Related Articles
-
-
HADEES
സ്വഹാബികളുടെ ഹദീസ് ശേഖരണം
-
Hadees
ഹദീസുകൾ അടയാളപ്പെടുത്തിയത്
കേരളത്തിലെ ഹദീസ് വിജ്ഞാനത്തെക്കുറിച്ചുള്ള പഠനം പല കാരണങ്ങളാലും ശ്രമകരമായിത്തീർന്നിട്ടു്. പൂർവ കേരളത്തിലെ മുസ്ലിംകളുടെ ചരിത്രം മിക്കതും നമുക്ക് ലഭ്യമല്ല എന്നതു തന്നെയാണ് ഇവയിൽ പ്രധാനം. കേരള മുസ്ലിംകളുടെ ആദ്യകാല ചരിത്രം തേടിപ്പിടിക്കുന്ന പഠിതാവിന് ചരിത്രത്തിൽ അനേകം വിടവുകൾ അനുഭവപ്പെടും. ഹദീസ് വിജ്ഞാനീയങ്ങളിൽ സ്മരിക്കപ്പെടേ അനേകം വ്യക്തികളുടെയും സംഭവങ്ങളുടെയും ചരിത്രവിവരണങ്ങൾ നഷ്ടപ്പെട്ടു കിടക്കുന്നു. ഇത്തരം വിടവുകൾ ശരിയായ പഠനത്തിനുള്ള വിഘ്നങ്ങളായി നിലനിൽക്കുന്നു. ചരിത്രത്തിന്റെ ഈ അപര്യാപ്തതയെ അതിജീവിച്ച് നടത്തപ്പെടുന്ന ചരിത്രാന്വേഷണത്തിന്റെ പരിമിതികളെക്കുറിച്ച് ആദ്യമേ നാം ബോധവാന്മാരായിരിക്കണം.
ഒരു പ്രത്യേക പ്രദേശത്ത് നിലനിൽക്കുന്ന ഹദീസുകൾ അവിടേക്കുള്ള ഇസ്ലാമിന്റെ ആഗമനം, ആ പ്രദേശത്തിന്റെ അന്തർദേശീയ ബന്ധങ്ങൾ എന്നിവയാൽ സ്വാധീനിക്കപ്പെട്ടിരിക്കും.1 ഇതിനാൽ കേരളത്തിൽ ഇസ്ലാം പ്രവേശിച്ചതിന്റെ കാല നിർണയം നടത്തൽ അത്യാവശ്യമാണ്. കേരളീയരും അറബികളും തമ്മിലുള്ള മതകീയ കൊള്ളക്കൊടുക്കലുകൾക്ക് പുറമെ സാമ്പത്തികവും സാമൂഹികവുമായ വ്യവഹാരങ്ങളും കേരളത്തിലേക്കുള്ള ഹദീസിന്റെ ആഗമനത്തിനു പുത്തൻ വഴികൾ സൃഷ്ടിച്ചു. കേരളീയർ ഇസ്ലാമുമായി ബന്ധമാരംഭിച്ചതെന്നാണെന്ന കാര്യത്തിൽ ചരിത്രകാരന്മാർ വ്യത്യസ്ത വീക്ഷണക്കാരാണെങ്കിലും പ്രവാചകരുടെ കാലത്തുതന്നെ ഇതാരംഭിച്ചിരുന്നുവെന്നാണ് ഭൂരിപക്ഷ മതം.
