നിലനിൽക്കാൻ അർഹതയുള്ള മതം

ലോകത്ത് പല മതങ്ങളുങ്കിലും അന്ത്യനാൾ വരെ നിലനിൽക്കാൻ അർഹതയുള്ള മതം ഇസ്ലാം മാത്രമാണ്. ഇസ്ലാമിന്റെ പ്രവാചകൻ ഖാത്തിമുന്നബിയ്യീൻ ആയത് കൊാണത്. അതായതു പിന്നീടൊരു നബി ആവശ്യമില്ലാത്ത നബി എന്നർഥം.
ഇതര മതങ്ങൾ ഇതിൽ നിന്നു വ്യത്യസ്തമാണ്. അന്ത്യനാൾ വരെ നിലനിൽക്കാൻ അവയ്ക്ക് അർഹതയില്ല. അക്കാരണത്താൽ അതിന്റെ പ്രവാചകന്മാർ ആരും അന്ത്യപ്രവാചകനായതുമില്ല. ഒരു മതത്തിന് അ ന്ത്യനാൾവരെ നിലനിൽക്കാൻ അർഹത ഉാവണമെങ്കിൽ പ്രധാനമായും ആ മതത്തിന്റെ പ്രവാചകന് അഷ്ടാഹുവിൽ നിന്ന് നൽകപ്പെട്ട വേദ ഗ്രന്ഥവും അവരുടെ പ്രവൃത്തികളും ഉപദേശങ്ങളും ഉൾക്കൊള്ളുന്ന പരിപൂർണ്ണ ചരിത്രവും തേഞ്ഞുമാഞ്ഞു പോവാതെ നിഷേധിക്കാനാവാതെ അന്ത്യനാൾവരെ നില നിൽക്കണം. ഊഹാപോഹങ്ങളെ അടിസ്ഥാനമാക്കി മുന്നോട്ടു പോവുക സാധ്യമല്ല.


ഈ വസ്തുതയുടെ അടിസ്ഥാനത്തിൽ ലോകത്തുള്ള ഏതു മതത്തേയും പരിശോധിച്ചാൽ ഇസ്ലാം മതത്തിനുമാത്രമേ നിലനിൽക്കാൻ അർഹതയുള്ളുവെന്ന് എളുപ്പം മനസ്സിലാക്കാം. കാരണം മറ്റു മതങ്ങളുടെ വേദഗ്രന്ഥവും പ്രവാചകന്മാരുടെ പരിപൂർണ്ണ ചരിത്രവും തേഞ്ഞുമാഞ്ഞു പോവാതെ സംരക്ഷിക്കപ്പെട്ടിട്ടില്ല. ബുദ്ധി ജീവികളും ധിഷണശാലികളും ഇക്കാര്യം എടുത്തു പറഞ്ഞിട്ടു്. മാത്രമല്ല, ഇസ്ലാമിന്റെ ശത്രുക്കൾ പോലും സമ്മതിച്ച പരമാർഥമാണിത്. ഉദാഹരണമായി ഇസ്ലാമിനോട് ഏറ്റവും അടുത്തുള്ള ജൂത ക്രിസ്ത്യാനികളുടെ വേദഗ്രന്ഥമായ ബൈബിളും ഖുർആനും ചെറുതായൊന്ന് അപഗ്രഥിച്ചു നോക്കിയാൽ ഇക്കാര്യം വ്യക്തമാകുന്നതാണ്. നിലവിലുള്ള ബൈബിൾ (തൗറാത്തും ഇഞ്ചീലും) മൂസാനബിക്കും ഈസാനബിക്കും ഇറക്കപ്പെട്ട അല്ലാഹുവിന്റെ വചനങ്ങളല്ല. ആ പ്രവാചകന്മാർ രചിച്ച വേദഗ്രന്ഥങ്ങളുമല്ല, അവരുടെ കാലത്ത് മറ്റുള്ളവർ രചിച്ചതുമല്ല. ആ പ്രവാചന്മർ ആ ഗ്രന്ഥം അറിയുകപോലുമില്ല.


