Related Articles
-
FAMILY
ഇനി ഡിജിറ്റൽ ത്വലാഖുകളും
-
FAMILY
കുടുംബ ഭദ്രത
-
FAMILY
വിരഹിയുടെ വ്യാകുലതകൾ
നബി (സ്വ) അരുളി : നിങ്ങൾ രക്തബന്ധം നിലനിർത്താൻ സഹായകമാവുന്നത് കുടുംബ പരമ്പര മനസ്സിലാക്കിവയ്ക്കണം. എന്തുകൊന്നാൽ രക്തബന്ധം നിലനിർത്തൽ ഉറ്റവർക്കിടയിൽ സ്നേഹത്തിനും ഐശ്വര്യവർധനവിനും ദീർഘകാലം അനുസ്മരിക്കപ്പെടാനും സഹായകമാണ് (തിർമുദി).
അവിടുന്ന് പറഞ്ഞു: ദരിദ്രന് ദാനം ചെയ്യുമ്പോൾ അതൊരു ദാനമാണ്. എന്നാൽ
രക്തബന്ധമുള്ള ആർക്കെങ്കിലുമാണ് അത് നൽകുന്നതെങ്കിലോ, അത് ദാനവും കുടുംബബന്ധം പുലർ ത്തലും രും കൂടിയായിരിക്കും” (അഹ്മദ്).
കുടുംബബന്ധത്തിന്റെ പവിത്രതയും അതു പുലർത്തേതിന്റെ പ്രാധാന്യവും വിവരിക്കുന്ന നിരവധി ഹദീസുകളിൽ രണ്ണമാണ് മുകളിൽ ഉദ്ധരിച്ചത്. രക്തബന്ധം മുറിക്കുന്നവൻ നമ്മിൽപ്പെട്ടവ എന്നും നബി അരുളിയിട്ടു്. സംസ്കാര രൂപീകരണത്തിൽ അടിസ്ഥാന പ്രാധാന്യമുള്ള തുടക്കമാണ് കുടുംബം. ഒരു കുടുംബത്തിനകത്തെ ശിക്ഷണ ശീലങ്ങൾ. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധം, വീട്, കുടുംബാംഗങ്ങൾ തമ്മിലുള്ള പരസ്പര ബന്ധങ്ങളും ഉത്തരവാദിത്തങ്ങളും, രക്തബന്ധത്തിൽ ഉൾപ്പെടുന്ന ഇതര കുടുംബങ്ങളുമായുള്ള ബന്ധം ഇവയെല്ലാം തിരുനബി വിശദീകരിച്ചു പഠിപ്പിച്ചിട്ടു്. കുട്ടികൾ, കുട്ടികളുടെ ബാധ്യതകളും അവകാശങ്ങളും, മാതാപിതാക്കൾ, അവരുടെ ബാധ്യതകളും അവകാശങ്ങളും, ഭാര്യാ ഭർതൃ ബന്ധത്തിന്റെ സ്വഭാവം, ഭാര്യയും ഭർത്താവും അന്യോന്യം പുലർത്തേ മര്യാദകൾ ഇവയെല്ലാം വിശദമായി ഹദീസുകളിൽ വിശദീകരിക്കപ്പെടുന്നു.
വിവാഹത്തെ പ്രവാചകൻ പ്രോത്സാഹിപ്പിച്ചു. യുവാക്കളേ, നിങ്ങളിൽ സാധിക്കുന്നവർ വിവാ ഹം കഴിക്കേതാണ്. തീർച്ചയായും അത് കണ്ണിനെ നിയന്ത്രിക്കുകയും ലൈംഗിക വിശുദ്ധി നിലനിർത്തുകയും ചെയ്യും (ബുഖാരി, മുസ്ലിം). അനസ് (റ) പറയുന്നു: നബി (സ്വ) ഞങ്ങളോട് വിവാഹം കഴിക്കാൻ കൽപിക്കുകയും ബ്രഹ്മചര്യമനുഷ്ഠിക്കുന്നത് ശക്തമായി വിലക്കുകയും ചെയ്തിരിക്കുന്നു (അഹ്മദ്).
