
Related Articles
-
LEGHANANGAL
ഇരട്ടകളുടെ പ്രാധാന്യം
-
LEGHANANGAL
ജ്യോതിഷം
-
LEGHANANGAL
ക്ലോണിങ് മനുഷ്യനിന്ദനം
സച്ചരിതരായ പ്രവാചക പത്നിമാരോട് വരെ, ഉത്തമ നൂറ്റാിൽ തന്നെ അനിവാര്യഘട്ട ങ്ങളിലല്ലാതെ വീട്ടിൽ നിന്നിറങ്ങരുതെന്ന് നിർദ്ദേശിക്കുന്നതാണ് ഖുർആന്റെ അദ്ധ്യാപനം. ലക്ഷം മടങ്ങ് പ്രതിഫലം ലഭിക്കുന്ന മദീന പള്ളിയിൽ നബി(സ്വ) തങ്ങളോട് കൂടി നിസ്കാരത്തിൽ പങ്കെടുക്കാൻ അനുമതി തേടിയ സ്ത്രീക്ക് പ്രവാചകൻ അനുമതി നൽകിയില്ല. വീട്ടിൽ വെച്ച് നിസ്കരിക്കാൻ നിർദ്ദേശം നൽകുക വഴി, സ്ത്രീകൾക്ക് പള്ളിയേക്കാൾ ആരാധനാ കർമങ്ങൾ ശ്രേഷ്ഠവും സ്വന്തം വീടാണെന്നു പഠിപ്പിക്കുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തത്. സ്ത്രീകളോട് വീട്ടിൽ വെച്ചുള്ള നിസ്കാരത്തിന് നിർദ്ദേശം നൽകുന്ന ഹദീസ് പണ്ഢിതന്മാർക്കിടയിൽ തർക്കമില്ലാതെ സ്വീകരിക്കപ്പെടുന്നതാണെന്ന് ഇബ്നുതൈമിയ്യം പോലും ഫതാവയിൽ സമ്മതിച്ചതാണ്.
മഹത്തുക്കളോടു കൂടി സ്ത്രീകൾ ജമാഅതായി നിസ്കരിക്കുമ്പോൾ സ്വഫ്ഫ് പിന്നിലായിരിക്കണമെന്ന ഫിഖ്ഹിന്റെ നിയമം അന്യപുരുഷന്മാരോട് കൂടി സ്ത്രീകൾക്ക് ജുമുഅ ജമാഅതിൽ പങ്കെടുക്കാൻ തെളിവായി ഉദ്ധരിക്കുന്നതും വിവരക്കേടാണ്. കഅ്ബ ത്വവാഫ് ചെയ്യാനായി മസ്ജിദുൽ ഹറാമിലും റൗളാ ശരീഫ് സിയാറതിനായി മസ്ജിദുന്നബവിയിലും സ്ത്രീകൾ പോകുന്നത് ജുമുഅഃ ജമാഅതുകൾക്ക് പങ്കെടുക്കുന്നതിന് തെളിവല്ല. മതപരമായി യാതൊന്നും അറിയാത്ത ചില സ്ത്രീകളുടെ പ്രവൃത്തികളോ പ്രസ്താവനകളോ ഇസ്ലാമിൽ പ്രമാണമല്ല. അടുക്കളക്കാര്യവും ഭൗതികരാഷ്ട്രീയവും പോലെ വ്യക്തിപരമായ അഭിപ്രായം ദീനീരംഗത്ത് പ്രകടിപ്പിക്കാവതല്ല. നിഷിദ്ധമായ കാര്യങ്ങൾ ചെയ്യുന്നവരെയും അതിന് പ്രചോദനം നൽകുന്നവരെയും ആശയപരമായും നിയമപരമായും നിലക്ക് നിർത്താനാണ് തന്റേടമുള്ളവർ ശ്രമിക്കേത്.