അവരുടെ മരണശേഷം എത്രയോ കാലം കഴിഞ്ഞു പ്രവാചകന്മാരുടെ ചരിത്രം ആരോ എഴുതിയതാണ്. അതുതന്നെ ആരുടെയെല്ലാം റിപ്പോർട്ട് അനുസരിച്ച് എഴുതിയതാണെന്നും വ്യക്തമല്ല. അതിന്റെ വക്താക്കൾ തന്നെ സമ്മതിച്ച പരമാർഥമാണിത്. വ്യക്തമായി പറഞ്ഞാൽ മുസ്ലിംകളുടെ ഖുർആനിന്റെയോ ഹദീസിന്റെ സ്ഥാനം ബൈബിളിനില്ല. മറിച്ച് ഐതിഹ്യങ്ങളുടെയും പുരാണങ്ങളുടെയും സ്ഥാനമേ അതിനുള്ളൂ. തൗറാത്തിന്റെയും ഇഞ്ചീലിന്റെയും യഥാർഥ രൂപം നിലവിലില്ലെന്ന് ചുരുക്കം. ഈ സത്യം വെളിപ്പെടുത്തുന്ന രേഖകൾ നിലവിലുള്ള ബൈബിൾ നോക്കിയാൽ തന്നെ വളരെ വ്യക്തമായി മനസ്സിലാക്കാം
ഉദാഹരണമായി തൗറാത്ത് ആവർത്തന പുസ്തകം 3415 മുതൽ പറയുന്നത് കാണുക: അങ്ങിനെ യഹോവയുടെ (അല്ലാഹുവിന്റെ) ദാസനായ മോശയെ (മൂസാനബി) യഹോവയുടെ വചന പ്രകാരം അവിടെ മോവാബ് ദേശത്തുവെച്ച് മരിച്ചു. അവൻ അവനെ മോവാബ് ദേശത്ത് ബേത്ത് യോതിന്നെതിരെയുള്ള താഴ്വരയിൽ അടക്കി. എങ്കിലും ഇന്നുവരെയും അവന്റെ ശവക്കുഴിയുടെ സ്ഥലം ആരും അറിയുന്നില്ല. മോശ മരിക്കുമ്പോൾ അവന് 120 വയസായിരുന്നു. നോക്കൂ, ഇന്നുള്ള തൗറാത്തിൽ എഴുതിവെച്ചതാണ് മുകളിൽ ഉദ്ദരിച്ചത്. ഇതിൽ എങ്ങനെയാണ് മൂസാനബി മരിച്ചുവെന്ന് എഴുതിവെക്കുക. എഴുതിയതാണ്? മോവാബ് ദേശത്ത് വെച്ചു മരിച്ച മൂസാനബിയാണോ? ബനൂ ഇസ്റാഈലിലെ ഒരു പ്രധാന പ്രവാചകനായ മൂസാനബി മരിച്ചിട്ട് അദ്ദേഹത്തിന്റെ ശവക്കുഴിയുടെ സ്ഥലം (ഖബർ പോലും ആരും അറിയാത്ത വിധം തേഞ്ഞുമാഞ്ഞുപോയതിനു ശേഷമാണ് ഈ പുസ്തകം എഴുതിയത് എന്നതിന് ഇനി വേറെ തെളിവ് ആവശ്യമില്ലല്ലോ. അല്ലാഹുവിങ്കൽ നിന്ന് മൂസാനബിക്ക് ഇറക്കപ്പെട്ട യഥാർഥ തൗറാത്ത് തേഞ്ഞുമാഞ്ഞു വിസ്മരിക്കപ്പെട്ട ശേഷം ആരോ എഴുതി തയാറാക്കിയാതാണ് നിലിവുള്ള തൗറാത്ത് എന്നർഥം. എഴുതിയാക്കിയ ആളുടെ അഡ്രസ് പോലും ഇന്നത്തെ ജൂത ക്രിസ്ത്യാനികൾക്ക് തന്നെ അറിയുകയില്ല.


