
Related Articles
-
-
HEALTH
മരുന്നും മറുമരുന്നും
-
HEALTH
കൃത്രിമാവയവങ്ങൾ
ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിയ രോഗിക്ക് എത്രയും പെട്ടെന്നു രക്തം വേണമെന്നു പറയുമ്പോൾ ബന്ധുമിത്രാദികൾ കൈ മലർത്തുന്ന ദയനീയ രംഗങ്ങൾ നിത്യ സംഭവങ്ങളാണ്. രോഗിയുടെ കൂടെയുള്ളവരുടെ രക്തഗ്രൂപ്പുപോലും അവർ മനസ്സിലാക്കിയിട്ടുായിരിക്കില്ല. മനസ്സിലാക്കിയാൽ തന്നെ രക്തം നൽകാൻ പലപ്പോഴും ധൈര്യം കാണിക്കില്ല. എന്നിട്ടു പിന്നെ രക്തത്തിനു വേിയുള്ള ഓട്ടമാണ്. അന്യരുടെ രക്തത്തിനു വേി നെട്ടോട്ടം ഓടുന്നു. സ്വന്തക്കാർ രക്തം കൊടുക്കാൻ നീരസം കാണിച്ചാൽ അന്യരുടെ നിലപറയാനില്ലല്ലോ. ഈ നില മാറണം: വേണം നമുക്കൊരു സന്നദ്ധസംഘം. മറ്റു ബ്ലഡ് ഡോണേഴ്സ് ഫോറങ്ങളുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ഒരു സേവകസംഘം. അതിനായി ഇസ്ലാമിക പ്രവർത്തകർ മുമ്പോട്ടു വരണം. ഒരു രക്ത ഗ്രൂപ്പ് പരിശോധനാ ക്യാമ്പു നടത്തി പിരിച്ചു വിടുന്ന 'ബ്ലഡ് ക്യാമ്പ്' പ്രവർത്തനമല്ല; സ്ഥായിയും സുചിന്തിതവും സുവ്യവസ്ഥാപിതവുമായ സംവിധാനങ്ങളാണു വേത്.
ഒന്നാമത്തെ കർമ്മപദ്ധതി പൊതുജന ബോധവൽക്കരണമായിരിക്കണം. സമൂഹത്തിൽ ഇനിയും രക്തദാനത്തെക്കുറിച്ച് അവശേഷിക്കുന്ന മിഥ്യാധാരണകൾ നീക്കണം. അതിനായി രക്തദാനത്തിന്റെ മഹിത സന്ദേശം ഗ്രാമഗ്രാമാന്തരവും ഗൃഹ്യഹാന്തരവുമെത്തിക്കണം. ര മതായി, ഓരോ പ്രദേശത്തെയും സ്ത്രീപുരുഷന്മാരുടെ രക്തഗ്രൂപ്പുകൾ പരിശോധിച്ചു ലിസ്റ്റു ചെയ്യണം. അവരിൽ രക്തദാനത്തിനു കായിക ശേഷിയുന്നു ഡോക്ടർമാർ സർട്ടിഫൈ ചെയ്യുന്നവരുടെ പേരുകൾ പ്രത്യേകം രജിസ്റ്റർ ചെയ്യണം. അക്കൂട്ടത്തിൽ രക്തദാനത്തിനു സന്നദ്ധരാകുന്നവരുടെ പേരുകൾ ശേഖരിച്ചു. പഞ്ചായത്തടിസ്ഥാനത്തിൽ ബ്ലഡ് ഡോണേഴ്സ് ഫോറങ്ങൾ രൂപീകരിക്കണം. പഞ്ചായത്തു തല ഫോറങ്ങൾക്കു മേഖലാ തലത്തിലോ ജില്ലാ തലത്തിലോ ഒരു കേന്ദ്ര സംഘവും വേണം. യൂണിറ്റ് പഞ്ചായത്ത് കേന്ദ്ര തലങ്ങളിലെല്ലാം വിദഗ്ധ ഡോക്ടർ മാർ ഉൾക്കൊള്ളുന്ന അഡ്വൈസറി ബോർഡു വേണം.
