Related Articles
-
MUHAMMED NABI
ദേശം, ജനത, ഭാഷ (Part Two)
-
MUHAMMED NABI
തിരുനബി(സ്വ)യുടെ സഹപ്രവർത്തകർ
-
MUHAMMED NABI
നബിയിലെ സാരഥ്യം
നാഗരികതയുടെ ബാലപാഠം മുതൽ അതിന്റെ അവസാന പാഠം വരെ ലോകത്തിനു പഠിപ്പിച്ചതും പ്രാവർത്തികമാക്കിയതും മുഹമ്മദ് (സ്വ) ചെയ്ത അമൂല്യ സേവനമാണ്. ചില ഉദാഹരണങ്ങളിതാ:
അബ്ദുറഹ്മാനുബ്നു ഉസ്മാൻ (റ) ഉദ്ധരിക്കുന്നു: ഒരു ഭിഷഗ്വരൻ നബി (സ്വ) യോട് തവളയെ മരുന്നു നിർമ്മാണത്തിൽ ചേർക്കുന്നതിന് സമ്മതം ചോദിച്ചു. അവിടുന്ന് പറഞ്ഞു: തവളയെ കൊല്ലരുത്. ശ്രദ്ധിക്കുക, മരുന്ന് മനുഷ്യന്നാണ്. തവള മനുഷ്യന്റെ മുമ്പിൽ ആരുമല്ല. എന്നാൽ തവളക്ക് തവളയുടേതായ ഒരു നിലയും വിലയുമു്. അത് വകവച്ചുകൊടുക്കലാണ് നീതി. അതാണ് സംസ്കാരം. നാഗരിക സമൂഹത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏറെയായിരിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സയൻസ് ഗ്രൂപ്പിന് മതിപ്പ് ഏറെ. അതിൽ തന്നെ ജീവശാസ്ത്രത്തിനും മെഡിസിന്നും വലിയ സ്ഥാനം. ഇത്രയെല്ലാം വളർച്ച വന്ന നാഗരിക വിദ്യാലോകം കോളജുകളിൽ വച്ച് എത്ര തവളകളെയാണ് കൊല്ലുന്നത്. ക്ലാസ് റൂമിൽ ഓരോ വിദ്യാർഥിയും വരുന്നത് വയലിൽ നിന്ന് തവളയേയും പിടിച്ചാണ്. ഒരു കോളജ് കാരണം ഒരു ദിവസം നൂറു തവള ഒരു പ്രദേശത്തുവച്ച് കൊല്ലപ്പെടുമ്പോൾ അവിടെ തവളയുടെ അഭാവം മൂലമുള്ള പരിസ്ഥിതി പ്രശ്നം ഉടലെടുക്കുന്നു. അന്തരീക്ഷത്തിന്റെ സന്തുലിതാവസ്ഥയിൽ തവളക്കുള്ള പങ്ക് നഷ്ടപ്പെട്ടാൽ റിയാക്ഷൻ ഉറപ്പ്. ഇതു മനസ്സിലാക്കാൻ വിദ്യാ വർഗ്ഗത്തിനായില്ല. നബി (സ്വ) ക്ക് സാധിച്ചു. തവളവേട്ട അവിടുന്ന് തടഞ്ഞു. നാടുകളെ രക്ഷിച്ചു. പരിസ്ഥിതി സംരക്ഷിച്ചു. അങ്ങനെ നാടിനേയും നാട്ടാരേയും സംസ്കരിച്ചു.
സംസ്കൃത സമൂഹത്തിന് ചേർന്നതല്ല പൂവാല ശല്യം. കാമവെറിയന്മാരുടെ നായാട്ടിൽ നിന്ന് പെണ്ണുങ്ങളെ രക്ഷിച്ചേ മതിയാവൂ. അതിന് റോഡുകളിൽ റഡാർ വച്ചതുകൊും മൂക്കിന് മുക്കിന് പോലീസ് എയിഡ് പോസ്റ്റ് സ്ഥാപിച്ചതു കൊടും കാര്യമില്ല. പോലീസിനും വേി വരുമല്ലോ സ്ത്രീ ശരീരം. അപ്പോൾ പ്രായോഗിക മാർഗ്ഗമെന്താണ്?
