു വിഭാഗം പ്രധാനമായും എഴുന്നള്ളിക്കുന്നത് ഇബ്നു അബ്ബാസി (റ) ൽ നിന്ന് തന്നെയുള്ള മറ്റൊരു ഹദീസാണ്. “അവർ പറഞ്ഞു: നബി (സ്വ) യുടെയും അബൂ ബക്ക് സിദ്ദീഖി (റ) ന്റെയും കാലഘട്ടങ്ങളിലും ഉമർ (റ) ന്റെ ഭരണകാലത്ത് നിന്നുള്ള രു വർഷങ്ങളിലും മൂന്ന് ത്വലാഖ് ഒന്നായിട്ടാണ് പരിഗണിച്ചിരുന്നത്. അങ്ങനെ ഉമർ (റ) ഇപ്ര കാരം പറയുകയുായി. നിശ്ചയം ഇപ്പോൾ മുമ്പ് സാവകാശം പ്രവർത്തിച്ചിരുന്ന കാര്യത്തിൽ (മേൽ പദം പ്രയോഗിക്കുന്നത്) ജനങ്ങൾ ധൃതി കൂട്ടിയിരിക്കയാണ്. അതുകൊ മൂന്നും സംഭവിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിൽ നന്നായിരുന്നു. അങ്ങനെ മൂന്നും സംഭവിക്കുമെന്ന് പ്രഖ്യാപിക്കുകയുായി (മുസ്ലിം വാള്യം 1, പേജ് 478).

