അഹ്ലുൽ ഹദീസും അഹ്ലെ ഹദീസും

ഇസ്ലാമിക പ്രമാണങ്ങിന്റെ രാം സ്ഥാനത്ത് നിൽക്കുന്നത് പരിശുദ്ധ ഹദീസ്. അതു കൊ് തന്നെ ആദ്യ നൂറ് മുതൽ അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെടുകയും അതിന്റെ ആധികാരികത തെളിയിക്കുന്ന ഹദീസ് പരമ്പരാ റിപ്പോർട്ടുകളും റിപ്പോട്ടർമാരുടെ വിശ്വാസ്യത ഉറപ്പിക്കുന്ന ഹദീസ് നിദാന ശാഖയും മുസ്ലിം ലോകം പ്രാധാന്യത്തോടെ കയ്യാളുകയും ചെയ്യുന്നു. ഫിഖ്ഹിന്റെ ശാഖകൾ കയ്യാളിയവർക്ക് "ഫഖീഹ്' എന്ന അപരനാമം നൽ കിയപ്പോൾ ഹദീസ് ശാസ്ത്രവുമായി ബന്ധപ്പെട്ട ആധികാരികതയ്ക്ക് അർഹരായവരെ മുഹദ്ദിസുകൾ' എന്നു പറഞ്ഞുവരുന്നു. മദ്ഹബുകളുടെ വിശകലനം ഇമാമുകളുടെ നിദാന ശാ സ്ത്രമനുസരിച്ച് നടത്തിയ അസ്ഹാബുൽ വുളൂഹ് എന്നറിയപ്പെടുന്ന ഉന്നത ഫുഖഹാക്കൾ ഹിജ്റ നാലാം നൂറ്റാണ്ടോടെ കണ്ണിയതായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. (ബിഗ് പേജ് 7). അഞ്ചാം നൂറ്റാിന് ശേഷം അറ്റുപോയെന്നാണ് മറ്റൊരഭിപ്രായം. (തർശീഹ് - പേജ് 3) ആറാം നൂറ്റാിന് ശേഷം നിബന്ധനയൊത്ത മുതഹിദുകൾ ഇല്ലാതായി എന്നും അതേ പേജിൽ കാണാം. ഹിജ്റ 643 ൽ പരലോകം പ്രാപിച്ച മഹാനും ഹദീസ് നിദാന ശാസ്ത്ര പടുവുമായിരുന്ന ഇബ്നുസ്സ്വലാഹിന്റെ മറെറാരു പരാമർശവും ശ്രദ്ധേയമത്. നാല് മദ്ഹബിന്റെ ഇമാമുകൾ അല്ലാത്തവരെ തഖ്ലീദ് ചെയ്യാൻ പാടില്ലെന്നത് ഇജ്മാഅ് ആയിത്തീർന്നു' എന്നാണ് അദ്ദേഹം രേഖപ്പെടുത്തിയത്. (ബിഗ് പേജ് 8)

ഹദീസ് ഇസ്ലാമിന്റെ ആധികാരിക നിയമം എന്ന നിലയിൽ ഇമാം സുഹ്രിയെ (വഫാത്ത് ഹിജ്റ 124) തുടർന്ന് ശിഷ്യൻമാർ റെക്കോർഡ് ചെയ്തു. അതുമായി കൂടുതൽ ബന്ധപ്പെട്ട് ജീവിതം ചിട്ടപ്പെടുത്തി മുഹദ്ദിസുകൾ മുസ്നദുകളും സ്വിഹാഹുകളും രേഖപ്പെടുത്തി റിപ്പോർട്ട് ചെയ്തുവന്നു. ഫിഖ്ഹ് ക്രോഡീകരണത്തോടൊപ്പം ഹദീസ് ക്രോഡീകരണവും നടന്നു കൊ ിരുന്നു. എന്നാൽ സ്വിഹാഹുകളടക്കം ഹദീസ് ഗ്രന്ഥങ്ങളുടെ വക്താക്കൾ പൂർണമായും മദ്ഹബുകളുടെ മുഖല്ലിദുകളായിരുന്നുവെന്ന് അവരുടെ ചരിത്രം പരിശോധിച്ചാൽ കാണാം. ഉദാഹരണത്തിന് ഇമാം ബുഖാരി (റ) ശാഫിഈ മദ്ഹബ് സ്വീകരിച്ച ആളായിരുന്നു. മറ്റ് ഹദീസ് പണ്ഢിതന്മാരും മദ്ഹബുകൾ സ്വീകരിച്ചവർ തന്നെയായിരുന്നു.

