Related Articles
-
FAMILY
ഉമ്മ! എത്ര മനോഹര പദം!
-
FAMILY
അജാതാത്മാക്കളുടെ നിലവിളികൾ
-
FAMILY
പെരുകുന്ന പിതൃത്വശങ്കകൾ
“അമ്മ എന്ന മഹിതമായ പദവി സോഷ്യൽമദർ, ബയോളജിക്കൽ മദർ, ലീഗൽ മദർ, സറോഗേറ്റ് മദർ എന്നിങ്ങനെ പോസ്റ്റുമോർട്ടം നടത്തി പരിശോധിക്കേി വരുമ്പോൾ അമ്മയെന്നു വിളിക്കാൻ എനിക്കൊരു കുഞ്ഞില്ലാത്തതിൽ ദു:ഖിക്കുന്നതെന്തിന്ന്.?"
സ്വന്തം രക്തത്തിൽ പിറന്ന സ്വന്തമായ ഒരു കുഞ്ഞിനു വേിയുള്ള അദമ്യമായ ആഗ്രഹത്തിന്റെ സാക്ഷാത്കാരത്തിനായി നീ ഒമ്പതു വർഷങ്ങളിലെ കാത്തിരിപ്പിനുശേഷം കൃത്രിമ ഗർഭധാരണത്തിന് ശ്രമിച്ച് കബളിക്കപ്പെട്ട അനിതാജയദേവൻ എന്ന അധ്യാപികയുടെ ഈ ആത്മഗതം ഒരിക്കൽ കൂടി അമ്മ എന്ന മഹിതമായ പദവിയെക്കുറിച്ചു ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു. തന്റെ അറിവോ സമ്മതമോ ഇല്ലാതെ മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ച് തന്നെ ഗർഭിണിയാക്കിയെന്നാരോപിച്ച് എടപ്പാളിലെ സിമാർ എന്ന വന്ധ്യതാനിവാരണകേന്ദ്രത്തിനെതിരെ നിയമയുദ്ധം ആരംഭിച്ച അനിതയുടെ അനുഭവക്കുറിപ്പുകൾ ആരുടെയും ഉള്ളുലയ്ക്കുന്നതാണ്.
ത് വർഷത്തിനിടയിൽ വട്ടം ലാപ്രോസ്കോപ്പിയും ഐസി, എആർടി തുടങ്ങിയ ചികിത്സകളും നടത്തി പരാജയമടഞ്ഞ ശേഷമാണ് അനിത അഭിഭാഷകനായ ഭർത്താവിനോടൊപ്പം, അന്തർ ദേശീയനിലവാരവും അത്യാധുനിക ചികിത്സാസൗകര്യങ്ങളു നവകാശപ്പെടുന്ന ഈ ക്ലിനിക്കിലെത്തുന്നത്. ഇവിടെ രു ലക്ഷത്തിൽ പരം രൂപ ചെലവുള്ള ഇക്സി എന്ന ഏറ്റവും അത്യാധുനികമായ ചികിത്സയ്ക്കാണ് അനിത വിധേയമായത്. പുരുഷവന്ധ്യതയുടെ അവസാന വാക്ക് എന്നറിയപ്പെടുന്ന ഇൻട്രാ മോപ്ലാസ്മിക് സ്പേം ഇഞ്ചക്ഷന്റെ ചുരുക്കപ്പേരാണ് ഇക്സി. ഭാര്യയുടെ അണ്ഡാശയത്തിൽ നിന്ന് ഓവം പിക്കപ്പ് വഴി പുറത്തെടുത്ത് അണ്ഡത്തിലേക്ക് മൈക്രോമാനിപ്പുലേറ്ററിന്റെ സഹായത്തോടെ, ശുദ്ധീകരിച്ച് വേർപ്പെടുത്തിയ പുരുഷബീജം ഒരു നേരിയ സൂചി ഉപയോഗിച്ച് കടത്തിവിടുന്നു. ഇതിനു ശേഷം ഇൻക്യൂബേറ്ററിൽ സൂക്ഷിക്കുന്ന ഭ്രൂണം ഗർഭപാത്രത്തിൽ നിക്ഷേപിക്കുകയാണ്.
