Related Articles
-
CHILDREN
കള്ളന്റെ മനസ്സ് മാറ്റിയ ശൈഖ്
-
CHILDREN
നല്ല മനുഷ്യരാവാൻ നോമ്പ്
-
CHILDREN
സത്യസന്ധതയുടെ വില
ബനൂ ഇസ്റാഈലിൽ ഒരു യുവാവായിരുന്നു. അയാൾക്ക് നന്നായി തൗറാത്ത് പാരായണം ചെയ്യാൻ അറിയുമായിരുന്നു. അദ്ദേഹം തൗറാത്ത് പാരായണം ആരംഭിച്ചാൽ വീട്ടുമുറ്റത്ത് ജനങ്ങൾ തടിച്ചുകൂടും. ഇങ്ങനെയെല്ലാമാണെങ്കിലും അയാൾ മദ്യപിക്കുമായിരുന്നു. ഒരിക്കൽ ആ യുവാവ് മദ്യപിച്ച് വന്ന് തൗറാത്ത് പാരായണം ചെയ്യാൻ തുടങ്ങി. ഇതു ക് മടുത്ത മാതാവ് പറഞ്ഞു:
“നീ പോയി വുളൂഅ് എടുത്തു വരിക. എന്നിട്ട് തൗറാത്ത് ഓതുക"
മദ്യപിച്ച് ലക്കുകെട്ട അയാൾക്ക് ഈ വാക്കുകൾ പിടിച്ചില്ല. അയാൾ മാതാവിന്റെ മുഖത്ത് ആഞ്ഞടിച്ചു. ആ അടിയുടെ ശക്തിയിൽ ആ ഉമ്മയുടെ രു കണ്ണുകളും പൊട്ടി. പല്ലുകളും കൊഴിഞ്ഞു. ഇതൊന്നും യുവാവ് അറിഞ്ഞതേയില്ല. യുവാവിന് ബോധം വീകിട്ടിയപ്പോൾ സങ്കടം സഹിക്കവയ്യാതെയായി. അയാൾ എവിടേക്കെന്നില്ലാതെ കുറെ നടന്നു. ഒടുവിൽ ഒരു കാട്ടിൽ എത്തിപ്പെട്ടു. വന്യമൃഗങ്ങൾ നിറഞ്ഞ ആ കാട്ടിൽ തനിച്ച് ജിവിച്ചു.
നാൽപതു വർഷം അയാൾ അല്ലാഹുവിലേക്ക് കയ്യും ഉയർത്തി പ്രാർഥിച്ചു. “സർവ്വശക്തനായ റബ്ബേ, ഞാൻ പാപിയാണ്. എന്റെ പാപം പൊറുത്തിട്ടുങ്കിൽ അത് ഈ സമയം തന്നെ നീ എന്നെ അറിയിക്കേണമേ”
പെട്ടെന്ന് ഒരു അശരീരി മുഴങ്ങി. “ഹേ, മനുഷ്യാ, നീ എന്നെ എത്രകാലം ആരാധിച്ചിട്ടും കാര്യമില്ല. മറിച്ച് നിന്റെ മാതാവിന്റെ തൃപ്തിയാണ് എന്റെ തൃപ്തി."
നിരാശനായ യുവാവ് തന്റെ മാതാവിന്റെ അടുക്കലേക്ക് ചെന്നു.
ഉമ്മാ, അയാൾ വിളിച്ചു.
ആ ശബ്ദം തിരിച്ചറിഞ്ഞ ഉമ്മ പറഞ്ഞു “നിനക്ക് അല്ലാഹു മാപ്പ് തരില്ല”. ഇത് കേട്ട് യുവാവിന് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. അയാൾ തന്റെ കൈ വാളു ക മുറിച്ചു മാറ്റി. മകൻ കൈ മുറിച്ച വിവരം ഉമ്മയറിഞ്ഞു. അവർക്ക് സങ്കടമായി. അവർ പറഞ്ഞു “മകനേ നീ അങ്ങനെ ചെയ്യരുതായിരുന്നു. ഞാൻ നിനക്ക് പൊറുത്തു തന്നിരിക്കുന്നു. ഉടനെതന്നെ ജിബ്രീൽ വന്ന് യുവാവിനോട് പറഞ്ഞു. “നിനക്ക് അല്ലാഹു പൊറുത്ത് തന്നിരിക്കുന്നു. നിന്റെ എല്ലാ ഇബാദത്തുകളും സ്വീകരിച്ച് നിന്നെ അല്ലാഹു ഒരു വലിയ്യാക്കിയിരിക്കുന്നു."
ഇരുവരേയും ജിബ്രീൽ(അ)തടവിയപ്പോൾ ആ ഉമ്മയും മകനും പൂർവ്വസ്ഥിതി പ്രാപിച്ചു.
മാതാപിതാക്കളെ വേദനിപ്പിക്കുന്നവരുടെ എല്ലാ പ്രവർത്തനങ്ങളും നിഷ്ഫമാകും. മാതാവിന്റെ കാലിന്നടിയിലാണ് സ്വർഗം എന്ന നബി വചനം ഇതൊടൊപ്പം ചേർത്തുവായിക്കുക.
Created at 2025-01-09 13:43:46