
Related Articles
-
-
HADEES
സ്വഹാബികളുടെ ഹദീസ് പ്രചാരണം
-
“നിങ്ങൾ പറയുന്നു. അബൂഹുറൈറ അമിതമായി ഹദീസുകൾ കൊ് വരുന്നുവെന്ന്. ജ്ഞാനം മറച്ചുവയ്ക്കുന്നതിനെതിരിൽ താക്കീതില്ലായിരുന്നെങ്കിൽ ഞാനൊരൊറ്റ ഹദീസും ഉദ്ധരിക്കുമായിരുന്നില്ല. എന്റെ കൂട്ടുകാരായ മുഹാജിറുകൾ കച്ചവടത്തിലും മറ്റുമേർപ്പെട്ടു. അൻസ്വാരികളാണെങ്കിൽ തോട്ടക്കാരുമായിരുന്നു. ഞാൻ വിജ്ഞാനത്തിന്റെയും വിശപ്പിന്റെയും വിളിയിൽ നബിയോടൊപ്പവും. അതിനാൽ ഞാൻ പലതിനും സാക്ഷിയായി. ധാരാളം പഠിച്ചു. അതു മറച്ചുവയ്ക്കുന്നത് തെറ്റാണ്.
തനിക്കെതിരെയുള്ള കരുനീക്കങ്ങളെപ്പറ്റി അബൂഹുറൈറഃ (റ) അക്കാലത്ത് തന്നെ അറിഞ്ഞിരുന്നു. അതദ്ദേഹത്തെ വല്ലാതെ സങ്കടപ്പെടുത്തുകയും ചെയ്തിരുന്നു. കപടവിശ്വാസികളുടെ നിർദ്ദയമായ കെട്ടുകഥകൾക്കിടയിൽ ജീവിക്കാനായിരുന്നു അന്ന അബൂഹുറൈറഃ (റ) ക്ക് വിധി.
സത്യത്തിൽ, ദാരിദ്ര്യം വല്ലാതെ പൊറുതിമുട്ടിച്ച് ജീവിതമായിരുന്നു അബുഹുറൈറയുടേത്. പലപ്പോഴും വയറ്റത്ത് കല്ലുവെച്ച് കെട്ടി നടന്ന മനുഷ്യനായിരുന്നു നബിയുടെ സ്നേഹവത്സലനായ ആ ശിഷ്യൻ. ഇങ്ങനെ കഷ്ടപ്പെടേ ആളായിരുന്നില്ല. പക്ഷേ, തന്റെ ഗോത്രക്കാരനായ തുഫൈലുബ്നു അംറിൽ നിന്ന് ഇസ്ലാമിന്റെയും പ്രവാചകന്റെയും മണം കിട്ടിയപ്പോൾ തിരിഞ്ഞും മറിഞ്ഞും നോക്കാതെ അളവറ്റ സമ്പത്ത് യമനിൽ വിട്ടേച്ച് മദീനയിലേക്ക് തിരക്കിട്ട് പോരുകയായിരുന്നു.
മദീനയിലെത്തിയപ്പോൾ നബി ഖൈബറിൽ ശത്രുക്കളുമായി മുഖാമുഖം നിൽക്കുകയാണെ ന്നറിഞ്ഞു. ഉടനെ അബൂഹുറൈറ കൂടെയുള്ളവരെയും കൂട്ടി ഖൈബറിൽ ചെല്ലുകയും അവിടെ ഇസ്ലാമിന്റെ ശത്രുക്കളോട് പൊരുതുകയും ചെയ്തു. യമനിലെ അസദ് ഗോത്രത്തിലെ ദൗസ് ഉപശാഖയിലെ സഖ്ർ - ഉമൈമ ദമ്പതികളുടെ “പുത്രനായ അബുഹുറൈറ ക്ക് അന്ന് മുപ്പത് വയസ്സായിരുന്നു പ്രായം. ഹിജ്റ ഏഴിലെ സ്വഫർ മാസത്തിൽ വന്ന അബുഹുറൈറഃ റബീഉൽ അവ്വൽ 12 ന് നബി മരിക്കുവോളം നബിയോടൊപ്പം കഴിഞ്ഞു. നബിയെ സഹായിക്കുകയും നബിയിൽ നിന്ന് പഠിക്കുകയും പ്രബോധനം നിർവഹിക്കുകയും ചെയ്യുക മാത്രമായിരുന്നു അഹ്ലുസ്സുഫ്ഫ യിൽ ഒരാളായ അബൂഹുറൈറഃ അടക്കമുള്ള സ്വഹാബികളുടെ ഒരേയൊരു ദിനചര്യ. വല്ലാത്ത ഓർമശക്തിയായിരുന്നു; അന്വേഷണ തൃഷ്ണയും. നബി അബൂഹുറൈറ യുടെ ഈ വിശിഷ്ടതയെ പ്രകീർത്തിച്ചിരുന്നുവെന്ന് ഉബയ്യുബ്നു കഅ്ബ് (റ) ഒരിക്കൽ പറഞ്ഞിട്ടു്. പല കാര്യങ്ങളും മറ്റുള്ളവരെ പറഞ്ഞു ധരിപ്പിക്കാൻ ചുമതലയായിരുന്നത്അ ദ്ദേഹത്തിനായിരുന്നു. ജീവിതത്തിൽ ലാളിത്യം മുഖമുദ്രയായി സ്വീകരിച്ച അദ്ദേഹം പരുക്കൻ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. യാത്രയിൽ പോലും പ്രവാചകനെ പിരിഞ്ഞില്ല. മറ്റുളളവർ മടിച്ച് നിൽക്കുന്ന കാര്യങ്ങൾ പോലും അബൂഹുറൈറ തിരുമുമ്പിൽ നിന്ന് ചോദിക്കുകയും പഠിക്കുകയും ചെയ്തു. അതിനിടക്കൊരിക്കൽ ഓർമശക്തിയില്ലെന്ന് പരിഭവം പറഞ്ഞപ്പോൾ നബി പ്രാർഥിച്ചു. നബി ഒരു തട്ടം വിരിക്കാൻ പറഞ്ഞു. അതിലേക്ക് ശൂന്യതയിൽ നിന്ന് മൂന്ന് പിടുത്തം വാരിയിടുന്നതു പോലെ കാണിച്ചു. ശേഷം അതു നെഞ്ചിലേക്ക് വാരിപ്പുണരാൻ പ്രവാചൻ ആവശ്യപ്പെട്ടതനുസരിച്ച് അപ്രകാരം ചെയ്തു. പിന്നീട് മറവി ഉ ായിട്ടില്ലന്ന് അദ്ദേഹം അനുസ്മരിക്കുന്നു.
ബഹറൈനിൽ ഇസ്ലാമിക പ്രബോധനത്തിനായുള്ള ദൗത്യത്തിന്റെ ചുമതലയും അബൂഹുറൈറ ക്കായിരുന്നു. പൊതുഖജനാവിന്റെ നോട്ടക്കാരനും പലപ്പോഴും അദ്ദേഹയിരുന്നു.
പൊരിഞ്ഞ വയറിന്റെ ആക്രമണം സഹിക്കാനാവാതെ ഒരിക്കൽ തെരുവിലിറങ്ങി. വയറ്റത്ത് ഒരു കല്ലു വെച്ച് കെട്ടിയിട്ടുമു്. അതുവഴി വരുന്ന ഏതെങ്കിലും സ്വഹാബിയോട് കുശലം പറഞ്ഞ് കൂടെ ചേരാമെന്ന സൂത്രത്തിലായിരുന്നു നിൽപ്പ്. അൽപ്പം കഴിഞ്ഞപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) അതുവഴി വന്നു. അദ്ദേഹത്തോട് അബൂഹുറൈറ ഒരു ഖുർആൻ സൂക്തത്തെപ്പറ്റി സംശയം ചോദിച്ചു നോക്കിയെങ്കിലും അദ്ദേഹം ഒറ്റ ശ്വാസത്തിൽ മറുപടി പറഞ്ഞുപോയി. സൂത്രം ഫലിച്ചില്ല. പിന്നെ ഉമറുബ്നുൽ ഖത്ത്വാബ് (റ) വന്നു. സംശയം ചോദിച്ചു. പക്ഷേ, ലക്ഷ്യം നിറവേറിയില്ല. പിന്നെ വരുന്നത് നബിയാണ്. അവിടുത്തേക്ക് തന്റെ ശിഷ്യന്റെ ഇംഗിതം തിരിച്ചറിയാനായി. നബി അബൂഹുറൈറഃ യെ വീട്ടിലേക്ക് കൂട്ടി. വീട്ടിനകത്തു കടന്നുചെന്ന നബി ഒരു കപ്പ് പാലുമായി പുറത്തുവന്നു. എന്നിട്ട് മദീനാ പള്ളിയിലുള്ള കൂട്ടുകാരെ എല്ലാവരെയും വിളിക്കാൻ പറഞ്ഞുവിട്ടു. എല്ലാവരും വന്നു. ഒരു പാത്രം പാലും. എല്ലാവർക്കും കൊടുക്കാൻ അബൂഹുറൈറഃ യെ ഏൽപ്പിച്ചു. അദ്ദേഹം അതെല്ലാവർക്കും ഒഴിച്ചു കൊടുത്തു. എല്ലാവർക്കും വിശപ്പു തീർന്നു. നബി ചിരിച്ചുകൊ് അബൂഹുറൈറയോട് പറഞ്ഞു: “ഇനി ഞാനും നീയും'. നബി അദ്ദേഹത്തെ മതിവരുവോളം കുടിപ്പിച്ചു. ഇങ്ങനെ നബിയുമൊത്ത് എത്രയെത്ര സംഭവങ്ങൾ. പറഞ്ഞറിയിക്കാനാവാത്ത ഒരാത്മബന്ധം അബൂഹുറൈറഃ യും നബിയും തമ്മിലായിരുന്നു.