ഹാകിമിന്റെ മുസ്തദ്റകിലുള്ള ഇബ്നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഹദീസ് ഇവ്വിഷയകമായി പ്രസിദ്ധമാണ്. കേരളത്തിലെ ഒരു രാജാവ് പാരിതോഷികവുമായി ഒരു ദൗത്യസംഘത്ത പ്രവാചക സന്നിധിയിലേക്കു നിയോഗിച്ചിരുന്നതാണ് ഹദീസിലെ പ്രതിപാദ്യം. ത്വബരിയുടെ അൽഫിർദൗസുൽ ഹിക്മയിൽ പ്രവാചകരെ സന്ദർശിച്ച് പതിനേഴു ദിവസം കൂടെ താമസിച്ച് ഒരു ചേരമാൻ പെരുമാളെക്കുറിച്ചുള്ള പരാമർശമു്. പ്രസ്തുത ചേരമാൻ പെരുമാൾ കേരളത്തിൽ നിന്നും മുസ്ലിമായ ശേഷമാണ് അറേബ്യയിലേക്കു യാത്രതിരിച്ചതെന്ന് ഫരിഷ്ത രേഖപ്പെടുത്തുന്നു. സുലൈമാൻ നബി (അ) ന്റെ കാലത്തുതന്നെ കേരളവുമായി അറേബ്യക്കു വ്യാപാര ബന്ധങ്ങൾ നിലനിന്നിരുന്നുവെന്ന ചരിത്ര പ്രസ്താവങ്ങളും പ്രവാചകരുടെ കാലത്തു മതകീയ ബന്ധം ഉായിരുന്നുവെന്നതിന് ഉപോൽബലകമാണ്. ഒഫീറിൽ (ബേപ്പൂർ) നിന്നാണ് സോളമൻ രാജാവിനു സ്വർണം, വെള്ളി, ആനക്കൊമ്പ്, മരുന്നുകൾ എന്നിവ ലഭിച്ചിരുന്നതെന്നു ഹർ എഴുതിയിട്ടു്.
ഇത്രയും വിശദീകരിച്ചത് ഹദീസുകൾ കൈമാറ്റം ചെയ്യപ്പെടാൻ തക്ക സാമൂഹോപാധിയായ ഊഷ്മള ബന്ധങ്ങൾ പ്രാക്തന കേരളീയർ അറബികളുമായി നിലനിർത്തിയിരുന്നുവെന്ന് സൂചിപ്പിക്കാനാണ്. ഈ അനുയോജ്യ സാഹചര്യം മുതലെടുത്ത് കേരളത്തിലെത്തിയ പണ്ഢിതരിൽ നിന്നായിരിക്കണം ആദ്യമായി കേരളത്തിൽ ഹദീസ് പ്രചരിച്ചത്. പ്രവാചകരുടെയും സ്വഹാബത്തിന്റെയും കാലത്തും ശേഷവും ഇത്തരം പണ്ഢിതന്മാർ കേരളത്തിൽ വന്ന് മതാധ്യാപനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് ചരിത്രത്തിൽ സ്പഷ്ടമാണ്. ഖുർആൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അംഗീകരിക്കുകയും അവലംബിക്കുകയും ചെയ്യപ്പെടുന്ന ഇത്തരം ഹദീസുകളാണ് പ്രധാന മതവിധികൾക്കും ഫത്വകൾക്കും മാനദണ്ഡമെന്നതിനാൽ പൊതുജനങ്ങൾക്കിടയിലും ഇവ പരിചിതമായിരിക്കണം.
സ്വഹാബത്തിന്റെ കാലത്തു കേരളത്തിലെത്തിയ പ്രധാനികളിലൊരാളായിരുന്നു മുഗീറതുബ്നു ശുഅ്ബ (റ). ഹിജ്റ ഇരുപത്തേഴിൽ ഉസ്മാൻ (റ) മുഗീറതുബ്നു 1. ശുഅ്ബ യുടെ നേതൃത്വത്തിൽ ഒരു സംഘത്തെ ഇന്ത്യയിലേക്കു നിയോഗിച്ചു. 4. അങ്ങനെ അവർ മലബാറിൽ വന്നിറങ്ങുകയും സമൂദൻ എന്ന രാജാവ് ഭരിക്കുന്ന
