Related Articles
-
HISTORY
ഇമാം സുയൂഥി (റ)
-
HISTORY
ഇമാം അബൂ ഹനീഫ (റ)
-
HISTORY
ഇമാം തിർമിദി (റ)
ഹിജ്റ 209 ലാണ് മുഹമ്മദ് ഈസബ്നു സബ്നു ഉഹ്ഹാക് അത്തിർമിദി ജനിക്കുന്നത്. ഹിജ്റ 235 മുതൽ ഹദീസ് പഠനത്തിനായി യാത്ര തുടങ്ങി. 250 ആയപ്പോഴേക്കും ജന്മദേശമായ ഖുറാസാനിൽ തിരിച്ചെത്തുകയും ചെയ്തു. ഇതിനു ശേഷമാണ് രചനയുടെ മേഖലയിലേക്കു കൂടുതൽ ശ്രദ്ധ തിരിക്കുന്നത്. ബുഖാരി ഇമാമിനെ പോലു ള്ള ഒരാളെ ഇറാഖിലോ ഖുറാസാനിലോ ഞാൻ കിട്ടില്ലെന്നു തന്റെ അൽ ഇലലിൽ വ്യക്തമാക്കി തിർമിദി ഇമാം ബുഖാരിയിൽ ഏറെ ആകൃഷ്ടനും അവരാൽ ഏറെ സ്വാധീനിക്കപ്പെട്ടവരുമായിരുന്നു.
പത്തോളം ഗ്രന്ഥങ്ങൾ രചിച്ചിട്ടു്. അവയിൽ ഏറ്റം പ്രശസ്തവും പ്രധാനവും അൽജാമിഅ് ആണ്. ഇതിൽ ഗ്രന്ഥകർത്താവിന്റെ ലക്ഷ്യങ്ങൾ ഇവയാണ്:
1) തിരുദൂതരുടെ ഹദീസുകൾ ക്രമാനുഗതമായി സമാഹരിക്കുക.
2) വിഷയവുമായി ബന്ധപ്പെട്ട് മുൻകാല ഇമാമുകൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ ചർച്ച ചെയ്യുക.
3) ഹദീസിന്റെ നിലവാരം ചർച്ച ചെയ്യുക. വല്ല ദുർബലതയും ഉങ്കിൽ അതിനെ വിശദീകരിക്കുക.
അമ്പത് പ്രധാന അധ്യായങ്ങൾ ഉൾകൊള്ളുന്നതാണ് ഈ ഗ്രന്ഥം. 3,956 ഹദീസുകളാണ് ഇവയിലൂടെ പരിചയപ്പെടുത്തുന്നത്. ഇതിന്റെ രചന പൂർത്തീകരിച്ചത് ഹി. 270 ദുൽഹി പത്തിനാണ്. ഹി: 279 റജബ് 13 ന് തിർമിദി വിടവാങ്ങുകയായി. അൽ ജാമിഅ് എന്നതു കെട്ട് വിവക്ഷിക്കുന്നത് എല്ലാ ഇനം ഹദീസുകളും ഉൾ കൊ ഗ്രന്ഥത്തെയാണ്. അഥവാ സിയർ, ആദാബ്, തഫ്സീർ, അഖാഇദ്, ഹിതൻ, അഹ്കാം, അശ്റാത്വ്, മനാഖിബ് തുടങ്ങിയ എല്ലാ ഇനങ്ങളെയും സുനനുത്തിർമിദി ഉൾകൊള്ളുന്നു.
ഇബ്നുൽ യങ് ഇമാം തിർമിദിയെ ഉദ്ധരിക്കുന്നു: “ഞാൻ ഈ മുസ്നദുസ്സ്വഹീഹിനെ രചിച്ച ശേഷം ഹിജാസിലേയും ഇറാഖിലേയും പണ്ഢിതർക്കു മുമ്പിൽ സമർപ്പിച്ചു. അവർ അതിനെ സ്വീകരിച്ചു അംഗീകരിച്ചു. ബുഖാരി, മുസ്ലിം എന്നിവയിൽ നിന്നു കാര്യങ്ങൾ ഗ്രഹിക്കാൻ ഹദീസ് ശാസ്ത്രത്തിൽ നൈപുണ്യമുള്ളവർക്കേ കഴിയുകയുള്ളൂവെന്നും എന്നാൽ "തിർമിദിയിൽ ഹദീസുകളുടെ വിശദീകരണം കൂടി ഉൾകൊള്ളുന്നതിനാൽ കർമശാസ്ത്ര പണ്ഢിതർക്കും മുഹദ്ദിസുകൾക്കും മറെറല്ലാവർക്കും കാര്യങ്ങൾ എളുപ്പം ഗ്രഹിക്കാൻ കഴിയുമെന്നും അഭിപ്രായപ്പെട്ടവരു്.
Created at 2024-12-16 08:41:29