Related Articles
-
-
FIQH
സയാമീസിന്റെ വിവാഹം
-
ഡോളി വിപ്ലവത്തിലൂടെ ക്ലോണിങ് മനുഷ്യരിലും വിജയിക്കാനുള്ള സാധ്യത തെളിഞ്ഞുവന്നപ്പോൾ തന്നെ മുസ്ലിം ലോകം ഇതിനെതിരെ സടകുടഞ്ഞെണീറ്റിരുന്നു. എതിർ പ്രതികരണത്തിൽ മറ്റു രാഷ്ട്രങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും മുമ്പിൽ ത്തന്നെ മുസ്ലിം രാഷ്ട്രങ്ങളും സംഘടനകളും സ്ഥാപനങ്ങളുമായിരുന്നു. അവരുടെയെല്ലാവരുടെയും മുൻപ ന്തിയിൽ, സകലരുടെയും ബദ്ധശ്രദ്ധ ക്ഷണിച്ചുകൊും തിരിച്ചു കൊും മുസ്ലിം പണ്ഢിതന്മാർ രംഗത്തു വരികയായി.
16-3-97-നു കൈറോവിൽ ഒരു ക്ലോണിങ് സെമിനാർ നടക്കുകയായി. വൈദ്യ ശാ സ്ത്രജ്ഞർ, ജനിതക ശാസ്ത്രജ്ഞർ, സാമൂഹിക ശാസ്ത്രജ്ഞർ, ശരീഅത്തു പണ്ഢിതർ എന്നിവരെ ഉൾക്കൊള്ളിച്ചു കൊള്ളതായിരുന്നു ഈ സെമിനാർ. മനുഷ്യരിൽ ക്ലോണിങ് നടത്തുന്നത് മത വീക്ഷണത്തിലും ബുദ്ധിയുടെ വീക്ഷണത്തിലും പരിവർജ്ജ്യമാണെന്നും സംസ്കാര ശൂന്യമായ ഈ നടപടിക്കു യാതൊരു ന്യായീകരണവുമില്ലെന്നുമുള്ള അഭിപ്രായമാണു സെമിനാറിൽ ഉരുത്തിരിഞ്ഞു വന്നത്. (2)
23-3-97-നു കുവൈത്ത് യൂണിവേഴ്സിറ്റിയിലെ ആർട്സ് കോളേജിൽ മറ്റൊരു സെമിനാർ നടക്കുകയായി. പ്രതികരണം കയ്റോ സെമിനാറിൽ നിന്നു വ്യത്യസ്തമായിരുന്നില്ല. ജനിതക ശാസ്ത്രത്തിന്റെ മഹത്തായ നേട്ടങ്ങളെ വിലയിരുത്തിയ സെമിനാർ മനുഷ്യരിൽ അതു നടത്തുന്നതിനെ നിശിതമായി വിമർശിക്കുകയും അതിന്റെ ഭവിഷ്യത്തുകൾ ചൂിക്കാണിക്കുകയും ചെയ്തു. വിനകൾ വരുത്തിവെക്കുന്ന ഒരു പ്രവർത്തനം, അതു കൊാകാവുന്ന ചില നേട്ടങ്ങളുടെ പേരിൽ മാത്രം അനുവദിക്കാവതല്ലെന്ന് “ഉപദ്രവങ്ങളെ തടുക്കൽ, ഗുണങ്ങൾ നേടുന്നതിനേക്കാൾ മുൻഗണന നൽകപ്പെടേതാണ്” എന്ന ഇസ്ലാമിക തത്വം ചൂിക്കാണിച്ചു കൊ സെമിനാർ സമർഥിക്കുകയായി.(1)
ക്ലോണിങിനെക്കുറിച്ചു ചർച്ച ചെയ്യുന്നതിനു വിത്തന്നെ ഖത്തർ യൂണിവേഴ്സിറ്റിയും ഒരു കോൺഫറൻസ് സംഘടിപ്പിക്കുകയായി. ജനിതക പണ്ഢിതരെയും മതപണ്ഢിതരെയും ഉൾക്കൊള്ളിച്ചു കൊള്ള ഈ കോൺഫറൻസ്, ദൈവത്തിന്റെ പ്രകൃതി നിയമങ്ങൾ കൊള്ള വിനോദമാണു ക്ലോണിങ് എന്നാണഭിപ്രായപ്പെട്ടത്. (2)
റാബിത്വത്തുൽ ആലമിൽ ഇസ്ലാമി (Muslim World League) എന്ന സംഘടനയുടെ ഫിഖ്ഹ് കൗൺസിൽ സമഗ്ര പഠനത്തിനു ശേഷം 1998 ഒക്ടോബർ 31-നു (ഹി:1419 റജബ്) ചേർന്ന അതിന്റെ 15-ാം സമ്മേളനത്തിൽ മനുഷ്യ ക്ലോണിങ് ഹറാമാണെന്നും അതു നടത്തുന്നവർ കുറ്റക്കാരാണെന്നും പ്രഖ്യാപിക്കുകയായി.(3)