കാലിക്കൂത്ത് എന്ന സ്ഥലത്തെത്തുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു. ഈ മുസ്ലിം ദൗത്യസംഘത്തിൽ നിന്നും പ്രവാചകരെ കുറിച്ചും ചന്ദ്രൻ പിളർന്ന റസൂലിന്റെ മുഅ്ജിസത്ത് തിനെ കുറിച്ചും അവർ അറിയാനിടയായി. കാലിക്കൂത്തിലെ ജനങ്ങളും ചന്ദ്രൻ പിളർന്ന ഈ സംഭവത്തിനു സാക്ഷികളായിരുന്നു. ഇതറിഞ്ഞ രാജാവ് ഇതേക്കുറിച്ചന്വേഷിക്കുകയും ലഭ്യമായ വിവരങ്ങൾക്കും തങ്ങൾ രേഖപ്പെടുത്തിയിരുന്നവക്കും സാമ്യമുന്ന് മനസ്സിലാക്കിയപ്പോൾ രാജാവും ദേശക്കാരും ഇസ്ലാം വരിക്കുകയും ചെയ്തുവെന്ന് ശൈഖ് മുഹമ്മദ് കബീറുൽ ബാരി ദാനാകൂരിയുടെ തദ്കിറത്തുൽ കിൽറാം ഫീ താരീഖിൽ ഖുലഫാഇൽ അറബി വൽ ഇസ്ലാം' എന്ന ഗ്രന്ഥത്തിൽ കതായി അദ് കോയശ്ശാലിയാത്തി രേഖപ്പെടുത്തിയിട്ടു്.6 ഈ സംഘത്തിന്റെ തലവനായിരുന്ന മുഗീറതുബ്നു ശുഅ്ബ (റ) കോഴിക്കോട്ടായിരുന്നു താമസിച്ചിരുന്നതെന്നും ആ സ്ഥലമാണ് പിന്നീട് മുഗ്ദാർ (മുഗീറതുദ്ദാർ) എന്നു നാമകരണം ചെയ്യപ്പെട്ടതെന്നും ചരിത്രകാരനായ കെ കെ മുഹമ്മദ് അബ്ദുൽ കരീം ഫത്ഹുൽ മുബീന്റെ ആമുഖത്തിൽ പറഞ്ഞിട്ടു്. ഒരു സംഘമായി വന്ന ഇവ ർക്കു പുറമെ ബദരീങ്ങളിൽ പെട്ട അഞ്ചോളം പേർ കേരളത്തിലെത്തിയതായും വിവരണങ്ങളു 7. വാമൊഴി രൂപത്തിൽ കൈമാറ്റം ചെയ്യപ്പെടാവുന്ന മനഃപാഠമാക്കിയ ഹദീസുകളുടെ വ്യാപനത്തിനു ജനസമ്പർക്കം തന്നെ വലിയൊരു നിമിത്തമായിരുന്നു.
ഹദീസ് ശേഖരണത്തിനു വേി സാഹസിക യാത്രകൾ സംഘടിപ്പിക്കുകയും മുഹദ്ദിസുകളായി അറിയപ്പെടുകയും ചെയ്ത ആദ്യകാല കേരളത്തിലെ ചില പണ്ഡിതരെക്കുറിച്ചുള്ള വിവരണങ്ങൾ അത്ഭുതകരമാംവിധം യാഥാർഥ്യമാണ്. കേരളത്തിൽ നിന്നു വിദേശത്തു പോയി ഹദീസ് പണ്ഢിതരുടെ അടുക്കൽ പഠനം നടത്തുകയും ഹദീസ് റാവികളിൽ (ഉദ്ധാരകർ) കണ്ണികളാവുകയും ചെയ്ത മലബാറുകാർ പുരാതന കേരളത്തിൽ ഉായിരുന്നു. യാഖൂതുൽ ഹമവി തന്റെ മുഅമുൽ ബുൽദാൻ എന്ന ഗ്രന്ഥത്തിലെ ബാബുൽ മീമ് എന്ന അദ്ധ്യായത്തിൽ എഴുതുന്നു: “മലബാർ ചുക്കും കുരുമുളകും ഇവിടെ സമ്പന്നമായി കാണപ്പെടുന്നു. ദിമിശ്ഖിന്റെ ചരിത്രത്തിൽ ഞാനിങ്ങനെ കിട്ടു്. മലബാറുകാരൻ അബ്ദുറഹ്മാന്റെ പുത്രൻ അബ്ദുല്ലാഹിൽ മലൈബാരി എന്ന വ്യക്തി ദിമിശ്ഖിൽ ഉായിരുന്നു. കടൽ തീരത്തുള്ള സദാഅ് പട്ടണത്തിലെ അദ്നിൽ വെച്ച് ശീറാസുദേശക്കാരനും മരക്കച്ചവടക്കാരനുമായ അബ്ദുൽ വാഹിദിന്റെ മകൻ അഹ്മദിൽ നിന്ന് അദ്ദേഹം ഹദീസ് പഠനം നടത്തി. ബസ്വറക്കാരനായ അബൂ അബ്ദുല്ലാഹിരി എന്ന വ്യക്തി ഇദ്ദേഹത്തിൽ (അബ്ദുല്ലാഹിൽ മലൈബാരി) നിന്ന് ഹദീസ് റിപ്പോർട്ട് ചെയ്തിട്ടു്."
