പ്രത്യുപകാരമല്ല ബന്ധസ്ഥാപനം

അബ്ദുല്ലാഹിബ്നു അംറിബ്ൻ അൽ ആസ്വ് (റ) എന്ന സ്വഹാബിയിൽ നിന്ന് നിവേദനം: നബി (സ്വ) പ്രസ്താവിച്ചു: “പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം സ്ഥാപിക്കുന്നവൻ. പ്രത്യുത, കുടുംബ ബന്ധം മുറിഞ്ഞുപോയാൽ അതു പുനഃസ്ഥാപിക്കുന്നവനാണ്' (ബുഖാരി 5991, അബൂദാവൂദ് 1697, തിർമുദി 1908).

മനുഷ്യൻ സാമൂഹ്യജീവിയാണ്. പരസ്പരബന്ധത്തിലൂടെ മാത്രമേ അവനു ജീവിക്കാൻ പറ്റൂ. പരസ്പര സഹായത്തിലൂടെയാണ് അവൻ വളർന്നതും ജീവിക്കുന്നതും. അതുകൊുതന്നെ സമൂഹത്തിലെ പലരോടും അവനു കടപ്പാടുകളും. ഈ കടപ്പാടുകൾ നിറവേറ്റി ഊട്ടിയുറപ്പി ച്ചെങ്കിലേ സാമൂഹിക ഭദ്രതയും സ്വാസ്ഥ്യവും നിലനിൽക്കുകയുള്ളൂ.

ഏറ്റം കൂടുതൽ കടപ്പാട് മാതാവിനോടും പിന്നെ പിതാവിനോടുമാണ്. ഒരാൾ പ്രവാചകരുടെ സമീപത്തുവന്ന്, എന്റെ ഉത്തമ പെരുമാറ്റത്തിന് ജനങ്ങളിൽ ഏറ്റം അർഹതയുള്ളത് ആരെന്നു ചോദിച്ചു. അവിടുന്ന് 'നിന്റെ മാതാവ്' എന്നു പ്രതിവചിച്ചു. ചോദ്യോത്തരം തുടർന്നു. “പിന്നെ ആര്?' “നിന്റെ മാതാവ് തന്നെ.' 'പിന്നെ ആര്?' “നിന്റെ മാതാവു തന്നെ.' “പിന്നെ ആര്?' 'നിന്റെ പിതാവ്” (ബുഖാരി, മുസ്ലിം). അബ്ദുല്ലാഹിബ്ൻ മസ്ഊദ് (റ) നബി (സ്വ) യോടു ചോദിച്ചു: "അല്ലാഹുവിന് ഏറ്റം പ്രിയങ്കരമായ കർമം ഏത്?' അവിടുന്ന് പറഞ്ഞു: "നിസ്കാരം അതിന്റെ കൃത്യസമയത്തു നിർവഹിക്കുക.' പിന്നെ എന്ത്?' എന്നദ്ദേഹം ചോദിച്ചു. മാതാപിതാക്കൾക്കു നന്മ ചെയ്യുക എന്ന് തിരുമേനി പറഞ്ഞു. പിന്നെ എന്ത് എന്ന് അദ്ദേഹം ചോദിച്ചപ്പോൾ അല്ലാ ഹുവിന്റെ മാർഗത്തിലുള്ള ധർമസമരം എന്നായിരുന്നു തിരുമേനിയുടെ മറുപടി. സന്താനങ്ങൾ, സന്താന സന്താനങ്ങൾ, പിതൃ സഹോദരീ സഹോദരന്മാർ, മാതൃസഹോദരീ സഹോദരന്മാർ, സ്വന്തം സഹോദരീ സഹോദരന്മാർ മുതലായവരൊക്കെ കുടുംബബന്ധുക്കളിൽ പെടുന്നു. ഇവരോടൊക്കെ ബന്ധം പുലർത്തേത് സത്യവിശ്വാസത്തിന്റെ അനുപേക്ഷണീയമായ ഉപാധിയുമാണ്. നബിതിരുമേനി (സ്വ) പറഞ്ഞതായി അബൂഹുറയ്റ (റ) ഉദ്ധരിക്കുന്നു: "വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവനെങ്കിൽ തന്റെ അതിഥിയെ ആദരിക്കട്ടെ. വല്ല വ്യക്തിയും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നു വെങ്കിൽ കുടുംബബന്ധം ചേർക്കട്ടെ. വല്ലവനും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കു ന്നുവെങ്കിൽ നല്ലതുപറയട്ടെ, അല്ലെങ്കിൽ മൗനം അവലംബിക്കട്ടെ' (ബുഖാരി, മുസ്ലിം).

