തഖ്ലീദിനു സ്വഹാബത്തിന്റെ അംഗീകാരം

അറിവില്ലാത്തവർ പണ്ഢിതന്മാരുടെ അഭിപ്രായം തെളിവുകൂടാതെ സ്വീകരിക്കൽ അഥവാ അവരെ തഖ്ലീദു ചെയ്യൽ സ്വഹാബത്തിന്റെ കാലത്തായിരുന്നോ? നമുക്കു പരിശോധിക്കാം. കഴിവുള്ളവൻ ഇജ്തിഹാദു ചെയ്യുകയും മറ്റുള്ളവർ പണ്ഢിതന്മാരെ തഖ്ലീദു ചെയ്യുകയും ചെയ്യുക. ഇതാണ് സ്വഹാബത്തിന്റെ കാലം തൊട്ടു നാളിതുവരെ നിരാക്ഷേപം തുടർന്നു വന്നിട്ടുള്ള സമ്പ്രദായം. സാധാരണക്കാരും തെളിവു ചിന്തിച്ചു ഗ്രഹിക്കണമെന്നതു വഴിപിഴച്ച ഖദ്രിയ്യാ പാർട്ടിയിൽ ഒരു വിഭാഗത്തിന്റെ തെറ്റായ വാദമാണ്. ഈ വാദത്തെ ഖണ്ഡിച്ചു കൊ ഹുജ്ജത്തുൽ ഇസ്ലാം അബൂഹാമിദിൽ ഗസ്സാലി (റ) എഴുതുന്നു :

"ഒരു തെളിവുകൾ കൊ് മേൽ വാദം അബദ്ധമാണ്. ഒന്ന്; സ്വഹാബത്തിന്റെ ഇജ്മാഅ് തന്നെ. കാരണം അവർ സാധാരണക്കാർക്ക് ഫത്വാ കൊടുക്കുക പതിവായിരുന്നു. അവരോട് തെളിവു ഗ്രഹിക്കുന്ന പദവിയിൽ എത്തിച്ചേരണമെന്ന് കൽപിക്കാറുായിരുന്നില്ല. രാമത്തെ തെളിവ് ഇതാണ്. സാധാരണക്കാരൻ മതവിധികൾ കൊ കൽപിക്കപ്പെട്ടവനാണെന്നതിൽ ഏകകണ്ഠമായ പണ്ഢിതാഭിപ്രായമു്. തെളിവു മനസ്സിലാകുന്ന നിലപാട് തേടി പിടിക്കണമെന്ന് അവനോട് നിർബന്ധിക്കുന്നതാകട്ടെ, അസംഭവ്യവും. എന്തു കൊന്നാൽ, അതു കൃഷിയും സ ന്താനവും നശിക്കുന്നതിനും തൊഴിലുകളും വ്യവസായങ്ങളും മുടങ്ങുന്നതിനും ഇടവരുത്തും. ജനങ്ങളെല്ലാവരും ആ വിജ്ഞാനത്തിന്റെ സമ്പാദനത്തിൽ വ്യാപൃതരായാൽ, ലോകം ശൂന്യമാകുന്നതിനു അതു കാരണമായിത്തീരും "(മുസ്ത്വാ 2-124).

ഇമാം ഗസ്സാലിയുടെ മറ്റൊരു പ്രസ്താവന ഇപ്രകാരമാണ് : “സ്വഹാബത്ത് പരസ്പരം ആദരിക്കുകയും ഏതൊരു മുജ്തഹിദിനും വിധി പറയാനും ഫത്വാ നൽകാനുമുള്ള അധികാരം വകവച്ചു കൊടുക്കുകയും ഏതൊരു സാധാരണക്കാരനും അവനുദ്ദേശിക്കുന്ന മുജ്തഹിദിനെ തഖ്ലീദു ചെയ്യുന്നതിനും അംഗീകാരം നൽകുകയും ചെയ്തിരുന്നുവെന്നത് വിശ്വാസ യോഗ്യമായ നിരവധി പരമ്പരകളിൽ കൂടി വന്നിട്ടുള്ള കാര്യമാണ്. അതിലൊട്ടും സംശയത്തിനവകാശമില്ല” (മുസ്ത്വാ 2-108). തഖ്ലീദിനു മഹാന്മാരായ സ്വഹാബത്തിന്റെ ഏക കമായ അംഗീകാരമുന്നു മേൽ ഉദ്ധരണികൾ വ്യക്തമാക്കുന്നു.

Created at 2024-12-12 08:24:37

Add Comment *

Related Articles