Related Articles
-
MUHAMMED NABI
തിരുഭവനം ചരിത്രനിയോഗം
-
MUHAMMED NABI
ദേശം, ജനത, ഭാഷ (Part One)
-
MUHAMMED NABI
സുവാർത്തകൾ,ശുഭസൂചനകൾ. പ്രവചനങ്ങൾ (Part One)
പ്രവാചക ശ്രേഷ്ഠർ മുഹമ്മദ് നബി (സ്വ) യുടെ ജീവിതവും ജീവിതത്തിലെ സർവ്വമാന ചലനങ്ങളും നിയോഗപരമായിരുന്നു. സർവ്വനിയന്താതാവായ അല്ലാഹു പ്രത്യേകം തീരുമാനിച്ചു സജ്ജമാക്കിയ പന്ഥാവിലൂടെ മാത്രമാണ് നബിയുടെ ജീവിതചലനങ്ങളും സമസ്ത നീക്കങ്ങളും സംഭവിച്ചിട്ടുള്ളത്. അവയിൽ യാതൊന്നും യാദൃശ്ചികമായി വന്നുചേർന്നതോ സ്വാഭാവിക രീതിയിൽ സംഭവിച്ചിട്ടുള്ളതോ അല്ല. സർവ്വലോകത്തിനും നേതാവായി അല്ലാ ഹു പ്രത്യേകം സജ്ജമാക്കുകയായിരുന്നു. ആ പരിശുദ്ധ ജീവിതവുമായി ബന്ധപ്പെട്ട ഏതൊരു സംഗതിയുടെയും ചരിത്ര വസ്തുത വിശകലനം ചെയ്താൽ അത് ബോധ്യമാകുന്നതാണ്. ഒന്നും യാദൃശ്ചിക നീക്കങ്ങളായിരുന്നില്ല.
നബി (സ്വ) യെ ഭൂജാതനാക്കാൻ അല്ലാഹു തെരഞ്ഞെടുത്ത കാലഘട്ടം, ജന്മദേശം, വംശം, കുലം, പിതൃ മാതൃ നിയോഗം, ജന്മമാസം, തിയ്യതി, സമയം എന്നിവയെക്കുറിച്ചെല്ലാം ഗാഢമായി പരിശോധിച്ചാൽ മേൽപറഞ്ഞ വസ്തുത വ്യക്തമാകുന്നതാണ്. ഏതെങ്കിലും ഒരു കാലഘട്ടത്തിൽ, ഏതെങ്കിലും ഒരു പ്രദേശത്ത്, ഏതോ ഒരു കുടുംബത്തിൽ, ഏതോ ഒരു ദിവസം ഏതോ മാതാപിതാക്കൾക്ക് എങ്ങനെയോ പിറന്നുവീണ ഒരു ശിശുവിന്റെ ചരിത്രമല്ല നബിക്കുള്ളത്. മറിച്ച് തികഞ്ഞ ആസൂത്രണങ്ങളുടെ തണലിലായിരുന്നു പൂർണ്ണമായും എല്ലാ കാര്യങ്ങളും സംഭവിച്ചത്. ബുദ്ധിപൂർവ്വകമായ തീരുമാനത്തിന്റെ വെളിച്ചത്തിൽ നിയോഗപരമായ നീക്കങ്ങളായിരുന്നു അവയെല്ലാം. എല്ലാം സർവ്വജ്ഞനായ അല്ലാഹുവിന്റെ ആസൂത്രിതമായ നീക്കങ്ങൾ...!!
നബി (സ്വ) യുടെ ജീവിതസംഭവങ്ങളിലുടനീളം മുഴച്ചുനിൽക്കുന്ന ഈ നിയോഗപരമായ സത്യം പഠനവിധേയമാക്കേതാണ്. തദ്വിഷയകമായി ചിന്തിച്ചു തുടങ്ങുവാൻ അവിടുത്തെ ജീവിതത്തിലെ ഒരു ഉദാഹരണം മാത്രം ഇവിടെ വിശകലനം ചെയ്യാം. നബി (സ്വ) മക്കയിൽ നിന്ന് പലായനം ചെയ്തു മദീനയിലെത്തിയ ഉടൻ അവിടുന്ന് താമസിക്കാൻ തിരഞ്ഞെടുത്ത ഭവനം മദീനാവാസികളുടെ പ്രമുഖ നേതാവും, വിശിഷ്ട സ്വഹാബിവര്യനുമായ അബൂ അയ്യൂബുൽ അൻസ്വാരി (റ) താമസിച്ചിരുന്ന വസതി ആയിരുന്നല്ലോ.