കുടുംബബന്ധം പുലർത്തി സ്നേഹം വളർത്തി, വിശ്വാസ വീര്യം ഉയർത്തി, അല്ലാഹുവിന്റെ പൊരുത്തം നേടുന്നതിനു സഹായകമായ വിധം, സ്വന്തം വംശപരമ്പര പഠിച്ചിരിക്കണം. പ്രവാചകർ പറയുന്നു: "വംശങ്ങളിൽ നിന്ന് നിങ്ങളുടെ കുടുംബബന്ധം പുലർത്തുന്നതിന് ആവശ്യമായ കാര്യങ്ങൾ നിങ്ങൾ പഠിക്കുക. കുടുംബബന്ധം പുലർത്തൽ കുടുംബത്തിൽ സ്നേഹവും സമ്പത്തിൽ വർധനവും ആയുഷ്കാലത്തിൽ നീളവും നേടിത്തരുന്നു' (തിർമുദി). ഈ നേട്ടങ്ങൾ മാത്രമല്ല, ആഹാരത്തിൽ ബറകതും ആപത്തുകളിൽ നിന്നുള്ള രക്ഷയും ദുർമരണത്തിൽ നിന്നുള്ള സംരക്ഷണവും സ്ഥാന പദവികളിലുള്ള ഉയർച്ചയും കുടുംബ ബന്ധം പുലർത്തുന്നതുകൊ കരഗതമാവുമെന്നു വിവിധ ഹദീസുകളിൽ വന്നിട്ടു്. നബി (സ്വ) തന്റെ ചില ശിഷ്യന്മാർക്ക് നൽകിയ പ്രത്യേക വസ്വിയ്യത്തുകളിൽ ഇക്കാര്യം പ്രത്യേകം ഊന്നിപ്പറഞ്ഞതായി കാണാം. അബൂദർറ് (റ) പറയുന്നു: 'എന്റെ സ്നേഹിതനായ പ്രവാചകർ നന്മപരമായ ചിലകാര്യങ്ങൾ എന്നോടു വസ്വിയ്യത്തു ചെയ്തു. (ഭൗതികാനുഗ്രഹങ്ങളിൽ) എന്റെ മുകളിലുള്ളവരിലേക്ക് നോക്കാതെ താഴെയുള്ളവരിലേക്കു നോക്കണമെന്നും അഗതികളെ സ്നേഹിക്കുകയും അവരോട് അടുപ്പം കാണിക്കുകയും ചെയ്യണമെന്നും അവിടുന്ന് എന്നോടു വസ്വിയ്യത്തു ചെയ്തു. എന്റെ കുടുംബബന്ധം, അതു പിന്തിരിഞ്ഞു പോയാലും ചേർ ക്കണമെന്നു തിരുമേനി എന്നോടു വസ്വിയ്യത്തു ചെയ്തു. അല്ലാഹുവിന്റെ കാര്യത്തിൽ ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയക്കരുതെന്ന് എന്നോടു വസ്വിയ്യത്തു ചെയ്തു. സത്യം കൈപ്പുള്ളതെങ്കിലും തുറന്നുപറയണമെന്നും എന്നോടു വസ്വിയ്യത്തു ചെയ്തു. 'ലാ ഹൗല വലാ ഖുവ്വത്ത ഇല്ലാബില്ലാഹ്' എന്ന കീർത്തനം വർധിപ്പിക്കണം. കാരണം അത് സ്വർഗത്തിലേക്കുള്ള നിധികളിൽ ഒരു നിധിയാകുന്നു എന്നും നബി (സ്വ) എന്നോടു വസ്വിയ്യത്തു ചെയ്തു (ഇബ്നുഹിബ്ബാൻ, ബൈഹഖി).

