
Related Articles
-
HEALTH
രക്തഗ്രൂപ്പുകൾ
-
HEALTH
കൃത്രിമാവയവങ്ങൾ
-
HEALTH
ബി പി കുറയുമ്പോൾ
രക്തം, എല്ലാവരുടേതും കാഴ്ചയിൽ ഒന്നു തന്നെ. പക്ഷേ, വിശദ പരിശോധന ക്കു വിധേയമാക്കുമ്പോൾ പ്രകടമായ വ്യത്യാസങ്ങൾ കാണാം. രുപേരുടെ രക്തം തമ്മിൽ ചേരുമ്പോൾ പരസ്പരം പൊരുത്തപ്പെടാത്തതാണെങ്കിൽ അതു കട്ട പിടിക്കുകയും അപകടം വരുത്തുകയും ചെയ്യുന്നു. രക്തത്തിലെ ഒരു ഘടകമായ പ്ലാസ്മയിലെ "അഗ്ളൂട്ടി നിൻ' (Agglutinin) എന്ന പദാർഥമാണ് ഈ കട്ടപിടിക്കലിനടിസ്ഥാനം.
ഇതുപേരുടെ രക്തം പരസ്പരം പൊരുത്തപ്പെടുന്ന വിധം പരസ്പര പൂരകമാണെങ്കിൽ കട്ടപിടിക്കൽ (Agglutinisation) സംഭവിക്കുകയില്ല. ഇത് ഉറപ്പുവരുത്തുന്നതിനും അപകടം ഒഴിവാക്കുന്നതിനും വേി മനുഷ്യരക്തത്തെ പ്രധാനമായും നാലു ഗ്രൂപ്പുകളായി തരം തിരിച്ചിരിക്കുന്നു. A,B, AB, O എന്നിവയാണ് ഈ നാലു ഗ്രൂപ്പുകൾ.ഓരോ ഗ്രൂപ്പിലും പെടുന്നവർക്ക് തദ്ഗ്രൂപ്പിൽ പെട്ടവരുടെ രക്തം മാത്രമേ കുത്തിവയ്ക്കാൻ പാടുള്ളൂ. എന്നാൽ '' ഗ്രൂപ്പു രക്തം ഏതു ഗ്രൂപ്പുകാർക്കും നൽകാവുന്നതാണ്. അതു മറ്റെല്ലാ ഗ്രൂപ്പുകളുമായും പൊരുത്തപ്പെടും. അതുകൊ് '' ഗ്രൂപ്പുകാർക്ക് സാർവ്വത്രിക
രക്തദാതാക്കൾ' എന്നു പറയുന്നു. പക്ഷേ, 'O' ഗ്രൂപ്പുകാർക്ക് 'O' ഗ്രൂപ്പു രക്തം മാത്രമേ നൽകാൻ പറ്റൂ. 'AB' ഗ്രൂപ്പിൽ പെടുന്നവർക്ക് ഏതു ഗ്രൂപ്പിൽ പെട്ട രക്തവും നൽകാവുന്നതാണ്. അതുകൊ ഇവരെ "സാർവ്വത്രിക സ്വീകർത്താക്കൾ' എന്നു പറയുന്നു. നെഗറ്റീവ് ഗ്രൂപ്പും പോസിറ്റീവ് ഗ്രൂപ്പും
ചുവന്ന കോശങ്ങൾ, വെളുത്ത കോശങ്ങൾ, പ്ലേറ്റ്ലറ്റുകൾ, പ്ലാസ്മ എന്നിവയാണു രക്തത്തിലെ ഘടകങ്ങൾ. ഒരു ക്യൂബിക് മില്ലിമീറ്റർ രക്തത്തിൽ 50,00,000 ചുവന്ന രക്താണുക്കളും 8,000 വെളുത്ത രക്താണുക്കളും 2,50,000 പ്ലേറ്റ്ലറ്റുകളും ഉായിരിക്കും. പ്ലാസ്മ എന്ന ദ്രാവകത്തിലാണു രക്താണുക്കൾ ഒഴുകിനടക്കുന്നത്.