എന്നാൽ ഹദീസുകൾ രേഖപ്പെടുത്തുമ്പോൾ ചിലപ്പോൾ അവർക്ക് കിട്ടിയ ഹദീസുകളുടെ ബ ലാബലം നോക്കി ചില്ലറ അഭിപ്രായ പ്രകടനങ്ങൾ അവർ നടത്തിയതായി കാണാം. അതെല്ലാം അസ്ഹാബുൽ വുജൂഹിന്റെ കാലത്തിനും നാലിലൊരു മദ്ഹബ് എന്ന തത്വം ഇജ്മാഅ് കൊ സ്ഥിരപ്പെടുന്നതിനും മുമ്പാണെന്നു കാണാവുന്നതാണ്. ഈ യാഥാർഥ്യം വിലയിരുത്തുമ്പോൾ മദ്ഹബിന്റെ അഭിപ്രായം രേഖപ്പെടുത്തിയ പൂർവികരുടെ പരാമർശങ്ങളിൽ അഹ്ലുൽ ഹദീസ് എന്ന പരാമർശം കാണാവുന്നതാണ്. ആറാം നൂറ്റാിൽ നാലിൽ ഒരു മദ്ഹബിനെ പിന്തുടരൽ നിർബന്ധവും അതിൽ നിന്ന് പുറത്ത് പോകൽ ഇജ്മാഇനെതിരാണെന്നും ഇബ്നുസ്സ്വലാഹ് രേഖപ്പെടുത്തിയ സ്ഥിതിക്ക് മദ്ഹബുകൾക്കെതിരിൽ ഹദീസ് കൊ് മാത്രം ലക്ഷ്യമാക്കുന്നത് കുറ്റകരമാണെന്നും അക്കാലത്തെ അഹ്ലുൽ ഹദീസ് നിയമാനുസൃതമല്ലെന്നും വരികയില്ലേ എന്ന ചോദ്യം ഉന്നയിക്കാവുന്നതാണ്. അതിന് മറുപടിയെന്നോണം ശാഹ് വലിയുല്ലാഹി (റ) ഹുജ്ജത്തുല്ലാഹിൽ ബാലിഗയിൽ രേഖപ്പെടുത്തിയത് പ്രസ്താവ്യമത്രെ. അദ്ദേഹം പറയുന്നു : “ഹിജ്റ നാനൂറിന് മുമ്പ് ഏതെങ്കിലും നിർണിത മദ് ഹബിനെ തഖ്ലീദ് ചെയ്യണമെന്നതിൽ ഏകോപിച്ചിരുന്നില്ല' (1/152). അപ്പോൾ ഇജ്മാഅ് കൊ് നാലിലൊരു മദ്ഹബ് സ്വീകരിക്കൽ നിർബന്ധമാണെന്നു സ്ഥിരപ്പെടുകയും അസ്വ്ഹാബുൽ വുജൂഹിന്റെ കാലഘട്ടം അവസാനിക്കുകയും ചെയ്യുന്നതിന് മുമ്പ് ഹദീസിന് മുൻഗണന നൽകി മുഹദ്ദിസീങ്ങൾ പ്രകടിപ്പിച്ച അഭിപ്രായങ്ങൾ അക്കാലത്ത് നിയമാനുസൃതമാണെന്നും നാല് മദ്ഹബുകൾ ക്രോഡീകരണം പൂർത്തിയായതോടെ പ്രസക്തി ദുർബലമായെന്നും വരുന്നു. ആ കാലഘട്ടത്തിലെ അഹ്ലുൽ ഹദീസ് ഹഖിന്റെ ആളുകളുമത്.

അഹ്ലെ ഹദീസ്

ഇന്ത്യയിലും മറ്റും ഉടലെടുത്ത അ ഹദീസ് എന്നറിയപ്പെടുന്ന വ്യക്തികളും അവരുടെ കൂട്ടായ്മയും പ്രസ്തുത വിഭാഗത്തിൽ പെടുന്നില്ല. ഹദീസ് സ്വഹീഹായി കില്ലെങ്കിൽ മദ്ഹബിന്റെ ഇമാമുകളെ തഖ്ലീദ് ചെയ്യണമെന്നാണ് അവരിൽ ചിലർ
രേഖപ്പെടുത്തിക്കാണുന്നത്. ഉദാഹരണത്തിന്, വടക്കേ ഇന്ത്യയിലെ പുത്തൻ വിശ്വാസത്തിന്റെ വക്താക്കളുടെ തലവനായ ഇസ്മാഈൽ ദഹ്ലവിയുടെ വിശ്വാസത്തെ പരാമർശിച്ച് ശിഷ്യരിൽ പ്രധാനിയായ റഷീദ് അഹ്മദ് ഗംഗോഹി രേഖപ്പെടുത്തി: “ഇസ്മാഈൽ ദഹ്ലവിയുടെ സ്ഥിതി ഇതാണ്. ദുർബലപ്പെടാത്ത ഏതെങ്കിലും ശരിയായ ഹദീസ് ലഭിച്ചാൽ അതനുസരിച്ച് അമൽ ചെയ്യുക. അത് ലഭിച്ചില്ലെങ്കിൽ മാത്രം ഇമാം അബൂ ഹനീഫയെ തഖ്ലീദ് ചെയ്യുക” (ഫതാവാ റശീദിയ്യ പേജ് : 184).