മറ്റൊരു ഉദാഹരണവും കൂടി കാണുക. യഹോവ മൂസയെ നിയോഗിച്ചയച്ച സകല അത്ഭുതങ്ങളും ഭൂവീര്യവും എല്ലാ ഇസ്രാഈല്യരും കാൺകെ മോൾ പ്രവർത്തിച്ച് ഭയക കാര്യമൊക്കെയും വിചാരിച്ചാൽ യഹോവ അഭിമുഖമായി അറിഞ്ഞ മോശയെപോലെ ഒരു പ്രവാചകൻ ഇസ്രാഈല്യരിൽ പിന്നെ ഈയിട്ടില്ല. ആവർ ത്തന പുസ്തകം 34:11). മൂസയെപോലെ ഒരു പ്രവാചകൻ പിന്നിട് മായിട്ടില്ലെന്ന് എങ്ങനെയാണ് മൂസാനബി എഴുതിവെക്കുക. അതൊരിക്കലും മാവുകയില്ലല്ലോ. ചുരുക്കത്തിൽ നിലവിലുള്ള തൗറാത്ത് മൂസാനബി അറിയുകയില്ല. അതുപോലെതന്നെയാണ് ഇഞ്ചീലിന്റെയും സ്ഥിതി. അതിന് ധാരാളം തെളിവു്. ഉദാഹരണമായി ഈസാനബിയെ കുരിശിൽ തറച്ച ശേഷം കല്ലറയിൽ വെച്ച ചരിത്രം നിലവിലുള്ള ഇഞ്ചീലിൽ എഴുതിയിട്ടു്. ഇതങ്ങനെയാണ് ഈസാ നബി എഴുതുക? ഇഞ്ചീൽ പറയുന്നത് കാണുക: അവൻ പോകുമ്പോൾ കാവൽ കൂട്ടത്തിൽ ചിലർ നഗരത്തിൽ ചെന്നു സംഭവിച്ചതെല്ലാം മഹാപുരോഹിതന്മാരോട് അറിയിച്ചു. അവർ ഒന്നിച്ചുകൂടി മൂപ്പന്മാരുമായി ആലോചന കഴിച്ചിട്ടു പടയാളികൾക്കു വേവോളം പണം കൊടുത്തു. അവന്റെ ശിഷ്യന്മാർ രാത്രിയിൽ വന്നു. ഞങ്ങൾ ഉറങ്ങുമ്പോൾ അവനെ കൊപോയി എന്നു പറവിൻ. വസത നാടുവാഴിയുടെ സന്നിധാനത്തിൽ എത്തിയെങ്കിലേ ഞങ്ങൾ അവനെ സമ്മതിപ്പിച്ചു നിങ്ങളെ നിർഭയരാക്കിക്കൊള്ളാം എന്നു പറഞ്ഞു. അവർ പണം വാങ്ങി ഉപദേശിച്ച പ്രകാരം ചെയ്തു. ഈ കഥ ഇന്നുവരെ യഹൂദന്മാരുടെ ഇടയിൽ പരക്കെ നടപ്പാക്കിയിരുന്നു (മത്തായി 28:11). ഈ കഥ ഇന്നുവരെ നടപ്പാക്കിയിരുന്നു എന്നു പറയുമ്പോൾ ഈ പുസ്തകം ഈസാനബിയുടെ എത്രയോ ശേഷമാണ് എഴുതിയതെന്ന് വ്യക്തമാണ്. ഈസാനബിയെ ക്രൂശിച്ചു കല്ലറയിൽ വെച്ചതിനു ശേഷം കാണാതായതിനെ സംബന്ധിച്ചു യഹൂദന്മാരുടെ ഇടയിൽ എത്രയോകാലം കഴിഞ്ഞിട്ടും ഒരു വാർത്ത പ്രചാരത്തിലായിരുന്നു. അതായതു കാവൽ നിന്നിരുന്നവർ ഉറങ്ങുമ്പോൾ ശിഷ്യന്മാർ യേശുവിന്റെ ജഢത്തെ കട്ടുകെട്ടുപോയി. ഇതാണ് ആ വാർത്ത. അങ്ങനെ ഒരു വാർത്ത യഹൂദന്മാരുടെ ഇടയിൽ പ്രചാരത്തിലുണ് എങ്ങനെയാണ് ഈസാനബിക്ക് അല്ലാഹുവിൽ നിന്നും ഇറക്കപ്പെട്ട ഇഞ്ചീലിൽ മാവുക. അതൊരിക്കലും സാധ്യമല്ലല്ലോ. അപ്പോൾ യഥാർഥ ഇഞ്ചീൽ നഷ്ടപ്പെട്ടതിനു ശേഷം എഴുതിയാണ് നിലവിലുള്ള ഇഞ്ചിലെന്നും ആ ഇഞ്ചിൽ ഈസാനബി അറിയുകയില്ലെന്നും വ്യക്തമാവുന്നു. വീം ഇഞ്ചീലിന്റെ അവസാനം. സാക്ഷ്യം പറയുന്നവനും ഇത് എഴുതിയവനുമാകുന്നു. അവന്റെ സാക്ഷ്യം സത്യം എന്നു ഞങ്ങൾ അറിയുന്നു (യോഹാന്നാൻ 21:24). അവന്റെ സാക്ഷ്യം സത്യമെന്നു ഞങ്ങൾ അറിയുന്നു എന്ന് ഇഞ്ചീലിൽ എഴുതുമ്പോൾ ഞങ്ങൾ ആരാണോ അവരാണ് ഈ ഇഞ്ചിൽ എഴുതിയതെന്ന് സ്പഷ്ടമാവുന്നു. വ്യത്യസ്ഥമായ അനവധി ഇഞ്ചീലുകളിൽ നിന്നും ക്രൈസ്തവ ലോകം അംഗീകരിക്കുന്നതിന്റെ സ്ഥിതിയാണ് ഈ പറഞ്ഞത്.


