
Related Articles
-
HEALTH
മരുന്നും മറുമരുന്നും
-
HEALTH
ബ്ലഡ് ശേഖരം അനിവാര്യം
-
HEALTH
രക്തഗ്രൂപ്പുകൾ
പുരുഷന്റെ ബീജം സ്ത്രീയുടെ അണ്ഡവുമായി സങ്കലിച്ചാകുന്ന സൈഗോട്ട് (Zygote) എന്ന 0.135 മില്ലിമീറ്റർ മാത്രം വ്യാസമുളള ഏകകോശം വിഭജിച്ചു വളർന്നു മനുഷ്യ ശരീരം ഉ കുന്നുവെന്നും ഒരു പൂർണ്ണ വളർച്ചയെത്തിയ ശരീരത്തിൽ 60 മില്യൺ വരെ കോശങ്ങളു ാകുമെന്നും ശാസ്ത്രം പറയുന്നു. കോടിക്കണക്കിനു കോശങ്ങളിൽ ഓരോന്നിലും 23 ജോഡി അഥവാ 46 ക്രോമസോമുകളുാകും. 23 ജോഡിയിൽ ഓരോ ജോഡിയിലും ഒരു ക്രോമസോം പിതാവിൽ നിന്നു ബീജത്തിലൂടെ കിട്ടിയതും മറ്റേത് അണ്ഡം വഴി മാതാവിൽ നിന്നു കിട്ടിയതുമായിരിക്കും. 46 ക്രോമസോമുകളിൽ രണ്ണം ലിംഗകാമസോമുകൾ (Sex Chromosomes) എന്ന പേരിലറിയപ്പെടുന്നു. ശിഷ്ടമുളള 44 ക്രോമസോമുകൾ ഓട്ടോസോമുകൾ (Autosomes) എന്ന പേരിലും. പുരുഷകോശങ്ങളിലുള്ള രുലിംഗ ക്രോമസോമുകളിൽ ഒന്നിനെ ത എന്നും മറ്റേതിനെ ഥ എന്നുമാണു പറയുന്നത്. എന്നാൽ സ്ത്രീകളിൽ രു ലിംഗാമസോമുകളും ത ക്രോമസോമുകളാണ്. അതായത് 44 ഓട്ടോസോമുകളും തഥ എന്ന രു ലിംഗാമസോമുകളും ചേർന്നതാണു പുരുഷന്റെ ശരീരകോശം. അതേസമയം, 44 ഓട്ടോസോമുകളും തത എന്ന മൂലിംഗ ക്രോമസോമുകളും ചേർന്നതാണു സ്ത്രീയുടെ ശരീരകോശം.
കോശങ്ങളിൽ നിരന്തരം വിഭജനം നടക്കുന്നു. ഓരോ കോശത്തിന്റെയും വിഭജനത്തിനു മുമ്പ് ക്രോമസോമുകൾ വിഭജിക്കപ്പെടുന്നു. ഓരോ ക്രോമസോമും പിളർന്ന് അളവിലും ഗണത്തിലും തുല്യമായിട്ടുള്ള ര ണ്ണമായിത്തീരുന്നു. അതുകൊ് പുതുതായി രൂപം കൊള്ളുന്ന ഓരോ പുത്രീകോശത്തിലും മാതൃകോശത്തിലെന്ന പോലെ 46 ക്രോമസോമുകൾ ഉായിരിക്കും. പ്രത്യുൽപാദന പ്രക്രിയയിൽ ലൈംഗിക കോശങ്ങൾ സംയോജിച്ചു സൈഗോട്ട് എന്ന ഏകകോശമാകുമ്പോൾ ഇരു ലൈംഗിക കോശങ്ങളുടെയും ന്യൂക്ലിയസ് സംയോജിച്ച് ഒന്നായിത്തീരുന്നു. അപ്പോൾ ഇവിടെ ഒരു സങ്കീർണ പ്രശ്നം ഉദിക്കുന്നു. 