ഒരിക്കൽ മദീനാ തെരുവിലൂടെ നടക്കുമ്പോൾ മുസ്ലിംകൾ പൊതുവിൽ ഭൗതിക കാര്യങ്ങളിൽ ഏർപ്പെട്ടുകൊിരുന്നത് ക് അബൂഹുറൈറ വിഷമിച്ചു. അദ്ദേഹം അവരോട് വിളിച്ചു ചോദിച്ചു: “സ്നേഹിതരെ എ ന്തുപറ്റി? നബിയുടെ അനന്തര സ്വത്ത് പള്ളിയിൽ എല്ലാവർക്കും വീതിച്ചു നൽകുമ്പോൾ നിങ്ങളിങ്ങനെ അശ്രദ്ധരായിരിക്കുന്നു?” ഇതുകേട്ട് ജനം പള്ളിയിലേക്കോടിച്ചെന്നു. അവിടെച്ചെന്ന് നോക്കിയപ്പോൾ ചിലയാളുകൾ നിസ്കാരത്തിലാണ്. മറ്റുചിലർ ഖുർആൻ പാരായണത്തിലും. വേറെ ചിലർ ഇസ്ലാമിക ദർശനങ്ങളെപ്പറ്റിയുള്ള ചർച്ചകളിലേർപ്പെട്ടിരിക്കുന്നു. ജനം നിരാശയോടെ തിരിച്ചു പോന്നു. അവർ അബൂഹുറൈറ ക്ക് നിജസ്ഥിതി അന്വേഷിച്ചു. അദ്ദേഹം ചോദിച്ചു: “നിങ്ങളെന്താണവിടെപ്പോയിട്ട് കത് “കുറെയാളുകൾ നിസ്കരിക്കുന്നു. വേറെ ചിലർ ഖുർആൻ ഓതുന്നു. മറ്റുചിലർ മതവിഷയങ്ങളെപ്പറ്റി ചർച്ചകളിൽ ഏർപ്പെട്ടിരിക്കുന്നു.” “ഇതെല്ലാതെ മറ്റെന്താണ് നബിയുടെ അനന്തര സ്വത്ത്?' അബൂഹുറൈറ ചോദിച്ചു. സാത്വികനും നിഷ്കളങ്കനും ഇസ്ലാമിക സമൂഹത്തിന്റെ പരിണാമങ്ങളിൽ ദുഃഖിതനുമായിരുന്നു പ്രവാചകന്റെ ആ വിശ്വസ്ത സഹചാരി. എല്ലാ പുണ്യയുദ്ധങ്ങളിലും പങ്കുചേർന്നു. ഒന്നാം ഖലീഫയുടെ കാലത്ത് മുർതദ്ദുകളുമായായ പോരാട്ടത്തിലും റോമക്കാരുമായി നടത്തിയ യർ മുഖ് യുദ്ധത്തിലുമൊക്കെ അനൽപമായ പങ്കുവഹിച്ചു അബൂഹുറൈറ (റ) അക്കാലത്ത് ബഹ്റൈനിലേക്ക് പ്രബോധനാവശ്യാർഥം പോയ ദൗത്യസംഘത്തിൽ പങ്കാളിയായി. ഉമർ (റ) ന്റെ ഭരണകാലത്ത് ബഹ്റൈൻ ഗവർണറായി. ഹിജാസിന്റെ ഗവർണറായ മർവാനുബ്നു ഹകമിന്റെ പ്രതിനിധിയായി മദീനയിലും ഭരണം കയ്യാളി. സ്വന്തം ഉപജീവനത്തിനുള്ളത് അധ്വാനിച്ചു ാക്കുകയായിരുന്നു അന്നും. വിറകുകെട്ടുകളും ചുമന്ന് ബഹ്റൈൻ തെരുവിലൂടെ പോകുന്ന ഗവർണർ ഒരു കാഴ്ചയായിരുന്നു അന്ന്. അഭ്യന്തര സംഘർഷങ്ങളിലൊന്നും അദ്ദേഹം കക്ഷി ചേർന്നില്ല. ശത്രുക്കൾ പ്രചരിപ്പിക്കുംപോലെ അബൂഹുറൈറക്ക് ദുഷ്ട ലക്ഷ്യങ്ങളു ായിരുന്നുവെങ്കിൽ അവസരം വരുമ്പോൾ അതുപയോഗപ്പെടുത്തുമായിരുന്നു. പക്ഷേ, അതു