ഇതരമതക്കാരുടെ വേദഗ്രന്ഥങ്ങളും പരിശുദ്ധ ഖുർആനും അപഗ്രഥിച്ചു നോക്കിയാലും സ്ഥിതി ഇതു തന്നെയാണെന്ന് വ്യക്തമാവും. ഹിന്ദുക്കളുടെ വേദഗ്രന്ഥങ്ങൾ സിന്ദു. ഹാരപ്പ മുതലായ നാഗരികതയുടെ തകർച്ചയോടുകൂടി നശിക്കുകയും അനന്തരം മുനിമാർ തപസ്സിരുന്നു വേദങ്ങൾ വീ ടുത്തതാണെന്നും ശങ്കരാചാര്യർ തന്നെ സമ്മതിച്ചിട്ടു്. അഥർവ്വ വേദത്തിന്റെ ഏതാനും ഭാഗങ്ങൾ മാത്രമേ നമുക്ക് ലഭിച്ചിട്ടുള്ളുവെന്ന് കേസരി എ. ബാലകൃഷ്ണപിള്ളയും പറയുന്നു. ചുരുക്കത്തിൽ ഖുർആനേതര ഗ്രന്ഥങ്ങളിൽ അഖിലവും നഷ്ടപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തതു കൊ് ഇതര മതങ്ങളുടെ അടിയാധാരം നഷ്ടപ്പെട്ടിരിക്കയാണ് അക്കാരണത്താൽ ആ മതങ്ങൾക്കൊന്നും അ ന്ത്യനാൾവരെ നിലനിൽക്കാൻ അർഹതയില്ല. ഇസ്ലാം അങ്ങനെയല്ല. അതിന്റെ വേദഗ്രന്ഥമാകുന്ന പരിശുദ്ധ ഖുർആനിന് യാതൊരുവിധേനയുമുള്ള കോട്ടങ്ങളും വന്നിട്ടില്ല. അത് അല്ലാഹുവിന്റെ വചനങ്ങളാണ്. അതിൽ നബിയുടെയോ സഹാബത്തിന്റെയോ വാക്കുകളോ പ്രവൃത്തികളോ കൂട്ടിച്ചേർത്തിട്ടില്ല. നബിയുടെ സ്വന്തം വാക്കായിട്ടുപോലും ഒരക്ഷരം അതിൽ കാണുകയില്ല. ഭാവിയിൽ കോട്ടം തട്ടാതിരിക്കാൻ വി നബി (സ്വ) തന്നെ അവിടുത്തെ സ്വഹാബത്തിനെ കൊതന്നെ എഴുതിപ്പിച്ചിട്ടുമു്. ഖുർആന്റെ ശത്രുക്കൾ പോലും ഈ വസ്തുത അംഗീകരിച്ചതാണ്. നബിയും സ്വഹാബത്തും പ്രസ്തുത വചനങ്ങൾ എഴുതി സൂക്ഷിക്കുന്നതോടൊപ്പം മന:പാഠമാക്കിയും സംരക്ഷണം ഉറപ്പാക്കി. ഇന്നും ഖുർആൻ മന:പാഠമാക്കിയവർ അനവധിയാണ്. ഇങ്ങനെയൊരു സുരക്ഷാവലയം മറ്റൊരു വേദഗ്രന്ഥത്തിനും കാണാൻ കഴിയുകയില്ല.