46 ക്രോമസോമുകൾ വീതമുള്ള രു കോശങ്ങളുടെയും ന്യൂക്ലിയസ് ഒന്നാവുകയും അതിൽ 92 ക്രോമസോമുകൾ ഉാവുകയും ചെയ്യും. ഇത്തരം സൈഗോട്ട് ഉൽപാദിപ്പിക്കുന്ന പ്രജകളിൽ ക്രോമസോം സംഖ്യ വീം ഇരട്ടിക്കും. അങ്ങനെ ഓരോ തലമുറയിലും തുടർച്ചയായി ക്രോമസോം സംഖ്യയുടെ ഇരട്ടിക്കൽ അവിരാമം തുടരുകയും ചെയ്യും. എന്നാൽ യഥാർഥത്തിൽ ഒരു വർഗത്തിലെ എല്ലാ തലമുറകളിലും തനതായ ക്രോമസോം സംഖ്യ കൃത്യമായും സ്ഥിരമായും പരിരക്ഷിക്കപ്പെടണം. എങ്കിൽ മാത്രമേ ക്രോമസോമുകളാൽ നിർണ്ണയിക്കപ്പെട്ടിരിക്കുന്ന ഓരോ വർഗത്തിന്റെയും തനതായ സവിശേഷതകൾക്കു വ്യതിയാനം സംഭവിക്കാതിരിക്കുകയുള്ളൂ (ജീവശാസ്ത്രം ഭാഗം കക വാല്യം-2 കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പേ: 94 നോക്കുക)
എന്നാൽ ഈ പ്രശ്നം പരിഹരിക്കുന്നതിനു പ്രകൃതി അദ്ഭുതകരമായ ഒരു സംവിധാനം ഏർപ്പെടുത്തിയിട്ടു്. പ്രത്യുൽപാദന കോശങ്ങളുടെ ന്യൂക്ലിയസുകളിൽ സംഭവിക്കുന്ന ഒരു പ്രത്യേക തരം വിഭജനം (Meiosis) മൂലം ക്രോമസോം സംഖ്യ സ്ഥിരമായും കൃത്യമായും നിലനിർത്തുന്നു. ഈ വിഭജനം വഴി ലൈംഗിക കോശങ്ങളിലെ (ഗാമീറ്റുകളിലെ ക്രോമസോം സംഖ്യ മാതൃകോശത്തിലേതിന്റെ നേർ പകുതിയായിത്തീരുന്നു. അതായത്ലൈം ഗികകോശങ്ങളായ ബീജത്തിലും അണ്ഡത്തിലും 23 ക്രോമസോമുകൾ മാത്രമേ ഉ ായിരിക്കുകയുള്ളൂ. അതുകൊ് ബീജാണ്ഡ സങ്കലനം നടന്നു സൈഗോട്ട് രൂപപ്പെടുമ്പോൾ ആ ഏകകോശത്തിലും അതിന്റെ വിഭജനത്തെത്തുടർന്നാകുന്ന മറ്റു കോശങ്ങളിലും 46 (23+23) ക്രോമസോമുകൾ ഊകുന്നു (Ibid:94).
അപ്പോൾ പുരുഷന്മാരിൽ ബീജനന സമയത്ത് സാധാരണ കോശങ്ങളിലെ 44 ഓട്ടോ സോമുകളിൽ 22 എണ്ണം വീതം ഓരോ ഗാമീറ്റിലേക്കും പോകുന്നു. അതേസമയം ലിംഗാമസോം ജോഡിയിലെ ത ഒന്നിലേക്കും ഥ മറ്റേതിലേക്കും പോകുന്നു. ഇതിന്റെ ഫലമായി രുതരം പുരുഷബീജങ്ങളുാകുന്നു. ഒന്ന്, 22 ഓട്ടോസോമുകളും ത എന്ന ലിംഗ ക്രോമസോമും ചേർന്നത്. ര്. 22 ഓട്ടോ സോമുകളും ഥ എന്ന ലിംഗ ക്രോമസോമും ചേർന്നത്. എന്നാൽ സ്ത്രീകോശങ്ങളിൽ 44 ഓട്ടോസോമുകളിൽ 22 എണ്ണം വീതം ഓരോ ഗാമീറ്റിലേക്കു പോകുമ്പോൾ തത എന്നീ രു ലിംഗകാമസോമുകളിൽ ഓരോന്നു വീതവും അതിലേക്കു പോകും. അപ്പോൾ 22 ഓട്ടോസോമുകളും ഒരു ത ലിംഗകാമസോമും ഉള്ള ഒരേതരം അണ്ഡങ്ങളാണു സ്ത്രീകൾ ഉൽപാദിപ്പിക്കുന്നത്.