ഈ ഹദീസ് സംബന്ധമായി, ഇബ്നു സുറൈജി (റ) ന്റെയും മറ്റും വിശദീകരണം കാണുക: “ഒരാൾ തന്റെ ഭാര്യയോട് അൻതി ത്വാലിഖുൽ (നീ ത്വലാഖ് ചൊല്ലപ്പെട്ടവളാണ്) എന്ന പദം മൂന്ന് പ്രാവശ്യം ആവർത്തിച്ചു പറയുന്നതിനെ സംബന്ധിച്ചാണ് ഹദീസിൽ പറഞ്ഞിട്ടുള്ളത്. ആദ്യകാലത്തുള്ള ജനങ്ങൾ നിഷ്കളങ്കരും വക്രതയില്ലാത്തവരുമായതിനാൽ തങ്ങൾ വല്ല പ്പോഴും ഇങ്ങനെ ആവർത്തിച്ചു പറയുന്നതുകൊ് വിവക്ഷ ആദ്യ പദത്തെ ശക്തിപ്പെടുത്തൽ മാത്രമാണെന്ന് അവർ പറഞ്ഞാൽ അന്നൊക്കെ സ്വീകരിക്കപ്പെടുമായി രുന്നു. പിൽക്കാലത്ത് (ഈ പദം പ്രയോഗിക്കുന്ന) ജനങ്ങൾ ഗണ്യമായി വർധിക്കുകയും വക്രതയും മറ്റും അവരിൽ കൂടിവരികയും ചെയ്തപ്പോൾ തങ്ങൾ ആദ്യപദത്തെ ശക്തി പ്പെടുത്തൽ മാത്രമുദ്ദേശിച്ചാണ് ര മതും മൂന്നാമതും ആവർത്തിച്ചതെന്നു പറഞ്ഞാൽ അതു സ്വീകരിക്കപ്പെടാൻ പറ്റില്ലെന്നും ആവർത്തിച്ച് പറയുന്നതുകൊവർ ഉദ്ദേശിക്കുന്നത് മൂന്ന് ത്വലാഖ് തന്നെയായി കണക്കാക്കുമെന്നും ഉമർ (റ) പ്രസ്താവിക്കുകയും അതുകൊണ്ടു തന്നെ ഇനി മേൽ വല്ലവനും ആ പദം മൂന്ന് തവണ ആവർത്തിച്ചു പ്രയോഗിച്ചാൽ മൂന്ന് ത്വലാഖും സംഭവിച്ചതായിതന്നെ പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. ഇബ്നു സുറൈജ് (റ) പറഞ്ഞ ഈ മറുപടിയെ ഇമാം ഖുർതുബി നല്ല മറുപടിയായി വിശേഷിപ്പിക്കുകയും അതിനെ ഉമർ (റ) ന്റെ വാക്ക് കൊ തന്നെ ശക്തിപ്പെടുത്തുകയും ചെയ്തിരിക്കുന്നു. ഇമാം നവവി (റ) പറയുന്നതു ഏറ്റവും പ്രബലമായ മറുപടി ഇതാണ്” (ഫത്ഹുൽ ബാരി വാള്യം 3, പേജ് 364).
ഇപ്രകാരം ശറഹു മുസ്ലിം വാള്യം 10, 71, ഇർശാദുസ്സാരി വാള്യം 3, പേജ് 133, സുർഖാനി (റ) യുടെ ശറഹുൽ മുവത്വഅ് വാള്യം 3, പേജ് 167 ലും കാണാം.
“നിന്റെ മൂന്ന് ത്വലാഖും ചൊല്ലി” എന്ന് ഒറ്റ വാചകത്തിലായി പറയുന്നതിനെ പരാമർശിച്ചല്ല ഹദീസെന്നും നിന്റെ ത്വലാഖ് ചൊല്ലപ്പെട്ടിരിക്കുന്നുവെന്ന പദം മൂന്ന് തവണ ആവർത്തിക്കു ന്നതിനെ പരാമർശിക്കുക മാത്രമാണ് ഹദീസെന്നും ചുരുക്കും. അപ്പോൾ നിന്നെ മൂന്ന് ത്വലാഖും ചൊല്ലി എന്ന പദം മൂന്ന് പ്രാവശ്യം ആവർത്തിച്ചാൽ മൂന്നും സംഭവിക്കുമെന്ന് ഇബ്നു അബ്ബാസ് (റ) ഫത്വ നൽകിയതായി സ്ഥിരപ്പെട്ട ഹദീസുകളോട് ഇബ്നു അബ്ബാസി (റ) ന്റെ തന്നെ ഈ ഹദീസ് ഒരിക്കലും എതിരാകുന്നില്ല. ഈ ഹദീസിന്റെ ബാഹ്യം മാത്രം പിടിച്ചവരാണ് വൈരുദ്ധ്യം കാണുന്നത്. അതുകൊുതന്നെ ഈ ബാഹ്യം ശരിയാവുകയില്ലെന്നാണ് പണിത പക്ഷം. ഈ ഹദീസിന്റെ ബാഹ്യത്തെ നിങ്ങളെന്തു കൊ് നേരിടുമെന്ന് അഹ്മദ് ബ്നു ഹമ്പൽ (റ) നോട് ഇസ്മ് (റ) ചോദിച്ചപ്പോൾ അവിടുന്നിപ്രകാരം പറഞ്ഞു. ഇബ്നു അബ്ബാസി (റ) ൽ നിന്ന് നിരവധി പരമ്പരികളിലൂടെ ജനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഈ ഹദീസിന്റെ ബാഹ്യത്തോട് വിയോജിപ്പുള്ള താണ്. പിന്നെ മൂന്ന് ത്വലാഖും ഞാൻ ചൊല്ലി എന്ന വാചകം കൊ് മൂന്നും സംഭവിക്കുമെന്ന് ഇബ്നു അബ്ബാസ് (റ) പറഞ്ഞതായി വന്നിട്ടുള്ള ഹദീസുകളെ ഇമാം അഹ്മദ് ബ്നു ഹമ്പൽ (റ) എണ്ണിപ്പറയുകയായി” (ഇബ്നു ഖുദാമഃ (റ) യുടെ മുഗ്നി വാള്യം 1, പേജ് 105).

ഇപ്രകാരം ഇബ്നു അബ്ബാസ് (റ) ന്റെ ഉധ്യത ഹദീസ് അതിന്റെ ബാഹ്യാർഥത്തിൽ ചുമത്തിക്കൂടെന്ന് ഖുർബീ വാള്യം 3, പേജ് 129, ശംസുദ്ദീൻ അബ്ദുൽ ഫറജി (റ) ന്റെ അശ്ശറഹുൽ കബീർ വാള്യം 4, പേജ് 414 തുടങ്ങിയ ഗ്രന്ഥങ്ങളിലും പ്രസ്താവിച്ചിട്ടു്. മാത്രമല്ല ബാഹ്യാർഥത്തിൽ ചുമത്തുന്ന പക്ഷം നബി (സ്വ) യുടെ കാലം തൊട്ട് ഉമർ (റ) ന്റെ ഭരണം രു വർഷമാകും വരെ മൂന്ന് ത്വലാഖും ഒരുമിച്ച് ചൊല്ലിയാൽ ഒന്നു മാത്രമായി പരിഗണിക്കപ്പെട്ടിരുന്ന നിയമം പിന്നീട് ഉമർ (റ) മാറ്റിത്തിരുത്തിയെന്ന് വരും. ഇങ്ങനെ ചെയ്യുന്നത് ആദ്യ നിയമത്തിന്റെ പ്രാബല്യത എടുത്തുകളയുന്ന ന് ആണ്. പ്രവാചകർക്ക് ശേഷം ഉമർ (റ) ന് ചെയ്തു എന്നു പറയുന്നതു കാര്യത്തിന്റെ യാഥാർഥ്യമറിയാത്ത ചിലരുടെ തെറ്റിദ്ധാരണയാണെന്നും ഇതു വ്യക്തമായ പിഴവാണെന്നും ഉർ (റ) അങ്ങനെ ഒരു നിലേക്ക് ഉളരുന്ന പക്ഷം മറ്റു സ്വഹാബാക്കൾ അതിനെ എതിർക്കുമായിരുന്നെന്നും മാസൂരി (റ) പറഞ്ഞതായി ശറഹു മുസ്ലിം വാള്യം 10, പേജ് 71 ൽ പ്രസ്താവിച്ചിട്ടു്.