മദീനയിലെത്തിയ തിരുനബി (സ്വ) ഉചിതനായ ഒരു ഗുണകാംക്ഷിയുടെ വീട്ടിൽ പൊതുസൗകര്യങ്ങൾ പരിഗണിച്ച് യാദൃശ്ചികമായി താമസിച്ചതായിരിക്കാം എന്ന നിഗമനമാണ് ബാഹ്യമായ ചരിത്രവായനയിൽ നിന്ന് മനസ്സിലാവുക. കാരണം നബി (സ്വ) താമസിച്ച് അബൂ അയ്യൂബുൽ അൻസ്വാരി (റ) യുടെ വീട് അവിടുന്ന് പിന്നീട് താവളമായി തിരഞ്ഞെടുത്ത "മസ്ജിദുന്നബവിയുടെ ഏറ്റവും അടുത്തുള്ള വീടായിരുന്നുവല്ലോ. പള്ളി നിർമ്മാണത്തിനും മറ്റും സൗകര്യമാകാനും, മദീനക്കാരുടെ അനിഷേധ്യ നേതാവിന്റെ വീട്ടിൽ താമസിക്കുന്നത് പൊതുസമ്മതം കൂടുതൽ ലഭിക്കാനും സഹായകമാകുമെന്ന് കരുതിയാവാം എന്നെല്ലാം പ്രത്യക്ഷത്തിൽ വിലയിരുത്താം. എന്നാൽ ചരിത്രത്തിന്റെ അകത്താളുകൾ വായിക്കുമ്പോൾ നമുക്ക് മനസ്സിലാവുക മറ്റൊന്നാണ്. നബി (സ്വ) അബൂ അയ്യൂബിന്റെ വീട്ടിൽ താമസിക്കാൻ എത്തിച്ചേർന്നത് കേവലം യാദൃശ്ചികമായിട്ടോ, സ്വാഭാവിക രീതിയിലോ ആയിരുന്നില്ല. മറിച്ച് അഭൗതികമായ ഒരു ആസൂത്രണത്തിന്റെ തണലിലായിരുന്നു.
ഹിജ്റാവേളയിൽ നബി (സ്വ) മദീനയുടെ പരിസരത്തെത്തുന്നു. അല്ലാഹുവിന്റെ തീരുമാന പ്രകാരം പ്രത്യേകപ്പെട്ട ഒരു സ്ഥലത്ത് ഒട്ടകത്തിൽ നിന്നിറങ്ങി അൽപദിവസം താമസിക്കുന്നു. പ്രഥമ മസ്ജിദായി ഖുബാ പള്ളി പണിയുന്നു. തുടർന്ന് അവിടെ നിന്നും ഒട്ടകപ്പുറത്തേറി മദീനാ നിവാസികളുടെ വീടുകൾ തങ്ങിനിൽക്കുന്ന കേന്ദ്രത്തിലേക്ക് പ്രയാണം ചെയ്യുന്നു. മദീനാശരീഫിലെ പ്രമുഖ ഗോത്രങ്ങളുടെ തലവന്മാരെല്ലാം അവരവരുടെ വസതിക്ക് മുമ്പിലെത്തുമ്പോൾ നബിപുംഗവരെ മനസാ വാചാ സ്വീകരിച്ചാനയിക്കുന്നു. തങ്ങളുടെ വീട്ടിൽ താമസിക്കാൻ വിനയപുരസ്സരം അതീവ താൽപര്യത്തോടെ ആവശ്യപ്പെടുന്നു. നബി (സ്വ) യുടെ മറുപടി ഒരു പ്രവാചകന്റെ നിയുക്തി വ്യക്തമാക്കും വിധത്തിലുള്ളതായിരുന്നു. അവിടുന്ന് ജനങ്ങളോടെല്ലാം പറഞ്ഞുകൊിരുന്നു. “എന്റെ ഒട്ടകത്തെ നിങ്ങൾ അതിന്റെ പാട്ടിനു വിടുവീൻ. അത് പ്രത്യേകമായ കൽപ്പനക്ക് വിധേയമാണ്. ഇറങ്ങേ സ്ഥാനത്തെത്തുമ്പോൾ അത് സ്വയം മുട്ടുകുത്തിക്കൊള്ളും... ഈ മറുപടി റസൂൽ (സ്വ) പലതവണ പലരോടുമായി പറഞ്ഞുകൊ ിരുന്നതാണ്. ഒടുവിൽ നബി (സ്വ) യുടെ അൽ ഖസ്വാഅ്' എന്ന മിമ്പർ സ്ഥിതി ചെയ്യുന്ന ഭാഗത്ത് മുട്ടുകുത്തി. തൊട്ടടുത്ത വീട്ടുകാരനായ അബൂ അയ്യൂബുൽ അൻസ്വാരി (റ) സ ന്തോഷാധിക്യത്താൽ മതിമറന്നു. “അല്ലാഹുവിന്റെ തിരുദൂതരേ... തൊട്ടടുത്ത് സ്ഥിതിചെയ്യുന്ന ഇക്കാണുന്ന വീട് ഞാൻ താമസിക്കുന്നിടമാണ്. അവിടുത്തെ സാധനങ്ങൾ ഞാൻ അവിടെക്കൊ് ചെന്നു വെക്കട്ടെയോ എന്ന് പ്രതീക്ഷാപൂർവ്വം തിരക്കുകയായിരുന്നു.” 'അതെ' എന്ന മറുപടിയും കിട്ടി. തുടർന്നു നബി (സ്വ) വിശ്രമിക്കാൻ പ്രസ്തുത വീട്ടിലേക്ക്പ്ര വേശിക്കുകയാണുായത്. ഇത്രയും പറഞ്ഞ ചരിത്ര ഭാഗം എല്ലാവരും പറഞ്ഞുവരുന്നതാണ്. ഒട്ടകം പ്രത്യേക സ്ഥലത്ത് മുട്ടുകുത്തിയത് നിയോഗപരമായ ഒരു ആസൂത്രണം, അഭൗതികമായി അതിന്റെ പിന്നിൽ പ്രവർത്തിച്ചതു കൊാണ്. എന്നാൽ ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് ഇനിയും ഇറങ്ങിച്ചെന്നാൽ നാം കാണുന്നത് വിസ്മയകരമായ മറ്റൊരു നിയോഗത്തിന്റെ വർത്തമാനമാണ്. ആധികാരിക ചരിത്രകാരനായ ഇമാം ഇബ്നു ഇസ്ഹാഖ് അൽ മുബ്തദളിലും വിഖ്യാതനായ ഇമാം ഇബ്നു ഹിശാം അൽ തീജാനിലും മറ്റും ഉദ്ധരിച്ച ചരിത്ര വിവരണം കൂട്ടി വായിക്കുക. പ്രിയപ്പെട്ട തിരുനബി (സ്വ) മദീനയിൽ പ്രഥമമായി താമസിച്ചത് യഥാർഥത്തിൽ അബൂ അയ്യൂബുൽ അൻസ്വാരി (റ) ന്റെ വീട്ടിലായിരുന്നില്ല. മറിച്ച് മുഹമ്മദ് നബി (സ്വ) ക്ക് താമസിക്കാൻ വി പ്രത്യേകം നിർമ്മിച്ച നബി (സ്വ) യുടെ വീട്ടിൽ തന്നെയായിരുന്നു എന്ന വസ്തുത നമ്മെ വിസ്മയം കൊള്ളിപ്പിക്കുന്നു. സംഭവം ഇപ്രകാരമാണ്. നബി (സ്വ) യുടെ മദീനാ ആഗമനത്തിന് പതിറ്റാകൾക്കു മുമ്പ് നബിയുടെ ജനനത്തിനും എത്രയോ മുമ്പ് മദീനാ പ്രദേശത്തു കൂടി യാത്ര ചെയ്ത പ്രശസ്തനായ അറേബ്യൻ രാജാവ് "തുബ്ബഅ് ഒന്നാമൻ' അന്ത്യപ്രവാചകരായി വരാൻ പോകുന്ന മുഹമ്മദ് നബിക്ക് വസിക്കുവാനായി