ബീജസംയോജന സമയത്ത് ആ ക്രോമസോം അടങ്ങിയ പുരുഷബീജവും അണ്ഡവും തമ്മിൽ ചേർന്നുാകുന്ന സിക്താണ്ഡം പെൺകുഞ്ഞായിത്തീരുന്നു. ഥ ക്രോമസോം അടങ്ങിയ ബീജവും അണ്ഡവും ചേർന്നുാകുന്ന സിക്താണ്ഡം ആൺകുഞ്ഞായും വളരുന്നു. അതായതു ബീജത്തിലെ ആ ഉം അണ്ഡത്തിലെ ത ഉം ചേർന്ന് പെണ്ണും ബീജത്തിലെ ഥ യും അണ്ഡത്തിലെ ആ ഉം ചേർന്ന് ആണും ഉാകുന്നു (പാരമ്പര്യവും ക്ലോണിങും പേ:21-22). തൊലിയുടെ നിറം, ആകൃതി, ബുദ്ധി, ശക്തി, മുടി മുതലായവയൊക്കെ ഓട്ടോസോമുകൾ നിയന്ത്രിക്കുമ്പോൾ അതിന്റെ ലിംഗ വ്യത്യാസം നിർണ്ണയിക്കുന്നതു ലൈംഗിക ക്രോമസോമുകളാണ് (മെഡിക്കൽ എൻസൈക്ലോപീഡിയ പേ:377) ജനനത്തിലും ലിംഗ നിർണയത്തിന് ആധാരം അവ തന്നെ. ബീജം പുരുഷന്മാരുടെ വൃഷണങ്ങളിലും അണ്ഡം സ്ത്രീകളുടെ അണ്ഡാശയങ്ങളിലുമാണു വളരുന്നത്. എന്നാൽ ഹോർമോൺ ഉൽപാദനത്തിലെ അപാകതകൾ കൊ് ചില പ്രത്യേക സാഹചര്യങ്ങളിൽ വൃഷണവും അണ്ഡാശയവും ഒരേ വ്യക്തിയിൽ തന്നെ വളർന്നു വന്നേക്കാം. രും പൂർണ്ണ വികാസം പ്രാപിക്കുകയുമില്ല. അങ്ങനെ വരുമ്പോൾ സാഹചര്യങ്ങൾ കണക്കിലെടുത്ത് ഏതെങ്കിലും ഒരു ജനനഗ്രന്ഥി എടുത്തു കളഞ്ഞാൽ മറ്റേതു പൂർണ്ണ വികാസം കൈവരിക്കുകയും വ്യക്തി സാധാരണ ആണോ പെണ്ണോ ആയിത്തീരുകയും ചെയ്യുന്നു (പാരമ്പര്യവും ക്ലോണിങും. 36).
ഇത്തരം വ്യക്തികൾ നപുംസക (Hermaphrodite) ങ്ങളിൽ ഒരിനമാണ്. നപുംസകങ്ങളിൽ പുന്നപുംസകവും സ്ത്രീ നപുംസകവുമു്. പുരുഷ ലക്ഷണങ്ങൾ കൂടുതലായും സ്ത്രീ ലക്ഷണങ്ങൾ കുറവായുമുള്ളതാണു പുന്നപുംസകം. സ്ത്രീലക്ഷണങ്ങൾ കൂടുതലായും പുരുഷലക്ഷണങ്ങൾ കുറവായുമുള്ളതാണു സ്ത്രീ നപുംസകം (ശബ്ദതാരാവലി പേ: 1054). നപുംസകങ്ങൾ പലപ്പോഴും ഭൗതിക നിയമജ്ഞന്മാർക്കു തലവേദന സൃഷ്ടിക്കാറു്. അവരുടെ കൈയിലുള്ള ഒരു നിയമ ശാസ്ത്ര ഗ്രന്ഥത്തിലും പ്രതിവിധി കാണാനാവാത്ത പല പ്രശ്നങ്ങളും നപുംസകങ്ങളുമായി ബന്ധപ്പെട്ടു കാറു്.
Created at 2025-01-17 08:43:44