ായില്ല. മറിച്ച് അതാതു കാലത്തുള്ള ഖലീഫമാർക്ക് പിന്തുണ നൽകുകയായിരുന്നു അദ്ദേഹം. ഉസ്മാനുബ്നുഅഫാന്റെ ജീവൻ അപകടത്തിലാണെന്ന് തോന്നിയപ്പോൾ അബൂഹുറൈറ അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാൻ വേി പൊരുതാൻ സന്നദ്ധനായി. പക്ഷേ, ഖലീഫ അതിനനുവദിച്ചില്ല. നബിയുടെ പൗത്രൻ ഹസൻ (റ) വും മുആവിയയും തമ്മിൽ ഭിന്നത ഉടലെടുത്തപ്പോൾ അനുരഞ്ജനം കാത്തിരുന്നു. അനുരഞ്ജനത്തിന് ശേഷം മുആവിയയെ ബൈഅത്ത് ചെയ്യുകയായിരുന്നു മാതൃകായോഗ്യനായ ആ യുഗ പുരുഷൻ. നബിചര്യക്കെതിരെ ആളെ നോക്കാതെ ചോദ്യമുന്നയിച്ചിരുന്നു അദ്ദേഹം. മർവാനുബ്നു ഹകം കണ്ണാടി വീടാക്കിയപ്പോൾ ആഡംബരത്തെപ്പറ്റി അബൂ ഹുറൈറ താക്കീതു നൽകി. സംഭവബഹുലമായ ജീവിതത്തിന് ശേഷം മരിക്കുമ്പോൾ അബൂഹുറൈറ ക്ക് എൺപത് വയസ്സ് പ്രായമായിരുന്നു.
ഉത്ബതുബ്നു ഗസ്നാന്റെ മകൾ ബും യായിരുന്നു ഭാര്യ. നാലുമക്കൾ: മൂന്ന് ആണും ഒരുപെണ്ണും. മൂത്ത മകൻ മുഹർറിർ ഹദീസ് നിവേദകരിൽ ഒരാളാണ്.
അവസാന നാളുകളിൽ പറ്റെ കിടപ്പിലായി. ദുഃഖിതരായി സുഹൃത്തുക്കൾ ചുറ്ററും കൂടി. പരലോക ജീവിതത്തെക്കുറിച്ചോർത്ത് ആ ദിവസങ്ങളിൽ വല്ലാതെ കണ്ണീരൊഴുക്കിയിരുന്നു. ദീർഘായുസ്സിനായുള്ള സുഹൃത്തുക്കളുടെ പ്രാർഥനക്കിടയിലും അബൂഹുറൈറ ഇങ്ങനെ പറഞ്ഞു കൊിരുന്നു: “നാഥാ, ഞാൻ നീയുമായി കാണാൻ ആഗ്രഹിക്കുന്നു. ഈ വെള്ളിനക്ഷത്രത്തെയായിരുന്നു ഇസ്ലാമിൽ ജൂതായിസം കടത്തിക്കൂട്ടി എന്ന വ്യാജ കുറ്റം ചുമത്തി ഇസ്ലാമിന്റെ ശത്രുക്കൾ കെട്ടുകഥകളുടെ മരക്കുരിശിലേറ്റിയത്. എല്ലാ മതങ്ങളും സത്യമെന്ന് പറഞ്ഞ കേരളത്തിലെ മുസ്ലിം വേശധാരിയും ജൂത ചാരൻ എന്നു മുദ്രകുത്തി അബൂഹുറൈറ യെ ഭത്സിച്ചു. അബൂഹുറൈറഃ യെ ശിക്ഷിക്കുമ്പോൾ ജൂതായിസവും താൻ സത്യമെന്ന് പറയുന്ന മതങ്ങളിലൊന്നാണെന്ന് പോലും അയാൾ ഓർമ്മിച്ചിരുന്നില്ല. ലക്ഷ്യം അബൂഹുറൈറഃ എന്ന വ്യക്തിയായിരുന്നില്ല. ആ അബൂഹുറൈറ യെപ്പോലെയുള്ളവർ ജീവിതമുഴിഞ്ഞുവെച്ചത് ഏതൊരു പ്രസ്ഥാനത്തിന് വിയായിരുന്നോ, അതു തന്നെയായിരുന്നു.