പ്രവാചകന്റെ പ്രവൃത്തികളും ഉപദേശങ്ങളും ഉൾക്കൊള്ളുന്ന പരിവർണ്ണ ചരിത്രം സംരക്ഷിക്കപ്പെടുക, വേദഗ്രന്ഥങ്ങളിൽ മനുഷ്യജീവിതത്തിലെ സകലമാന പ്രശ്നങ്ങൾക്കും പരിഹാരമായിരിക്കുക, അല്ലാഹുവിനെ കുറിച്ചും പരലോകത്തെകുറിച്ചും വ്യക്തമായ വിശദീകരണം നടത്തുക മുതലായ അടിസ്ഥാനകാര്യങ്ങൾ ഏതൊരു മതത്തിന്റെയും നിലനിൽപ്പിന് അനിവാര്യമാണ്. പ്രസ്തുത നിബന്ധനകൾ ഇസ്ലാമിനല്ലാതെ മറ്റൊരു മതത്തിനും കാണുകയില്ല. അതുകൊാണ് ഇസ്ലാമിനുമാത്രമേ അന്ത്യനാൾ വരെ നിലനിൽക്കാൻ അർഹതയുള്ളൂവെന്ന് പറഞ്ഞത്. ഇതര മതഗ്രന്ഥങ്ങൾക്കും പ്രവാചക ചരിത്രങ്ങൾക്കും കോട്ടം സംഭവിച്ചത് എന്തുകൊ? അത് പ്രവാചകന്മാരുടെ മോശം കൊ ായിരുന്നോ? വാസ്തവം അതല്ല. അല്ലാഹു അവരുടെ പ്രസ്ഥാനങ്ങൾക്കും പ്രബോധനത്തിനും അത്രമാത്രമേ സ്ഥാനം നൽകിയിട്ടുള്ളൂ. താത്ക്കാലിക നിയമങ്ങളായിരുന്നു അവയൊക്കെ. മനുഷ്യന്റെ ബുദ്ധി വികസിക്കുന്നതിനനുസരിച്ച് അല്ലാഹു നിയമങ്ങൾ മാറ്റിക്കൊിരുന്നു. അതുകൊുതന്നെ പിൽക്കാലത്തു വരുന്ന പ്രവാചകന്മാരെക്കെ വിശ്വസിക്കൽ മുമ്പുള്ളവരുടെ കടമായിത്തീരുകയും ചെയ്തു. മനുഷ്യന് ബുദ്ധിപരമായി അത്യുന്നതി പ്രാപിച്ച കാലത്താണ് നബി(സ്വ)യെ അല്ലാഹു അയക്കുന്നത്. നബിയിലൂടെ ഇസ്ലാമിനെ സമ്പൂർണ്ണമാക്കാൻ അല്ലാഹു നിശ്ചയിച്ചു. എക്കാലത്തും പ്രായോഗികവും നൂതനുവുമായി അതു നിലനിന്നുകൊള്ളണമെന്ന് അവൻ തീരുമാനിച്ചു. അതിനാൽ നബി (സ്വ) യുടെ സമ്പൂർണ്ണ ജീവചരിത്രം കലർപ്പില്ലാതെ നിലനിർത്തപ്പെട്ടു. അവിടത്തേക്ക് അവതരിക്കപ്പെട്ട ഖുർആൻ യാതൊരു മാറ്റവുമില്ലാതെ അവശേഷിച്ചു. എന്നാൽ ഈ മതത്തെ സ്വീകരിക്കാൻ തയാറാവാതെ പഴയ നിയമങ്ങളിൽ ചുരുങ്ങിക്കൂടിയതാണ് ഭൂതക്രിസ്ത്യാനികൾക്ക് സംഭവിച്ച തകരാറ്.