ചുരുക്കത്തിൽ, മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാൽ ഒന്നു മാത്രമെ സംഭവിക്കുകയുള്ളു വെന്ന ആശയത്തെ പണ്ഢിത ലോകം അവഗണനയുടെ ചവറ്റു കൊട്ടയിലേക്കെറിഞ്ഞ താണെന്നും അതു വാരിപ്പുണർന്നവരാണ് പുത്തൻ കൂറ്റുകാരെന്നും സുന്നത്തിന്റെ പിൻബലം ലോക മുസ്ലിം സമൂഹത്തിനു തന്നെയാണെന്നും മേൽ വിശദീകരണങ്ങളിൽ നിന്നു വ്യക്തമായി.

ഇമാം സുർഖാനി (റ) പറയുന്നു: “മൂന്ന് ത്വലാഖും ഒരുമിച്ചു ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്നാണ് ബഹുഭൂരിപക്ഷവും പറയുന്നത്. എന്നല്ല, തൽവിഷയകമായി ഇജ് മാഅ് ഉള്ളതായി ഇബ്നു അബ്ദിൽ ബർറ് (റ) ഉദ്ധരിച്ചിട്ടു്. അതിന്റെ എതിരിലുള്ള അഭിപ്രായം തള്ളപ്പെട്ട ശാദ് മാത്രമാണെന്നും ഇബ്നു അബ്ദിൽ ബർറ് (റ) പറയുന്നു (ശറഹുൽ മുവത്വഅ് വാള്യം 3, പേജ് 167).

തള്ളപ്പെട്ട ഈ അഭിപ്രായം ഇജ്മാഅ് സ്ഥിരപ്പെടുന്നതിനു വിഘാതം സൃഷ്ടിക്കുകയില്ലെന്ന് വ്യക്തം. മുജ്തഹിദുകളായ പണ്ഢിതന്മാരുടെ മാത്രം ഏകോപനമാണല്ലോ ഇജ്മാഅ്. മുജ്തഹികളല്ലാത്ത ആരുടെയെങ്കിലും അഭിപ്രായങ്ങൾക്ക് അതിൽ പരിഗണനയില്ല. സുന്നത്തിനു പുറമെ ഇജ്മാഉം രേഖയുന്ന മേൽ വിശദീകരണത്തിൽ നിന്ന് മനസ്സി ലാക്കം. ഇജ്മാഅ് സ്ഥിരപ്പെട്ട ഒരു വിഷയത്തിൽ ഒരാളുടെയും എതിർപ്പ് മുസ്ലിം സമുദായത്തിന് പരിഗണിക്കേതില്ല.

ഇമാം ഐനി (റ) എഴുതുന്നു: “താബിഉകളിൽ നിന്നും പിൽക്കാലക്കാരിൽ നിന്നു മുള്ള പണ്ഢിത മഹാഭൂരിപക്ഷത്തിന്റെ മദ്ഹബ് മൂന്ന് ത്വലാഖും ഒന്നിച്ച് ചൊല്ലിയാൽ മൂന്നും സംഭവിക്കുമെന്നാണ്. പക്ഷേ, അങ്ങനെ ചെയ്യുന്നത് കുറ്റമത്. ഈ അഭിപ്രായ ത്തിലാരെങ്കിലും വിഘടിച്ചിട്ടുങ്കിൽ അവൻ അഹ്ലുസ്സുന്നയുടെ വിരോധിയും ഒറ്റപ്പെട്ട വനുമാണെന്ന് അവർ പറയുന്നു. എന്നാൽ ഈ അഭിപ്രായത്തെ പിടികൂടിയിരിക്കുന്നത് പുത്തൻ പ്രസ്ഥാനക്കാരും സമൂഹത്തിൽ നിന്നൊറ്റപ്പെട്ടതുകൊ് അവഗണിക്കപ്പെട്ട ചിലരുമാണ്” (ഉംദതുൽ ഖാരി വാള്യം 17, PAGE 12).

ഇബ്നു ഹജർ (റ) പറയുന്നതു കാണുക: “മൂന്ന് ത്വലാഖും സംഭവിത്തുമെന്ന തിൽ പരിഗണനീയമായ ഭിന്നാഭിപ്രായമൊന്നുമില്ല. ഭിന്നാഭിപ്രായം രേഖപ്പെടുത്തിവരെ എല്ലാ മദ്ബഹിന്റെ ഇമാമുകളും ആക്ഷേപിച്ചിരിക്കയാണ്. പിൽക്കാലക്കാരിൽപ്പെട്ട ഗണനീയനല്ലാത്ത ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നൽകിയെന്നും അല്ലാഹു നിന്ദിക്കുകയും വഴിപിഴപ്പിക്കുകയും ചെയ്ത ചിലർ അയാളെ അനുഗമിച്ചുവെന്നും ഇമാമുകൾ പറയുന്നു” (തുഹ്ഫ വാള്യം 3, പേജ് 83).

മുഗ്നിയുടെ വാക്കുകൾ ഇപ്രാകാരമാണ്. “ഹജ്ജാജ്ബ്നു അർത്വാത്, ശീഇയ്യത്ത്, ളാഹിരിയ്യത്തിൽ പെട്ട ഒരു വിഭാഗം തുടങ്ങിയവരിൽ നിന്ന്, മൂന്ന് ത്വലാഖും ഒന്നിച്ചു ചൊല്ലിയാൽ ഒന്ന് മാത്രമേ സംഭവിക്കുകയുള്ളുവെന്ന് ഉദ്ധരിക്കപ്പെട്ടിട്ടു. പരിഗണനീയനല്ലാത്ത, പിൻഗാമികളിൽ പെട്ട ഒരു വ്യക്തി ഈ അഭിപ്രായത്തെ തിരഞ്ഞെടുത്ത് ഫത്വ നൽകിയിട്ടു്. അല്ലാഹു വഴി തെറ്റിച്ച് ചിലർ അയാളെ അനുഗമിക്കുകയും ചെയ്തിരിക്കുന്നു” (മുഗ്നി വാള്യം 3, പേജ് 311). പ്രസ്തുത വ്യക്തിയെ വിവക്ഷിക്കപ്പെടുന്നത് ഇബ്നു തൈമിയ്യയാണെന്ന് പണ്ഢിതന്മാരെല്ലാം പ്രസ്താവിച്ചതാണ്.

ഇബ്നു ഹജറി (റ) ന്റെ വാക്കുകൾ കാണുക. നമ്മുടെ കാലഘട്ടത്തിലെ ചിലർ പുതിയ ആശയവുമായി രംഗപ്രവേശം ചെയ്തിരിക്കുന്നുവെന്ന് ഇമാം സുബ്കി (റ) പ്രസ്താവിക്കുന്നു.
ഇബ്നു തൈമിയ്യയെ ഉദ്ദേശിച്ചാണ് അപ്പറഞ്ഞത്. അതുകൊാണ് ഇസ്സുബ്നു ജമാഅത് (റ) അയാളെ കുറിച്ച് വഴി പിഴച്ചവനും വഴി പിഴപ്പിക്കുന്നവനുമാണെന്ന് വിശേഷിപ്പിച്ചത്. (തുഹ്ഫ വാള്യം 3, പേജ് 84).

ഇബ്നു തൈമിയ്യയുടെ പല ആശയങ്ങളും ഇന്നുള്ള ചിലർ വാരിപ്പുണർന്നതിൽ ഒന്നാണ് ത്വലാഖ് പ്രശ്നം. മൂന്നും ഒരുമിച്ചു ചൊല്ലിയാൽ ഒന്നേ പോവുകയുള്ളുവെന്നതു അതിൽ പെടുന്നു. ലോക മുസ്ലിം ജനതക്ക് തികച്ചും അന്യമാണ് ഈ വാദം.

Created at 2025-01-06 08:19:40

Add Comment *

Related Articles