ആരോപകരുടെ ലക്ഷ്യം ഇസ്ലാം തന്നെയായിരുന്നുവെന്നതിന് ധാരാളം തെളിവുകളു്. നബിയോടും ഇസ്ലാമിനോടും നേരിട്ട് പ്രകടിപ്പിക്കാനാവാത്ത ഈർഷ്യത 5374 ഹദീസുകൾ നിവേദനം ചെയ്ത അബൂ ഹുറൈറ ക്കെതിരെ പ്രയോഗിക്കുന്നുവെന്നതാണ് സത്യം. പേരെടുത്ത സ്വഹാബികളിൽ നിന്നാണ് അബൂഹുറൈറൽ ഇത്രയും ഹദീസുകൾ നിവേദനം ചെയ്തത്. ധാരാളം പ്രമുഖ സ്വഹാബികൾ അബൂഹുറൈറ യിൽ നിന്ന് ഹദീസുകൾ ഉദ്ധരിച്ചിട്ടുമു്. അബൂബക്കർ, ഉമർ, ഫുബ്നു അബ്ബാസ്, ഉബയ്യുബ്നു കഅ്ബ്, ഉസാമതുബ്നു സൈദ്, ആഇശ (റ) തുടങ്ങിയ സ്വഹാബികളിൽ നിന്ന് അബൂഹുറൈറ ഹദീസുകളുദ്ധരിച്ചു. ഇബ്നു അബ്ബാസ്, ഇബ്നു ഉമർ, അനസ്ബിൻ മാലിക്, ജാബിർ ബിൻ അബ്ദില്ലാഹ്, അബൂഅയ്യൂബുൽ അൻസ്വാരി (റ) തുടങ്ങിയ നിരവധി സ്വഹാബികൾ അബൂ ഹുറൈറ യിൽ നിന്ന് ഹദീസ് ഉദ്ധരിച്ചവരാണ്. ഇവരൊക്കെ വലിയ സ്നേഹബഹു മാനങ്ങളോടെ കാണുന്ന സ്വഹാബിയാണ് അബൂഹുറൈറൽ. സംശയത്തിന്റെ ഒരു തരിപോലും അവരാരും അദ്ദേഹത്തെപ്പറ്റി ചരിത്രത്തിലെവിടെയും ഇട്ടുവച്ചില്ല. മാത്രമല്ല, ആഇക (റ) അടക്കമുള്ള പ്രമുഖ സ്വഹാബികളുടെയൊക്കെ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകാൻ സ്വഹാബികൾ അബൂഹുറൈറ യെയായിരുന്നു കുവച്ചിരുന്നത്. അദ്ദേഹത്തിന്റെ സ്വാത്വികതയും നിഷ്കളങ്കതയും ആത്മാർഥതയും ബോധ്യപ്പെടാൻ ഇതിലപ്പുറം സത്യാന്വേഷികൾക്ക് കടന്നുചെല്ലേയില്ല.
ഇമാം അഹ്മദ് ബ്നു ഹൻബൽ (റ) 3848 ഹദീസുകൾ അബൂഹുറൈറ (റ) നിവേദനം ചെയ്തത് എടുത്തുദ്ധരിച്ചിട്ടു. ബുഖാരിയും മുസ്ലിമും കൂടി 609 ഹദീസുകളും. അബൂഹുറൈറ (റ) വിജ്ഞാനത്തിന്റെ ഭണ്ഡാരമാണെന്ന് നബി പറഞ്ഞതായുള്ള ഹദീസ് എടുത്തുദ്ധരിച്ചത് ഇമാം അഹ്മദ് (റ) ആണ്. ഇമാം ശാഫിഈയും നവവിയും ഇബ്നു കസീറും ഇബ്നു തീമിയ്യയും ഇബ്നു ഖയ്യിമും തുടങ്ങി മുസ്ലിം ലോകത്തെ പ്രധാന നിരൂപകരൊന്നും അബൂഹുറൈറ ക്കെതിരിൽ ആക്ഷേപമുന്നയിച്ചിട്ടില്ലെന്ന് മാത്രമല്ല അബൂഹുറൈറയെ പ്രധാന അവലംബമാക്കുക കൂടി ചെയ്തിട്ടു്.