ഈസാനബി (അ) യെ വിശ്വസിക്കാത്തതാണ് ജൂതന്മാർ പിഴച്ചതെന്ന് ക്രിസ്ത്യാനികൾ സമ്മതിക്കുന്നു. എന്നാൽ ഇതേ കാരണം കെടുതന്നെയാണ് ക്രിസ്താനികളും പിഴച്ചത്.
അവർക്കു ശേഷം വന്ന നബി(സ്വ)യിൽ അവർ വിശ്വസിച്ചില്ല. അതുതന്നെയാണ് ഹിന്ദുക്കൾക്കും മറ്റും സംഭവിച്ച തകരാറും. അവസാനം വന്ന പ്രവാചകനെ വിശ്വസിച്ചില്ല. അവരുടെ മതങ്ങൾ തേഞ്ഞുമാഞ്ഞുപോകാതെ സംരക്ഷിക്കപ്പെട്ടതുമില്ല. ഇസ്ലാമല്ലാതെ മറ്റൊരു മതവും സ്വീകരിക്കപ്പെടുകയില്ലെന്നാണ് പരിശുദ്ധ ഖുർആൻ പറഞ്ഞത്. ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യമല്ല.


നബി (സ്വ) ഇരുപത്തിമൂന്നുകൊല്ലം കൊാണ് ഇസ്ലാമിന്റെ യഥാർഥ രൂപം ലോകത്തിനുമുമ്പാകെ സമർപ്പിച്ചത്. വെറും തത്വങ്ങൾ മാത്രമല്ല പ്രവർത്തന രൂപവും കാണിച്ചുകൊാണ് ദീനിന്റെ അവതരണം നടന്നിട്ടുള്ളത്. നബി (സ്വ) യുടെ അനുചരന്മാരെ അടിതൊട്ടു മുടിവരെ ഇസ്ലാമീകരിച്ചുകൊ് അന്ത്യനാൾവരെ ദീനിന്റെ മാതൃകകളാക്കി ലോകത്തിനു മുമ്പിൽ അവതരിപ്പിക്കുകയാണ് നബി (സ്വ) ചെയ്തിട്ടുള്ളത്. അങ്ങനെ ചെയ്യുന്നില്ലെങ്കിൽ മതനിയങ്ങൾ ശാശ്വതമായി നിലനിൽക്കാൻ സാധ്യതയില്ലെന്ന് ചി ന്തിച്ചാൽ മനസ്സിലാകുന്നതാണ്. അനുഭവത്തിലും പ്രവർത്തനങ്ങളിലും തെ ളിഞ്ഞു കഴിഞ്ഞിട്ടില്ലാത്ത തത്വസംഹിതകൾക്ക് നിലനിൽപുാവുന്നതല്ല. തത്വങ്ങളെ സാഹചര്യത്തിനനുസരിച്ച് ദുർവ്യാഖ്യാനം ചെയ്യാവുന്നതാണ്. അനുഭവങ്ങളേയും സ്ഥിരമായ പ്രവർത്തന രീതികളെയും അങ്ങനെ ദുർവ്യാഖ്യാനം ചെയ്യാവുന്നതല്ല.

ഇതുകൊാണ് പരിശുദ്ധ ഖുർആൻ മുഖേനയുള്ള ദീനിന്റെ അവതരണം ഇരുപത്തിമൂന്നു കൊല്ലം നീ നിന്നതും പ്രവർത്തന രൂപം കാണിച്ചുകൊടുത്തിട്ടുള്ളതും. നബി (സ്വ)യുടെ അനുചരന്മാരിൽ ഇസ്ലാമല്ലാത്ത ഒന്നും തന്നെ ഉായിരുന്നില്ല. ഇസ്ലാമി ന്റെ ഉത്തമ മാതൃകകളാണവർ എന്ന് ഖുർആൻ പലസ്ഥലങ്ങളിലും പ്രഖ്യാപിച്ചിട്ടു്. മുൻകാല പ്രവാചകന്മാർ മുഹമ്മദ് നബിയെ കുറിച്ചും അവിടത്തെ അനുചരന്മാരെ കുറിച്ചും വല പ്രവചനങ്ങളും നടത്തിയ കൂട്ടത്തിലും ഇപ്രകാരം തന്നെയാണ് പരിചയപ്പെടുത്തിയത്. തൗറാത്ത് പറയുന്നു: ലക്ഷോപലക്ഷം വിശുദ്ധന്മാരുടെ അടുക്കൽ നിന്നു വന്നു അവർക്കു അഗ്നിമയമായൊരു പ്രമാണം അവന്റെ വലങ്കയ്യിലുായിരുന്നു. അതെ അവൻ ജനത്തെ സ്നേഹിക്കുന്നു. അവന്റെ സകല വിശുദ്ധന്മാരും തൃക്കയ്യിലിരിക്കുന്നു (ആവർത്തനം 33,2,3).


