
Related Articles
-
LEGHANANGAL
ഉറുക്ക്, മന്ത്രം, ഏലസ്സ്
-
LEGHANANGAL
ക്ലോണിങ്ങിന്റെ രഹസ്യം
-
LEGHANANGAL
സയാമീസ് ഇരട്ടകൾ
സ്കോട്ട്ലാന്റിലെ റോസ്ലിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഭ്രൂണശാസ്ത്ര വിദഗ്ധനാണ് ഡോ. ഇയാൻ വിൽമുട്ട് (Dr. Van Wilmut). അദ്ദേഹം ഒരു ചെമ്മരിയാടിന്റെ അകിടിൽ നിന്നെടുത്ത ഒരു സാധാരണ കോശത്തിലെ ന്യൂക്ലിയസ് മറ്റൊരു ചെമ്മരിയാടിന്റെ ന്യൂക്ലിയസ് നീക്കം ചെയ്ത് അണ്ഡവുമായി സംയോജിപ്പിച്ചു. അങ്ങനെ ഒരു ഭ്രൂണം രൂപപ്പെടുത്തിയെടുത്തു. അതു മൂന്നാമതൊരു ചെമ്മരിയാടിന്റെ ഗർഭാശയത്തിൽ നിക്ഷേപിച്ചു. അതു കോശമെടുത്ത ചെമ്മരിയാടിന്റെ തനിപ്പകർപ്പായ മറ്റൊരു ചെമ്മരിയാടിനെ പ്രസവിച്ചു. ഒന്നും രും മൂന്നും നാലും പെണ്ണു തന്നെ. അതു കൊ തന്നെ ഈ നവജാത ഡോളി പാർടൺ' എന്ന അമേരിക്കൻ പോപ്പ് ഗായികയുടെ പേരു നൽകി. ഇതാണ് ഇവിടെ ചർച്ചാവിഷയമായ ക്ലോണിങ്ങിനടിസ്ഥാനം.
ഒരു ജീവിയിൽ നിന്ന് അലൈംഗിക പ്രത്യുൽപാദനം വഴിയാകുന്ന സന്തതികളെ അതിന്റെ ക്ലോണുകൾ എന്നു പറയുന്നു. ചെടിയുടെ ത് എന്നർഥമുള്ള ക്ലോൺ എന്ന ലാറ്റിൻ പദത്തിൽ നിന്നാണു ക്ലോണിങ്ങിന്റെ ഉൽപ്പത്തിയെന്നാണ് ചിലരുടെ പക്ഷം. മറ്റു ചിലർ ക്ലോണിങ് എന്ന ലാറ്റിൻ പദത്തിന്റെയർഥം "മുറിച്ചെടുക്കുക" എന്നാണെന്ന് അഭിപ്രായപ്പെടുന്നു. രായാലും ഇവിടെ പേരിൽ ഔചിത്യമു്. ഒരു ചെടിയുടെ തുമുറിച്ചെടുത്ത് നട്ടു മറ്റൊരു ചെടി മുളപ്പിക്കുന്ന രീതിയാണല്ലോ നമ്മുടെ പ്രമേയമായ ക്ലോണിങിലുള്ളത്. അൽ ഇസ്തി സാഖ് എന്ന പദമാണ് അറബി പത്രമാസികകൾ ഇതിനുപയോഗിച്ചു കാണുന്നത്. പകർപ്പെടുക്കുക' എന്നാണ് ഇതിന്റെ പദാർഥം.
ക്ലോണിങ് മൂന്നു വിധമു്. ഒന്ന്, ബീജസങ്കലനം കൂടാതെയുള്ള പ്രത്യുൽപാദനമാണ്. അമീബ, ബാക്ടീരിയ തുടങ്ങിയ ഏകകോശ ജീവികൾ സ്വയം വിഭജിച്ചു രു ജീവിയായിത്തീരുന്നത് ഈയിനത്തിൽ പെടുന്നു. രാമത്തേത് സമജാത ശിശുക്കളുടെ പ്രജനനമാണ്. ബീജ സങ്കലനത്തിനു ശേഷം രൂപം കൊള്ളുന്ന യുഗളം (ദ്യഴി) ഒരു ഏകകോശമാണല്ലോ. ഇതു പിന്നീടു തായും രു നാലായും നാല് എട്ടായും അങ്ങനെ തുടർച്ചയായി വിഭജിച്ചു. അനേക കോശങ്ങളായി ഒന്നു ചേർന്ന് ഒരു ശിശുവാകുന്നതിനു പകരം യുഗളം രായി പിരിഞ്ഞു വേർപ്പെട്ടുാകുന്നതാണല്ലോ സമജാത ഇരട്ടകൾ. ക്ലോണിങ്ങിൽ മൂന്നാമത്തേത് മുകളിൽ പറഞ്ഞപോലെ ന്യൂക്ലിയസ് നീക്കം ചെയ്ത അണ്ഡത്തോട്, അതേ വർഗത്തിൽ പെട്ട മറ്റൊരു ജീവിയുടെ സാധാരണ കോശത്തിലെ ന്യൂക്ലിയസ് സംയോജിപ്പിച്ചു മൂന്നാമതൊരു മൃഗത്തിന്റെ ഗർഭാശയത്തിൽ നിക്ഷേപിച്ച് നാലാമതൊരു മൃഗത്തിനു ജന്മം നൽകുകയാണ്. ഇവിടെ ജന്മം കൊള്ളുന്ന ശിശു എല്ലാനിലക്കും കോശദാതാവിന്റെ തനിപ്പകർപ്പായിരിക്കും; പൂർണ്ണമായ കാർബൺ കോപ്പി.
Created at 2025-01-20 08:33:07