വലിയൊരു കൂട്ടം ഹദീസുകൾ തള്ളിക്കളയാനും അതുവഴി പ്രവാചകചര്യയുടെ മേൽ സംശയത്തിന്റെ കറുപ്പു തേക്കാനും ഖുർആൻ ദുർവ്യാഖ്യാനിക്കാനുമായിരുന്നു വിമർശകരിൽ പലരും അബൂഹുറൈറഃ യെ കടന്നുപിടിച്ചത്.
ശീഇകളായ ആരോപകരിൽ ഒരുപറ്റത്തിനു രാഷ്ട്രീയമായിരുന്നു കാരണം. അലി(റ) യല്ലാത്ത മൂന്ന് ഖലീഫമാരെയും അവരംഗീകരിക്കുന്നില്ല. ആ മൂന്ന് പേരെ അംഗീകരിച്ചവരെ അവർ കപടന്മാരായി പരിചയപ്പെടുത്തുന്നു. ഇന്നും ശീഇകൾ ഈ ദുഷിച്ച സ്വഭാവം കൈവെടിഞ്ഞിട്ടില്ല. യഥാർഥത്തിൽ അലി (റ) യുമായി യാതൊരു ബന്ധവുമില്ലാത്തവരായിരുന്നു ശീഈ ആരോപകർ. മുഅ്തസിലുകളായിരുന്നു മറ്റൊരു വിഭാഗം. വാസിലുബ്നു അത്വാഇനെപ്പോലുള്ളവർ വളരെയധികം കടന്നുചെന്ന് ആക്രമിക്കുകയായിരുന്നു. ജമൽ യുദ്ധത്തിലേർപ്പെട്ടവരിൽ ആരാണ് സത്യത്തിന്റെ വക്താക്കൾ എന്നറിയാത്തതിനാൽ ആരുടെ ഹദീസും സ്വീകാര്യമല്ല എന്നു വാദിച്ച് വാസിലുബ്നു അത്വാഇന്റെ ലക്ഷ്യം പ്രകടമാണ്. നള്ളാം ഏറ്റവും മേഛമായ കെട്ടുകഥകൾ പറഞ്ഞു പരത്തി. ആദർശ വ്യതിയാനമായിരുന്നു ഇവരുടെ ആരോപണങ്ങൾക്ക് പിന്നിലെ പ്രധാന പ്രചോദനം. കുരിശുയുദ്ധത്തിന് ശേഷം ഇസ്ലാമിനെ സാംസ്കാരികമായും ധൈഷണികവുമായും നേരിടുകയാണ് ഏറ്റവും നല്ല രീതിയെന്ന് കത്തിയ ഓറിയന്റലിസ്റ്റുകളും പാശ്ചാത്യാഭിമുഖ്യത്തിന്റെ പേരിൽ അവരെ പിന്തുണച്ച നവീനവാദികളും അബൂ ഹുറൈറ ക്കെതിരെ രൂക്ഷമായ ആക്രമണങ്ങൾ നടത്തി. ഗോൾഡ് സിഹെറിനെപ്പോലുള്ള ഓറിയന്റലിസ്റ്റ് സൈദ്ധാന്തികന്മാർ ശീഈ, മുഅതസിലീ ആരോപണങ്ങൾ അങ്ങനെത്തന്നെ പകർത്തിയായിരുന്നു അക്രമണത്തിലേർപ്പെട്ടത്. ഈജിപ്തും തുർക്കിയും കേന്ദ്രീകരിച്ചായിരുന്നു നവീനവാദികളുടെ അക്രമണം. പാശ്ചാത്യൻ യൂണിവേഴ്സിറ്റികളിൽ നിന്ന് ബിരുദമെടുത്തവരോ പാശ്ചാത്യൻ സംസ്കാരത്തിൽ മുഖം കുത്തി വീണവരോ ആയിരുന്നു അവരിൽ പലരും. ഫജ്റുൽ ഇസ്ലാം, ളുഹൽ ഇസ്ലാം, ളുഹറുൽ ഇസ്ലാം ഗ്രന്ഥപരമ്പരകളുടെ രചയിതാവായ ഡോ. അഹ്മദ് അമീൻ, ഈജിപ്തുകാരനായ ഇസ്മാഈൽ അദ്ഹം, ഡോ. അലി ഹസൻ അബ്ദുൽ ഖാദിർ, അള്ക്കാൻ അലസ്സുന്നത്തിന്നബവിയ്യ എന്ന പുസ്തകമെഴുതിയ അബൂറയ്യ, അബൂഹുറൈറ എന്ന പുസ്തകമെഴുതിയ അബ്ദുൽ ഹുസൈൻ ശറഫുദ്ദീൻ, ഓറിയന്റലിസ്റ്റുകളായ ജോർജ് സൈദാൻ, ഫിലിപ് കെ ഹിററി, ക്രീമർ തുടങ്ങി ആ പമ്പര നീളുന്നു. ഇവരിൽ ഡോ. അലിഹസൻ അബ്ദുൽ ഖാദിറ്റാണ് പിൽക്കാലത്ത് തെറ്റുതിരുത്താൻ തയ്യാറായ ഏക വ്യക്തി. ഇസ്ലാമിനെ അതിനകത്ത് നിന്നുകൊ് നശിപ്പിക്കാൻ സാധിക്കുമോയെന്ന് ജീവിതകാലം മുഴുവൻ പരീക്ഷിച്ചുനോക്കി നിദാ ആ പരാജിതരായ നിർഭാഗ്യവാന്മാരായ പ്രതിഭാശാലികളാണ് ഇവർ.
ഇവരൊക്കെയും ഉന്നയിച്ച ആരോപണങ്ങൾ ശിഈകളും മുഅതസിലുകളും ഉന്നയിച്ചതിന്റെ പകർപ്പുതന്നെയായതിനാൽ അവയ്ക്ക് അനുയോജ്യമായ മറുപടികൾ മുൻകാല പ്രതിഭാശാലികൾ തന്നെ നൽകിയിട്ടു്. ഈ മറുപടികളിൽ എടുത്തുപറയേതാണ് തഅ് വീലുൽ മുഖാലഫതിൽ ഹദീസ് എന്ന ഇബ്നു ഖുതൈബയുടെയും അസ്സുന്നത്തുവാകാനതുഹാ ഫിത്തീഇൽ ഇസ്ലാമീ എന്ന ഡോ. മുസ് ത്വഫാ സബാഈയുടെയും ദിഫാളൻ അൻ അബീ ഹുറൈറ എന്ന അബ്ദുൽ മുൻഇം സ്വാതിലിഹുൽ ഗുസ്സിയുടെയും കൃതികൾ.
പട്ടിണി മാറ്റാനായിരുന്നു അബൂഹുറൈറ പ്രവാചകന്റെ കൂടെ വന്ന് പാർത്തതെന്നും ജൂത ചാരനായിരുന്നു അയാളെന്നും ആരോപകർ എഴുതിക്കൂട്ടി. ഇസ്ലാമിക ചരിത്രത്തിൽ കാണുന്ന അബൂഹുറൈറഃ അവരുടെ ആരോപണങ്ങൾക്ക് മറുപടിയാണ്. യമനിലെ അളവറ്റ സ്വത്തുക്കൾ വിട്ടേച്ച് പ്രവാചകനെ ക് സത്യം കൈവരിക്കാനുള്ള അദമ്യമായ അഭിലാഷത്തിൽ പാഞ്ഞെത്തിയതായിരുന്നു അബൂഹുറൈറ (റ). അദ്ദേഹത്തിന് പ്രവാചകന്റെ കൂടെ വയറ്റത്തു കല്ലുവച്ചു കെട്ടി കഴിഞ്ഞുപോരേതായിരുന്നില്ല. പക്ഷേ, പ്രവാചകത്വത്തിന്റെ പ്രഭാവലയത്തിൽ നിന്ന് ഇസ്ലാമിനെ ലോകത്തിന് കൈമാറുന്നതിൽ അനൽപമായ പങ്കുവഹിക്കാനുള്ള ഭാഗ്യമായിരുന്നു ആ സ്വഹാബിവര്യന് കൈവന്നത്. അതദ്ദേഹം ശരിക്ക് അനുഭവിക്കുകയും ചെയ്തിട്ടു്.