രാ മൂന്നോ മാസത്തിന്നിടയിൽ ര തവണ വരെ അനിത ഇക്സിക്ക് വിധേയയായി. സ്കാനിംഗ്, അനസ്തേഷ്യ, ഹോർമോൺ കുത്തിവെയ്പ്പുകൾ, എംബ്രയോട്രാൻസ്ഫർ വളരെ കാലത്തെ കാത്തിരിപ്പിനു ശേഷം താൻ ഇരട്ടക്കുഞ്ഞുങ്ങളുടെ അമ്മയാകാൻ പോകുന്നുവെന്ന അറിവ് അനിതയെ ത്രസിപ്പിച്ചു. പക്ഷേ, അത് നീ നിന്നില്ല. താൻ പോലും അറിയാതെയാണ് തന്റെ ഗർഭപാത്രത്തിൽ വളർന്ന ഭ്രൂണങ്ങളിലൊന്നിനെ “സി മാറിലെ ഡോക്ടർമാർ എടുത്തുകളഞ്ഞതെന്ന് അനിത പറയുന്നു. ഒരു മേജർ സർജറിക്ക് ശേഷം, നിർബന്ധമായി ഡിസ്ചാർജ് ചെയ്ത് തൃശൂരിലെ മറ്റൊരാശുപത്രിയെ അഭയം പ്രാപിച്ചപ്പോഴാണ്, അണ്ഡാശയത്തിൽ അണുബാധയുള്ളതായറിഞ്ഞത്. വൃക്കകൾ ഉൾപ്പെടെയുള്ള അവയവങ്ങൾ പ്രവർത്തനരഹിതമായി. ഹൈഡ്രോ സെഫാലസ് എന്ന രോഗാവസ്ഥയിലാണ് കുഞ്ഞെന്ന് സ്കാനിംഗിൽ വ്യക്തമായി. ചെന്നൈയിലെ പ്രശസ്തനായ ഒരു വിദഗ്ധന്റെ സൂക്ഷ്മപരിശോധനയിൽ അറിയാൻ കഴിഞ്ഞ വസ്തുത കൂടുതൽ സ്തോഭജനകമായിരുന്നു. കുഞ്ഞിന് ഗുരുതരമായ ജനിതക വൈകല്യങ്ങൾ ഉള്ളതായി അദ്ദേഹം വെളിപ്പെടുത്തി. അനിതയുടെയും ജയദേവന്റെയും കുടുംബങ്ങളിൽ ജനിതക വൈകല്യമുള്ള ആരുമില്ല എന്ന തിരിച്ചറിവാണ് വളരെ ചെലവേറിയ ക്രോമസോം സ്റ്റഡി നടത്തുവാൻ പ്രേരിപ്പിച്ചത്. അതോടൊപ്പം തന്നെ ഡി.എൻ.എ. ടെസ്റ്റും കൂടി നടത്തിയപ്പോൾ അനിതയുടെ അണ്ഡം മാത്രമല്ല, മറ്റൊരു സ്ത്രീയുടെ അണ്ഡം കൂടി ഇക്സിക്ക് ഉപയോഗിച്ചിട്ടുന്ന ഞെട്ടിക്കുന്ന വസ്തുത അറിയാൻ കഴിഞ്ഞു.
അനിതയുടെ വക്കീൽ നോട്ടീസിനയച്ച മറുപടിയിൽ മറ്റൊരു സ്ത്രീയുടെ അണ്ഡം ഉപയോഗിച്ചതായി സിമാറിന്റെ യൂണിറ്റ് ഡയറക്ടർ ഡോ. കെ.കെ. ഗോപിനാഥൻ സമ്മതിച്ചിട്ടു്. എല്ലാ കാര്യങ്ങളും അനിതയോട് സംസാരിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. പക്ഷേ, ഒന്നും എഴുതിവാങ്ങിയിരുന്നില്ല എന്നത് തങ്ങളുടെ ഭാഗത്ത് നിന്നുള്ള പിഴവായി അദ്ദേഹം ഏറ്റുപറയുന്നു.
“ഡി.എൻ.എ. ടെസ്റ്റ് നടത്തി പരിശോധിച്ചറിയേ ഒരു വെറും വാക്കു മാത്രമാണ് അമ്മ എന്നു തിരിച്ചറിയുമ്പോൾ ആശുപത്രി വരാന്തകളിൽ പാഴാക്കിക്കളഞ്ഞ എട്ടു വർഷങ്ങൾ, നഷ്ടപ്പെടുത്തിക്കളഞ്ഞ സമ്പാദ്യം, നശിച്ചുപോയ ആരോഗ്യം, സഹിച്ച വേദനകൾ എല്ലാം വെറും വിഡ്ഢിത്തം മാത്രമായിരുന്നുവെന്ന് ഞാൻ മനസ്സിലാക്കുന്നു.” അനിതയുടെ വാക്കുകൾ നമ്മുടെ ചികിത്സാവ്യവസ്ഥയിലെ മൂല്യരാഹിത്യത്തിലേക്കും അവിശ്വസ്തതയിലേക്കുമാണ് വിരൽ ചുന്നത്.