മനുഷ്യ ക്ലോണിങ് എന്ന ശാസ്ത്രവൈകൃതത്തിനെതിരെ പ്രതികരിച്ച ലോക പണ്ഢിത സമൂഹത്തിന്റെ മുൻനിരയിൽത്തന്നെ കേരള പിതന്മാരുമായിരുന്നു. 1997 മെയ് 25-നു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മർക്കസുസ്സഖാഫത്തിസ്സുന്നിയ്യയിൽ സംഘടിപ്പിച്ച 5000 പണ്ഢിതർ പങ്കെടുത്ത ഉലമാ കോൺഫറൻസ്, വിഷയം സമഗ്രപഠനം നടത്തുകയും മനുഷ്യ ക്ലോണിങ് നിരവധി സാമൂഹ്യ തിന്മകൾക്ക് ഇടവരുത്തുന്ന വിനാശകരമായ പ്രകൃതി വിരുദ്ധ പ്രവർത്തനമായതുകൊ് അതു നിഷിദ്ധമാണെന്നു പ്രഖ്യാപിക്കുകയും പ്രസ്തുത ശ്രമത്തിൽ നിന്നു പിന്തിരിയാൻ ശാസ്ത്രലോകത്തോടഭ്യർഥിക്കുകയും ചെയ്തു.
എല്ലാ വിലക്കുകളും പ്രതിഷേധങ്ങളുമായെങ്കിലും അവയെല്ലാം അതിലംഘിച്ചു ചില ശാസ്ത്രജ്ഞർ, മനുഷ്യ ക്ലോണിങ് നടത്തിയതായി പ്രഖ്യാപിച്ചപ്പോൾ മുസ്ലിം പണ്ഢിതന്മാർ വരും രംഗത്തു വന്നു. ഒറ്റയ്ക്കും സംഘടിതമായും തങ്ങളുടെ വിയോജിപ്പും പ്രതിഷേധവും എതിർപ്പും പ്രകടിപ്പിക്കുകയായി. ഈജിപ്തിലെ അൽ അസ്ഹർ യൂ ണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇസ്ലാമിക് റിസേർച്ച് കൗൺസിൽ 2002 ഡിസംബർ 28-നു പുറപ്പെടുവിച്ച ഫത്വയിൽ ഈ നിഷിദ്ധമായ പ്രവർത്തനത്തെ സകല മാർഗേ ണയും തടയൽ നിർബന്ധമാണെന്നു പറഞ്ഞു. ഈജിപ്തിലെ നിരവധി പാർലമെന്റേറിയന്മാർ, മതപണ്ഢിതന്മാർ, ചിന്തകന്മാർ, യൂണിവേഴ്സിറ്റി പ്രൊഫസർമാർ തുടങ്ങിയവരും ഇസ്ലാമിക സ്ഥാപനങ്ങളും മനുഷ്യ ക്ലോണിങ് പ്രവർത്തനങ്ങൾക്കെതിരെ ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും സത്വര നിയമാവിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെടുകയായി. (1) മുസ്ലിം വേൾഡ് ലീഗിന്റെ, വിശുദ്ധ മക്കയിലെ സെക്രട്ടേറിയറ്റ് മനുഷ്യ ക്ലോണിങ് ഹറാമാണെന്നു പ്രഖ്യാപിക്കുകയും ലോക രാഷ്ട്രങ്ങളോടും സാംസ്കാരിക സമിതികളോടും മത സംഘടനകളോടും സ്ഥാപനങ്ങളോടും താഴെ പറയുന്ന ഏഴു കാര്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു:
(1) മനുഷ്യ ക്ലോണിങ് സംബന്ധമായ എല്ലാ പ്രവർത്തനങ്ങളും, അതു മനുഷ്യജീവിതവും പ്രത്യുത്പാദനവും സംബന്ധിച്ച ദിവ്യ സന്ദേശങ്ങൾക്കു വിരുദ്ധമായതുകൊ് നിഷിദ്ധമാണെന്നു പ്രഖ്യാപിക്കുക.
(2) ഉൽപാദനത്തിനും വംശവർദ്ധനവിനും ഏക മാർഗ്ഗം സുപരിചിതമായ നിയമാനുസൃത സ്ത്രീപുരുഷ വിവാഹബന്ധമാണെന്ന ആശയത്തിനു ശക്തി പകരുക.
(3) സ്ഥാപിത താൽപര്യക്കാരുടെ ദുരുദ്ദേശ്യങ്ങളിൽ നിന്നും വിനോദക്കാരുടെ വിനോദങ്ങളിൽ നിന്നും മനുഷ്യരെ കാത്തു സംരക്ഷിക്കുന്ന വിധം ജനിറ്റിക് എഞ്ചിനീയറിംഗ് മാർഗേണയുള്ള ശാസ്ത്രീയ ഗവേഷണങ്ങൾക്കു നിയമ വ്യവസ്ഥകൾ ഉടക്കുക.