നബി (സ്വ) യുടെ വഫാത്തിനുശേഷം പരിശുദ്ധാത്മാക്കളായ നാലു ഖലീഫമാർ ഇസ് ലാമിക
ഭരകൂടം സത്യസന്ധതയോടുകൂടി കൈകാര്യം ചെയ്യുകയുായി. ലോകത്തിലിന്നേവരെയും ആരും തന്നെ അവരുടെ സത്യസന്ധതയെ ചോദ്യം ചെയ്തിട്ടില്ല. ഏറ്റവും വിപുലമായ ഒരു ഇസ്ലാമിക സാമ്രാജ്യമാണു അവരുടെ അധീനതയിലായിരുന്നത്. ആ സാമ്രാജ്യത്തിൽ ഇസ്ലാമിക നിയമങ്ങളല്ലാതെ യാതൊന്നും നടന്നിരുന്നില്ല. അന്നായിരുന്ന ജഡ്ജിമാരും ഭരണകർത്താക്കളും ഇസ്ലാമിന്റെ വിധിവിലക്കുകൾ മാത്രമേ ഇസ്ലാമിക സാമ്രാജ്യത്തിൽ നടപ്പിൽ വരുത്തിയിട്ടുള്ളൂ. ആയിരക്കണക്കായ പണ്ഢിതന്മാരും ലക്ഷക്കണക്കിനു അനുചരന്മാരും അന്നവിടെയായിരുന്നു. ഇസ്ലാ മിക ശരീഅത്തിനെക്കുറിച്ച് എന്തു നിലപാടാണ് ആ ഭരണ കർത്താക്കളും ജഡ്ജിമാരും കൈകൊതെന്ന് | മനസ്സിലാക്കാതെ ഇസ്ലാമിക ശരീഅത്തിനെ കുറിച്ച് ഗ്രഹിക്കാൻ സാധ്യമല്ല. അവിടെ നടപ്പിലായിരുന്ന നിയമങ്ങളാണ് ഇസ്ലാമിന്റെ യഥാർഥ ശരീഅത്ത് നിയമങ്ങൾ. ഖുർആനിലെ വല്ല പദങ്ങളും ദുർവ്യാഖ്യാനം ചെയ്ത് നബി (സ്വ) ക്കോ അനുചരന്മാർക്കോ ഖലാഫതുർറാശിദുകളുടെ കാലഘട്ടത്തിലോ പരിചയമില്ലാത്ത ഒരു വാദഗതി ആരു കൊുവന്നാലും അത് ഇസ്ലാമിക ശരീഅത്തിനു നിരക്കാത്തതാണ്.


