ഇനി ഡിജിറ്റൽ ത്വലാഖുകളും

ദുബൈയിൽ നിന്ന് ഒരു ഭർത്താവ് മൊബൈൽ ഫോണിൽ കാതങ്ങൾക്കകലെ, ഇരുപത്താറുകാരിയായ ഭാര്യയെ വിളിച്ചു: ത്വലാഖ്, ത്വലാഖ്, ത്വലാഖ്..... ഡൽഹിയിലുള്ള ഭാര്യയുമായി ബന്ധം വേർപ്പെടുത്തുവാൻ മറ്റൊരാൾ ഉപയോഗിച്ചത് ഇ-മെയിലാണ് ഇ-കമേഴ്സ് പോലെ ഇ-ഡിവോഴ്സും!

ലോകത്തിലാദ്യത്തെ മൊബൈൽ, ഇ-മെയിൽ വിവാഹമോചനങ്ങൾ എന്ന വിശേഷണത്തോടെ അവതരിപ്പിക്കപ്പെട്ട ഈ വാർത്തകൾ ശരിയാണെങ്കിൽ അത്യാധുനിക ആശയവിനിമയ മാധ്യമങ്ങൾ നമ്മുടെ ജീവിതത്തിലും ഇത്തരം ഇടപെടലുകൾ നടത്തുവാനുള്ള സാധ്യത വിദൂരമല്ല. പ് വാമൊഴിയായിട്ടോ രേഖാമൂലമോ തപാൽ വഴിയോ കമ്പിയടിച്ചോ ഒക്കെയാണ് വിവാഹബന്ധം വേർപ്പെടുത്തിയിരുന്നതെങ്കിൽ, സാങ്കേതിക വിദ്യ വികസിച്ചതോടെ മാധ്യമം മാറിയെന്നുമാത്രം! യു.എ.ഇ.യിലും കുവൈത്തിലും മലേഷ്യയിലും ആധുനിക ഡിജിറ്റൽ സാങ്കേതികത ഉപയോഗിച്ചുള്ള വിവാഹമോചനം പെരുകിക്കൊിരിക്കുകയാണെന്നാണ് റിപ്പോർട്ട്. മലേഷ്യയിലെ ഒരു വനിത ഈ പ്രവണതയെ കോടതിയിൽ ചോദ്യം ചെയ്യുകയായത്. എന്നാൽ, ഇത്തരം പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാനുള്ള നിയമ സംവിധാനം തങ്ങൾക്കുന്നാണ് മലേഷ്യൻ പ്രധാനമന്ത്രി മഹാതീർ മുഹമ്മദിന്റെ ഉപദേഷ്ടാവ് ഹമീദ് ഉസ്മാൻ പറഞ്ഞത്.