(4) നന്മ ഉാക്കുന്നതിനേക്കാൾ, തിന്മ തടുക്കുന്നതിനു മുൻഗണന നൽകണമെന്ന ഇസ്ലാമിക അടിസ്ഥാന തത്വത്തിനനുസരിച്ചു. പ്രയോജനകരമായ ശാ സ്ത്രത്തിനു മുൻഗണനയും ഉപദ്രവകരമായ ശാസ്ത്രത്തിനു വിലക്കും ഏർപ്പെടുത്തുന്ന വിധം ശാസ്ത്ര ഗവേഷണ സ്വാതന്ത്ര്യം സംബന്ധിച്ചു കരാറുകൾ ഊക്കുക.
(5) മനുഷ്യ ക്ലോണിങ് സംബന്ധമായ സകല പരീക്ഷണങ്ങളും നിരോധിക്കുകയും അതിന്റെ എല്ലാരൂപങ്ങളെയും കുറ്റകരമായും അതിൽ വ്യാപൃതരാവുന്നവരെയും അതിനു പ്രചോദനം നൽകുന്നവരെയും കുറ്റക്കാരായും പ്രഖ്യാപിക്കുകയും അവർക്ക് ഉചിതമായ ശിക്ഷ ഉറപ്പു വരുത്തുകയും ചെയ്യുന്ന ആഗോള നിയമങ്ങൾ ആവിഷ്ക്കരിക്കുക.
(6) സർവാംഗീകൃതമായ ദൈവിക സന്ദേശങ്ങളോടു വിരുദ്ധമാകാത്തതും ജനിതക എഞ്ചിനീയറിംഗ് ശാസ്ത്രത്തോടു ബന്ധപ്പെട്ടതുമായ അന്താരാഷ്ട്ര പെരുമാറ്റച്ചട്ടം ഏർപ്പെടുത്തുന്നതിന് തിരഞ്ഞെടുക്കപ്പെട്ട വൈദ്യ ശാസ്ത്രജ്ഞൻമാർ, സയന്റിസ്റ്റുകൾ, മതപണ്ഢിതന്മാർ എന്നിവർ ഉൾക്കൊള്ളുന്ന ലോക കോൺഫറൻസ് സംഘടിപ്പിക്കുക. ഭൂമിയിൽ മനുഷ്യന്റെ ഭാവി ആഗ്രഹിച്ചു. ലോക രാഷ്ട്രങ്ങളും സ്ഥാപനങ്ങളും ജനസമൂഹങ്ങളും അനുസരിക്കുകയും ഐക്യരാഷ്ട്ര സഭ നടപ്പിൽ വരുത്തുന്നതിനു മേൽ നോട്ടം വഹിക്കുകയും ചെയ്യുന്ന ഒരു ലോക നിയമ വ്യവസ്ഥിതിയായിരിക്കണം ആ പെരുമാറ്റച്ചട്ടം.
(7) മനുഷ്യ ക്ലോണിങ് പ്രവർത്തനങ്ങൾക്കു അവയ്ക്ക് ഉത്തരവാദികളായവരെ സത്യത്തിലേക്കു ക്ഷണിക്കുകയും ചെയ്യുക, അഥവാ പ്രത്യുൽപ്പാദനക്കാര്യത്തിൽ അല്ലാഹുവിന്റെ സന്ദേശങ്ങൾ അവതരിപ്പിച്ച സത്യത്തിലേക്ക്.
(1) 2003 ജനുവരി 14-നു റാബിത്വയുടെ സെക്രട്ടറി ജനറൽ അബ്ദുല്ലാഹിബിൻ അബ്ദിൽ മുഹ്സിൻ അത്തുർക്കി ലോക രാഷ്ട്രങ്ങൾക്കു നൽകിയ സന്ദേശത്തിൽ സകല ജനസമുദായങ്ങളും, ദൈവിക നിയമങ്ങളെ അതിലംഘിക്കുന്ന മനുഷ്യ ക്ലോണിങ് എന്ന മതനിന്ദക്കെതിരെ പ്രതികരിക്കണമെന്ന് ആഹ്വാനം ചെയ്യുകയും റെയ്ലിയൻ വിഭാഗം പ്രോത്സാഹിപ്പിക്കുന്ന ഈ നിരീശ്വരാശയങ്ങളെ മുസ്ലിം വേൾഡ് ലീഗ് തള്ളിക്കളയുന്നുവെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
(2) നേതൃത്വം നൽകുന്ന സംഘടനകളുടെയും കമ്പനികളുടെയും പ്രവർത്തനങ്ങൾ തടയുകയും
Created at 2024-11-23 02:31:31