കുടുംബബന്ധം വിച്ഛേദിക്കുന്നതു മഹാപാതകമാണ്. കുടുംബബന്ധം വിച്ഛേദിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ലെന്നു പ്രവാചകർ പ്രസ്താവിച്ചതായി ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടു്. മനുഷ്യരുടെ കർമങ്ങൾ പ്രതികാരം പ്രദർശിപ്പിക്കപ്പെടുമെന്നും അപ്പോൾ കുടും ബബന്ധം വിച്ഛേദിച്ചവന്റെ സദ്കർമം സ്വീകരിക്കപ്പെടുകയില്ലെന്നും നബി (സ്വ) പറഞ്ഞിട്ടു്. (അഹ്മദ്). ഇവ്വിഷയകമായി വന്ന മറ്റു ചില ഹദീസുകൾ കൂടി കാണുക: “പരലോകത്തേക്കു വി സൂക്ഷിക്കപ്പെടുന്ന ശിക്ഷയ്ക്ക് പുറമെ, ഇഹലോകത്തു തന്നെ ശിക്ഷ ലഭിക്കുവാൻ ഏറ്റം അർഹമായി. അക്രമത്തെക്കാളും കുടുംബബന്ധ വിച്ഛേദത്തെക്കാളും വലിയ ഒരു പാതക വുമില്ല' (തിർമുദി, ഇബ്നുമാജ, ഹാകിം).

പ്രവാചകർ ഒരുദിനം തന്റെ ശിഷ്യസമൂഹത്തോടു പറഞ്ഞു: മുസ്ലിം സമൂഹമേ, നിങ്ങൾ അല്ലാഹുവിനെ ഭയപ്പെടുകയും കുടുംബബന്ധം പുലർത്തുകയും ചെയ്യുക. കാരണം കുടുംബം ചേർക്കുന്നതിനേക്കാൾ ശീഘ്രപ്രതിഫലമുള്ള മറ്റൊരു കാര്യവുമില്ല. നിങ്ങൾ അക്രമം ചെയ്യരുത്. അക്രമത്തെക്കാൾ ശീഘ്ര ശിക്ഷയുള്ള മറ്റൊരു കാര്യവുമില്ല. നിങ്ങൾ മാതാപിതാക്കന്മാരെ വിഷമിപ്പിക്കരുത്. കാരണം സ്വർഗത്തിന്റെ പരിമളം സഹസ്രാബ്ദങ്ങളുടെ അകത്തു നിന്നേ അനുഭവപ്പെടും. അല്ലാഹുവാണ് സത്യം. ആ പരിമളം മാതാപിതാക്കന്മാരെ വിഷമിപ്പിക്കുന്നവനോ, കുടുംബബന്ധം വിച്ഛേദിക്കുന്നവനോ, വ്യഭിചാരിയായ വൃദ്ധനോ, പൊങ്ങച്ചം നി മിത്തം ഉടുമു് വലിച്ചിഴക്കുന്നവനോ അനുഭവിക്കുകയില്ല. അഹങ്കാരം ലോകരക്ഷിതാവായ അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാകുന്നു (ത്വബ്റാനി).

വിപത്തുകളിൽ സമാശ്വാസം നൽകിയും വിഷമങ്ങൾ ലഘൂകരിച്ചുകൊടുത്തും മറ്റവസരങ്ങളിൽ സഹായോപകരണങ്ങൾ നൽകിയും ഇടയ്ക്കിടെ സന്ദർശനം നടത്തിയും കത്തിടപാടുകൾ നടത്തിയും ആതിഥ്യം നൽകിയുമെല്ലാം കുടുംബബന്ധം പുലർത്തേതാണ്. ബന്ധുക്കൾ ഇങ്ങോട്ടു മോശമായി പെരുമാറിയാലും അങ്ങോട്ടു ഭംഗിയായി പെരുമാറണം. ഇങ്ങോട്ട് ഉപദ വിച്ചാലും അങ്ങോട്ടു ഉപകാരം ചെയ്യണം. അതാണു ബന്ധസ്ഥാപനത്തിന്റെ ശരിയായ രൂപം. അല്ലാഹുവിന് ഏറ്റം ഇഷ്ടപ്പെട്ട നിലപാടും. ചിരിച്ചവനോടു ചിരിക്കുക, മിയവനോട് മിക്കുക, സന്ദർശിച്ചവനെ സന്ദർശിക്കുക. സഹായിച്ചവനെ സഹായിക്കുക. സൽക്കരിച്ചവനെ സ ൽക്കരിക്കുക, ആദരിച്ചവനെ ആദരിക്കുക എന്ന നിലപാട് - പകരത്തിനു പകരം എന്ന സ്വഭാവം സത്സ്വഭാവിയായ വിശ്വാസിക്കു ചേർന്നതല്ല.