അബൂസഈദിൽ അൻസ്വാരി (റ) പറയുന്നു. നബി (സ്വ) സ്ത്രീകളോടു പറഞ്ഞു: നിങ്ങൾ പിറകോട്ടു മാറുക. റോഡിന്റെ ഹൃദയഭാഗത്ത് വരാൻ നിങ്ങൾക്കവകാശമേയില്ല. നിങ്ങൾ റോഡിന്റെ അരികിൽ പിടിക്കുക.(അബൂദാവൂദ്). ഇവിടെ അവകാശമാണ് ചർച്ച ചെയ്തത്. സ്ത്രീയുടെ അവകാശം റോഡിന്റെ പ്രധാന ഭാഗമല്ല. അത് പുരുഷനു മാത്രം. അവകാശമില്ലാത്തത് സ്ത്രീ കയ്യേറുമ്പോൾ പുരുഷൻ സ്ത്രീയുടെ ശരീരത്തിലും കയ്യേറ്റം നടത്തിയെന്നു വരും. അതാണ് പൂവാല ശല്യം. ചുരുക്കത്തിൽ എവിടേയും സ്ത്രീയും പുരുഷനും അതിർവരമ്പ് വച്ചുകൊ മാത്രമേ നിൽക്കാവൂ. ഇടകലരുത്. ആണും പെണ്ണും റോഡിന്റെ നടുവിൽ ഇടകലർന്ന് നിൽക്കരുത്. മൈതാനിയിൽ നിൽക്കരുത്. ബസ്സിൽ നിൽക്കരുത്. പാർക്കിൽ നിൽക്കരുത്. പഞ്ചായത്ത് മീറ്റിംഗിൽ ഇരിക്കരുത്. സ്റ്റാഫ് കൗൺസിലിൽ ഇരിക്കരുത്. തൊഴിൽ വേദിയിൽ അരുത്. ചുരുക്കത്തിൽ ആണും പെണ്ണും അടുക്കുന്ന പ്രശ്നമേയില്ല. അവിടെ മാത്രമേ സംസ്കാരമാകുന്നുള്ളൂ. എവിടെയെല്ലാം അടുത്തുവോ അവിടെയെല്ലാം മൃഗീയത പത്തി വിടർത്തിയാടിയിട്ടു്. നളിനി നിലൻ പുരാണം വായിക്കുക.
മതവിരുദ്ധർ വനിതാ സംഘടനകളുടെ രൂപീകരണം തെറ്റല്ലെന്ന് വരുത്താനും ശ്രമം നടത്തുന്നു. പെണ്ണിന് സംഘടിക്കാൻ അവകാശമുന്നാണ് ന്യായം പറച്ചിൽ. ഇത് അല്ലാഹു സ്ത്രീകളോട് വീട്ടിലിരിക്കാൻ പറഞ്ഞ ഖുർആൻ വാക്യത്തിന്റെ ചൈതന്യത്തോട് നിരക്കാത്തതാണ്. സ്ത്രീ ഭർതൃഭവനത്തിലെ ഇടയത്തിയാണെന്ന് പ്രവാചക കൺട്രോളിംഗിന്റെ ആ ത്മാവിനെ ഭത്സിക്കലാണ്. സംസ്കാരശൂന്യതയിൽ നിന്ന് പ്രവാചകൻ ലോകത്തെ വെളിച്ചത്തിലേക്ക് കൊ വരുമ്പോൾ ഏതാനും ചിലരെ അന്ധകാരത്തില് കൊപേവുന്ന തിനുവേി ഈ ദീനീവിരോധികൾ മതനിയമങ്ങളെ കൊല്ലുന്നു.
അബ്ദുല്ലാഹിബ്നു ഉമ്മിമക്തൂം (റ) വീട്ടിലേക്ക് വരുന്നത് കപ്പോൾ വീടിന്റെ പുറം കോ ലായിലിരിക്കുകയായിരുന്ന പത്നിമാരെ അകത്തേക്ക് ഓടിച്ച് പ്രവാചകന്റെ സംസ്കാരമെവിടെ? ജീപ്പിൽ ഒന്നിച്ച് യാത്ര ചെയ്യുന്ന വോട്ടുപിടുത്ത യാത്രക്ക് പാസ് നൽകുന്ന വിധം സംവരണ സീറ്റിൽ നോമിനേഷൻ കൊടുക്കാൻ ഫത് നൽകുന്ന പണ്ഢിത (?) നേതാക്കളുടെ സംസ്കാരമെവിടെ? വനിതാ സംഘടനകളുടെ രൂപീകരണത്തിന് പച്ചക്കൊടി കാട്ടുന്ന കൊട്ടാര കവികളുടെ, മൗന വിദൂഷകരുടെ സംസ്കാരമെവിടെ?
