Related Articles
-
FIQH
ഇരുതലമനുഷ്യൻ
-
FIQH
കൈ കെട്ടൽ
-
FIQH
ഇരട്ടയും ഇദ്ദയും
നിസ്കാരത്തിന്റെ അഞ്ചാമത്തെ ഫർളാണ് റുകൂഅ് ചെയ്യൽ. നിറുത്തത്തിൽ സ്രഷ്ടാവിനെ ആവോളം പുകഴ്ത്തുകയും അവന്റെ മുമ്പിൽ ആവശ്യങ്ങളെല്ലാം സമർപ്പിക്കുകയും അതിലുപരി തന്റെ ശാശ്വത വിജയത്തിന്റെ നിദാനമായ ഹിദായത്ത് (സന്മാർഗം) ലഭ്യമാകാനും ആ പാതയിൽ തന്നെ സ്ഥിരപ്പെടുത്താനുമായി ആത്മാർഥമായി തേടിയ ശേഷം, യജമാനന്റെ മുമ്പിൽ അവൻ കൽപിച്ച് പ്രകാരം കുമ്പിടുകയാണ്. “വിശ്വാസികളെ, നിങ്ങൾ റഉം സുജൂദും ചെയ്യുക, നിങ്ങൾ നാഥനെ ആരാധിക്കുകയും നന്മ പ്രവർത്തിക്കുകയും ചെയ്യുക, നിങ്ങൾ വിജയിക്കാൻ വി' എന്ന സൂറതുൽ ഹജ്ജ് 66-ാ മത്തെ സൂക്തം റുകൂഇന്റെ നിർബന്ധത്തെ വിളിച്ചറിയിക്കുന്നു.
രു കൈകൾ കാൽ മുട്ടുകളിൽ എത്തുന്ന വിധം കുനിയുക മാത്രമാണ് റുകൂഇൽ നിർബന്ധമുള്ളത്, ഉള്ളൻ കൈ കൊട്ട് മുട്ടുകാൽ പിടിക്കൽ നിർബന്ധമില്ലെങ്കിലും റുകൂഇന്റെ പരിപൂർണതക്ക് ഇത് കൂടി സുന്നത്താകുന്നു. എന്നാൽ ഒരു നിമിഷമെങ്കിലും റുകൂഇൽ അടങ്ങി താമസിക്കൽ ഫർളാണ്..
ഇബ്നു അബ്ബാസ് (റ) ൽ നിന്ന് നിവേദനം: റുകൂഇലും സുജൂദിലും ഖുർആൻ പാരായണം വിലക്കപ്പെട്ടിരിക്കുന്നു. എന്നാൽ റുകൂഇൽ നാഥനെ വന്ദിക്കുക, സുജൂദിൽ പ്രാർഥന ശക്തമാക്കുകയും ചെയ്യുക. നിങ്ങൾക്ക് ഉത്തരം ചെയ്യാൻ ബന്ധപ്പെട്ട സ്ഥാനമാകുന്നു
അത് (മുസ്ലിം). റുകൂഇൽ തസ്ബീഹ് ചൊല്ലൽ സുന്നത്താണെന്നതിന് ഈ ഹദീസ് തെളിവായി പണ്ഢിതന്മാർ ഉദ്ധരിക്കുന്നു.
അലി (റ) പറയുന്നു. നബി (സ്വ) റുകൂഇൽ ഇങ്ങനെ പറയുമായിരുന്നു. “അല്ലാഹുവെ, നിനക്കു ഞാൻ കുമ്പിട്ടു. നിന്നിൽ ഞാൻ വിശ്വസിച്ചു. നിനക്കു ഞാൻ കീഴടങ്ങി, നീ എന്റെ നാഥനാകുന്നു, എന്റെ കണ്ണും കാതും മജ്ജയും അസ്ഥിയും ഞരമ്പും എന്റെ പാദം വഹിച്ചിട്ടുള്ള സർവ്വതും സർ വ്വലോക രക്ഷിതാവായ അല്ലാഹുവിനു കീഴ്പ്പെട്ടിരിക്കുന്നു.
റുകൂഇൽ നിന്ന് ഉയർന്ന് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങുക എന്നതാണ് ഇഅ്തിദാൽ കൊ ഉദ്ദേശിക്കുന്നത്. നിസ്കാരത്തിന്റെ മറ്റൊരു ഫർളായ ഇതും മൂന്നാമത്തെ ഫർളായ ഖിയാമും തമ്മിൽ വ്യത്യാസമുന്നത് പേര് കൊ് തന്നെ ബോധ്യപ്പെടുന്നതാണ്, മുതുക് നേരയാകും വരെ നിവർന്ന് നിന്നാലെ നബിചര്യ പാലിച്ചവനാകൂ. അബൂ ഹുമൈദിനിസ്സാഇദി (റ) യിൽ നിന്ന് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ, നബി (സ്വ) യുടെ മുതുകെല്ലു നിവരും വരെ നിവർന്നിരുന്നു എന്ന് കാണാവുന്നതാണ്.
2 കൈകളും ചുമലിനു നേരെ ഉയർത്തുകയും അതോടൊപ്പം തല ഉയർത്തി സമി അല്ലാഹു ലിമൻ ഹമിദ എന്ന് പറയുകയും നിറുത്തം നേരെയായാൽ കൈ താഴ്ത്തുകയും വേണം, ശേഷം ഇഅ്തിദാലിൽ നബി (സ്വ) ചൊല്ലിയതായി ഹദീസിൽ വന്ന ഏതെങ്കിലും ദിക് ചൊല്ലുകയും ചെയ്യുക, ഇതാണ് ഇഅ്തിദാലിന്റെ പൂർണരൂപം.
ഇഅ്തിദാലിൽ വിവിധ ദിക്കുകൾ നബി (സ്വ) യിൽ നിന്ന് രേഖപ്പെടുത്തപ്പെട്ടിട്ടു്, അലി (റ) ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. അല്ലാഹുവെ സ്തുതിച്ചവർക്കവൻ ഉത്തരം ചെയ്യട്ടെ, ഞങ്ങളുടെ നാഥാ, ആകാശഭൂമികളും അവക്കിടയിലുള്ളതും അതിന് പുറമെ നീ ഉദ്ദേശിച്ച എല്ലാ വസ്തുവും നിറയെ നിനക്ക് സ്തുതി' (മുസ്ലിം).
ഇഅ്തിദാലിൽ കൈ കെട്ടുന്ന സമ്പ്രദായം നബിചര്യയിൽ പെട്ടതല്ല. റുകൂഅ് വരെ കൈകെട്ടുകയാണ് നബി (സ്വ) യുടെ പതിവെന്ന് ഹദീസിൽ കാണാവുന്നതാണ്, അലി (റ) പറയുന്നു. നബി (സ്വ) നിസ്കാരത്തിൽ പ്രവേശിച്ചാൽ തക്ബീർ ചൊല്ലി വലതു ഇടതു കൈയ്യിന്റെ മണികണ്ഠം പിടിക്കും, അപ്രകാരം റുകൂഅ് വരെ ചെയ്ത് കൊിരിക്കും (ബൈഹഖി).
Created at 2024-11-24 00:45:17