Related Articles
-
MADHAB
മദ്ഹബ് സ്വീകരിക്കൽ നിർബന്ധം
-
MADHAB
ഇജ്തിഹാദിന്റെ അനിവാര്യത
-
MADHAB
തഖ്ലീദ് പണ്ഢിത പൂജയല്ല
വിശുദ്ധ ഖുർആനിൽ നിന്നും തിരുസുന്നത്തിൽ നിന്നും സ്വതന്ത്രമായി മതവിധികൾ ഗവേഷണം ചെയ്യാനുള്ള അവകാശം ഇമാമുകൾക്കു ശേഷം മറ്റാർക്കുമില്ലെങ്കിൽ, നിങ്ങൾ ഖുർആനും സുന്നത്തും പഠിക്കുന്നതെന്തിന്? അവരും മുജ്തഹിദുകൾക്കുള്ളതല്ലേ? നിങ്ങളെ ന്തിനു അവ തൊട്ടു കളിക്കണം? മദ്ഹബു വിരോധികൾ മുസ്ലിം സഹോദരന്മാരേ വഴിതെറ്റിക്കുവാൻ വി എ വിടാറുള്ള ഒരു ശരമാണിത്.
മദ്ഹബിന്റെ ഇമാമുകൾക്കു ശേഷം സ്വതന്ത്ര മുജ്തഹിദ് ളിയിട്ടില്ല; ഒരു മദ്ഹബിൽ ഊന്നി നിന്നു കൊ, ഭാഗികമായി ഗവേഷണം നടത്തുന്ന സോപാധിക മുജ്തഹിദുകൾ ഉായിട്ടു്. ഇവർക്കു തെളിവു പഠിക്കൽ നിർബന്ധമാണ്. തെളിവുകൾ വിചിന്തനം നടത്തി, മദ്ഹബിൽ വിധി പറയുന്നത് കൊ് അവർ മദ്ഹബിൽ നിന്നു പുറത്തു പോവുകയില്ല. അല്ലമാ ഇബ്നു ഹജർ (റ) പറയുന്നതു കാണുക: “അതു മൂലം അവർ ഇമാം ശാഫിയെ അനുസരിക്കുന്നതിൽ നിന്നു പുറത്തു പോവുകയില്ല. മാത്രമല്ല. അവർ അദ്ദേഹത്തോടുള്ള അനുഗമനത്തിൽ തന്നെയാണ്. കാരണം തെളിവു ഗ്രഹിക്കാൻ കഴിവുള്ള തന്റെ മുഖല്ലിദുകളെ തെളിവു ചിന്തിക്കാതെ തന്നെ അനുഗമിക്കുന്നതിൽ നിന്നു ഇമാം അവർകൾ വിലക്കിയിട്ടു (ഫവാഇദുൽ മദനിയ്യ കുർദി, Page.19).
സാധാരണക്കാരനു തെളിവു പഠിക്കൽ നിർബന്ധമില്ല. നിർബന്ധമില്ലെന്നു പറഞ്ഞതു കൊ തെളിവു കാണാനോ കേൾക്കാനോ പാടില്ലെന്നർഥമില്ല. ഫിഖ്ഹിന്റെ കാര്യമാണ് ഇത്രയും പ്രതിപാദിപ്പിച്ചത്. ഫിഖ്ഹിൽ മാത്രമാണ് മദ്ഹബ് തഖ്ലീദ് ചെയ്യുന്നത്. എന്നാൽ ഖുർആനിലും സുന്നത്തിലും ഫിഖ്ഹ് നിയമങ്ങൾ മാത്രമല്ല ഉള്ളത്. “കർമ ശാസ്ത്ര വശങ്ങൾ വ്യക്തമായി സ്പർശിച്ചിട്ടുള്ള ആയത്തുകൾ ഖുർആനിൽ അഞ്ഞൂറെണ്ണം മാത്രമാണ്” (മുസ്താ 2-101). ഖുർആനിലും സുന്നത്തിലും ഫിഖ്ഹിനു പുറമേ മറ്റു നിരവധി കാര്യങ്ങൾ പ്രതിപാദിച്ചിട്ടു്. വിശ്വാസ കാര്യങ്ങൾ, മനഃ സംസ്കരണോപദേശങ്ങൾ, ഗുണപാഠം നൽകുന്ന കഥകൾ, പൂർവ്വ സമുദായങ്ങളുടെ ചരിത്രങ്ങൾ, പ്രപഞ്ചോൽപത്തി, ലോകാവസാനം, അതിന്റെ ലക്ഷണങ്ങൾ, സ്വർഗ വിവരണങ്ങൾ, പ്രതിഫല വാഗ്ദാനങ്ങൾ, ശിക്ഷാ താക്കീതുകൾ, മലക്, ജിന്ന് എന്നീ അദൃശ്യ പ്രപഞ്ചം, പ്രകൃതിയിലെ അത്ഭുത പ്രതിഭാസങ്ങൾ, ഉപമകൾ, ഉദാഹരണങ്ങൾ, ഉപദേശങ്ങൾ, പ്രവാചകന്മാരുടെ പ്രബോധന ചരിത്രങ്ങൾ. ഇങ്ങനെ ഐഹികവും പാരത്രികവുമായ എത്രയെത്ര കാര്യങ്ങളാണ് അവയിലുള്ളത്. ഇവയെല്ലാം മനസ്സിലാക്കുന്നതിനു കൂടി വിയാണ് ഖുർആനും സുന്നത്തും പഠിക്കുന്നത്.
Created at 2024-12-11 08:14:37