ആജീവനാന്തം നിലനിൽക്കണമെന്ന പ്രാർഥനയോടെ ആരംഭിക്കുന്ന വിവാഹബന്ധം എല്ലായ്പ്പോഴും നല്ലനിലയിൽ തുടരണമെന്നില്ല. ഈ വ്യക്തികൾ തമ്മിൽ ഒന്നിച്ചുള്ള ജീവിതയാത്രയാണത്. സ്വരഭേദങ്ങളും അഭിപ്രായാന്തരങ്ങളും അഭിരുചികളിലുള്ള വ്യത്യാസങ്ങളും സ്വഭാവവ്യതിചലനങ്ങളുമെല്ലാം ഉാകാം. പരസ്പരം വിട്ടുവീഴ്ച ചെയ്തും സഹകരിച്ചും ചെറിയ ചെറിയ തെറ്റുകളും വീഴ്ചകളും അവഗണിച്ചും മാത്രമേ ദാമ്പത്യം സൗഹാർദ്ദ പരമായി മുന്നോട്ടു കൊപോകാൻ കഴിയുകയുള്ളൂ.
“നിങ്ങൾ സ്വന്തം ജീവിത പങ്കാളികളോട് നല്ലനിലയിൽ വർത്തിക്കുക. നിങ്ങൾക്ക് അവരുടെ നേരെ അപ്രിയം തോന്നിയേക്കാം. എന്നാൽ നിങ്ങൾക്ക് അപ്രിയം തോന്നുന്ന ഒന്നിൽ തന്നെ അല്ലാഹു ധാരാളം നന്മകൾ ഒരുക്കിവെച്ചിട്ടുാവാം' (വിശുദ്ധഖുർആൻ 4/19). എന്നാൽ, ഒരു ബന്ധവും ആയുഷ്കാല ബന്ധനമായിക്കൂടാ. വൈകാരികമായി ഇല്ലാതായിക്കഴിഞ്ഞ ഒരു ബന്ധം നിയമ തലത്തിൽ മാത്രം നിലനിൽക്കുന്നതിൽ അർഥമില്ല. അപ്പോൾ ആ ദാമ്പത്യം നരക തുല്യമായിത്തീരുന്നു. അതുകൊാണ്. അനിവാര്യഘട്ടങ്ങളിൽ എല്ലാ സമൂഹങ്ങളും വിവാഹമോചനത്തിനു നിയമപരമായ അനുമതി നൽകുന്നത്. അപരിഹാര്യമായ ദാമ്പത്യത്തകർച്ച ഉായിക്കഴിഞ്ഞാൽ, പിന്നെ ദമ്പതികളെ അകലാൻ അനുവദിക്കുകയല്ലാതെ നിവൃത്തിയില്ല. പക്ഷേ, ദൈവം കൂട്ടിച്ചേർത്ത ബന്ധം പിരിക്കാൻ മനുഷ്യന് അവകാശമില്ലെന്ന കർക്കശമായ നിലപാടാണ് ക്രൈസ്തവത അവലംബിച്ചത്. "പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിച്ച് മറ്റൊരുത്തിയെ വിവാഹം കഴിക്കുന്നവൻ വ്യഭിചരിക്കുകയാണ്' എന്ന് പുതിയ നിയമം പറയുന്നു (മത്തായി 19: 110). ഈ വിട്ടുവീഴ്ചയില്ലാത്ത നിലപാടുതന്നെയാണ്, ക്രൈസ്തവതയിലധിഷ്ഠിതമായ പാശ്ചാത്യ സമൂഹത്തിൽ ഉടുപ്പുമാറുന്ന ലാഘവത്തോടെ, ആഴ്ചതോറും വിവാഹമോചനങ്ങളും പുതിയബന്ധങ്ങളും വർധിക്കാൻ കാരണം.