അറിയപ്പെടാതെപോയ അനേകം പേരിൽ നിന്നുള്ള ഒരാളെക്കുറിച്ചുള്ള വിവരണമാണിത്. ഒരു മലബാറുകാരനാണ് വൻ ദൂരം പിന്നിട്ട് അന്യദേശത്ത് നിന്നു ഹദീസ് പഠിക്കുന്നതിൽ വിജയിച്ചത്. ഇക്കാലത്ത് ലോകതലത്തിൽ ഹദീസ് പഠനം സജീവമായിരുന്ന ദേശങ്ങളിൽ പ്ര ധാനങ്ങളായിരുന്നു ദിമിഖ്, ബഗ്ദാദ്, ബസ്വറ തുടങ്ങിയവ. ദിമിഖിൽ പോയി ഹദീസ് പഠനം നടത്തിയ അബ്ദുല്ലാഹിൽ മലൈബാരിയുടെ ചരിത്രം, എണ്ണമറ്റ ഹദീസ് പണ്ഢിതരിലേക്കുള്ള ഒരു സൂചകമാണ്. അബ്ദുല്ലാഹിബ്നു അഹ്മദുൽ കാലിക്കൂത്ത് എന്ന ഹദീസ് പണ്ഢിതന കുറിച്ചുള്ള പരാമർശങ്ങളും ചരിത്രഗ്രന്ഥങ്ങളിൽ കാണാം. ഹിജ്റ 879-ൽ കാലിക്കൂത്തിൽ ജനിച്ച ഇദ്ദേഹം ഖാസിം, അബൂബക്കർ എന്നീ സഹോദരന്മാരോടു കൂടെ മക്കയിലേക്ക് യാത്ര പോകുകയും അവിടെ വെച്ച് അശൈഖ് അൽ ഹാഫിളുസ്സഖാവി എന്ന പണ്ഢിതനിൽ നിന്നു ഹദീസ് പഠനത്തിൽ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു. ഇതിനു പുറമെ ഹദീസ് ഉദ്ധരിക്കാൻ ഉസ്താദിൽ നിന്നു അദ്ദേഹം പ്രത്യേക ഇജാസത്ത് നേടുകയും ചെയ്തിരുന്നു. തന്റെ ഗ്രന്ഥത്തിൽ സഖാവിയും അബ്ദുല്ലാഹിബ്നു അഹ്മദ് കാലിക്കൂത്തി എന്ന പണ്ഢിതന്റെ ചരിത്രം രേഖപ്പെടുത്തിയിട്ടു്.
മുൻചൊന്ന ആ വിവരണങ്ങളിലും ശ്രദ്ധേയമായ ചില കാര്യങ്ങളു്. വിദേശത്തുവെച്ചാണ് മലബാറുകാരായ ഇവർ ഹദീസ് വിദ്യ അഭ്യസിച്ചത്. അന്നു മലബാറിലായിരുന്ന പണ്ഡിതരെ മാത്രം ആശ്രയിക്കുന്നതിനു പകരം അന്യനാടുകളിലെ പണ്ഢിതരെയും അവർ ലക്ഷ്യം വെച്ചിരുന്നുവെന്ന് സാരം. അന്നു മലബാറിൽ ഇത്തരം പഠനങ്ങൾക്കുള്ള ത്വര വ്യാപകമായ തോതിൽ നിലനിന്നിരുന്നുവെന്നതിന്റെ ശക്തമായ തെളിവാണിത്. കാരണം, ഹദീസ് വിജ്ഞാനത്തെക്കുറിച്ച് ശരിയായ അവബോധവും ലക്ഷ്യങ്ങളുമുള്ള ഒരു സമൂഹത്തിൽ നിന്ന ഇത്തരം പഠനയാത്രകളും മറ്റും പ്രതീക്ഷിക്കപ്പെടേതുള്ളൂ. ഗതാഗത-വാർത്താവിനിമയ സൗകര്യങ്ങൾ താരതമ്യേന ദുർബലമായിരുന്ന അക്കാലത്ത് തന്നെ ഇത്തരം വൈജ്ഞാനിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കപ്പെട്ടിരുന്നെങ്കിൽ അതിനു പ്രേരകമായ ചാലക ശക്തി എത്രമാത്രം ശക്തമായിരുന്നു.