ഖുലഫാഉർറാശിദുകളുടെ കാലത്തെ തീർപ്പുകളും വിധിന്യായങ്ങളും ശേഖരിച്ചു സൂക്ഷ്മമായി പരിശോധിക്കുകയും രേഖപ്പെടുത്തുകയും ചെയ്തിട്ടുള്ളവരാണ് മഹാന്മാരായ ഇമാമുകൾ. ഇമാം മാലിക് (റ) ഇസ്ലാമിക സാമ്രാജ്യത്തിന്റെ അന്നത്തെ ആസ്ഥാനമായിരുന്ന മദീനയിൽ ഇരുന്നുകൊ് അവിടെയായിരുന്ന ന്യായാധിപനമാരുടെ വിധിന്യായങ്ങൾ ശേഖരിച്ചു രേഖപ്പെടുത്തി. ഇമാം അബൂഹനീഫ(റ) ബാഗ്ദാദിലും ഡമസ്കസിലും മറ്റും സഞ്ചരിച്ചു ഇസ്ലാമിന്റെ വിധികർത്താക്കളിൽ ചിലരെ നേരിൽ ക് ശരീഅത്ത് സംബന്ധമായ വിധികളും കുലങ്കശമായി പഠിച്ചു രേഖപ്പെടുത്തി. ഇമാം ശാഫി (റ) ബാഗ്ദാദ്, മക്ക, മദീന, ഈജിപ്ത് തുടങ്ങിയ കേന്ദ്രങ്ങളിൽ താമസിച്ചു അവിടങ്ങളിലായിരുന്ന കോടതി നടപടികളും വിധിന്യാങ്ങളും സസൂക്ഷ്മം ക്രോഡീകരിച്ചു. ഇമാം മാലികിന്റെയും അബൂഹനീഫയുടെയും ശേഖരങ്ങൾ ഇമാം ശാഫിഈ (റ) സമഗ്രമായി പരിശോധിച്ചിട്ടു്. ഇമാം ശാഫിയുടെ ശിഷ്വത്വം സ്വീകരിച്ചുകൊ് മേൽ പറഞ്ഞ മൂന്നു മഹാത്മാക്കളുടെയും വിജ്ഞാന ശേഖരങ്ങൾ ഇമാം അഹ്മദ് (റ) പഠിച്ചിട്ടു്. മേൽ പറഞ്ഞ മഹാത്മാക്കളെല്ലാം തന്നെ നബി (സ്വ) യുടെ വചനങ്ങളും നടപടിക്രമങ്ങളും രേഖപ്പെടുത്തിയിട്ടു്. ഖുലഫാഉർറാശിദുകളുടെ കാലശേഷം ഉമവിയ്യാക്കളും അബ്ബാസികളും അതനുശേഷം തുർക്കികളും പോരായ്മകളുടെങ്കിലും മേൽ പറഞ്ഞ ശരീഅത്തു പിൻപറ്റി ഭരണം നടത്തിപ്പോന്നവരാണ്. ഭരണ കർത്താക്കളുടെ മാറ്റത്തിനനുസരിച്ച് ശരീഅത്ത് നിയമത്തിൽ മാറ്റം ഉായിട്ടില്ല. പൂർവ്വ മുസ് ലിംകളുടെ കാലത്തായിരുന്ന അതേ നിയമങ്ങൾ തന്നെയാണ് പരമ്പരാഗതമായി മുസ്ലിം ലോകത്തിൽ നടന്നുവന്നിരുന്നത്. ഈ ഇസ്ലാമിക നിയമങ്ങൾ ഉൾക്കൊള്ളുന്ന നിയമങ്ങൾ മാറ്റിമറിക്കാനും ആർക്കും സാധിച്ചിട്ടില്ല.


സാഹചര്യങ്ങൾക്കനുസരിച്ച് ഖുർആനെയും നബിയുടെ നടപടികളേയും ഇസ്ലാമിക തത്വങ്ങളേയും ദുർവ്യാഖ്യാനം ചെയ്യാവുന്ന സ്ഥിതിയല്ല ഇസ്ലാമിലുള്ളത്. ഉദാഹരണമായി വിവാഹം, വിവാഹ മോചനം, അനന്തരാവകാശം എന്നിത്യാദി കാര്യങ്ങൾ നബിയുടെയും അനുചരന്മാരുടെയും കാലഘട്ടത്തിൽ ആയിരക്കണക്കിനു സംഭവിച്ചിട്ടു്. അത്തരം കാര്യങ്ങളിൽ അന്ന് എന്തു നിലപാടാണോ അവർ കൈകൊത് അതു തന്നെയാണ് യഥാർഥ ഇസ്ലാമിക നിയമങ്ങൾ. അതിന്നെതിരായി ഖുർആനും സുന്നത്തും ദുർവ്യാഖ്യാനം ചെയ്യാൻ സാധ്യമല്ല. ഈ വിധത്തിൽ അനുഭവത്തിലും പ്രവർത്തനങ്ങളിലും സ്ഥിരപ്പെട്ട അസ്ഥിവാരമാണ് ഇസ്ലാമിനുള്ളത്. മറ്റു മതങ്ങളിൽ ഇങ്ങനെയുള്ള അടിയാധാരവും അടിത്തറയും നമുക്കു കാണാൻ കഴിയുകയില്ല.

Created at 2024-10-11 10:50:52

Add Comment *

Related Articles