ഇസ്ലാമിൽ ദൈവം അനുവദിച്ച കാര്യങ്ങളിൽ അവന് ഏറ്റവും അരോചകമായ ഒന്നായിട്ടാണ് വിവാഹമോചനത്തെ കാണുന്നത്. ഇണകൾ തമ്മിൽ യോജിച്ചുപോകാനാവാത്തവിധം അഭിപ്രായവ്യത്യാസമായാൽ മാത്രമേ, വിവാഹമോചനം അനുവദിക്കുന്നുള്ളൂ. സൗന്ദര്യപ്പിണക്കങ്ങളും ചെറിയ കലഹങ്ങളും ഏത് ദാമ്പത്യത്തിലുമാവാം. പലപ്പോഴും നൈമിഷികമായ കോപമോ തെറ്റുധാരണയോ ഒക്കെയാവാം കലഹ കാരണം. ഈ കലക്കം തെളിഞ്ഞു കിട്ടാൻ കാലവിളംബമോ മറ്റാരുടെയെങ്കിലും ഇടപെടലോ ആവശ്യമാണ്. ഭർത്താവിന്റെയും ഭാര്യയുടെയും ഭാഗത്തു നിന്ന് ഓരോ പ്രതിനിധികളുടെ മാധ്യസ്ഥ്യം അവർക്കിടയിലെ കടും കെട്ടുകളഴിക്കുവാൻ സഹായിക്കും. ഈ മാധ്യസ്ഥ്യശ്രമം പരാജയപ്പെടുമ്പോൾ മാത്രമേ ഇസ്ലാമിൽ വിവാഹമോചനം അനുവദിക്കുന്നുള്ളൂ. അതും ഒറ്റയടിക്കല്ല. അനുരഞ്ജനത്തിനു അവസരം നൽകുന്ന മൂന്നു ഘട്ടങ്ങൾക്കുശേഷമാണ്. ആർത്തവകാലം പോലുള്ള ഘട്ടങ്ങളിൽ ത്വലാഖ് പാടില്ലെന്ന നിയമം തന്നെ വിവാഹമോചന സാധ്യത കഴിയുന്നേടത്തോളം ഒഴിവാക്കാനുദ്ദേശിച്ച് ആവിഷ്കരിക്കപ്പെട്ടിട്ടുള്ളതാണ്. ആദ്യത്തെ ത്വലാഖിനുശേഷം ഭർത്തൃഗൃഹത്തിൽ മൂന്നുമാസം (മൂന്നു ശുദ്ധികാലം) താമസിക്കുന്നതിനെയാണ് ഇദ്ദ എന്നുപറയുന്നത്. എന്നാൽ, ഇണകൾ തമ്മിലുള്ള വൈകാരിക സംഘർഷങ്ങൾക്ക് അയവുവന്നാൽ, ദാമ്പത്യബന്ധം പുനഃസ്ഥാപിക്കാം. അതോടെ ആദ്യത്തെ ത്വലാഖ് അസാധുവാകുന്നു. പുനർവിവാഹമോ പുതിയ മഹറോ ഇതിനാവശ്യമില്ല. പുനഃസ്ഥാപിതമായ ഈ ബന്ധത്തിൽ വീം അസ്വാരസ്യങ്ങൾ ഉയർന്നാൽ ഈ നടപടിക്രമമെല്ലാം ആവർത്തിക്കണം. പിന്നെയും ത്വലാഖും പുനർവിവാഹവും നടക്കാം. എന്നിട്ടും സ്വരഭംഗങ്ങൾ ഉയരുകയാണെങ്കിൽ മാത്രമേ മൂന്നാമത്തെ ത്വലാഖിനു സാധുതയുള്ളൂ. പിന്നെ, പുനർവിവാഹത്തിനു ഭർത്താവിന് അവകാശമില്ല. വിച്ഛേദിക്കപ്പെട്ട ബന്ധത്തിനുശേഷം അവളെ മറ്റൊരാൾ വിവാഹം ചെയ്യുകയും ബന്ധം വേർപ്പെടുത്തുകയും ചെയ്താലല്ലാതെ. ഇതാണ് ക്രമാനുസൃതമായ വിവാഹമോചനം.

വിവാഹമോചനത്തെ അങ്ങേയറ്റം ദുർബലപ്പെടുത്തുന്നതിനും ദാമ്പത്യബന്ധത്തെ കഴിയാവുന്നിടത്തോളം അനുരഞ്ജകമായി കൊപോകുന്നതിനുമുള്ള മനഃശാസ്ത്രപരമായ സമീപനമാണ്. ഈ നിബന്ധനകളിൽ കാണാൻ കഴിയുന്നത്. എന്നാൽ ഒറ്റയടിക്ക് മൂന്നു ത്വലാഖുകളും ഒന്നിച്ചുചൊല്ലുന്നതിലൂടെ ഈ അനുരഞ്ജന സാധ്യതകളെല്ലാം ഇല്ലാതാവുകയാണ് ചെയ്യുന്നത്. ത്വലാഖിന്റെ നിർദ്ദാക്ഷിണ്യമായ ഈ രൂപം എടുത്തുപയോഗിക്കാതിരിക്കുകയാണ് സ്നേഹമുള്ളവർക്ക് അഭികാമ്യം.
മുൻകോപവും ദുശ്ശങ്കയും അപവാദവും തെറ്റിദ്ധാരണയുമൊക്കെക്കൊ് ഒരു ദുർബലനിമിഷത്തിൽ മൊഴി മൂന്നും ചൊല്ലുന്നവർ, ഇസ്ലാമിക നിയമത്തിന്റെ മനോഹരമായ ചൈതന്യത്തെ ഇല്ലാതാക്കുകയല്ലേ? സാങ്കേതികമായ പുതിയ സൗകര്യങ്ങൾ, ഈ ദുർബല വികാരങ്ങൾക്ക് സുഗമമായ വാഹിനികളായിത്തീരുകയും ചെയ്യുന്നു.

Created at 2025-01-05 08:28:31

Add Comment *

Related Articles