മുൻകാല കേരളത്തിലെ സാധാരണ ജനങ്ങളെ പൊതുവെയും ഹദീസ് പഠിതാക്കളെ പ്രത്യേകിച്ചും സ്വാധീനിച്ച മറ്റൊരു ഘടകം കേരളത്തിലെത്തിയ വിദേശ പണ്ഢിതരും അവർ ആരംഭിച്ച് മതപഠന കേന്ദ്രങ്ങളുമായിരുന്നു. ആത്മീയവും വൈജ്ഞാനികവുമായി പ്രവാചകരുടെ അനന്തരാവകാശം ലഭിച്ച ഇത്തരം വിദേശ പണ്ഢിതർ കേരളത്തിലെ മിക്കയിടങ്ങളിലും ദർസ് നടത്തിയിരുന്നു. ആധുനിക യൂണിവേഴ്സിറ്റികളെപ്പോലെ ഇത്തരം ദർസുകളിൽ വിദേശ രാഷ്ട്രങ്ങളിലെയും വിദ്യാർഥികൾ സംബന്ധിക്കാറുായിരുന്നു. സിറിയ, ബാഗ്ദാദ്, യമൻ, മക്ക, മദീന, മലേഷ്യ, സിങ്കപ്പൂർ, ഇന്തോനേഷ്യ തുടങ്ങിയ രാഷ്ട്രങ്ങളിൽ നിന്നുപോലും വിദ്യാർഥികൾ കേരളത്തിൽ പഠനത്തിനെത്തിയിരുന്നു. ലോക പ്രശസ്തങ്ങളായ അനേകം ഇസ്ലാമിക സർവകലാശാലകൾ നിലനിൽക്കെയായിരുന്നു കേരളത്തിലേക്കുള്ള പഠന പര്യടനങ്ങൾ എന്നോർക്കതു്. ഹദീസ് പഠനശാഖ അടക്കമുള്ള വിജ്ഞാനീയങ്ങൾക്ക് കേരളത്തിലായ ലഭ്യതയായിരുന്നു ഇതിന്റെ അടിസ്ഥാന കാരണം. മലബാറിലെ ഇത്തരം മതപഠന കേന്ദ്രങ്ങളിൽ അധ്യാപനം നടത്തിയിരുന്നവരിൽ വിദേശികളായ പണ്ഢിതരും ഉൾപ്പെടുന്നു. മലബാറിൽ മതാധ്യാപനങ്ങളിൽ മുഴുകിയിരുന്ന ഇത്തരം പണ്ഢിതരുമായി പരിചയപ്പെടാൻ കഴിഞ്ഞുവെന്ന് ഇബ്നു ബതൂത്ത രേഖപ്പെടുത്തിയിട്ടു. അദ്ദേഹം എഴുതുന്നു: “കടൽ സഞ്ചാരികൾ വമ്പിച്ച നേർച്ചകൾ നേരുകയും ഹിന്ദുക്കളും മുസ്ലിംകളും ഒരേപോലെ ആദരിക്കുകയും ചെയ്തിരുന്ന ജുമുഅത്ത് പള്ളി സ്ഥിതി ചെയ്യുന്ന ഏഴിമലയിലേക്കാണ് പിന്നെ ഞങ്ങൾ പോയത്. വലിയൊരു ധനശേഖരമായിരുന്ന പള്ളിയിൽ വഴിയാത്രക്കാർക്കും അശരണർക്കും വേിയുള്ള ഭക്ഷണശാലയും വിദ്യാർഥികൾക്ക് സ്കോളർഷിപ്പും ഉായിരുന്നു. മിഖ്ദിശ് (സോമാലിയ) സ്വദേശിയും ഭക്തനും സൽസ്വഭാവിയുമായ ഒരു പണ്ഢിതന ഞാനവിടെ കു. മക്കയിലും മദീനയിലും പതിനാലു കൊല്ലം വീതം താമസിച്ചതിനു പുറമെ ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളും സന്ദർശിച്ചിട്ടുന്ന് അദ്ദേഹം എന്നോടു പറഞ്ഞു.10 ഈ വിവരണത്തിൽ കാണുന്ന പണ്ഢിതന്റെ ഹദീസ് നൈപുണ്യം തെളിയിക്കാൻ കൂടുതൽ രേഖകൾ ആവശ്യമില്ല. കാരണം ഇരുപത്തെട്ടു വർഷം ഹദീസിന്റെ വളർത്തുനാടുകളായ മക്കയിലും മദീനയിലും ചെലവഴിച്ച പണ്ഢിതനാണിദ്ദേഹം. ഇദ്ദേഹത്തിന്റെ മതപഠന കേന്ദ്രവും ഹദീസ് വ്യാപനത്തിൽ നല്ല സ്വാധീനം ചെലുത്തിയിരുന്നുവെന്നു വേണം കരുതാൻ.