പ്രത്യേകം നിർമ്മിച്ച ഭവനമായിരുന്നു അബൂ അയ്യൂബുൽ അൻസ്വാരി താമസിച്ചിരുന്ന വീട്. തുബ്ബഅ് രാജാവും പരിവാരവും ദീർഘമായ സഞ്ചാരത്തിലായിരുന്നു. യാത്രാ സംഘത്തിൽ നാനൂറോളം മഹാവേദാന്തികളായ ജ്ഞാനികളുമായിരുന്നു. സംഘം സഞ്ചാരമധ്യേ മദീനയിൽ എത്തിച്ചേർന്നു. മദീനയുടെ അക്കാലത്തെ പേര് യസ്രിബ് എന്നായിരുന്നു. മഹാരാജാവിന്റെ സംഘത്തിലുള്ള ജ്ഞാനികൾ മദീനയെ നിരീക്ഷിച്ചപ്പോൾ അവർക്ക് ഒരു സത്യം ബോധ്യപ്പെട്ടു. തങ്ങളുടെ വേദങ്ങളിൽ പരാമർശമുള്ള അന്ത്യപ്രവാചകരുടെ വാസപ്രദേശമാകുന്നു ഇത്. വേദത്തിൽ പറഞ്ഞ എല്ലാ ലക്ഷണങ്ങളും ഈ പ്രദേശത്തിന് ഇണങ്ങുന്നതാണ്. മഹാരാജാവിനെ അവർ അറിയിച്ചു. “ഞങ്ങൾ നാനൂറ് (400) പേരും ഈ പ്രദേശം വിട്ടു വരുന്നില്ല. ഇത് നമ്മുടെ വേദങ്ങളിൽ പരാമർശിച്ച് അന്ത്യപ്രവാചകരുടെ പലായന ഭൂമിയാണ്. ഞങ്ങൾ ഇവിടം വിട്ടു വരുന്നില്ല. ഞങ്ങൾക്കോ, അല്ലെങ്കിൽ ഞങ്ങളുടെ സന്താന തലമുറകൾക്കെങ്കിലും ആ ശ്രേഷ്ഠ പ്രവാചകരെ ദർശിച്ച മഹാഭാഗ്യം നേടാൻ കഴിയണമെന്ന് ഞങ്ങൾ ആശിക്കുന്നു...” വേദാന്ത പണ്ഢിതന്മാരുടെ പ്രവചനം കേട്ടപ്പോൾ "തുബ്ബഅ് രാജാവിനും കൗതുകമായി. അദ്ദേഹം കുറച്ചുകൂടി കാലം മദീനയിൽ അധിവസിച്ചു. തന്റെ കൂടെയുള്ള നാനൂറ് (400) പണ്ഢിതന്മാർക്കും താമസിക്കാൻ യോഗ്യമായ വീടുകൾ വെച്ചുകൊടുത്തു. കൂട്ടത്തിൽ അന്ത്യപ്രവാചകർ പലായനം ചെയ്തെത്തുമ്പോൾ ആ പുണ്യപൂമാന് വസിക്കുവാനായി പ്രത്യേകം ഒരു വീടും തയ്യാറാക്കി... വേദങ്ങ ളിലെ പ്രവചിത ദൂതർ ഈ പുണ്യപ്രദേശത്തു വരുമ്പോൾ ഞാൻ അദ്ദേഹത്തിനു വേി നിർമ്മിച്ച ഈ ഭവനത്തിൽ താമസിച്ചുകൊള്ളണമെന്ന് വസ്വിയ്യത്ത് ചെയ്യുകയും ചെയ്തു. അബൂ അയ്യൂബുൽ അൻസ്വാരിയുടെ പൂർവ്വ പിതാക്കളിൽ പെട്ട ഒരാളുടെ കൈവശം പ്രസ്തുത വീട് നബിക്കു സമർപ്പിക്കുവാനായി കൊടുത്തേൽപ്പിക്കുകയും ചെയ്തു.