1978 ഒക്ടോബർ മൂന്നിനാണ് ഇന്ത്യയിലെ ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശുവായ ദുർഗ പിറക്കുന്നത്. അവൾക്കിപ്പോൾ വയസ്സ് ഇരുപത്താറ്. സ്ത്രീയുടെ അണ്ഡത്തേയും പുരുഷന്റെ ബീജത്തേയും പരീക്ഷണക്കുഴലിൽ യോജിപ്പിച്ച്, ഗർഭപാത്രത്തിൽ നിക്ഷേപിക്കുന്ന കൃത്രിമബീജസങ്കലനം, അനപത്യതാദുഃഖമനുഭവിക്കുന്ന ലക്ഷക്കണക്കിനു ദമ്പതികൾക്ക് ആശ്വാസമായി. കേരളത്തിൽ തന്നെ മുന്നൂറോളം എ.ആർ.ടി. ക്ലിനിക്കുകൾ.. ഓരോ ജില്ലയിലും മൂന്നും നാലും ഫെർട്ടിലിറ്റി കേന്ദ്രങ്ങൾ. ലാപ്രോസ്കോപ്പി, ഐ.വി.എഫ്, ഐ.യു.എ. പി.ജി.സി!.....
തികഞ്ഞ പ്രതീക്ഷയോടെയാണ് ദമ്പതികൾ വന്ധ്യതാ നിവാരണ ക്ലിനിക്കിലെത്തുന്നത്. പ്രത്യേകിച്ച് സ്ത്രീ കൾ. ഓരോ പെൺകുട്ടിയുടെയും ഉള്ളിൽ പിഞ്ചിളം പാൽമണമുള്ള തളിർച്ചുകൾക്ക് വി ദാഹിക്കുന്ന ഒരമ്മയ്ക്ക്. അമ്മയിലേക്കുള്ള പ്രയാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ അലാറം മുഴക്കി മുന്നറിയിപ്പു നൽകുന്ന ഒരു ജൈവഘടികാരമു്. ആദ്യത്തെ ആർത്തവത്തിന്റെ മധുരനൊമ്പരമറിയുമ്പോൾ ഘടികാരം വിളിച്ചുപറയുന്നു.... കുട്ടീ.. നീ ഋതുമതിയായിരിക്കുന്നു. സ്ത്രീയായിരിക്കുന്നു. ഇനി നിനക്ക് അമ്മയാവാം. ജീവിതത്തിന്റെ ഗോൾമുഖമാണത്. സ്ത്രീ ജന്മത്തിന്റെ സാഫല്യമാണത്. ഋതുമതി എന്ന പ്രയോഗം തന്നെ എത സാർഥകമാണ്. ജീവിതത്തിന്റെ വസന്ത താരുണ്യത്തെയാണതു സൂചിപ്പിക്കുന്നത്. ഗർഭാശയത്തിലെ ലക്ഷോപലക്ഷം പാകമാകാത്ത അണ്ഡകോശങ്ങൾ കൗമാരത്തോടെ നശിക്കുന്നു. ബാക്കി കോശങ്ങളിൽ നിന്നു മാസം തോറും പൂർണ്ണ വളർച്ചയെത്തി പുറത്തുവരുന്നത് ഒന്ന് മാത്രം... മുപ്പതു മുപ്പത്തഞ്ചു വർഷം കൊ് നാനൂറോ നാന്നൂറ്റമ്പതോ അണ്ഡങ്ങൾ... മനുഷ്യവംശം അടയിരിക്കുന്നത് ഈ മുട്ടകളിലാണ്. ഒരു നിശ്ചിത പ്രായമെത്തിയാൽ ഈ പ്രക്രിയ താനെ അവസാനിക്കുന്നു. ആർത്തവത്തിനു വിരാമമാകുന്നു. അതോടെ അമ്മയാകാനുള്ള അവസരം അസാധുവാകുകയാണ്. വിവാഹം കഴിഞ്ഞ് ഒരു വർഷമാവുമ്പോഴേക്കും ആളുകൾ ചോദിച്ചുതുടങ്ങും. “എന്താ വിശേഷമൊന്നുമില്ലേ...” ആവർത്തിക്കപ്പെടുന്ന ഈ ചോദ്യങ്ങളും അമ്മയാകാൻ ജന്മനാ ഉള്ള അദമ്യമായ ആഗ്രഹങ്ങളും എത്രനാൾ അമർത്തിവയ്ക്കും? മച്ചിയെന്നും മലടിയെന്നും