ഇങ്ങനെ അധ്യാപനം നടത്തിയിരുന്ന ഏഴോളം പണ്ഡിതന്മാരെ കതായി ഇബ്നു ബത്തൂത്ത സാക്ഷ്യപ്പെടുത്തുന്നു. ഒമാനിൽ നിന്നുള്ള ഒരു പണ്ഢിതൻ ഫന്തരീന (പന്തലായനി യിലും ഖസ്വീനിൽ നിന്നുള്ള പണ്ഡിതൻ കൊല്ലത്തും സേവനമനുഷ്ഠിച്ചിരുന്നു. ബഹ്റൈനിൽ നിന്നുള്ള ഇബ്രാഹീം ശാഹ് ബന്ദർ എന്ന നേതാവിനെ കോഴിക്കോട്ടു വെച്ച് ഇബ്നു ബത്തൂത്ത പരിചയപ്പെട്ടിരുന്നു.
മതവിജ്ഞാന രംഗത്തു കേരളത്തിനായിരുന്ന ഇത്തരം അന്തർദേശീയ ബന്ധങ്ങളിലൂടെയാണ് ഹദീസ് വിജ്ഞാനം പ്രധാനമായും ഉത്ഭവിച്ചതും വളർച്ച പ്രാപിച്ചതും. പക്ഷേ, മുൻകാല കേരള ചരിത്രത്തിന്റെ പകുതിപോലും രേഖപ്പെടുത്തപ്പെട്ടിട്ടില്ലെന്നതിനാൽ പൂർവ ഹദീസ് പണ്ഢിതരുടെ കൃത്യമായ ചരിത്രനിർണയം അസാധ്യമാണ്. ഈയൊരു പരിമിതിയിൽ കാലൂന്നി നിൽക്കുന്ന ഒരു ചരിത്രാന്വേഷിക്ക് ചിതറിയ ചില വിവരങ്ങൾ മാത്രമേ പ്രാപ്യമാകൂ. ഇതിനു
പുറമെ, കേരളം സാക്ഷിയായ അനേകം വിപ്ലവങ്ങളും അധിനിവേശങ്ങളും വിശ്വസ്തങ്ങളായ ചരിത്രരേഖകളുടെ ഉന്മൂല നാശത്തിനു ഹേതുവായിട്ടു്.
ആധുനിക കേരളത്തിലെ ഹദീസ് പഠനത്തെക്കുറിച്ച് കുറച്ചേറെ പറയാനു. കേരളത്തിലെ പണ്ഢിതരിൽ ഭൂരിഭാഗവും ഹദീസിലെ ആധികാരിക ഗ്രന്ഥങ്ങൾ അധ്യാപനം നടത്തുന്നവരും നിപുണരുമാണെന്നത് പൊതുവായ സവിശേഷതയാണ്. ഈ വിഷയത്തിൽ ഗ്രന്ഥരചനയിലേർപ്പെടാൻ അവർക്കു പക്ഷേ, പല പ്രതികൂല ഘടകങ്ങളെയും അതിജയിക്കേ ിയിരുന്നു. സ്വാതന്ത്ര്യ സമരവും മലബാർ കലാപവും ഇവയിൽ പ്രധാനങ്ങളായിരുന്നു. ഇതേ പ്രകാരം, പുത്തൻ പ്രസ്ഥാനങ്ങളുടെ ആവിർഭാവത്തോടെ അവക്കെതിരെ ജനങ്ങളെ ബോധവത്കരിക്കാനും യഥാർഥ ഇസ്ലാമിക ആശയം ഉയർത്തിപ്പിടിക്കാനും തങ്ങളുടെ സമയത്തിന്റെ സിംഹഭാഗവും പണ്ഡിതർക്കു ചെലവഴിക്കേിവന്നു. അതിനാൽ വ്യാപകമായ ഹദീസ് ഗ്രന്ഥരചനാ ശ്രമങ്ങൾ ഇക്കാലത്തു വിരളമായിരുന്നു. എങ്കിലും ഇത്തരം പ്രതിസന്ധികളെ മറികടന്ന് പലേടങ്ങളിലും ഗ്രന്ഥരചനാ ശ്രമങ്ങൾ നടന്നുവെന്നത് സ്മരണീയമാണ്.