ചുവന്ന രക്താണുക്കളിൽ "റീസസ് (Rhesus) എന്ന ഒരു പദാർഥമു്. ചില ആളുകളുടെ രക്തത്തിൽ ഇതു കാണില്ല. റീസസിന്റെ സാന്നിധ്യവും അഭാവവും വളരെ പ്രധാനമാണ്. റീസസ് ഉള്ള രക്തത്തെ ആർ. എച്ച് പോസിറ്റീവ് (Rh+) ഗ്രൂപ്പ് എന്നും അതില്ലാത്ത രക്തത്തെ ആർ.എച്ച്. നെഗറ്റീവ് (Rh) ഗ്രൂപ്പ് എന്നും പറയുന്നു. ഈ രു ഗ്രൂപ്പുകൾ തമ്മിൽ ചേരുന്നതു വളരെ അപകടകരമാണ്; അതുകൊ് ആർ. എച്ച്. പോസിറ്റീവ് ഗ്രൂപ്പുകാർക്ക് ആർ. എച്ച് നെഗറ്റീവ് രക്തമോ മറിച്ചോ നൽകാവതല്ല.
രക്തബാങ്ക്
രക്തക്കുറവു കൊണ്ടോ രക്തഘടനയിലുള്ള തകരാറുകൊണ്ടോ പലപ്പോഴും ഒരാൾക്കു മറ്റൊരാളുടെ രക്തം ആവശ്യമായെന്നു വരും. രക്തസ്രാവം മൂലം രക്തനഷ്ടം ഉ ാവുക സാധാരണമാണ്. തലച്ചോറിലെ രക്തക്കുഴലുകൾ പൊട്ടിയാണു ചിലപ്പോൾ രക്തസ്രാവമാകുന്നത്. മറ്റു ചിലപ്പോൾ മുറിവുകൾ, കുടൽ വ്രണങ്ങൾ, ട്യൂമറുകൾ എന്നിവയും ഇതിനു കാരണമാകാറു്. രക്തസ്രാവത്തിനു പുറമേ മാരക രോഗങ്ങൾ, ആക്സിഡന്റുകൾ, ശസ്ത്രക്രിയകൾ മുതലായവ നിമിത്തവും രക്തം കുത്തിവയ്ക്കു അനിവാര്യഘട്ടങ്ങൾ പലപ്പോഴും ഈകാറു്. ഈ സന്ദർഭങ്ങളിൽ, രക്തത്തിന്റെ ഗ്രൂപ്പു നിർണയം നടത്തി അനുയോജ്യ ശരീരങ്ങളിൽ നിന്നു രക്തമെടുത്ത് ആവശ്യക്കാരന്റെ ശരീരത്തിൽ കുത്തിവയ്ക്കുന്നു. പലപ്പോഴും ദാതാവിന്റെ രക്തം രോഗിക്കു കുത്തിവച്ചാൽ മതിയാകും. എന്നാൽ ചില കെയ്സുകളിൽ രോഗിയുടെ ശരീരത്തിൽ നിന്നു ഭാഗികമായി രക്തമെടുത്തുമാറ്റി അത്രയും രക്തം പകരമായി കുത്തിവയ്ക്കുന്ന പ്രക്രിയ മാറിമാറി നടത്തിവരും.
ഒരാളുടെ രക്തം വിശദപരിശോധന നടത്തി, ഗ്രൂപ്പു നിർണ്ണയം നടത്തുകയും അതു രോഗാണു മുക്തമെന്ന് ഉറപ്പുവരുത്തുകയും ചെയ്ത ശേഷമേ സ്വീകരിക്കാൻ പറ്റൂ. ഈ ധർമ്മം നടത്തുന്ന സ്ഥാപനങ്ങളാണു രക്ത ബാങ്കുകൾ. ഈ സ്ഥാപനങ്ങൾ രക്തം പരിശോധിച്ചു, ദാതാക്കളിൽ നിന്നു സ്വീകരിച്ച് ആവശ്യക്കാരായ രോഗികൾക്കു അവസരോചിതം നൽകുന്നതിനു വേതു ചെയ്യുന്നു. അസൗകര്യങ്ങളും അനവധാനതകളും ഒട്ടേറെ ആരോപിക്കപ്പെടുന്നുവെങ്കിലും നമ്മുടെ രാജ്യത്തെ രക്തബാങ്കുകൾ ചെയ്യുന്ന സേവനങ്ങൾ വളരെ ശ്ലാഘനീയമാണ്.
Created at 2025-01-16 09:08:36