വിളിച്ച് പരിഹസിക്കുന്ന സമൂഹം, വന്ധ്യത സ്ത്രീയുടെ മാത്രം കുറ്റമാണെന്ന് വിധിച്ച ഒരു കാലമു യിരുന്നു. ഇന്നും പല കുടുംബങ്ങളിലും വന്ധ്യകളെ ഈർഷ്യതയോടെയാണ് നോക്കിക്കാ ണുന്നത്. കായ്ക്കാത്ത മരമായി, കറവയില്ലാപ്പശുവായി മാത്രം അവളെ കാണുന്നവർ. എന്നാൽ, പുരുഷന്റെ വൈകല്യം കെടും വന്ധ്യതയാകാമെന്നു ആധുനിക കാലത്താണ് തിരിച്ചറിവുായത്. പല പുരുഷന്മാരും ഇത് മറച്ചുവെയ്ക്കാൻ ശ്രമിക്കുന്നു.
ആണത്തമില്ലാത്തവനായി താൻ സമൂഹത്തിൽ മുദ്രകുത്തപ്പെടുമെന്ന അപകർഷബോധം അയാളിൽ വളരുന്നു. അതുകൊ് കൂടിയാണ് അവർ ആരാധനാലയങ്ങൾക്ക് വഴിപാട് നേരുന്നത്. എത്ര പണം ചെലവഴിച്ചും വന്ധ്യതാചികിത്സ തേടി ക്ലിനിക്കുകളിലെത്തുന്നത്. കിടപ്പാടം പണയം വെച്ചും താലിമാല വിറ്റുമാക്കിയ പണം ഇതിനു വേി ചെലവിടുമ്പോൾ ഒരു സ്വപ്നസാക്ഷാത്കാരത്തിനു വേിയുള്ള ഉൽക്കടമായ ആഗ്രഹം അവരിൽ നിറയുന്നു. കോടിക്കണക്കിനു രൂപയാണ് ഇതിനു വേി രാജ്യത്താകെ ചെലവഴിക്കപ്പെടുന്നത്.
എന്നാൽ നമ്മുടെ എല്ലാ ആതുരാലയങ്ങളെയും പോലെ ഉർവ്വരതാക്ലിനിക്കുകളിലും അശ്രദ്ധയും ചൂഷണവും മൂല്യരാഹിത്യവും കൊടികുത്തി വാഴുന്നുന്നാണ് അനിതാസംഭവം വ്യക്തമാക്കുന്നത്. വിദേശ രാജ്യങ്ങളിൽ ദാതാവിനെ പരിശോധിച്ച് ബീജമെടുത്ത് ഫ്രീസ് ചെയ്ത് സൂക്ഷിക്കുകയാണ് ചെയ്യുന്നത്. ആറ് മാസം കഴിഞ്ഞ് ദാതാവ് വീം ബീജ ബാങ്കിലെത്തി പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് തെളിഞ്ഞാൽ മാത്രമേ ചികിത്സക്ക് ഉപയോഗിക്കൂ. എന്നാൽ നമ്മുടെ പല ബീജ ബാങ്കുകളിലും പുതിയ ബീജമാണ് ഉപയോഗിക്കുന്നത്. ഇത് എയ്ഡ്സ് പോലുള്ള മാരകരോഗങ്ങൾക്കിടയാക്കുന്നു. അണ്ഡവും ബീജവും കൃത്യമായി ലേബൽ ചെയ്ത് സൂക്ഷിക്കുകയും അതീവശ്രദ്ധയോടെ ചെയ്യുകയും വേണം. പല ക്ലിനിക്കുകളിലെയും അനാവശ്യമായ ചികിത്സയുടെ ഫലമായി ദമ്പതികൾ നിത്യവന്ധ്യതയിലേക്ക് തള്ളപ്പെടുകയാണ്. അനിതയുടെ കാര്യത്തിൽ സംഭവിച്ചത് അതാണ്. അണുബാധയേറ്റ് ഇനിയൊരു അവസരത്തിനു സാധ്യത തീരെ കുറവായ ഓവറിയായിരുന്നു അവരുടേത്. ആവർത്തിക്കുന്ന ഹോർമോൺ ഇഞ്ചക്ഷനുകളും ഇക്സിയും പല ആരോഗ്യപ്രശ്നങ്ങളുമാക്കും. അണ്ഡ വിസർജ്ജനം വർദ്ധിപ്പിക്കുന്നതിനുള്ള മരുന്നുകൾ, ഗർഭഛിദ്രത്തിനു കാരണമായേക്കും.