നിങ്ങൾക്ക് സ്വഭാവത്തിലും മതനിഷ്ഠയിലും തൃപ്തി തോന്നുന്ന ആരെങ്കിലും വിവാഹാലോ ചനയുമായി വന്നാൽ അവർക്ക് വിവാഹം കഴിച്ചുകൊടുക്കുക. നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ ഭൂമിയിൽ കുഴപ്പവും വ്യാപകമായ നാശവും ഉാവും (തിർമിദി, അഹ്മദ്). വിവാഹാനന്തരം ഭാര്യാ ഭർത്താക്കന്മാർ പരസ്പരം സ്നേഹിച്ചും സേവിച്ചും ഉത്തമ ജീവിതം നയിക്കുകയും കുടുംബം പുലർത്തുകയും വേണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. ഭർത്താവ് ഭാര്യയുടെ വായിൽ വെച്ചു കൊടുക്കുന്ന ഭക്ഷണം പുണ്യകരമായ ദാനമാണെന്ന് ഒരു ഹദീസിലു . സന്തോഷിച്ചും സന്തോഷിപ്പിച്ചും കളിച്ചും വിനോദിച്ചുമുള്ള ആനന്ദകരമായ കുടുംബ ജീവിതമാണ് നബി (സ്വ) വിവരിക്കുന്നത്. പ്രവാചകനും പത്നിമാരും തമ്മിലായിരുന്ന ഊഷ്മള ബന്ധം ഹദീസുകിൽ നിറഞ്ഞു നിൽകുന്നു. അവർ പരസ്പരം തമാശ പറഞ്ഞതും പന്തയം വയ്ച്ചു കളിച്ചതും ഹദീസുകളിലു്. രതിയും അതിന്റെ ചിട്ടകളും ഹദീസുകളിൽ പരാമർശിക്കുന്നു.
ഒരു വിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്. അവളുടെ ഒരു സ്വഭാവം അനിഷ്ടകര മാണെങ്കിൽ മറ്റൊന്ന് തൃപ്തികരമായിരിക്കും (മുസ്ലിം). നിങ്ങൾ ഭാര്യമാർക്ക് നല്ല ഭക്ഷണവും വസ്ത്രവും നൽകുക എന്നത് അവർക്ക് നിങ്ങളിൽ നിന്നു കിട്ടേ അവകാശമാകുന്നു (തിർമുദി).
ഭർത്താവ് തന്നിൽ സംതൃപ്തനായിരിക്കുന്ന അവസ്ഥയിൽ മരണപ്പെടുന്ന ഏതു സ്ത്രീയും സ്വ ർഗത്തിൽ പ്രവേശിക്കുന്നതാണ്” (തിർമുദി). “ഭാര്യമാരോട് ഏറ്റവും നല്ല രീതിയിൽ വർത്തിക്കുന്നവരാണ് നിങ്ങളിൽ ഏറ്റവും ഉത്തമൻ (തിർമുദി). നിങ്ങളിലാരെങ്കിലും തന്റെ പത്നിയുമായി രതിക്രീഢയിൽ ഏർപ്പെടുകയാണെങ്കിൽ പക്ഷികളെപ്പോലെയാവരുത്. സാവകാശവും ക്ഷമയും കാണിക്കുക (ഹദീസ്).
കുടുംബ ഭരണം ഭർത്താവിന്റെയും ഭാര്യയുടെയും കൂട്ടുത്തരവാദിത്തമാണ്. പുരുഷനും സ്ത്രീയും അതിന്റെ പേരിൽ ചോദ്യം ചെയ്യപ്പെടുമെന്നും ഹദീസ് പഠിപ്പിക്കുന്നു. നബി (സ്വ) പറഞ്ഞു: നിങ്ങളെല്ലാവരും ഭരണാധികാരികളാണ്. നിങ്ങളുടെ ഭരണീയരുടെ കാര്യത്തിൽ നി ങ്ങൾ ചോദ്യം ചെയ്യപ്പെടും. അമീർ ഭരണാധികാരിയാണ്. ഓരോ പുരുഷനും തന്റെ വീട്ടുകാരിൽ ഭരണം നടത്തവനാണ്. സ്ത്രീ ഭർതൃഗൃഹത്തിന്റെയും സന്തതികളുടെയും ഭരണാധികാരിയാണ് (ബുഖാരി, മുസ്ലിം).
വിവാഹമോചനം അല്ലാഹു ഏറ്റവും വെറുക്കുന്ന കാര്യമാണെന്ന് പഠിപ്പിക്കുന്നു ഹദീസ്. എ ന്നാൽ നിർബന്ധിത സാഹചര്യത്തിൽ അപ്രകാരം നിർവഹിക്കണമെന്നതിന്റെ വിശദമായ രൂപരേഖയും ഇസ്ലാം നൽകുന്നു.
കുട്ടികൾക്ക് പേരിടുന്നത് മുതൽ അവരുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും പാലി കാ ര്യങ്ങൾ വരെ നബി (സ്വ) പറഞ്ഞു സുകൃതം ചെയ്യുന്ന സ ന്താനങ്ങളാണ് ഒരു മനുഷ്യന് ലഭിക്കാവുന്ന ഏറ്റവും നല്ല സമ്പത്ത് എന്ന് പ്രവാചകൻ അരുളിയിട്ടു. കുട്ടികൾ ജനിക്കുന്നത് ശുദ്ധ പ്രകൃതിയിലാണ്. അവരുടെ മാതാപിതാക്കളാണ് അവരെ യഹൂദരോ ക്രിസ്ത്യാനികളോ മജൂസികളോ ആക്കുന്നത് എന്ന് നബി പറഞ്ഞു. കുട്ടി ജനിച്ച ഉടനെ ചെവിയിൽ ദൈവനാമം കേൾപ്പിക്കുക, മധുരം തൊട്ടുകൊടുക്കുക, അർഥമുള്ളതും കേൾക്കാൻ ഇമ്പമുള്ളതുമായ പേരിടുക, കുട്ടിക്ക് വി അഖീഖ എന്ന ബലിദാനം ചെയ്യുക, ആൺകുട്ടികളുടെ ചേലാകർമം നടത്തുക. ഏഴു വയസു മുതൽ മതാനുഷ്ഠാനങ്ങൾ ശീലിപ്പിക്കുക, സ്നേഹിക്കുകയും സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുക, അസ്ത്രവിദ്യയും നീ ന്തലും അഭ്യസിപ്പിക്കുക ഇങ്ങനെ നിരവധി കാര്യങ്ങൾ കുട്ടികളെ വളർത്തുന്നതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും ഇസ് ലാം വിശദമായിത്തന്നെ വരച്ചു കാണിച്ചിട്ടു്. കുട്ടികളുടെ മനഃശാസ്ത്രം പൂർണമായി പരിഗണിച്ചു കൊള്ള നിർദേശങ്ങളാണ് പ്രവാചകൻ നൽകുന്നത്. നബിയും കുട്ടികളും തമ്മിലുള്ള ഇടപഴകലിന്റെ മിഴിവാർന്ന ചിത്രങ്ങൾ ഹദീസുകളിലു്.
മാതാപിതാക്കളോട് അനുവർത്തിക്കോ സമീപനത്തിന്റെ നയരേഖ മതം വരച്ചു കാണിക്കുന്നു. “മാതാവിന്റെ പാദത്തിനടിയിലാണ് സ്വർഗം” എന്ന് തിരുമേനി അരുളി. മറ്റൊരു നബിവചനം ഇങ്ങനെയാണ്: “റബ്ബിന്റെ തൃപ്തി മാതാപിതാക്കളുടെ തൃപ്തിയിലും റബ്ബിന്റെ കോപം മാതാപിതാക്കളുടെ കോപത്തിലുമാണ്” (തിർമുദി). മാതാപിതാക്കളിൽ മാതാവിനോടാണ് ഒരാൾക്ക് ഏറ്റവും കടപ്പാടുള്ളതെന്നും നബി പഠിപ്പിക്കുന്നു. മാതാപിതാക്കളെ സേവിക്കുന്നത് മറ്റേത് പുണ്യകർമത്തേക്കാളും ശ്രേഷ്ഠമാണെന്ന് വ്യക്തമാക്കുന്ന ഹദീസുകളുമു്. നല്ല ഭാര്യാഭർത്താക്കന്മാർ, നല്ല സന്താനങ്ങൾ, ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കൾ, മാ താപിതാക്കളെ സേവിക്കുകയും ശുശ്രൂഷിക്കുകയും ചെയ്യുന്ന മക്കൾ, പരസ്പരം സ്നേഹിക്കുന്ന സഹോദരങ്ങൾ ഇങ്ങനെയുള്ള കുടുംബാന്തരീക്ഷമാണ് തിരുവചനങ്ങളിൽ നിന്നു ലഭിക്കുന്നത്. വീട് കുടുംബത്തിന് അഭയവും സാന്ത്വനവുമാണ്. അനാഥകൾക്ക് ഏറ്റവും നല്ല പരിഗണന കിട്ടുന്ന വീടാണ് ഏറ്റവും നല്ല വീടെന്ന് ഒരു ഹദീസ് ഉ്. മുസ്ലിം വീട്ടിൽ, മുഴുവൻ അംഗങ്ങൾ സുരക്ഷിതരും സന്തോഷമുള്ളവരുമായിരിക്കണം എന്ന് ഇസ്ലാം താൽപര്യപ്പെടുന്നു. പ്രായമുള്ളവരും അനാഥരും ദുർബലരും അവിടെ അധികപ്പറ്റായി കണക്കാക്കപ്പെടുകയില്ല.
Created at 2025-01-05 08:50:05