ഹദീസിന്റെ നിദാനശാസ്ത്രം രേഖപ്പെടുത്തുന്നതിന് മുമ്പ് ഇമാമുകൾ ലക്ഷ്യം പിടിച്ച ഹദീസുകളെല്ലാം ലഭിച്ചുവെന്ന് വാദിക്കാൻ ഇത്തരം ഹദീസ് വാദികൾക്ക് സാധ്യമല്ലാതിരിക്കെ തനിക്ക് കിട്ടിയ ഹദീസുകൾ മാത്രം വച്ച് പ്രവർത്തിക്കുകയും കിട്ടാതെ വരുമ്പോൾ മാത്രം മദ്ഹബുകൾ മാതൃകയാക്കുകയും ചെയ്യുക എന്ന വാദം നവീനമത്രെ. ഇക്കാലത്ത് തനിക്ക് കിട്ടിയ ഹദീസുകൾ മാത്രം പിടിച്ച് കർമം ചെയ്യുക അസാധ്യമാണെന്ന് മഹാന്മാർ രേഖപ്പെടുത്തിയത് പ്രശസ്തമാണല്ലോ.

ഇമാം സ്വാവി ഇപ്രകാരം രേഖപ്പെടുത്തുന്നു: ബാഹ്യ ദൃഷ്ടിയിൽ കിതാബിനോടോ സുന്നത്തിനോടോ സ്വഹാബത്തിന്റെ വാക്കുകളോടോ യോജിച്ചാൽ പോലും നാലിൽ ഒരു മദ്ഹബിനെയല്ലാതെ തഖ്ലീദ് ചെയ്യാൻ പാടില്ല. നാല് മദ്ഹബുകളിൽ നിന്നും പുറപ്പെട്ടവൻ പിഴച്ചവനും പിഴപ്പിക്കുന്നവനുമത്രെ. ചിലപ്പോൾ അവൻ കുഫ്റിലേക്ക് പോയെന്നും വരും. എ ന്തു കൊന്നാൽ (ഇജ്തിഹാദിന് വിധേയമായ കാര്യങ്ങൾ) കിതാബിന്റെയും സുന്നത്തിന്റെയും ബാഹ്യാർഥം കെട്ട് പിടിക്കൽ കുഫ്റിന്റെ അടിസ്ഥാനങ്ങളിൽ പെട്ടത്. (സ്വാവി 3/9)

ആധുനികർ മാതൃകയാക്കാറുള്ള ഇബ്നു തീമിയ്യ പോലും പറയുന്നത് ഇപ്രകാരമാണ് : "ഹദീസുകളെല്ലാം രേഖപ്പെടുത്തുകയും ക്രോഡീകൃതമാകുകയും ചെയ്താൽ അവ അവ്യക്തമാകുന്നത് വിദൂരമം എന്ന് പറയാൻ ന്യായമില്ല. കാരണം ഇന്ന് ഹദീസ് ഗ്രന്ഥങ്ങളിൽ (സുനനുകൾ) പ്രസിദ്ധമായവയെല്ലാം അനുകരിക്കപ്പെടുന്ന ഇമാമുകളുടെ കാലശേഷം രേഖപ്പെടുത്തി വച്ചിട്ടുള്ളതാണ്. അതോടൊപ്പം നബി (സ്വ) യുടെ ഹദീസുകൾ നിർണിതങ്ങളായ ഹദീസ് ഗ്രന്ഥങ്ങളിൽ ക്ലിപ്തമാണെന്ന് വാദിക്കാനും പാടില്ല. അഥവാ അങ്ങനെ വാദിച്ചാൽ തന്നെ ഗ്രന്ഥങ്ങളിലുള്ളവയെല്ലാം ഏതെങ്കിലും പണ്ഡിതർ അറിഞ്ഞു കൊള്ളണമെന്നില്ല. മാത്രമല്ല, ഒരാളുടെ അടുക്കൽ ധാരാളം ഗ്രന്ഥങ്ങൾ ഉന്നു വയ്ക്കുക. അതിലുള്ളവയെല്ലാം അയാൾ അറിഞ്ഞു കൊള്ളണമെന്നില്ല. തന്നെയുയല്ല, ഈ ഹദീസ് ഗ്രന്ഥങ്ങൾ ക്രോഡീകരിക്കുന്നതിന് മുമ്പ് ഉായിരുന്നവർ ശേഷം വന്നവരേക്കാൾ ഹദീസ് വിജ്ഞാനികളായിരുന്നു. കാരണം അവർക്ക് ലഭിക്കുകയും അവരുടെ അടുക്കൽ സ്വഹീഹാവുകയും ചെയ്ത പല റിപ്പോർട്ടും അറിയപ്പെടാത്ത ആളിൽ നിന്നോ അല്ലെങ്കിൽ പരസ്പരം മുറിഞ്ഞോ അല്ലാതെ നമുക്ക് ലഭിച്ചില്ലെന്ന് വരാം. അഥവാ തീരെ ലഭിക്കാതിരിക്കുകയും ആവാം. ഈ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയതിന്റെ ഇരട്ടികൾ അവരുടെ ഹൃദയങ്ങൾ സംഭരിച്ചിരിക്കും. സംഭവങ്ങളെക്കുറിച്ച് പരിജ്ഞാനമുള്ളവർക്കിത് അജ്ഞാതമല്ല. (റഫ് ഉൽമലാം : 9)

Created at 2024-10-20 07:37:19

Add Comment *

Related Articles