കേരളത്തിൽ ഫെർട്ടിലിറ്റി ക്ലിനിക്കുകളാരംഭിച്ചിട്ട് ഒരു പതിറ്റാാവുന്നു. എന്നാൽ വിദേശരാജ്യങ്ങളിലെ പോലെ ലൈസൻസിംഗ് സമ്പ്രദായമോ മറ്റേതെങ്കിലും നിയന്ത്രണമോ ഒന്നുമിവിടെയില്ല. കടുത്ത ചൂഷണങ്ങളും അശ്രദ്ധയും നിയന്ത്രിക്കാൻ നിയമങ്ങളുായേ തീരൂ. എല്ലാറ്റിലുമുപരി മൂല്യശോഷണം, എന്തും ചെയ്യാൻ ഈ രംഗത്ത് പ്രവർത്തിക്കുന്നവരെ പ്രേരിപ്പിക്കുന്നു. ആശുപത്രിക്കകത്ത് ഓപ്പറേഷൻ തിയേറ്ററിൽ എന്ത് നടക്കുന്നുവെന്ന് രോഗിയോ ബന്ധുക്കളോ അറിയുന്നില്ല. എല്ലാ രോഗികളും ചികിത്സയെക്കുറിച്ചോ നിയമങ്ങളെക്കുറിച്ചോ അറിയുന്നവരാവണമെന്നില്ല. അധ്യാപികയായ അനിതയ്ക്കും അഭിഭാഷകനായ ജയദേവന്നും ഇത്തരമൊരനുഭവമാകാമെങ്കിൽ സാധാരണക്കാരായ രോഗികളുടെ സ്ഥിതിയെന്തായിരിക്കും? ഡോക്ടറെ ദൈവത്തെ പോലെ വിശ്വസിക്കുന്ന രോഗിയെ വഞ്ചിക്കുവാൻ ഇവ ർക്ക് എങ്ങനെ കഴിയുന്നു?
സ്വന്തം അണ്ഡവും ബീജവും നൽകി, അഛനമ്മമാർ കൃത്രിമ ബീജസങ്കലനത്തിനു തയ്യാറാകുന്നതിനു പിന്നിൽ ചില വികാരങ്ങളു്. മറ്റൊരാളുടെ അണ്ഡവും ബീജവും സ്വീകരിക്കുവാൻ വികാരങ്ങൾ സമ്മതിക്കുകയില്ല. ആ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് കടുത്ത വഞ്ചനയാണ്.
“പത്തു മാസം ചുമന്നു നൊന്തു പ്രസവിക്കുന്നതിനു കണക്കു പറഞ്ഞ് കൂലി വാങ്ങുന്ന വാടക ഗർഭപാത്രങ്ങൾ സുലഭമാകുന്ന വരും നാളുകളിൽ പിറക്കാൻ പോകുന്നതും പിറന്നു വീണവരുമായ കുലവും വംശവും നാമവും മുഖവുമില്ലാത്ത മനുഷ്യസൃഷ്ടികൾക്കായുള്ള വാത്സല്യമായി എന്റെ പോരാട്ടം ഞാൻ സമർപ്പിക്കുന്നു.” അനിത തന്റെ അനുഭവക്കുറിപ്പ് അവസാനിപ്പിക്കുന്നതിങ്ങനെയാണ്. അതിൽ വഞ്ചിതയായ ഒരു സ്ത്രീയുടെ സാക്ഷാത്കരിക്കപ്പെടാതെ പോയ മാതൃത്വത്തിന്റെ വേദനകൾ മുഴുവനുമു്.
Created at 2025-01-05 08:34:34