ബാങ്ക് പലിശ
ബേങ്ക്, പലിശ, കൂടുതല്‍ സംശയങ്ങള്‍
ചോ: ബേങ്കും ഇന്‍ഷൂറന്‍സും നടത്തുന്നത് ഇസ്ലാമിന്റെ ശത്രുക്കളാണെങ്കില്‍ നിക്ഷേപിച്ചതിലധികം സംഖ്യ വാങ്ങാമോ? ഉ: അവരോട് കൂടുതല്‍ വാങ്ങുന്നതിനെക്കുറിച്ചു പണ്ഢിതന്മാര്‍ക്കിടയില്‍ ഭിന്നാഭിപ്രായമുണ്ട്. ശാഫിഈ, ഹമ്പലി, മാലികി മദ്ഹബുകളില്‍ ഹറാം തന്നെയാണ്. ഹനഫീ മദ്ഹബില്‍ അനുവദനീയമാണ്. എന്ന് ഇമാംനവവി(റ) പറഞ്ഞിട്ടുണ്ട്. ശറഹുല്‍ മുഹദ്ദബ് (9/392), ശറഹുസ്സിയരില്‍ കബീര്‍ (3/112). ചോ: ഇന്ന് ബേങ്കില്‍ നിന്ന് ലഭിക്കുന്ന ആദായവും ഇന്‍ഷൂറന്‍സില്‍ നിന്ന് ലഭിക്കുന്ന ബോണസും പലിശയാണോ? ഉ: പലിശയാണ്. എന്നാല്‍ വ്യവസായം കൊണ്ടോ ലാഭക്കൂറ് കച്ചവടം കൊണ്ടോ ലഭിച്ച ലാഭവിഹിതം പലിശയില്‍ [...]
11 Apr 21