അല്ലാഹുവിന്റെ ഇഷ്ടത്തിനു മുമ്പിൽ സ്വന്തം ഇഷ്ടം ബലികഴിക്കണം, തിന്മയെ നന്മകൊ നേരിടണം. വൈരാഗ്യത്തെ സ്നേഹമെന്ന സിദ്ധൗഷധം കൊ തുടച്ചുനീക്കണം, അകലുന്ന മനങ്ങളെ അനുരഞ്ജനം നടത്തി അടുപ്പിക്കണം. പിണങ്ങുന്നവനോട് ഇണങ്ങണം, പരുഷഭാവ ക്കാരോടു പുഞ്ചിരി തൂകണം. അതാണു ബന്ധസ്ഥാപനത്തിന്റെ മാതൃകാപരമായ രൂപം. ഈ ആശയമാണ് ഉപക്ത ഹദീസ് പഠിപ്പിക്കുന്നത്. താഴെപ്പറയുന്ന ഹദീസുകൾ മേലുദ്ധരിച്ച ഹദീസിന്റെ ആശയം വിശദമാക്കുന്നു. നിങ്ങൾ ഏറാൻ മൂളികളാവരുത്. അഥവാ ജനങ്ങൾ നന്മ ചെയ്താൽ ഞങ്ങളും നന്മ ചെയ്യും. അവർ അനീതി ചെയ്താൽ ഞങ്ങളും അനീതി ചെയ്യും എന്നു പറയുന്നവരാവരുത്. പ്രത്യുത, ജനങ്ങൾ നന്മചെയ് താൽ നിങ്ങൾ നന്മ ചെയ്യുന്നതിനും അവർ തിന്മ ചെയ്താൽ നിങ്ങൾ അനീതി ചെയ്യാതിരിക്കുന്നതിനും നിങ്ങളുടെ മനസ്സുകളെ നിങ്ങൾ പാകപ്പെടുത്തിയെടുക്കണം (തിർമുദി). പക വച്ചു നടക്കുന്ന കുടുംബ ബന്ധുവിനു നൽ കുന്ന സ്വദഖയാണ് ഏറ്റം ശ്രേഷ്ഠമായ സ്വദഖഃ (മുസ്ലിം). ഇഹത്തിലും പരത്തിലും ഏറ്റം ഉൽകൃഷ്ടമായ സ്വഭാവം ഞാൻ അറിയിച്ചുതരട്ടെയോ? അതു മൂന്നുകാര്യങ്ങളാണ്. നീയുമായി ബന്ധം വിച്ഛേദിച്ചവരോട് ബന്ധം സ്ഥാപിക്കുക, നിനക്ക് ഉപകാരം വിലക്കിയവർക്ക് നീ ഉപകാരം ചെയ്തുകൊടുക്കുക. നിന്നോട് അനീതി കാണിച്ചവർക്ക് നീ മാപ്പുനൽകുക. (ത്വബ്റാനി).

ഏറ്റം ശീഘ്രമായി പ്രതിഫലം കിട്ടുന്ന പുണ്യകർമം കുടുംബ ബന്ധം പുലർത്തുകയെന്നതാണ്. എത്രത്തോളമെന്നാൽ ദുരാചാരികളായ ഒരു കുടുംബം അവർ പരസ്പരബന്ധം പുലർത്തിക്കൊ ിരിക്കുമ്പോൾ അവരുടെ സമ്പത്ത് അഭിവൃദ്ധിപ്പെടുകയും അംഗസംഖ്യ വർധിക്കുകയും ചെയ്യുന്നതാണ് (ത്വബറാനി).

Created at 2025-01-06 08:38:43

Add Comment *

Related Articles