പ്രസ്തുത വേദപണ്ഡിതന്മാരുടെ കൈവശം വരാൻ പോകുന്ന പ്രവാചകശ്രേഷ്ഠർക്കു സമർപ്പിക്കാൻ ഒരു സന്ദേശവും എഴുതി നൽകിയ ശേഷമാണ് തുബ്ബഅ് ചക്രവർത്തി മദീന വിട്ടുപോയത്. നബിയുടെ ആഗമനത്തിന്റെ പതിറ്റാകൾക്കു മുമ്പ് നബിക്കു നൽകുവാനായി തുബ്ബഅ് ചക്രവർത്തി ഏൽപ്പിച്ച കത്ത് ഒരു കവിതാ രൂപത്തിലായിരുന്നു. അതിൽ അദ്ദേഹം ഇപ്രകാരം പറഞ്ഞു:
“മനുഷ്യസൃഷ്ടാവായ അല്ലാഹു നിയോഗിച്ച സത്യദൂതനാണ് അഹ്മദ് എന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ആ നിയോഗപുരുഷന്റെ കാലം വരെ എനിക്ക് ദീർഘായുസ്സാകുമെങ്കിൽ ഞാൻ അദ്ദേഹത്തിന്റെ ഒരു മന്ത്രിയും ഗുണകാംക്ഷിയുമായി സേവനം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ ശത്രുക്കളോടു ഞാൻ പടപൊരുതുമായിരുന്നു. അദ്ദേഹത്തിന് വരുന്ന ശത്രുതകൾ ഞാൻ പ്രതിരോധിക്കുമായിരുന്നു..."
ഈ വരികൾ സ്വർണ്ണം കെട്ട് മുദ്ര ചെയ്ത ശേഷം ഭദ്രമായി കെട്ടി രാജാവ് നബി തിരുമേനിക്കു നൽകുവാനായി കൊടുത്തേൽപ്പിച്ചു.
അബൂ അയ്യൂബുൽ അൻസ്വാരി (റ) ന്റെ പൂർവ്വപിതാവ് തുബ്ബഅ് രാജാവിൽ നിന്ന് നബിക്കു താമസിക്കുവാനുള്ള ഭവനം ഏറ്റെടുക്കുകയായിരുന്നു. പരമ്പരാഗതമായി സൂക്ഷിച്ചുവന്ന വീട് സമയം വന്നപ്പോൾ അബൂ അയ്യൂബുൽ അൻസ്വാരി യഥാർഥ അവകാശിക്ക് സന്തോഷപൂർവ്വം ഏൽപ്പിക്കുകയും ചെയ്തു. മദീനയിൽ നിവസിച്ച് അൻസ്വാരികളെല്ലാം ഈ സംഘത്തിലു ായിരുന്ന വേദാന്തികളുടെ പിൻതലമുറക്കാരായിരുന്നു എന്ന് ചരിത്രം ഉദ്ഘോഷിക്കുന്നു. ചുരുക്കത്തിൽ നബി (സ്വ) മദീനയിൽ വസിക്കുവാനുള്ള വീടു പോലും പതിറ്റാകൾക്കു മുമ്പ് അല്ലാഹു മുൻകൂട്ടി സജ്ജമാക്കി വെച്ചതായിരുന്നു എന്ന് സാരം.
നിയോഗപരമായ നബിയുടെ സത്യത ബോധ്യപ്പെടാൻ സഹായകമായ ഈ ചരിത്രം പ്രമുഖ പണ്ഢിതനായ ഇമാം മുഹമ്മദ് യൂസുഫുസ്സ്വാലിഹുശ്ശാമി (മരണം ഹി.942) തന്റെ സീറ (വാള്യം:4, പുറം:390) യിൽ വിശദമായി ഉദ്ധരിച്ചിരിക്കുന്നു. മദീനയുടെ ആധുനിക ചരിത്രകാരനായ പ്രൊഫ. അഹ്മദ് യാസീൻ ഈ സംഭവം വിശദമായി തന്റെ 'താരീഖു മആലിമിൽ മദീനയിലും (പേജ് 167) ഉദ്ധരിച്ചിട്ടു്.
Created at 2024-10-30 10:40:52