നിരക്ഷരനായിരുന്നുവെന്നതാണ് മറെറാരു ആരോപണം. അക്ഷരമാലകളും ഗുണകോഷ്ഠവും ഓർമശക്തിയുടെ ഏഴയലത്തുപോലും എത്തുന്നതല്ല. അസാമാന്യമായ ഓർമശക്തിയുടെ ഉടമയായിരുന്നു അബൂഹുറൈറഃ യെന്ന് ഇമാം ശാഫിഈ പറഞ്ഞിട്ടു്. പ്രവാചകൻ പോലും നിരക്ഷരനായിരുന്നുവെന്ന സത്യം ഈർഷ്യതക്കിടയിൽ ആരോപകർ ഓർക്കാൻ വിട്ടുപോയി. പ്രവാചകന്റെ കൂടെ അബൂഹുറൈറ്റിയെ പോലെ ഏറെക്കാലം കഴിഞ്ഞ അബൂബക്കർ, ഉമർ, ഉസ്മാൻ, അലി (റ.ഉം) എന്നിവരൊന്നും ഇത്രയൊന്നും ഹദീസുകൾ നിവേദനം ചെയ്തിട്ടില്ലല്ലോ എന്ന സംശയത്തിന് ലേഖനത്തിന്റെ തുടക്കത്തിലുദ്ധരിച്ച് അബൂഹുറൈറ യുടെ സ്വന്തം വാക്കുകൾ തന്നെ മറുപടിയാണ്. സത്യത്തിൽ ആവർത്തനങ്ങൾ കഴിച്ചാൽ ആകെയെണ്ണത്തിന്റെ പകുതിയോളമേ അബൂഹുറൈറഃ യുടെ ഹദീസുകൾ വരുന്നുള്ളൂ. അതിൽ തന്നെ അദ്ദേഹം ഒറ്റക്കുദ്ധരിച്ച ഹദീസുകൾ നൂറ്റി അൻപതോളമേ വരൂ. ബാക്കിയുള്ളവ മറ്റുള്ളവരും ചേർന്ന് ഉദ്ധരിച്ചവയാണ്.
പിൽക്കാലത്ത് അബൂഹുറൈറ്റി യുടെ പേരിലും വ്യാജ ഹദീസുകൾ വന്നിട്ടുാവാം. പ്രവാചകന്റെ പേരിൽ വന്ന വ്യാജ ഹദീസുകൾക്ക് അവിടുന്ന് ഉത്തരവാദിയല്ല എന്ന പോലെത്തന്നെയാണ് അബൂഹുറൈറ യുടെ കാര്യവും. അതൊക്കെ നെല്ലും പതിരും തിരിച്ചറിയാൻ കുറ്റമറ്റ ഹദീസ് നിദാനശാസ്ത്രം അന്നേ നിലവിലുന്നും ഓർക്കുക. ഹദീസിന്റെ കാര്യത്തിൽ വല്ലാത്ത കണിശതയായിരുന്നു അക്കാലത്ത് പുലർത്തിയിരുന്നത്. സൂക്ഷ്മത കാരണം ഒറ്റ ഹദീസും ഉദ്ധരിക്കാത്ത സ്വഹാബികളും പ്രവാചകനു്. പഠനൗത്സുക്യം, ഓർമശക്തി, അധ്യാപന താൽപര്യം, അറിവ് മറച്ചുവച്ചാലുള്ള ദോഷം എന്നിവ കാരണമാകാം അബൂഹുറൈറ യെപ്പോലുള്ളവർ എല്ലാം ചോദിക്കുകയും പഠിക്കുകയും ഓർമ്മിക്കുകയും പിൽക്കാലത്തിന് പകരുകയും ചെയ്തത്.
പിന്നെ ജൂത പാരമ്പര്യത്തിന്റെ കാര്യം. മറുപടി അർഹിക്കുന്നില്ല. ആ ആരോപണം. എല്ലാവരെയും തിരിച്ചറിയാൻ പ്രവാചകന് കഴിഞ്ഞിട്ടു്. പലരുടെയും പൊയ്മുഖം ഖുർആൻ തന്നെ വലിച്ചുകീറിയിട്ടു. എന്നാൽ അബൂഹുറൈറയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ ദൗസ് ഗോത്രത്തിന് പോലും ജൂത പാരമ്പര്യമോ ജൂതാഭിമുഖ്യമോ ഉായിരുന്നതായിട്ട് ചരിത്രത്തിലെവിടെയും കാണുന്നില്ല. ആരോപകർക്ക് ഇക്കാര്യം പറഞ്ഞ് ഏറെക്കാലം നിലനിൽക്കാൻ കഴിഞ്ഞിട്ടില്ല.
Created at 2024-10-20 07:22:19