ഒരു പ്രദേശത്തെ എല്ലാ സ്ത്രീ പുരുഷന്മാരുടെയും രക്ത ഗ്രൂപ്പുകൾ നേരത്തെ ലിസ്റ്റു ചെയ്തു സൂക്ഷിച്ചാൽ ആ പ്രദേശത്തെ വല്ല രോഗിക്കും വല്ലപ്പോഴും രക്തം ആവശ്യമായാൽ, അകലം സഞ്ചരിക്കാതെ അവിടം കൊ തന്നെ പ്രശ്നം പരിഹരിക്കാൻ കഴിയും. ഇത്തരം സംവിധാനമില്ലാത്തതു കൊ് സ്വന്തം വീട്ടിൽ തന്നെ തന്റെ ഗ്രൂപ്പുകാരൻ ഉായിരിക്കെ, രോഗി രക്തം കിട്ടാതെ വിഷമിക്കുന്ന ദുരവസ്ഥ ഉകാറു്.
രോഗിയുടെ രക്തം അപൂർവ്വ ഗ്രൂപ്പിൽ പട്ടതാവുകയും പ്രാദേശികമായി കിട്ടാനില്ലാതെ വരികയും ചെയ്താൽ പഞ്ചായത്തു ഫോറവുമായോ കേന്ദ്രസ്ഥാപനവുമായോ ബന്ധപ്പെട്ടു പെട്ടെന്നു പ്രശ്നം പരിഹരിക്കാനുള്ള സംവിധാനങ്ങളുായിരിക്കണം. ഇനിയും കിട്ടാതെ വരുന്ന "റെയർ ഗ്രൂപ്പുകളുടെ കെയ്സു വന്നാൽ ഇതര സന്നദ്ധ സംഘടനകളുമായി സഹകരിച്ചു പരിഹരിക്കാവുന്നതാണ്.
ഏതു വിധത്തിലായാലും ഒരു സന്നദ്ധ സംവിധാനമാകൽ അനിവാര്യമാണ്. ഹലാൽ കിട്ടാനില്ലാതെ വന്നാൽ ആത്മരക്ഷാർഥം ഹറാം ഭക്ഷിക്കൽ നിർബന്ധമാണെന്നും ഹലാൽ കിട്ടാതെ വിഷമിച്ചേക്കുമെന്ന് ആശങ്കയുള്ളേടത്ത് 'ഹറാം' കരുതി സൂക്ഷിച്ചു വയ്ക്കൽ നിർബന്ധമാണെന്നും ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങൾ പറഞ്ഞതിൽ നിന്ന് ഇതു ഗ്രഹിക്കാവുന്നതാണ്. 'ഹലാൽ കിട്ടുമെന്ന് പ്രതീക്ഷയില്ലെങ്കിൽ ഹറാം ശേഖരിച്ചു വയ്ക്കൽ നിർബന്ധമാണ്; പ്രതീക്ഷയുങ്കിൽ അനുവദനീയവും. രോഗത്തിനും സാധ്യമായ മരുന്നുകൾ ലഭ്യമാക്കൽ സാമൂഹ്യ ബാധ്യതയാണ്. അതുപോലെ, രക്ത ചികിത്സ അനിവാര്യമാകുന്ന ഘട്ടത്തിലേക്കു രക്തം ലഭ്യമാക്കലും പൊതുബാധ്യതയാണെന്നു പറയാം. കാരണം, ജീവൻ രക്ഷിക്കാൻ രക്തം ആവശ്യമാകുന്ന ഘട്ടങ്ങൾ സാധാരണമാണ്. ഈ നിർബന്ധവേദി ഇന്നു മിക്കയിടങ്ങളിലും ഒഴി ഞ്ഞു കിടക്കുകയാണ്. ഇസ്ലാമിക പ്രവർത്തകർ അഹമഹമികയാ ഈ രംഗത്തേക്കു കടന്നു വന്ന് ആ വിടവു നികത്തണം.
Created at 2025-01-15 09:26:16