മൗലാനാ വാളക്കുളം അബ്ദുൽ ബാരി മുസ്ലിയാർ രചിച്ച "സ്വിഹാഹുശൈഖൈനി' എന്ന ഗ്രന്ഥം ഹദീസ് വിജ്ഞാനത്തിൽ നീ കാലയളവിനു ശേഷം പുറത്തുവന്ന അപൂർവ ഗ്രന്ഥമാണ്. സമസ്തയുടെ വൈസ് പ്രസിഡായും, ശേഷം വിയോഗം വരെ പ്രസിഡായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടു്. പിതാവിൽ നിന്നും പ്രാഥമിക പഠനം പൂർത്തിയാക്കിയ ഇദ്ദേഹം ഉപരിപഠനത്തിനായി നാദാപുരം ജുമുഅത്ത് പള്ളിയിൽ പോയി. വ്യത്യസ്ത ഗുരുനാഥന്മാരുടെ ശിഷ്യത്വം സ്വീകരിച്ച ശേഷം വെല്ലൂർ ബാഖിയാത്തിൽ അഞ്ചു വർഷമാണ് പഠനം നടത്തിയത്. "സ്വിഹാഹുശൈഖൈനി' എന്ന തന്റെ ഗ്രന്ഥത്തിൽ 2648-ഓളം പ്രബലമായ ഹദീസുകൾ അദ്ദേഹം ഉൾപ്പെടുത്തിയിട്ടു്. ആയിരത്തിയഞ്ഞൂറ് കോപ്പികളുായിരുന്ന സ്വിഹാഹിൽ നിന്നും അറുനൂറ്റി അമ്പതു കോപ്പികൾ അദ്ദേഹം സൗജന്യമായി പലർക്കും നൽകുകയാണുായത്. നല്ല സാമ്പത്തിക ശേഷിയായിരുന്ന ഇദ്ദേഹത്തിന്റെ സ്വന്തമായ അച്ചുകൂടത്തിൽ നിന്നാണ് ഗ്രന്ഥം പ്രസിദ്ധീകരിച്ചത്. ഇതിനു പുറമെ, സ്വിഹാഹിന് ഖാദിമുസ്സ്വഹീഹൈനി' എന്ന ശറഹും "ഹാശിയതു സിഹാഹുശൈഖൈനി' എന്ന വ്യാഖ്യാനവും അദ്ദേഹം തന്നെ എഴുതിത്തുടങ്ങിയിരുന്നു. മക്കയിലെ മുദരിസും മുഫ്തിയുമായിരുന്ന സയ്യിദ് അലവി മാലിക്കി സ്വിഹാഹിന് അവതാരിക എഴുതാമെന്ന് സമ്മതിച്ചിരുന്നുവത്.12 1965 ജൂലൈ 29 നാണ് വാളക്കുളം ഉസ്താദ് വഫാത്തായത്. അദ്ദേഹം നിർമിച്ച വാളക്കുളത്തെ മസ്ജിദ് മൗലവിയുടെ മുൻവശത്താണ് ഖബറിടം.