പരസ്ത്രീദർശനവും സ്പർശനവും കണിശമായും വ്യാപകമായും നിരോധിക്കപ്പെടുന്നതിന് മുമ്പും വിരോധം അറിയാതെയും ഒറ്റപ്പെട്ട സ്ത്രീകൾ പള്ളിയിൽ വന്നപ്പോൾ സ്വഹാബികൾ അവരെ തടയുകയാണുായത്. "ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇമാം അബൂംറി(റ) ഇമാം ഇബ്നുഹജർ(റ) തുടങ്ങിയവർ ഇത് വിവരിക്കുകയും ആഇശ(റ) അടക്കമുള്ള മാതൃകാവനിതകൾ ഈ അഭിപ്രായം രേഖപ്പെടുത്തുകയും ഇമാം ബുഖാരി തന്നെ അതുദ്ധരിക്കുകയും ചെയ്തിട്ടു്. സ്ത്രീകളെ പള്ളിയിൽ നിന്ന് തടയരുതെന്ന ഹദീസ് കാണാത്തവരല്ല സ്വഹാബികളും പൂർവകാല പണ്ഢിതരും.
നബി(സ്വ)യുടെ ഭാര്യമാരോ പെൺകുട്ടികളോ പരപുരുഷന്മാരോടുകൂടി പള്ളിയിൽ ജുമുഅഃ ജമാഅതിൽ പങ്കെടുത്തിട്ടില്ല. മുൻഗാമികൾ അതനുവദിച്ചിട്ടുമില്ല. ഇക്കാര്യം ആഗോളപ്രശസ്തനായ ഇമാം ശാഫിഈ(റ) രേഖപ്പെടുത്തിയിട്ടു്. നബി(സ്വ)യുടെ വാചകങ്ങൾ കൊള്ള ഉദ്ദേശ്യം ഏത് പള്ളിയാണെന്നും അതിന്റെ സാഹചര്യങ്ങൾ എന്താണെന്നും നന്നായി അറിയുന്നവർ സ്വഹാബികളും ഇമാമുകളുമാണെന്ന് മുസ്ലിം ലോകത്തിനറിയാം. വീടുകളിൽ നിന്നും അന്യപുരുഷന്മാരില്ലാതെ സ്വതന്ത്രമായി ആരാധന നടത്താനുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്നതും സ്ത്രീകളില്ലാത്ത പള്ളികളിൽ ഭക്തിപൂർവ്വം ആരാധന നടത്താനുള്ള പുരുഷന്മാരുടെ സ്വാതന്ത്ര്യം ഹനിക്കുന്നതും അനുവദിക്കാവതല്ല. നബിയും സ്വഹാബികളും വിരോധിച്ച ഒരു കാര്യവും ആരാധനയല്ലെന്നും മറിച്ച് പാപമാണെന്നും ചിന്തിക്കാത്തവരാണ് സ്ത്രീകളുടെ പൊതുരംഗപ്രവേശനത്തിന് മുറവിളി കൂട്ടുന്നത്.
സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ പണ്ഡിതർ ഒറ്റക്കെട്ടായി ശബ്ദമുയർത്തണം. ഇതിൽ നിന്നും പണ്ഢിതരുടെ ശ്രദ്ധ ജുമുഅഃ ജമാഅതിലേക്ക് മാത്രം തിരിക്കാനും മറ്റ് പൊതുവേദികളിൽ അനുവദനീയമാണെന്ന് വരുത്തി തീർക്കാനുമുള്ള ഭൗതികരാഷ്ട്രീയക്കാരുടെ പതിവ് കുതന്ത്രങ്ങളിൽ മുസ്ലിംകൾ പെട്ടുപോകരുത്. സ്ത്രീ ജുമുഅഃ ജമാഅത് മാത്രമല്ല പരപുരുഷന്മാരോടുകൂടി പൊതു സ്റ്റേജുകളിൽ പ്രത്യക്ഷപ്പെടുന്നതും ഇസ്ലാം ഒരിക്കലും അനുവദിക്കുന്നില്ല.
Created at 2025-01-23 10:27:01