മുഹമ്മദ് നബി (സ്വ) വരുത്തിയ സാംസ്കാരിക വിപ്ലവത്തിന്റെ ഒരു ഉദാഹരണമാണ് വിവാഹരംഗം ഉദാരവത്കരിച്ചത്. ഒരു പുരുഷന് അവന്റെ സാമ്പത്തിക ശേഷിയും നീതിപാലനവും അനുകൂലമെങ്കിൽ ബഹുഭാര്യത്വം അനുവദിക്കുന്നതാണ് സാംസ്കാരികത മേൽപ്പറഞ്ഞ മൂന്നു കാര്യവും അനുകൂലമായിട്ടും ബഹുഭാര്യത്വത്തിന്റെ അടിയ രാവശ്യമുള്ളവനെ ഏകപത്നീവ്രതത്തിന് നിർബന്ധിക്കുന്നത്. വരിയുടക്കൽ എപ്രകാരം പ്രാകൃതമാണോ, അപ്രകാരം പ്രാകൃത നടപടിയാണ്. ഇങ്ങനെ ഏകപത്നീവ്രതത്തിന് നിർബന്ധിക്കപ്പെടുമ്പോഴാണ് ക്ലിന്റൺ-മോണിക്കാ കൂത്തരങ്ങാകുന്നത്.
ഏകപത്നീവ്രതം അടിച്ചേൽപ്പിക്കലും സ്വയംവരിക്കലും വ്യത്യാസമു്. സ്വയം സ്വീകരിക്കു കയെന്ന് പറയുന്നത് ബഹുഭാര്യത്വം ആവശ്യമില്ലാത്തവന്റെ കാര്യത്തിൽ മാത്രമാണ്. ആവശ്യമുള്ളവന്റെ കാര്യത്തിൽ അടിച്ചേൽപ്പിക്കൽ തന്നെയാണ്. അടിച്ചേൽപ്പിക്കലിനിരയായ ലോകത്തെ വൻതോക്കുകളും ചെറുതോക്കുകളുമെല്ലാം നേരത്തെ പറഞ്ഞ കൂത്തരങ്ങുക ൾക്കടിമപ്പെട്ടു പോയിട്ടു്.
സംസ്കാരശൂന്യരായ ജനകോടികളാണ് ഇന്ന് ഈ രൂപത്തിൽ ഭൂമിയിൽ നിറഞ്ഞു നിൽ ക്കുന്നത്. പാപം ചെയ്യാത്തവൻ കല്ലെറിയട്ടെയെന്ന് അപമാനിതനായ ക്ലിന്റൺ ഒരു വെല്ലുവിളി ഉയർത്തിയാൽ ആ വെല്ലുവിളി സ്വീകരിക്കാൻ ഇന്ന് ബഹുഭാര്യത്വ വിരോധികളായ എത്ര പേർ ലോകത്ത് മുന്നോട്ടു വരാനാവും? ബ്രിട്ടൻ പ്രധാനമന്ത്രി വരുമോ? റഷ്യൻ പ്രസിഡന്റ് വരുമോ? ഇങ്ങനെ ഓരോ വി.ഐ.പി.കളെ പേരെടുത്ത് വെല്ലുവിളിക്കുക. വെല്ലുവിളി സ്വീകരിക്കുവാൻ ഒരാൾ പോലും ഉാകണമെന്നില്ല. ഇതിന്റെ സാരമെന്താണ്? ലോകം രഹസ്യജീവിതത്തിൽ അസംസ്കൃതമാണെന്നല്ലേ? ഇവിടെയാണ് മുഹമ്മദ് നബി (സ്വ) വരുത്തിയ വിവാഹരംഗത്തെ ഉദാരവത്കരണം പ്രസക്തമാകുന്നത്. സ്വകാര്യജീവിതത്തിൽ പുഴുക്കുത്തേൽക്കാതിരിക്കണമെങ്കിൽ വലിയൊരു വിഭാഗത്തിന് ബഹുഭാര്യമാർ നിർബന്ധമായും വേതു്. അതൊരു സത്യമാണ്. കണ്ണടച്ചിട്ടു കാര്യമില്ല. എന്നാൽ നാലു കെട്ടിന് പാകമാകാത്തവർ നാല് കെട്ടരുത്. പറ്റാത്തത് കാലിൽ കൊളുത്തിയാൽ തടഞ്ഞുവീഴുമെന്ന് ഓർക്കുക. പറ്റാത്തത് കൊളുത്താതിരിക്കലാണ് സംസ്കാരം. നാല് പറ്റുന്നവർ അത് കൊളുത്തുന്നതുമാണ് സംസ്കാരം.
Created at 2024-10-30 10:46:51