ആധുനിക കേരളീയർക്ക് അഭിമാനിക്കാവുന്ന ബൃഹത്തായ ഹദീസ് വ്യാഖ്യാന ഗ്രന്ഥമാണ് നെല്ലിക്കുത്ത് ഇസ്മാഈൽ മുസ്ലിയാരുടെ മിർആത്തുൽ മിശ്കാത്ത്. ജീവിച്ചിരിക്കുന്ന പണ്ഢിതനും ഗ്രന്ഥകാരനുമായ ഇദ്ദേഹത്തിന്റെ ഈ ഗ്രന്ഥം മിശ്കാത്തിന്റെ വ്യാഖ്യാനമാണ്. ഹദീസ് പഠനത്തിൽ നൂറുപുറം പോലും എഴുതാൻ വളരെയേറെ ആളുകൾ ഇല്ലാതിരുന്ന കാലത്താണ് ഉള്ളടക്കത്തിൽ ആഢ്യത്വം പുലർത്തുന്ന അയ്യായിരത്തി ഇരുനൂറോളം പേജുകളുള്ള മിർആത്തിന്റെ പ്രസിദ്ധീകരണം എന്നതു തന്നെയാണ് ഗ്രന്ഥത്തിന്റെ ഏറ്റവും വലിയ സവിശേഷത. മിശ്കാത്തിലെ ഹദീസ് അവതരിപ്പിക്കുന്നതിനിടെ നൽകപ്പെടുന്ന വിശദീകരണങ്ങൾക്കു പുറമെ ഓരോ അദ്ധ്യായത്തിനും ശേഷം പ്രത്യേകം തയ്യാറാക്കപ്പെട്ട പഠനങ്ങൾ ഗഹനങ്ങളാണ്. ഇവക്കു പുറമേ ഹദീസുകളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ചാർട്ടുകൾ, സൂചികകൾ, അപൂർവ ചിത്രങ്ങൾ, ഭൂപടങ്ങൾ എന്നിവയും ഓരോ വാള്യത്തിലും നൽകിയിട്ടു്. കർമശാസ്ത്ര നിയമങ്ങളുടെ ചർച്ചകളിൽ നാലു മദ്ഹബുകളുടെയും വിധികൾ ഉൾപ്പെടുത്തിയിരിക്കുന്നു. എട്ടു വാള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട മിർആത്തിൽ വിവാദ സംബന്ധിയായ ഹദീസുകളുടെ പഠനങ്ങൾ കൂടുതൽ പണ്ഢിതോചിതങ്ങളാണ്. വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ വേർതിരിക്കപ്പെട്ട ഹദീസുകളുടെ അറബി അക്ഷരമാലാ ക്രമത്തിലുള്ള വിശാലമായ ഇൻഡക്സ് എട്ടാം വാള്യത്തിൽ കാണാം. മിശ്കാത്തിൽ ഉൾപ്പെട്ട സ്വഹാബികൾ, താബിഉകൾ, മറ്റു പിൻഗാമികൾ എന്നിവരുടെ ചരിത്രവും ആമുഖമായി ചേർത്തിരിക്കുന്നു. പ്രധാന ഗ്രന്ഥങ്ങൾ, പണ്ഢിതർ, ഹദീസ് സംജ്ഞകൾ എന്നിവയുടെ വിവരണങ്ങൾ പഠിതാക്കൾക്കു കൂടുതൽ ഉപകാരപ്രദമാണ്. അബൂബക്കർ സിദ്ദീഖ് (റ) വിന്റെ പരമ്പരയിൽ 1939-ലാണ് ഇസ്മാഈൽ മുസ്ലിയാർ ജനിച്ചത്. പല ഗുരുനാഥന്മാരിൽ നിന്നും പഠനം പൂർത്തിയാക്കിയ ഇദ്ദേഹം 1984 മുതൽ കാരന്തൂരിലെ മർകസ് ശരീഅത്ത് കോളജിൽ ശൈഖുൽ ഹദീസായി സേവനമനുഷ്ഠിക്കുന്നു. 1964-ൽ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ശേഷം ആലത്തൂർപടി (പൊടിയാട്), കാവനൂർ, പുല്ലാര, നെല്ലിക്കുത്ത്, അരിമ്പ്ര തുടങ്ങിയ സ്ഥലങ്ങളിൽ ദർസ് നടത്തിയിരുന്നു. “മിർആത്തുൽ മിശ്കാത്ത്' പോലെയുള്ള ഒരു ബൃഹത്തായ ഗ്രന്ഥം ലോകതലത്തിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങളുാവണം.
Created at 2024-10-27 01:00:11